മരണസമയത്ത് നാവിൽ നാമം ഉണ്ടാകേണ്ടതിന്‍റെ മഹത്ത്വം

“മരണം” അത് നിത്യമായ ഒരു സത്യമാണ്. അതിനെ അതിജീവിക്കാൻ നമ്മുക്ക് ഒരിക്കലും കഴിയില്ല. മനുഷ്യജീവിതത്തെ മൂല്യവത്താക്കാൻ, ഒരു വ്യക്തി ഹിന്ദു ധർമ്മത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ, ഒരു ജീവന്റെ ജീവിതം ഫലപ്രദമാകുകയും അതിന്റെ മൃത്യുധർമ്മത്തിന് (മരണാനന്തര ജീവിതം) ആനന്ദകരമാവുകയും ചെയ്യും. ഇതിനായി, നിരന്തരമായ സാധന (ആത്മീയ പരിശീലനം) നടത്തേണ്ടത് അത്യാവശ്യമാണ്, അതുവഴി ഉപബോധമനസ്സില്‍ ദൈവത്തിന്റെ നാമത്തിന്റെ ഒരു മതിപ്പ് സൃഷ്ടിക്കുകയും ശരീര അവബോധത്തിന്റെ ഘട്ടത്തിനപ്പുറത്തേക്ക് പോകുകയും വേണം. മൃത്യുധർമ്മവുമായി ലയിക്കുന്നത് ജനനമരണ ചക്രത്തെ മറികടക്കുന്നതിന് തുല്യമാണ്.

നാമജപ സാധന ചെയ്യാത്ത ഒരു വ്യക്തി വർഷങ്ങളോളം ഒരു യോനിയില്‍ പെടുന്നു അല്ലെങ്കിൽ അനിഷ്ട ശക്തികളുടെ അടിമയായിത്തീരുന്നു; അതേസമയം, മരണസമയത്ത് ദൈവത്തിന്റെ നാമം ചൊല്ലുന്ന ഒരാൾ സദ്ഗതി കൈവരിക്കുന്നു. ഒരു ജീവൻ മരണസമയത്ത് ദൈവത്തിന്റെ നാമം ചൊല്ലുന്നുവെങ്കിൽ, ശരീരത്തിലെ സാത്ത്വിക (സത്വ-പ്രബലമായ) ഊര്‍ജ്ജത്തിന്‍റെ തുടർച്ചയായ ഒഴുക്ക് കാരണം, മര്‍ത്ത്യലോകത്ത് പ്രവേശിക്കുന്നതിനുപകരം മുമ്പോട്ടുള്ള യാത്ര തുടരുന്നു.

മരണ സമയത്ത് നാവിൽ നാമജപം ഉണ്ടാകേണ്ടതിന്‍റെ മഹത്ത്വം ഈ ലേഖനത്തിൽ കൊടുക്കുന്നു. ഇതോടൊപ്പം, മരണാസന്നനായ വ്യക്തിയുടെ പ്രാണൻ പോകുന്നില്ലെങ്കിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ഇവിടെ കൊടുക്കുന്നു.

 

1. മരണസമയത്ത് നാവിൽ നാമം ഉണ്ടാകേണ്ടതിന്‍റെ മഹത്ത്വം

നാമം ജപിക്കാത്ത മനുഷ്യൻ ഏറെക്കാലം അതേ യോനിയിൽ തന്നെ തങ്ങി  നിൽക്കുകയോ അനിഷ്ട ശക്തികളുടെ വലയത്തിൽ അകപ്പെടുകയോ ചെയ്യുന്നു, എന്നാൽ നാമം ജപിക്കുന്ന മനുഷ്യന് സദ്ഗതി ലഭിക്കുന്നു. 

’ഒരു വ്യക്തി ഏതു നിമിഷം മരിക്കുന്നുവോ, ആ നിമിഷം അയാളുടെ ശരീരത്തിലുള്ള സൂക്ഷ്മ ഊർജം സൂക്ഷ്മ വായുവിന്‍റെ രൂപത്തിൽ പ്രവർത്തനക്ഷമമായിരിക്കും. ഈ വായുവിന്‍റെ അടിസ്ഥാനത്തിലാണ് ആ വ്യക്തിക്ക് മുൻപോട്ടുള്ള ഗതി ലഭിക്കുന്നത്.

1. നാമം ജപിക്കാത്ത മനുഷ്യൻ

A. നാമം ജപിക്കാത്ത മനുഷ്യന് യാതൊരു തരത്തിലുള്ള ആന്തരിക ഊർജമോ (നാമജപം കൊണ്ട് നിർമിക്കപ്പെടുന്ന സൂക്ഷ്മ ഊർജം) അല്ലെങ്കിൽ ബാഹ്യമായ ഊർജമോ (ഗുരു അല്ലെങ്കിൽ ദൈവത്തിന്‍റെ ആശീർവാദരൂപത്തിലുള്ള ശക്തി) ലഭിക്കുന്നില്ല. അതിനാൽ അത്തരം ജീവൻ വളരെക്കാലം അതേ യോനിയിൽ തന്നെ ആശയാകാംക്ഷകളോടുകൂടി അലഞ്ഞു തിരിയുന്നു.

B. ഈ ലിംഗദേഹങ്ങൾക്ക് യാതൊരു വിധത്തിലുള്ള സംരക്ഷണവും ലഭിക്കാത്തതിനാൽ അനിഷ്ട ശക്തികളുടെ വലയത്തിൽ അകപ്പെട്ട് വളരെക്കാലം അവരുടെ അടിമകളായി കഴിഞ്ഞു കൂടേണ്ടിയും വരുന്നു.

ഇത്തരം ലിംഗദേഹങ്ങൾക്ക് സദ്ഗതി നൽകണമെങ്കിൽ ശ്രാദ്ധകർമങ്ങൾ ചെയ്ത് അവർക്ക് ബാഹ്യബലം നൽകേണ്ടത് അത്യാവശ്യമാണ്.

2. നാമജപം ചെയ്തുകൊണ്ട് മരിക്കുന്ന വ്യക്തി

മരിക്കുമ്പോൾ നാവിൽ നാമജപം ഉണ്ടെങ്കിൽ വ്യക്തിയുടെ ശരീരത്തിൽ സാത്ത്വിക ഊർജം സംക്രമിച്ചു കൊണ്ടിരിക്കും. ഇതിനാൽ അയാൾ മർത്യലോകത്തിൽ (മർത്യലോകം ഭൂലോകത്തിനും ഭുവർലോകത്തിനും മധ്യേയാണ് സ്ഥിതി ചെയ്യുന്നത്) അലയാതെ, ഉടൻ തന്‍റെ കർമാനുസൃതമുള്ള അടുത്ത ഗതി പ്രാപിക്കുന്നു.’

– ശ്രീ ഗുരുതത്ത്വം [(സദ്ഗുരു.) ശ്രീമതി. അഞ്ജലി ഗാഡ്ഗിൽ മുഖേന ലഭിച്ച ജ്ഞാനം, 16.3.2005, ഉച്ചയ്ക്ക് 12.36ന്]

 

2. മരണാസന്നനായ വ്യക്തിക്കുവേണ്ടി ചെയ്യേണ്ട കർമങ്ങൾ

A. മരണാസന്നനായ വ്യക്തിയുടെ പ്രാണൻ വിട്ടു പോകുന്നില്ലെങ്കിൽ അയാളുടെ കൈകളാൽ ഉപ്പ് ദാനം ചെയ്യിക്കുകയോ അയാളെ ഉപ്പു കൊണ്ട് ഉഴിയുകയോ ചെയ്യണമെന്ന് പറയുന്നു. ഇതിന്‍റെ കാരണമെന്ത്?

ബ്രാഹ്മണഃ ക്ഷത്രിയോ വൈശ്യഃ  സ്ത്രീണാം ശൂദ്ര ജനസ്യ ച.
ആതുരസ്യ യദാ പ്രാണാന്നയന്തി വസുധാതലേ.
ലവണം തു തദാ ദേയം ദ്വാരസ്യോദ്ഘാടനം ദിവഃ.

– ഗാരുഡപുരാണം, അംശം 3, അധ്യായം 19, ശ്ലോകം 31, 32

ആന്തരാർഥം : മരണാസന്നനായ വ്യക്തിയുടെ പ്രാണൻ പോകുന്നില്ലെങ്കിൽ, അയാളുടെ കൈകളാൽ ഉപ്പ് ദാനം ചെയ്യിപ്പിക്കുക. ഇത് ആ വ്യക്തിക്കായി സ്വർഗത്തിന്‍റെ വാതിൽ തുറന്നു കൊടുക്കുന്നതു പോലെയാണ്.

ഉപ്പ് ദാനം ചെയ്യുന്നതുപോലെ ഉപ്പു കൊണ്ട് ഉഴിഞ്ഞ് അത് ദാനം ചെയ്യുന്ന പതിവുമുണ്ട്. ഉഴിയുന്ന രീതി താഴെ പറയുംപ്രകാരമാകുന്നു.

’പലപ്പോഴും മരണസമയത്ത് അനിഷ്ട ശക്തികൾ ലിംഗദേഹത്തിന്മേൽ നിയന്ത്രണം ചെലുത്താൻ തമ്മിൽ മൽസരിക്കുകയോ കലഹിക്കുകയോ ചെയ്യുന്നു. (ലിംഗദേഹം എന്നാൽ അവിദ്യയും ആത്മാവും കൂടിയുള്ള സൂക്ഷ്മദേഹം. അവിദ്യക്ക് നാല് ഘടകങ്ങളുണ്ട് (അന്തഃകരണ ചതുഷ്ടയം) – മനസ്സ്, ചിത്തം, ബുദ്ധി, അഹം) ഇതു കാരണം മരണാസന്നനായ വ്യക്തിയുടെ പ്രാണൻ ശരീരത്തിൽ തങ്ങിനിൽക്കുകയും അയാൾക്ക് വളരെയധികം യാതനകൾ സഹിക്കേണ്ടി വരുകയും ചെയ്യുന്നു. അനിഷ്ട ശക്തികൾക്ക് ഉപ്പിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന രജ-തമ തരംഗങ്ങൾ അടങ്ങിയ സൂക്ഷ്മവായു ഉടൻ സ്വീകരിക്കാൻ സാധിക്കുന്നു; കാരണം ഈ വായു അത്യന്തം നേർത്തതായതിനാൽ അനിഷ്ട ശക്തിയുടെ ചുറ്റുമുള്ള വായു കോശത്തിലേക്ക് ഉടൻ ഗ്രഹിക്കപ്പെടുന്നു. ഇതിനാൽ മരണാസന്ന വ്യക്തിയുടെ കൈകളാൽ ഉപ്പ് ദാനം ചെയ്യിക്കുകയോ ഉപ്പു കൊണ്ട് ഉഴിയുകയോ ചെയ്താൽ കുറച്ചു സമയത്തേക്ക് ആ വ്യക്തിക്കുമേൽ അനിഷ്ട ശക്തിക്കുണ്ടായിരുന്ന പിടുത്തം അയഞ്ഞ് പോകുകയും ആ വ്യക്തിയുടെ ശരീരത്തിൽനിന്നും പ്രാണൻ എളുപ്പത്തിൽ വിട്ടു പോകുകയും ചെയ്യുന്നു. പിതൃക്കളുടെ അതൃപ്തി കാരണം അത്യന്തം കഷ്ടതകളുള്ള കുടുംബത്തിലെ ആളുകൾക്ക് മരണ സമയത്ത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. ദത്താത്രേയ ഭഗവാന്‍റെ ഉപാസനയാൽ ഇത്തരം ബുദ്ധിമുട്ടുകളിൽനിന്നും മോചനം ലഭിക്കും. അതായത് സാധന അനിവാര്യമാണ്.

B. മരണാസന്ന വ്യക്തിയുടെ പ്രാണൻ പോകുന്നില്ലെങ്കിൽ അയാളുടെ കൈകളാൽ ഉപ്പ് ആർക്കാണ് ദാനം ചെയ്യേണ്ടത്? ആ ദാനം പിന്നീട് എന്തു ചെയ്യണം?

ഉപ്പ് ആർക്കു വേണമെങ്കിലും ദാനം ചെയ്യാവുന്നതാണ്, പക്ഷേ ദാനം ചെയ്യുന്പോൾ ത്യാഗ മനോഭാവം ആവശ്യമാണ്. അതായത് ’എന്നിലൂടെ (ദാനം ചെയ്യുന്ന വ്യക്തി) ഈശ്വരൻ തന്നെയാണ് മരണാസന്നനായ വ്യക്തിക്കു നന്മ വരുത്തുന്നത്’, എന്ന മനോഭാവം ഉണ്ടാകണം. (ദാനം മരണാസന്നനായ വ്യക്തിയോ മറ്റാരെങ്കിലുമോ ചെയ്യുകയാണെങ്കിലും അതിൽ ’ഈ ദാനം ഈശ്വരൻ തന്നെയാണ് ചെയ്യുന്നത്’, എന്ന ഭാവം ഉണ്ടായിരിക്കണം.) ദാനം സ്വീകരിക്കുന്ന വ്യക്തിയിൽ ദാനം ചെയ്യുന്ന വ്യക്തി മുഖേന ഈശ്വരൻ തന്നെയാണ് എനിക്കുമേൽ വലിയ ഉപകാരം ചെയ്യുന്നത് എന്ന മനോഭാവം ഉണ്ടായിരിക്കണം. ഇതുമൂലം ഇരുവരിലും ആദരഭാവം ഉണരുകയും ഈശ്വര ശക്തിയുടെ ബലത്താൽ അനിഷ്ട ശക്തികളിൽനിന്നും ഇരുവർക്കും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ദാനവിധി കഴിയുന്പോൾ ’ഈ ദാനം അതാതു ശക്തികളെ തൃപ്തിപ്പെടുത്തുന്നതിനായി ഉപയോഗപ്രദമാകട്ടെ’, എന്നു പ്രാർഥിച്ച് ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യുക.’

– ശ്രീ ഗുരുതത്ത്വം [(സദ്ഗുരു.) ശ്രീമതി. അഞ്ജലി ഗാഡ്ഗിൽ മുഖേന ലഭിച്ച ഈശ്വര ജ്ഞാനം, 21.3.2005ന് രാത്രി 9.55നും 5.3.2006ന് സന്ധ്യക്ക് 5.18നും]

സന്ദർഭം : ’മരണാനന്തര കർമങ്ങളുടെ ശാസ്ത്രം’ എന്ന സനാതന്‍റെ ലഘുഗ്രന്ഥം

Leave a Comment