മരണാനന്തരം ചെയ്യേണ്ട ക്രിയാകർമങ്ങൾ (ഭാഗം 1)

അനുക്രമണിക

വ്യക്തിയുടെ മരണശേഷം 13-ാം ദിവസം വരെ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

1. മരണശേഷം ചെയ്യുന്ന തുടക്കത്തിലെ ക്രിയാകർമങ്ങൾ

2. ദഹനവിധിയുടെ തയ്യാറെടുപ്പുകൾ

3. അന്ത്യയാത്ര


മരണാനന്തര കർമങ്ങൾ ശദ്ധ്രയോടെയും ശരിയായ രീതിയിലും കുടുംബാംഗങ്ങൾ ചെയ്താൽ, മരിച്ച വ്യക്തിയുടെ ലിംഗദേഹം, ഭൂലോകത്തിലോ മൃത്യുലോകത്തിലോ തങ്ങി നിൽക്കാതെ സദ്ഗതി നേടി അടുത്ത ലോകത്തിലേക്ക് പോകുന്നു. അതിനാൽ കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ലിംഗദേഹത്തെ അനിഷ്ട ശക്തികൾ സ്വാധീനിക്കാനുള്ള സാധ്യതയും കുറയുന്നു.

ഈ ലേഖനത്തിൽ തുടക്കത്തിലെ ക്രിയാകർമങ്ങൾ, ക്രിയാകർമങ്ങൾ ചെയ്യേണ്ടതാര്, ക്ഷൌരവിധി, ദഹനവിധിയുടെ തയ്യാറെടുപ്പുകൾ, അന്ത്യയാത്ര എന്നിവയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു.

 

വ്യക്തിയുടെ മരണശേഷം 13-ാം
ദിവസം വരെ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഒരു വ്യക്തിയുടെ മരണശേഷം ധർമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള കർമങ്ങൾ പുരോഹിതനെക്കൊണ്ട് ചെയ്യിക്കേണ്ടതാണ്. ഇക്കാര്യങ്ങൾ വ്യക്തമായി അറിയുന്ന പുരോഹിതന്മാരെ പലപ്പോഴും കണ്ടെത്താൻ സാധിക്കാതെ വരുന്നു. അതിനാൽ സാധാരണയായി നാം ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു. ഇവയിലെ ചില കാര്യങ്ങളിൽ പാഠഭേദവും പ്രദേശവും പരന്പരയും അനുസരിച്ച് മാറ്റങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം മാറ്റങ്ങളുണ്ടെങ്കിൽ പുരോഹിതൻ പറയുന്നതു പോലെ ചെയ്യുക.

1. മരണശേഷം ചെയ്യേണ്ട തുടക്കത്തിലെ ക്രിയാകർമങ്ങൾ

കർമത്തിനായി താഴെപ്പറയുന്ന സാമഗ്രികൾ കൊണ്ടു വരിക

1. മുള,

2. കയർ (1 കിലോ),

3. ഒരു ചെറിയ മൺകുടവും ഒരു വലിയ മൺകുടവും,

4. മൃതദേഹം മൂടാൻ വെള്ള തുണി,

5. തുളസിമാല,

6. തുളസിച്ചെടിയുടെ കീഴിലുള്ള മണ്ണ്,

7. 250 ഗ്രാം കറുത്ത എള്ള്,

8. 500 ഗ്രാം നെയ്യ്,

9. ദർഭ,

10. 100 ഗ്രാം കർപ്പൂരം,

11. തീപ്പെട്ടി,

12. അരിപ്പൊടി കുഴച്ചുണ്ടാക്കിയ 7 ഉണ്ടകൾ,

13. സ്പൂൺ, ചെറിയ പാത്രം, താലം, കിണ്ടി,

14. മാവ്/പ്ലാവ് ഇവയുടെ വിറക്,

15. വെട്ടുകത്തി,

16. ഭസ്മം,

17. ഗോപീചന്ദനം,

18. ചന്ദനത്തടി,

19. ചാണകം,

20. പഞ്ചഗവ്യം (ഗോമൂത്രം, ഗോമയം, പാൽ, തൈര്, നെയ്യ് ഇവയുടെ മിശണ്രം),

21. സ്വർണത്തിന്‍റെ 7 കഷ്ണങ്ങൾ.

A. മൃതദേഹത്തിന് അഗ്നി കൊളുത്തുന്നത് മുതൽ കാര്യസമാപ്തി വരെയുള്ള എല്ലാ കർമങ്ങളും ചെയ്യാനുള്ള അവകാശം മരിച്ച വ്യക്തിയുടെ ഏറ്റവും ജ്യേഷ്ഠ മകനാണ്. അഥവാ എന്തെങ്കിലും കാരണവശാൽ ജ്യേഷ്ഠ മകന് കർമം ചെയ്യുവാൻ സാധിച്ചില്ലെങ്കിൽ എറ്റവും ഇളയ മകൻ കർമം ചെയ്യുക. ഇളയ മകനും സാധിക്കുകയില്ലെങ്കിൽ ഇടയ്ക്കുള്ള മകനോ, മരുമകനോ അല്ലെങ്കിൽ ബന്ധുക്കളിലാരെങ്കിലും കർമം ചെയ്യുക. കർമം ചെയ്യുന്ന പുരുഷനെ ’കർത്താവ്’ എന്ന് പറയുന്നു.

B. അവിവാഹിത പുരുഷൻ / സ്ത്രീ, കുട്ടികളില്ലാത്ത വ്യക്തി എന്നിവയുടെ കർമം അവരുടെ തൊട്ടു താഴെയുള്ള അനുജൻ, അതല്ലെങ്കിൽ അച്ഛനോ മൂത്ത ജ്യേഷ്ഠനോ, അല്ലെങ്കിൽ ബന്ധുക്കളോ ചെയ്യേണ്ടതാണ്.

C. വ്യക്തി മരിച്ചാൽ സാധിക്കുമെങ്കിൽ ഉടൻ തന്നെ കൈയ്യും കാലും കഴുത്തും നേരെയാക്കുക. കണ്ണുകൾ മൂടുക. കുറച്ചു സമയം പോയാൽ പിന്നെ ഇത് ചെയ്യാൻ പ്രയാസമായിരിക്കും.

D. ബഹളമുണ്ടാക്കുക, ഉച്ചത്തിൽ നില വിളിക്കുക മുതലായവ ഒഴിവാക്കുക.

1. മരിച്ച വ്യക്തിയുടെ ലിംഗദേഹത്തെ അനിഷ്ട ശക്തികളുടെ ആക്രമണത്തിൽനിന്നും രക്ഷിക്കുന്നതിനായി കുടുംബാംഗങ്ങൾ ഇടയ്ക്കിടയ്ക്ക് ദത്താത്രേയ ഭഗവാനോട് ഇപ്രകാരം പ്രാർഥിക്കുക – ’ഹേ ദത്താത്രേയാ, (മരണപ്പെട്ട വ്യക്തിയുടെ പേര്) ഇദ്ദേഹത്തിന്‍റെ ലിംഗദേഹത്തിന് ചുറ്റും അങ്ങയുടെ സംരക്ഷണ-കവചം എപ്പോഴും ഉണ്ടാകട്ടെ. അദ്ദേഹത്തിന് മുമ്പോട്ടുള്ള ഗതി ലഭിക്കട്ടെ, എന്ന് അങ്ങയുടെ ചരണങ്ങളിൽ പ്രാർഥിക്കുന്നു !’

2. ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന ദത്താത്രേയ ഭഗവാന്‍റെ നാമം ജപിച്ചു കൊണ്ട് എല്ലാ കർമങ്ങളും ചെയ്യുക.

E. മൃതദേഹത്തെ നിലത്ത് വയ്ക്കുന്നതിനു മുന്പ് നിലത്ത് ചാണകം മെഴുകുക. അത് സാധ്യമല്ലെങ്കിൽ ഗോമയം അല്ലെങ്കിൽ ഭസ്മം കലക്കിയ വെള്ളം തളിക്കുക. നിലത്ത് ദർഭ വിരിച്ച് അതിന്മേൽ പുൽപ്പായയും കിടക്കയും വിരിക്കുക. മൃതദേഹത്തെ അതിന്മേൽ കാലുകൾ തെക്കോട്ട് വച്ചുകൊണ്ട് കിടത്തുക. 

മൃതദേഹത്തെ തെക്ക്-വടക്കായി കിടത്തുക

മൃതദേഹത്തിനു ചുറ്റും അപ്രദക്ഷിണ ദിശയിലൂടെ ഭസ്മം ഇടുക.

F. മരണത്തിനു മുന്പ് വ്യക്തിയുടെ വായയിൽ ഗംഗാജലം ഒഴിച്ചു കൊടുത്തിട്ടില്ലെങ്കിൽ അത് ഒഴിച്ചിട്ട് വായ അടച്ച് അതിന്മേൽ തുളസിയില വയ്ക്കുക. മൃതദേഹത്തിന്‍റെ കാതിലും മൂക്കിലും പഞ്ഞിക്കുപകരം തുളസിക്കതിരുകൾ നിറയ്ക്കുക.

G. മൃതദേഹത്തിന്‍റെ ശിരസ്സിൽനിന്നും അല്പം ദൂരത്തായി ഗോതന്പുമാവിന്‍റെ ചെറിയ ഉണ്ടയ്ക്കുമേൽ എണ്ണ വിളക്ക് കത്തിച്ച് വയ്ക്കുക. വിളക്കിന്‍റെ ജ്യോതി തെക്കോട്ട് ആക്കി വയ്ക്കണം.

മൃതദേഹത്തെ കൊണ്ടു പോയതിനു ശേഷവും ഈ വിളക്ക് ആ സ്ഥാനത്ത് പത്താം ദിവസം വരെ കത്തിച്ചു വയ്ക്കണം.

H. കർമി (കർത്താവ്) ക്ഷൌരം ചെയ്യുകയും (മുണ്ഡനം) താടിയും മീശയും വടിക്കുകയും നഖം വെട്ടുകയും ചെയ്യുക. മുടി വെട്ടിക്കുമ്പോൾ കുടുമ (അര മുതൽ ഒരു സെ.മി. അർധവ്യാസം) മാത്രം വച്ച് അതിനു ചുറ്റുമുള്ള മുടി വെട്ടുക.

കർമിയുടെ സഹോദരന്മാരും, മരിച്ച വ്യക്തിയെക്കാൾ ഇളയ കുടുംബാംഗങ്ങൾ (ആരുടെയാണോ അച്ഛൻ ജീവിച്ചിരിക്കാത്തത് അങ്ങനെയുള്ളവർ) എന്നിവരും അതേ ദിവസം തന്നെ മുടി വെട്ടണം. അതല്ലെങ്കിൽ പത്താം ദിവസം ക്ഷൌരം ചെയ്യുക.

കർമി മരണപ്പെട്ട വ്യക്തിയെക്കാൾ മുതിർന്നതാണെങ്കിൽ മുടി വെട്ടാതിരിക്കുക.

I. സൂര്യാസ്തമയത്തിനുശേഷം മുടി വെട്ടുന്നത് വർജ്യമായതിനാൽ അത് ഒഴിവാക്കുക. അത്തരം സാഹചര്യം വരുമ്പോൾ മരണപ്പെട്ട വ്യക്തിയുടെ ഉത്തരക്രിയകൾ (ദിവസവും ചെയ്യേണ്ട പിണ്ഡദാനവും തിലാഞ്ജലിയും) എന്ന് മുതൽ തുടങ്ങുന്നുവോ അന്ന് കർമി മുടി വെട്ടി ഉത്തരക്രിയ ആരംഭിക്കുക.

മറ്റുള്ളവർ 10-ാം ദിവസം മുടി വെട്ടുക.

സ്ത്രീകൾ മുടിയോ നഖമോ വെട്ടരുത്.

J. കർമി കുളിച്ച് കോടി മുണ്ട് ഉടുക്കുക.

K. മരണപ്പെട്ട വ്യക്തിയെക്കാൾ ഇളയ കുടുംബാംഗങ്ങളും ബന്ധുക്കളും മൃതദേഹത്തെ നമസ്കരിക്കുക.

L. മൃതദേഹത്തെ വീട്ടിന്‍റെ മുറ്റത്ത് കൊണ്ടുപോയി കിഴക്കോട്ട് തലയും പടിഞ്ഞാറോട്ട് കാലുകളും വച്ച് കിടത്തി ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം ഉച്ചത്തിൽ ജപിച്ചുകൊണ്ട് കുളിപ്പിക്കുക.

1. കുളിപ്പിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ കാലുകളിൽ വെള്ളം ഒഴിക്കുക.

2. അതിനുശേഷം ഒരു തവണ പഞ്ചഗവ്യസ്നാനം, (ഗോമൂത്രം, ഗോമയം, പാൽ, തൈര്, നെയ്യ് എന്നിവ കൂട്ടിചേർത്ത് അതിൽ ദർഭ വച്ച് വെള്ളം ചേർക്കുക. ദർഭ അല്ലെങ്കിൽ തുളസിയില ഉപയോഗിച്ച് ഇത് മൃതദേഹത്തിന്മേൽ തളിക്കുക.) അതിനു ശേഷം നെറ്റിമുതൽ കാലുകൾ വരെ 10 തവണ തുളസിച്ചെടിയുടെ കീഴിലെ മണ്ണ് ചേർത്ത് കലക്കിയ വെള്ളം മൃതദേഹത്തിന്മേൽ തളിക്കുക.

3. മൃതദേഹത്തെ ഗോപീചന്ദനവും ഭസ്മം അഥവാ വിഭൂതി ഇവ തൊടിയിക്കുക. കഴുത്തിൽ തുളസിയിലയുടെ ഹാരം ഇടിയിക്കുക.

കുറിപ്പ് – മരിച്ച വ്യക്തിയെ കാണാൻ വരുന്ന ഓരോരുത്തരും ഹാരം ഇടിയിക്കുകയോ വായിൽ പഞ്ചസാര ഇടുകയോ കുങ്കുമം തൊടിയിക്കുകയോ ചെയ്യുന്ന ചടങ്ങുകൾ പല സ്ഥലങ്ങളിലും കണ്ടുവരുന്നു. ഇക്കാര്യങ്ങൾ ശ്രാസ്ത്രപ്രകാരം തെറ്റാണ്.

M. കുളിപ്പിച്ചതിനുശേഷം മൃതദേഹത്തെ കോടി വസ്ത്രം ഉടുപ്പിക്കുക. ഈ വസ്ത്രം ധൂപം കാണിച്ചുകൊണ്ടോ ഗോമൂത്രം തളിച്ചു കൊണ്ടോ ശുദ്ധം ആക്കിയതായിരിക്കണം.

1. കുമാരിയായ പെൺകുട്ടി മരിക്കുകയാണെങ്കിൽ അവളെ വെള്ളയല്ലാതെ മറ്റേതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിപ്പിക്കുക.

2. മരിച്ചത് സൌഭാഗ്യവതിയായ സ്ത്രീയാണെങ്കിൽ –

  • പുതിയ പച്ച സാരി ഉടുപ്പിക്കുക.
  • പച്ച കുപ്പിവള ഇടിയിക്കുകയും തലയിൽ പൂവ് ചൂടിക്കുകയും ചെയ്യുക.
  • സിന്ദൂരം തൊടിയിക്കുക. മറ്റു സൌഭാഗ്യവതിയായ സ്ത്രീകൾ മരണപ്പെട്ട സ്ത്രീയെ കുങ്കുമം തൊടിയിക്കുക.

N. മൃതശരീരത്തെ പായയിൽ/കിടക്കയിൽ കിടത്തുക. കാൽപത്തികൾ ഒഴിച്ച് ബാക്കി ശരീരത്തെ ഒരു വെള്ള തുണികൊണ്ട് മൂടുക. മുഖം മാത്രം തുറന്നു വയ്ക്കുക. കാലിന്‍റെ ഭാഗത്തുള്ള തുണി (ഏകദേശം ആ തുണിയുടെ നാലിൽ ഒരു ഭാഗം) മുറിച്ച് കർമി അതിനെ ഉത്തരീയമായി 12-ാം ദിവസം വരെ ഉപയോഗിക്കുക. ഇത് കളഞ്ഞു പോകാതെ ശദ്ധ്രിക്കണം. ഇത് 12-ാം ദിവസം സപിണ്ഡീ വിധിയിൽ പിണ്ഡത്തിന്‍റെ കൂടെ വച്ച് അതിന്റൊപ്പം തന്നെ നിമജ്ജനം ചെയ്യുക.

O. മറ്റു നിർദേശങ്ങൾ

1. ഭർത്താവ് മരണമടഞ്ഞാൽ ഭാര്യ സ്വർണ്ണ താലിയിൽനിന്നും ഒരു തുണ്ട് സ്വർണം ഭർത്താവിന്‍റെ മൃതശരീരത്തിന്‍റെ കൂടെ ചിതയിൽ സമർപ്പിക്കണം. മറ്റു സ്വർണാഭരണങ്ങൾ എടുത്ത് സൂക്ഷിച്ചു വയ്ക്കുക.

2. മൃതദേഹത്തിന് ചുറ്റും വൃത്താകൃതിയിൽ ദത്താത്രേയ ഭഗവാന്‍റെ നാമജപം എഴുതിയ കടലാസിന്‍റെ കവചം തയ്യാറാക്കുക. വീട്ടിൽ ദത്താത്രേയ ഭഗവാന്‍റെ നാമജപമോ സത്പുരുഷ ന്മാരുടെ ഭജനയോ തുടർന്ന് വയ്ക്കുക. എല്ലാവരും ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന് ജപിക്കുക.

3. വ്യക്തി മരണപ്പെട്ടതിനു ശേഷം മൃതശരീരം മൂന്നു മണിക്കൂറിനുള്ളിൽ തന്നെ സംസ്കരിക്കുന്നതാണ് ഉചിതം.

4. കഴിയുന്നിടത്തോളം മൃതശരീരം പകൽ സമയം തന്നെ സംസ്കരിക്കുവാൻ ശമ്രിക്കുക.

5. എല്ലാ കുടുംബാംഗങ്ങളും ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമജപം തുടർച്ചയായി 13-ാം നാൾ വരെ ജപിക്കുക. ‘1 D’ എന്ന ഭാഗത്തിൽ പറഞ്ഞതു പോലെ ജപത്തിനോടൊപ്പം പ്രാർഥിക്കുവാനും ശമ്രിക്കുക.

6. ആരും തന്നെ അനാവശ്യമായി മൃതദേഹത്തെ സ്പർശിക്കുവാൻ പാടുള്ളതല്ല.

7. മൂന്നു വയസ്സിനു താഴെയുള്ള കുട്ടിയാണ് മരിച്ചതെങ്കിൽ ആചാരക്രമങ്ങളൊന്നും കൂടാതെ മണ്ണിനടിയിൽ സംസ്കരിക്കണം.

2. ദഹനവിധിയുടെ തയ്യാറെടുപ്പുകൾ

A. ശവമഞ്ചം കെട്ടുക

1. ശവമഞ്ചം ഉണ്ടാക്കുവാനും തീ അടങ്ങുന്ന മൺകലം സ്ഥാപിക്കുവാനും മുളതണ്ടുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചീളുകൾ ഉപയോഗിക്കുക.

2. ശവമഞ്ചം ഉണ്ടാക്കുന്നതിനായി, ആറടി നീളത്തിൽ രണ്ടു കഷണം മുള വെട്ടുക. അവ രണ്ടും സമാന്തരമായി നിലത്ത് സ്ഥാപിക്കുക. അവ രണ്ടും തമ്മിൽ ഒന്നര അടി ഇടവേള നൽകണം. പിന്നീട് മേലെ മുതൽ താഴെ വരെ തുല്ല്യ ഇടവേളകൾ വിട്ടുകൊണ്ട് മുളത്തണ്ടുകൾ കെട്ടുക. ഇവ കെട്ടുമ്പോൾ കയറിന്‍റെ ബക്കി ഭാഗം മുറിക്കാതിരിക്കുക, എന്തെന്നാൽ ഈ ബാക്കി ഭാഗമാണ് പിന്നീട് മൃതദേഹം വച്ചു കഴിഞ്ഞാൽ കെട്ടാൻ ഉപയോഗിക്കുക.

3. മുള കുത്തനെ വെട്ടി മൂന്നു കഷ്ണങ്ങൾ ത്രികോണാകൃതിയിൽ, തീ അടങ്ങുന്ന മൺകലം വയ്ക്കാവുന്ന രീതിയിൽ കെട്ടി സ്ഥാപിക്കുക.

4. ശവമഞ്ചം തയ്യാറാക്കിക്കഴിഞ്ഞാൽ അതു മുൻ വശത്തെ തൊടിയിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കുക.

B. വീട്ടിനകത്തു ചെയ്യേണ്ട എല്ലാ ആചാരങ്ങളും കഴിഞ്ഞതിനു ശേഷം, മൃതദേഹത്തിനെ പുറത്തു കൊണ്ടു വന്ന് ശവമഞ്ചത്തിനുമേൽ കിഴക്കു വശത്ത് തലയും പടിഞ്ഞാറു വശത്തു കാലും വച്ച് കിടത്തുക.

C. രണ്ടു കാലുകളുടേയും പെരുവിരലുകൾ തമ്മിൽ കെട്ടുക.

D. മൃതശരീരത്തെ ശവമഞ്ചത്തിൽ ബാക്കി കിടപ്പുള്ള കയറുപയോഗിച്ച് ശവമഞ്ചത്തിനോട് ചേർത്തു കെട്ടുക.

E. മരിച്ചയാൾ അവസാന ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും വിരിപ്പുകളും മൃതശരീരത്തോടുകുടെ ചിതയിൽ സംസ്കരിക്കേണ്ടതാണ്. 

3. അന്ത്യയാത്ര

A. അന്ത്യയാത്ര സമയത്ത് കർമിയാണ് അഗ്നി ജ്വലിപ്പിച്ചിട്ടുള്ള മൺകലം വലതു കൈയിൽ പിടിച്ച് കൂടെ കൊണ്ടുപോകേണ്ടത്.

കർമി ഇടതു തോളിൽ വെള്ളം നിറച്ച കലം എടുക്കേണ്ടതാണ്. അദ്ദേഹത്തിന് അതു സാധിക്കാത്ത വശം വെറെ ആരെങ്കിലും കലം പിടിക്കുക.

B. മരിച്ചയാളുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ ഇനി അവരാരുമില്ലെങ്കിൽ അയൽ വാസികൾ വേണം ശവമഞ്ചം ഉയർത്തി കർമിയുടെ പിന്നിൽ നടക്കാൻ. നാലു പേർ ശവമഞ്ചത്തെ അവരുടെ ചുമലിൽ താങ്ങേണ്ടതാണ്.

കർമിയുടെയും ശവമഞ്ചത്തിന്‍റെയും ഇടയിൽ ആരും തന്നെ നിൽക്കാൻ പാടുള്ളതല്ല.

C. മൃതശരീരത്തിന്‍റെ ശിരസ്സ് അന്ത്യയാത്ര ചെയ്യുന്ന ദിശയിലേക്കാണ് സ്ഥാപിക്കേണ്ടത്.

D. അന്ത്യയാത്ര ശ്മശാനത്തിൽ എത്തുന്നതു വരെ അതിൽ പങ്കെടുത്തിട്ടുള്ളവരെല്ലാം ഉറക്കെ ’ശ്രീ ഗുരുദേവ് ദത്ത്’ എന്നു ജപിക്കുക.

E. അന്ത്യയാത്ര ശ്മശാനത്തിന്‍റെ കവാടത്തിൽ എത്തിയാൽ, ശവമഞ്ചം താഴ്ത്തി നിലത്ത് വയ്ക്കണം. കർമി തന്‍റെ കയ്യിലെ വസ്തുക്കൾ താഴെ വച്ചിട്ട്, ചോറുകൊണ്ടുള്ള രണ്ട് ഉരുള പിണ്ഡം സമർപ്പിക്കേണ്ടതാണ്. ഈ പിണ്ഡം വീട്ടിൽനിന്നും കൊണ്ടു വരാവുന്നതാണ്. ഒരു കലത്തിൽ വെള്ളം ഒഴിച്ച് അതിൽ എള്ള് ചേർക്കുക. പിന്നീട് പിണ്ഡങ്ങൾ മൃതശരീരത്തിന്‍റെ ഇടതും, വലതും ഭാഗത്തായി ദർഭയ്ക്കുമേൽ വയ്ക്കണം. പിന്നീട് എള്ളു കലക്കിയ ജലം, പിണ്ഡത്തിന്‍റെ വലതു ഭാഗത്ത് ഉള്ളം കൈയുടെ പിതൃതീർഥത്തിലൂടെ (ചൂണ്ടുവിരലിന്‍റെയും അംഗുഷ്ഠത്തിന്‍റെയും ഇടയിലൂടെ) ’ശ്യാമായ അയം പിണ്ഡ ഉപതിഷ്ഠതു’ എന്ന മന്ത്രം ജപിച്ചുകൊണ്ട് സമർപ്പിക്കുക. ഇതേ രീതിയിൽ പിണ്ഡത്തിന്‍റെ ഇടതു ഭാഗത്ത് ’ശബലായ അയം പിണ്ഡ ഉപതിഷ്ഠതു’ എന്ന മന്ത്രം ജപിച്ചുകൊണ്ട് എള്ളു കലക്കിയ ജലം സമർപ്പിക്കുക.

F. പിന്നീട് ശവമഞ്ചം ചുമലിൽ താങ്ങുന്നവർ, അതായത് മുന്നിലുള്ളവർ പിന്നിലേക്കും പിന്നിലുള്ളവർ മുന്നിലേക്കും സ്ഥാനം മാറുക. അതിനു ശേഷം ശവമഞ്ചം ഉയർത്തിയിട്ട് അന്ത്യയാത്ര മുന്നോട്ടേയ്ക്ക് കൊണ്ടു പോകുക.

വ്യക്തിയുടെ മരണശേഷം 13-ാം ദിവസം വരെ ചെയ്യേണ്ട ബാക്കി മഹത്ത്വമേറിയ കർമങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ വായിക്കൂ ’മരണശേഷം ചെയ്യേണ്ട ക്രിയാകർമങ്ങൾ (ഭാഗം 2)’

സന്ദർഭം : ’മരണാനന്തര കർമങ്ങളുടെ ശാസ്ത്രം’ എന്ന സനാതന്‍റെ ലഘുഗ്രന്ഥം

2 thoughts on “മരണാനന്തരം ചെയ്യേണ്ട ക്രിയാകർമങ്ങൾ (ഭാഗം 1)”

  1. നായൻമാരുടെ മരണാനന്തര ക്രിയകൾ അറിയുവാൻ താൽപര്യം ഉണ്ട് കഴിയുമെങ്കിൽ അയച്ചു തരുവാൻ താൽപര്യ പെടുന്നു.

  2. തിരിച്ചു ബന്ധപ്പെടാൻ വൈകിയതിനു ക്ഷമിക്കണം.
    മരണാനന്തര ക്രിയകൾ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്. എന്നാൽ അതിൽ ചില ക്രിയകൾ എല്ലായിടത്തും പാലിക്കുന്നുണ്ട്. അവയുടെ ശാസ്ത്രമാണ് നമ്മൾ പ്രസിദ്ധീകരിക്കുന്നത്. ക്രിയകൾക്കായി നാട്ടിലുള്ള കർമം ചെയ്യിക്കുന്നവരോട് ചോദിക്കുന്നതാണ് ഉത്തമം.

Leave a Comment