ആയുർവേദം – മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിത്യവും ശാശ്വതവുമായ ശാസ്ത്രം!

ആയുസ്സിനെ നിലനിർത്തുന്നതിനും നീട്ടിക്കൊണ്ടുപോകുന്നതിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ശാസ്‌ത്രമാണ്‌ ആയുർവേദം. ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്‍റെ ശാസ്ത്രം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ആയുർവേദം നൽകുന്നു. മനുഷ്യന് പ്രയോജനകരവും ഹാനികരവുമായ ഭക്ഷണക്രമം, വിനോദം, പെരുമാറ്റം എന്നിവയെക്കുറിച്ച് ആയുർവേദം പറയുന്നു. മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനുഷ്യജീവിതത്തിൽ യഥാർത്ഥ സന്തോഷം എന്താണെന്നും ഇത് പറയുന്നു. കൂടാതെ, വിവിധ രോഗങ്ങളുടെ കാരണങ്ങൾ, അതിന്‍റെ ലക്ഷണങ്ങളും, ചികിത്സയും പ്രതിരോധ നടപടികളും ഇതിൽ ഉൾപ്പെടുന്നു.

നമ്മുടെ സമഗ്രവികസനം എങ്ങനെ നടത്താമെന്നും നമ്മുടെ മനുഷ്യജന്മത്തിന്‍റെ അന്തിമ ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്നും എല്ലാ സങ്കടങ്ങളിൽ നിന്നും എങ്ങനെ ശാശ്വത ആശ്വാസം നേടാമെന്നും ഈ ജനനത്തിലും നമ്മുടെ ഭാവി ജനനങ്ങളിലും നിത്യമായ ആനന്ദത്തിന്‍റെ നിരന്തരമായ ആത്മീയ അനുഭവം എങ്ങനെ നേടാമെന്നും ആയുർ‌വേദം മാർഗ്ഗനിർദ്ദേശം നൽകുന്നു. ചുരുക്കത്തിൽ, ആയുർ‌വേദം ഒരു ശാസ്ത്രമാണ്, അത് മനുഷ്യജീവിതത്തെക്കുറിച്ച് പൂർണ്ണമായ ചിന്ത നൽകുകയും വിജയകരമായ, യോഗ്യത നിറഞ്ഞ, നീണ്ട, ആരോഗ്യകരമായ ജീവിതം എങ്ങനെ നയിക്കാമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.

 

1. ആയുർവേദം എന്നത് ഹിന്ദു ധർമ്മം
നൽകിയിട്ടുള്ള അതുല്യമായ സമ്മാനമാണ്

ദൈനംദിനവും ശാശ്വതവും നിത്യവും നിരന്തരവുമായ ഒരു ശാസ്ത്രമാണ് ആയുർവേദം.

ന ചൈവ ഹി അസ്തി സുതരാം ആയു൪വേദസ്യ പാരം.

(ചരക്സംഹിത വിമംസ്ഥാൻ, അധ്യായം 8, വാക്യം 14)

അ൪ഥം : ആയുർവേദ പരിജ്ഞാനത്തിന് പരിമിതികളില്ല. തുടർച്ചയായ വളർച്ചയാണ് ആയുർവേദത്തിന്‍റെ സ്വഭാവം.

സോfയമായു൪വേദഃ ശാശ്വതോ നിദി൪ശ്യതേ അനാദിത്വാത് സ്വഭാവസംസിദ്ധ-ലക്ഷണാത്വാത്.

(ചരക്സംഹിത, സൂത്രസ്ഥൻ, അധ്യായം 30, വാക്യം 25)

അ൪ഥം : ആയുർവേദം ശാശ്വതവും സ്വയം തെളിയിക്കപ്പെടുന്ന ഒരു നിത്യ ശാസ്ത്രവുമാണ്. ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’, അതായത് ജീവിതത്തെക്കുറിച്ചുള്ള ജ്ഞാനം. ജീവിതത്തെയും ആരോഗ്യത്തെയും കുറിച്ച് ഉപയോഗപ്രദമായ വിവരങ്ങൾ ഉള്ള ശാസ്ത്രങ്ങളെല്ലാം ആയുർവേദത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ‘ഓരോ ശാസ്ത്രവും ആയുർവേദത്തിന്‍റെ അഭേദ്യമായ ഭാഗമാണ്’ എന്നാണ് ആയുർവേദത്തോട് പഴയ മുനിമാർക്ക് ഉണ്ടായിരുന്ന വലിയ കാഴ്ചപ്പാട്. ഈ സമീപനമനുസരിച്ച്, ഹോമിയോപ്പതി, അക്യുപങ്ചർ, അലോപ്പതി, ഇലക്ട്രോപതി, പ്രകൃതിചികിത്സ, മാഗ്നെറ്റോതെറാപ്പി തുടങ്ങിയവയെല്ലാം ആയുർവേദത്തിന്‍റെ അവിഭാജ്യ ഘടകമാണ്. അവയെ ആയുർവേദത്തിന്‍റെ ശാഖകളായി കണക്കാക്കാം. ആയുർവേദത്തിന്‍റെ ഈ കൂറ്റൻ വൃക്ഷത്തിൻ കീഴിൽ ഓരോ ശാഖയും അവയുടെ പ്രത്യേകത കാത്തുസൂക്ഷിക്കുകയും അവയുടെ ശാഖ വിപുലീകരിക്കുകയും വേണം. ഈ മഹത്തായ ആയുർവേദം പഠിക്കാൻ, അതിന്‍റെ അടിസ്ഥാന തത്വങ്ങളും പഠിക്കേണ്ടത് അനിവാര്യമാണ്.

‘ന അനൗഷധം ജഗതി കിഞ്ചിത് ദ്രവ്യം ഉപലഭ്യതേ’

(ചരക്സംഹിത, സൂത്രസ്ഥാൻ, അധ്യായം 26, വാക്യം 12)

അ൪ഥം : ആയുർവേദം പറയുന്നത്, “ ഒരു മരുന്നായി ഉപയോഗിക്കാൻ കഴിയാത്ത ഒരു പദാർത്ഥം പോലും ഈ ലോകത്ത് ഇല്ല” എന്നാണ്. ആയുർവേദം ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ മനുഷ്യ ശരീരത്തെ ബാധിക്കുന്നതിനനുസരിച്ച് വിവരിച്ചിട്ടുണ്ട്, ഉദാഹരണം – ‘പിംപ്ലി’ ചൂടാണ്, അതേസമയം ‘അംല’ തണുപ്പാണ്. ‘പിംപ്ലി’യുടെ താപനില ഉയർന്നതാണെന്നും‘ അംല ’യുടെ താപനില കുറവാണെന്നും ഇതിനർത്ഥമില്ല. അവ തൊടാൻ ചൂടോ തണുപ്പോ അല്ല. ചൂടുള്ള വസ്തുക്കൾ ഉപാപചയത്തിന്‍റെ തോത് വർദ്ധിപ്പിക്കുമെന്നാണ് ഇതിനർത്ഥം, തണുപ്പ് ഉപാപചയത്തിന്‍റെ തോത് കുറയ്ക്കുന്നു. ചൂടുള്ള വസ്തുക്കൾ വാസോഡിലേഷന് കാരണമാകുമ്പോൾ തണുത്ത പദാർത്ഥങ്ങൾ വാസോകോൺസ്ട്രിക്ഷന് കാരണമാകുന്നു. ലോഹ മൂലകങ്ങളിലും മലത്തിലും മധുരവും പുളിയും ഉപ്പും മസാലയും കയ്പേറിയതും രേതസ് നിറഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ആയുർവേദം വിശദമായി വിവരിച്ചിട്ടുണ്ട്.

ആയുർവേദത്തിൽ പരാമർശിച്ചിരിക്കുന്ന ഔഷധ സസ്യങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിൽ ലഭ്യമാണ്. അതിനാൽ രോഗങ്ങൾ ഭേദമാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനും പതിവായി ലഭ്യമായ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആയുർവേദത്തിൽ ലഭ്യമാണ്.

ചരകന്‍റെയും, സുശ്രുതന്‍റെയും യുഗത്തിൽ ഒരു ചെടിയുടെ വിവിധ ഭാഗങ്ങൾ മരുന്നായി ഉപയോഗിക്കാറുണ്ട്. പല ഔഷധ സസ്യങ്ങളുടെയും സംസ്‌കൃതത്തിലുള്ള നാമം ആ പ്രത്യേക സസ്യത്തിന്‍റെ ഗുണത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്നു. ഉദാഹരണം- ‘കുഷ്ഠരോഗം’ മാറ്റാൻ ‘കുഷ്ഠ’ എന്ന ഔഷധ സസ്യം ഉപയോഗപ്രദമാണ്, സ്മരണശക്തിയും ബുദ്ധിയും വർദ്ധിപ്പിക്കുന്നതിന് ‘ബ്രാഹ്മി’ ഉപയോഗപ്രദമാണ്, ‘അശ്വഗന്ധ’ എന്നാൽ കുതിരയെപ്പോലെ മണം ഉള്ളവൻ. അശ്വ എന്നാൽ കുതിര, അത് പുരുഷനെ സൂചിപ്പിക്കുന്നു. അതിനാൽ പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ. ‘ശതപുഷ്‌പ’ എന്ന ഔഷധം സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിൽ പ്രവർത്തിക്കുന്നു. ശരീരത്തിന്‍റെ ഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ലോഹത്തെ വർധിപ്പിക്കുന്നതിലൂടെ ശരീര ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങളാണ് ‘മേദ’, ‘മഹാമേദ’.

ഒരു വ്യക്തിയെ യുഗത്തിനനുസരിച്ചും അവന്‍റെ സ്വഭാവം അനുസരിച്ചും ‘യമ-നിയമങ്ങൾ’ എങ്ങനെ പാലിക്കണമെന്ന് പഠിപ്പിച്ച് ആ വ്യക്തിയുടെ ആത്മീയ വളർച്ചയ്ക്ക് സഹായിക്കുന്ന ആരാധനാ രീതികളിലൊന്നാണ് ആയുർവേദം. അങ്ങനെ, ഒരു വ്യക്തിയ്ക്ക് തന്‍റെ വിധി അനുസരിച്ച് ഒരു രോഗം ബാധിക്കുന്നുണ്ടെങ്കിൽ പോലും, അയാളുടെ പെരുമാറ്റം ആയുർവേദം പറഞ്ഞതാണെങ്കിൽ, ആ ഊർജ്ജസ്വലനായ ആത്മാവിന് അനിഷ്ട ശക്തികളുടെ ദുരിതത്തിൽ നിന്ന് കഷ്ടപ്പെടാതെ അവന്‍റെ ബുദ്ധിമുട്ട് സഹിച്ച് ആത്മീയ വളർച്ച കൈവരിക്കുവാൻ കഴിയും.

 

2. ആയുർവേദ പരിശീലനം
ഒരുതരം ആത്മീയ പരിശീലനമാണ്

ആത്മീയ പരിശീലനം നടത്തുന്നതിലൂടെ മാത്രമേ ആനന്ദത്തിന്‍റെ ഏറ്റവും ഉയർന്ന അനുഭവം കൈവരിക്കാൻ കഴിയൂ. പുരാതന ഋഷിമാരും വിശുദ്ധരും ഈ സത്യം അറിഞ്ഞതിനാൽ, ആത്മീയ പരിശീലനത്തിന്‍റെ കാഴ്ചപ്പാടിൽ നിന്ന് അവർ വിവിധ രീതികളും ശാസ്ത്രങ്ങളും കണ്ടുപിടിച്ചു. ആയുർവേദ പരിശീലനം ഇതിന് ഒരു അപവാദമല്ല. അങ്ങനെ, ആരാധനയുടെ പൊതു രീതികളിലെ അവിഭാജ്യമായ സദ്‌ഗുണങ്ങളും യോഗ്യതകളും ആയുർവേദത്തിലും കാണാം. അതിന്‍റെ വിശകലനം ചുവടെ നൽകിയിരിക്കുന്നു.

2 A. ആയുർവേദം യുഗത്തിനും
സ്വഭാവത്തിനും അനുസരിച്ച് മാർഗനിർദേശം നൽകുന്നു

ആയുർവേദം ഒരു ജീവനെ കാലഘട്ടത്തിനും ശരീരപ്രകൃതിക്കും അനുസൃതമായി അവന്‍റെ ക൪ത്തവ്യങ്ങൾ ചെയ്യുവാനും സംയമനം പാലിക്കാനും മാർഗനിർദേശം നൽകുന്നു. ഉദാഹരണം, ഒരു പ്രത്യേക കാലാവസ്ഥയിൽ ഏത് ഭക്ഷണ പദാർത്ഥമാണ് നല്ലത്, എത്ര അനുപാതത്തിലാണ് കഴിക്കേണ്ടത്? വാർദ്ധക്യത്തിൽ എന്ത് മുൻകരുതലുകൾ എടുക്കണം? മുതലായവ. കാലഘട്ടത്തിനും ശരീരപ്രകൃതിക്കും അനുസൃതമായി ഒരു വ്യക്തി പ്രവർത്തിക്കുമ്പോൾ, അവന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നു, ശാരീരികവും മാനസികവും മറ്റ് രോഗങ്ങളും ഭേദമാക്കാൻ അവന്‍റെ ആത്മീയ ശക്തി ചിലവായി പോകുന്നില്ല, പകരം ആത്മീയ പരിശീലനം അവന്‍റെ ആത്മീയ വളർച്ചയ്ക്ക് ഉപയോഗിക്കപ്പെടുന്നു.

2 B. ആയുർവേദത്തിലെ ‘യമ-നിയമങ്ങൾ’
പരിശീലിക്കുന്നതിലൂടെ മനോലയമാകാൻ സഹായമാകുന്നു

ആയുർവേദത്തിൽ മരുന്നിനൊപ്പം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് ‘പഥ്യം’ എന്നത്. അതിനാൽ, മരുന്ന്‌ കഴിക്കുന്നതിനോടൊപ്പം ‘യമ-നിയമങ്ങൾ’ പാലിക്കേണ്ടതായുണ്ട്. മരുന്നുകളുമായി ബന്ധപ്പെട്ട് ‘യമ-നിയമങ്ങൾ’ പാലിക്കുന്നതിലൂടെ, വ്യക്തി അവന്‍റെ ആഗ്രഹപ്രകാരം പെരുമാറുന്നത് നിർത്തുന്നു, ഇത് ഒരു പരിധിവരെ മനോലയത്തിന് സഹായിക്കുന്നു.

2 C. ശാരീരിക അസ്വാസ്ഥ്യത്തിനൊപ്പം മാനസികവും
ആത്മീയവുമായ ദുരിതങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു

പുരാതന കാലത്തെ വൈദ്യർ ഒരു രോഗത്തിന്‍റെ മൂലകാരണം മനസിലാക്കാൻ പര്യാപ്തമായിരുന്നു. അതിനാൽ, അവർ ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസികവും ആത്മീയവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന വിവിധ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടു തയ്യാറാക്കിയ മരുന്നുകൾ നൽകിയിരുന്നു. അതുപോലെ, ആയുർവേദം മനസ്സിനെ വിഷമിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശവും നൽകുന്നു. ഉദാഹരണം, ഏത് കാലാവസ്ഥയിലാണ് ശാരീരിക ബന്ധം നിലനിർത്തേണ്ടത്, ഏത് കാലാവസ്ഥയിലാണ് അവ ചെയ്യാൻ പാടില്ല? ശാരീരിക അസ്വാസ്ഥ്യങ്ങൾക്കൊപ്പം ആയുർവേദ ചികിത്സ കാരണം ചുരുക്കത്തിൽ, മാനസികവും ആത്മീയവുമായ ബുദ്ധിമുട്ടുകളും കുറയുന്നു.

2 D. ശരീരത്തിനുള്ളിലെ അപര്യാപ്തമായ തത്ത്വങ്ങൾ വർദ്ധിപ്പിക്കാൻ
സഹായിക്കുന്ന ആത്മീയ പരിശീലനത്തെക്കുറിച്ച് മാർഗനിർദേശം നൽകുന്നു

ഈശ്വര സാക്ഷാത്‌കാരത്തിനുള്ള വിവിധ മാ൪ഗങ്ങൾ സാധനയുടെ (ആത്മീയ പരിശീലനത്തിന്‍റെ) വിവിധ വഴികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു, അതിലൂടെ നമ്മുക്ക് ഈശ്വരനുമായി ഐക്യപ്പെടുന്നതിന് ആവശ്യമായ തത്ത്വങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നു. ആയുർവേദവും സമാനമായി പ്രവർത്തിക്കുന്നു. ഈശ്വരന്‍റെ പരമമായ ഊർജ്ജമാണ് പഞ്ച് മഹാഭൂതങ്ങൾ. ഈ പഞ്ച് മഹാഭൂതങ്ങളുടെ സമീകരണത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ, ആ വ്യക്തിയിൽ ‘കഫം’, ‘വാതം’, ‘പിത്തം’ എന്നിവയിൽ വർദ്ധനവുണ്ടാകുകയും തുടർന്ന് അദ്ദേഹം വിവിധ രോഗങ്ങളാൽ വലയുകയും ചെയ്യുന്നു. ‘കഫം’, ‘വാതം’, ‘പിത്തം’ എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ആയുർവേദം പഠിപ്പിക്കുന്നു അതായത് ശരീരത്തിനുള്ളിലെ പഞ്ച് മഹാഭൂതങ്ങളിൽ നിന്ന് കുറവുള്ള തത്ത്വം വർദ്ധിപ്പിക്കാൻ ആയുർവേദം സഹായിക്കുന്നു. അതുപോലെ, ആയുർവേദത്തിലെ എട്ട് തന്ത്രങ്ങളിൽനിന്ന് (ശാഖകളിൽനിന്ന്), ‘ഭൂതവിദ്യ’ എന്നത് ദൈവവും ഗ്രഹങ്ങളും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിക്കുന്നു, അതായത് ആത്മീയ ഊർജ്ജത്തിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങളും അതിനുള്ള ചികിത്സകളും.

 

3. അസുഖങ്ങളുടെ മൂലകാരണം പ്രാരാബ്ദ്ധം
ആണെങ്കിലും ആയുർവേദം സൃഷ്ടിച്ചതിനു പിന്നിലെ കാരണം

മനുഷ്യന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളും പ്രാരാബ്ദം (കഴിഞ്ഞ ജന്മങ്ങളിലെ ക൪മങ്ങളുടെ ഫലം) മാത്രമല്ല, അനുചിതമായ പ്രവർത്തനങ്ങൾ മൂലവുമാണ്. വിധി, അനുചിതമായ പ്രവർത്തനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളെ സഹിക്കാനും സുഖപ്പെടുത്താനും ഈശ്വരൻ ആയുർവേദത്തെക്കുറിച്ചുള്ള ജ്ഞാനം സമൂഹത്തിന് നൽകി.

 

4. ക൪മഫലം (വിധി) മൂലമുണ്ടായ
രോഗങ്ങൾക്കും ആയുർവേദ ചികിത്സ കൊണ്ടുള്ള ഗുണം

4 A. ആയുർവേദ ചികിത്സ
വ്യക്തിയുടെ സാധനയിൽ തടസ്സം വരുത്തുകയില്ല

ഒരു വ്യക്തി രോഗബാധിതനാകുമ്പോൾ, തുടക്കത്തിൽ രോഗത്തെ ചെറുക്കാൻ അവന്‍റെ പ്രാണദേഹം സജീവമാകും. രോഗത്തിന് കാരണമാകുന്ന അണുജീവി വളരെ ശക്തവും വ്യക്തിയുടെ പ്രാണദേഹത്തിന് അവയെ ചെറുക്കാൻ കഴിയുന്നില്ലെങ്കിൽ, ആ വ്യക്തിയുടെ രോഗത്തിൽ വർദ്ധനവുണ്ടാകും. രോഗി സാധന ചെയ്യുന്ന വ്യക്തിയാണെങ്കിൽ അവന്‍റെ മനസ്സിന്‍റെ ഊർജ്ജം സജീവമാണ്. വിധി കാരണം വന്നു ചേ൪ന്ന രോഗം മൂലമുണ്ടാകുന്ന മനസ്സിന്‍റെയും ശരീരത്തിൻറെയും അവസ്ഥ അംഗീകരിക്കാൻ മിക്ക രോഗികൾക്കും കഴിയില്ല. വിധി അനുഭവിച്ചു തന്നെ തീ൪ക്കണം എന്ന അറിവ് അവർക്ക് ഉണ്ടാവില്ല. അവരുടെ മനസ്സിന്‍റെ ഊർജ്ജത്തിന്‍റെ അടിസ്ഥാനത്തിൽ വിധി മൂലം വന്നു ചേ൪ന്നിട്ടുള്ള രോഗങ്ങളെ നേരിടാൻ അവർക്ക് കഴിയും. പക്ഷേ ഇതുമൂലം മുമ്പത്തെ പല ജന്മങ്ങളിലും നേടിയ സാധനയുടെ ശക്തി അവർക്ക് നഷ്ടപ്പെടുന്നു. ഈ വിധത്തിൽ രോഗങ്ങൾ പോലുള്ള കാരണങ്ങളാൽ സാധനയുടെ ശക്തി ചിലവഴിക്കപ്പെടുമ്പോൾ, ആത്മീയ പുരോഗതി ഉണ്ടാവില്ല. ചിലപ്പോൾ സാധനയിൽ അധോഗതി ഉണ്ടാകും. 71 ശതമാനം ആത്മീയ നിലവാരം നേടിക്കഴിഞ്ഞാൽ, ഈ രോഗം സംഭവിച്ചത് വിധി മൂലമാണോ അതോ ക്രിയാമാന ക൪മം കാരണമാണോ എന്ന് മനസിലാക്കാൻ എളുപ്പമാകും. കൂടാതെ, ഈ ആത്മീയ തലത്തിൽ, വ്യക്തിയുടെ മനോദേഹം (മനസ്സ്) ഈശ്വരനിൽ ലയിച്ചു ചേ൪ന്നിട്ടുണ്ടാകും; അതിനാൽ വ്യക്തിക്ക് സാക്ഷീഭാവത്തോടെ തന്‍റെ രോഗത്തെ കാണുവാൻ കഴിയും. അതിനാൽ അവന് വിധി കാരണം വന്നു ചേ൪ന്നിട്ടുള്ള രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള ചിന്തകൾ വരില്ല. 71 ശതമാനത്തിൽ താഴെയുള്ള ആത്മീയ നിലവാരമുള്ള രോഗബാധിതരായ വ്യക്തികൾക്കു വേണ്ടിയാണ് ആയുർവേദം ആവിഷ്കരിക്കപ്പെട്ടത്. ആയുർവേദം എന്നതും സാധനയുടെ പാതകളിലൊന്നായതുകൊണ്ട്, ആയുർവേദ ചികിത്സയിലൂടെ ഉണ്ടാകുന്ന ഊർജ്ജം രോഗം ഭേദമാക്കാൻ ഉപയോഗിക്കപ്പെടുന്നു, മാത്രമല്ല രോഗം ഭേദമാക്കുന്നതിന് സാധന ചിലവാകുന്നതിനു പകരം ആത്മീയ പുരോഗതിക്ക് സാധന ഉപയോഗിക്കപ്പെടുന്നു. അങ്ങനെ, ആയുർവേദ ചികിത്സ കാരണം, വിധി മൂലം വന്നിട്ടുള്ള നിസ്സാര രോഗങ്ങൾ ഭേദമാകുന്നു, വിധി മൂലം വന്നിട്ടുള്ള ഇടത്തരം രോഗത്തിന്‍റെ ശക്തി കുറയുന്നു, അതേസമയം വിധി മൂലം വന്നിട്ടുള്ള മാറാരോഗത്തെ സഹിക്കാനുള്ള ഊർജ്ജം വ്യക്തിക്ക് ലഭിക്കുന്നു.

4 B. ആയുർവേദ ചികിത്സാ രീതി
അനിഷ്ട ശക്തികളുടെ ആക്രമണത്തിന്‍റെ സാധ്യത കുറയ്ക്കുന്നു

ഒരു വ്യക്തി രോഗബാധിതനാകുമ്പോൾ, അവന്‍റെ ശരീരത്തിൽ രജ-തമ ഘടകങ്ങളിൽ വർദ്ധനവുണ്ടാകുകയും അനിഷ്ട ശക്തികളോട് പോരാടാനുള്ള ശാരീരികവും മാനസികവും ആത്മീയവുമായ ശേഷി കുറയുകയും ചെയ്യുന്നു. അനിഷ്ട ശക്തികൾ ഈ അവസ്ഥയെ മുതലെടുത്ത് വ്യക്തിയെ ആക്രമിക്കുകയും അവന്‍റെ ശരീരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വരും വർഷങ്ങളിൽ അവനെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നു. മരണസമയത്തും, വ്യക്തിയുടെ അവസ്ഥ വളരെ ദുർബലമായിരിക്കും. നിലവിലെ അലോപ്പതി ചികിത്സയും മെഡിക്കൽ സാങ്കേതികവിദ്യയുടെ ഉപയോഗവും ഒരു വ്യക്തിയുടെ പ്രാണശക്തിയെ കുറയ്ക്കുന്നു. ഇത് ശരീരത്തിനുള്ളിലെ ഉപയോഗശൂന്യമായ വിവിധ വാതകങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അത് ശരീരത്തിന്‍റെ സുപ്രധാന ഊർജ്ജം കുറയ്ക്കുകയും ‘പ്രാണശക്തി’യുടെ പ്രവാഹത്തിൽ വിവിധ തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സമയത്ത് പ്രാണനെ ഉപേക്ഷിക്കുന്നതിലും പ്രയാസമുണ്ടാക്കുന്നു. കൂടാതെ, നെഗറ്റീവ് അനിഷ്ട ശക്തികൾക്ക് സൂക്ഷ്മശരീരത്തിൽ എളുപ്പത്തിൽ നിയന്ത്രണം നേടാനും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് അതിനെ അടിമയാക്കി വയ്ക്കാനും കഴിയും. ഇതിനു വിപരീതമായി ആയുർവേദ ചികിത്സ ഒരു വ്യക്തിയുടെ ചൈതന്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രാണശക്തിയുടെ പ്രവാഹത്തിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. അതിനാൽ, മരണസമയത്ത്, പ്രാണശക്തി കാരണം സൂക്ഷ്മശരീരത്തിന് സ്ഥൂല ശരീരം ഉപേക്ഷിക്കുന്നത് എളുപ്പമാവുകയും അനിഷ്ട ശക്തികളുടെ ആക്രമണത്തിൽ നിന്ന് സൂക്ഷ്മ ശരീരത്തിന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.

4 C. ആയുർവേദ ചികിത്സ ഒരു വ്യക്തിയുടെ ശരീര അവബോധം
കുറയ്ക്കുന്നതു വഴി ആത്മീയ പുരോഗതിയെ കൂടുതൽ എളുപ്പമാക്കുന്നു

ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രവും മെഡിക്കൽ സാങ്കേതികവിദ്യയും ഒരു വ്യക്തിയിൽ സ്വന്തം ശരീരത്തെക്കുറിച്ചുള്ള ചിന്തകൾ വ൪ധിപ്പിക്കുന്നു. ഇതുമൂലം മരണസമയത്ത് അയാളുടെ ശരീരവും അതുമായി ബന്ധപ്പെട്ട വികാരങ്ങളെയും ത്യജിക്കുന്നത് ബുദ്ധിമുട്ടായി മാറും. നേരെ മറിച്ച് പ്രാർത്ഥനകൾ, മന്ത്രങ്ങൾ, വിരക്തി തുടങ്ങിയ ആയുർവേദത്തിലെ വിവിധതരം ചികിത്സാ രീതികൾ അവന്‍റെ മനസ്സിനെ സ്വാധീനിക്കുന്നു, അതായത് അവൻ ഈശ്വരനുമായി നിരന്തരം ബന്ധം പുലർത്തുകയും അവന്‍റെ ശരീരവും ആത്മാവും വ്യത്യസ്തമാണെന്ന ആത്മീയ ബോധം ഉണ്ടാകുകയും ചെയ്യുന്നു. അതിലൂടെ അവന്‍റെ ശരീര അവബോധം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുമൂലം, മരണസമയത്ത് അവന് ശരീരത്തോട് ആസക്തി ഉണ്ടാവില്ല.

4 D. ആയുർവേദ ചികിത്സ വ്യക്തിയെ
ആത്മീയ പുരോഗതി നേടാൻ സഹായിക്കുന്നു

ആയുർവേദ ചികിത്സയിലൂടെ ശരീരത്തിന്‍റെ രോഗബാധിതമായ ഭാഗത്ത് പോലും പ്രാണശക്തി ലഭിക്കുന്നു. ആയതിനാൽ ഭൗതിക ശരീരത്തിന് വിധി മൂലം അസുഖം ബാധിക്കുന്നുണ്ടെങ്കിലും അനിഷ്ട ശക്തികൾക്ക് രോഗബാധിതമായ ഭാഗം ആക്രമിക്കാൻ കഴിയുകയില്ല. ആയുർവേദ ചികിത്സ ശരീരത്തിലെ ഊർജ്ജം ആവശ്യമുള്ള അനുപാതത്തിൽ മുകളിലേക്കോ താഴേക്കോ നയിക്കുന്നു. മുകളിലേക്കുള്ള പ്രാണശക്തിപ്രവാഹം കാരണം കുണ്ഡലിനി ചക്രം സംവേദനക്ഷമമാകുന്നു. ഇക്കാരണത്താൽ, രോഗിയായിരിക്കുമ്പോൾ പോലും, വ്യക്തിയുടെ സാധന കാരണം കുണ്ഡലിനി ചക്രത്തിൽ അദ്ദേഹം ചെയ്യുന്ന സാധനയുടെ ഫലം ഉണ്ടാകുകയും സാധനയുടെ നിലപ്രകാരം കുണ്ഡലിനീചക്രം ഉണരുകയും ചെയ്യുന്നു. അതിനാൽ ആ വ്യക്തിക്ക് ആത്മീയമായി പുരോഗമിക്കാൻ കഴിയും. ഇതിനൊപ്പം, പ്രാണശക്തിയുടെ താഴേക്കുള്ള ഒഴുക്ക് വിവിധ വാതകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു, ഇത് ശരീരത്തിന്‍റെ വിവിധ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ആയുർവേദ ചികിത്സ ഒരു വ്യക്തിയുടെ ആത്മീയ പുരോഗതിക്ക് സഹായിക്കുന്നു.

4 E. ഉപസംഹാരം

ഒരു രോഗത്തിന്‍റെ രൂപത്തിൽ കഠിനമായ വിധി സഹിക്കുമ്പോഴും ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ പിന്തുണ നൽകി സമൂഹത്തെ സഹായിക്കാനാണ് ഈശ്വരൻ ആയുർവേദം നൽകിയിട്ടുള്ളത്. രോഗാവസ്ഥയിലായിരിക്കുമ്പോഴും സാധന ചെയ്യാനും ആത്മീയ പുരോഗതി കൈവരിക്കാനും അങ്ങനെ ഒരു വ്യക്തിക്ക് കഴിയും.

– ശ്രീ നിഷാദ് ദേശ്മുഖ്, സനാതൻ ആശ്രമം, രാമനാഥി, ഗോവ (22.08.2018, 12.51 PM)

 

5. വിധി കാരണം രോഗങ്ങൾ സംഭവിക്കുകയാണെങ്കിൽ,
ആയുർവേദം ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്?

വൈദ്യ മേഘരാജ് പരാഡ്ക൪

‘എല്ലാ രോഗങ്ങളുടെയും മൂലകാരണമാണ് അധ൪മാചരണം. സത്യയുഗത്തിൽ, സത്യം, പരിശുദ്ധി, തപസ്സ്, ദാനധർമ്മം എന്നിങ്ങനെ നാലു കാലുകളിൽ ധർമ്മം നിന്നു. അക്കാലത്ത് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ത്രേതായുഗിൽ, കാലുകളിലൊന്ന്, അതായത് സത്യം കുറവായിത്തീർന്നു, അത് അനീതിയിലേക്ക് നയിച്ചു, അതിനാൽ വൈകല്യങ്ങൾക്ക് കാരണമായി. ഈ വൈകല്യങ്ങൾ ഋഷിമാരുടെ ആത്മീയ പരിശീലനത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. ഈ തടസ്സം നീക്കുന്നതിന്, ഋഷിമാർക്ക് അവരുടെ ആത്മീയ പരിശീലനം ശരിയായി ചെയ്യാനായി, ഭരദ്വാജ് മുനി ഇന്ദ്രദേവനിൽ നിന്ന് ആയുർവേദം പഠിക്കുകയും അത് മറ്റ് ഋഷിമാരെ പഠിപ്പിക്കുകയും ചെയ്തു. ‘(പരാമർശം : സൂത്രസ്ഥൻ, അധ്യായം 1) അങ്ങനെ, ആത്മീയ പരിശീലനത്തിൽ നിന്ന് വിവിധ വൈകല്യങ്ങളുടെ രൂപത്തിലുള്ള തടസ്സങ്ങൾ നീക്കാൻ ആയുർവേദം ഭൂമിയിൽ പ്രകടമായി.

വിധി സഹിക്കണം; എന്നാൽ ആത്മീയ പരിശീലനം അതിന്‍റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ഇതിനായി ആയുർവേദം ‘ദൈവ വ്യാപശ്രയ ചികിത്സ’ ശുപാർശ ചെയ്തിട്ടുണ്ട്. ‘ദൈവ വ്യാപശ്രേയ ചികിത്സ’ എന്നാൽ മന്ത്രം ചൊല്ലുക, പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുക, പ്രായശ്ചിത്തം, യജ്ഞം, ശാന്തി തുടങ്ങിയ ആത്മീയ പരിശീലനം നടത്തുക.

എല്ലാ വൈകല്യങ്ങളും വിധി മൂലമല്ല. അവയിൽ ചിലത് തെറ്റായ പ്രവർത്തനങ്ങളാലാണ് ഉണ്ടാകുന്നത്. ശരിയായ പ്രവർത്തനങ്ങളിലൂടെ ഈ തകരാറുകൾ ഒഴിവാക്കാനോ അല്ലെങ്കിൽ ഇതിനകം സംഭവിച്ച വൈകല്യങ്ങൾ പരിഹരിക്കാനോ ആയുർവേദം പഠിപ്പിക്കുന്നു.

ഈ ജനനത്തിലെ ക൪മങ്ങൾ നമ്മുടെ അടുത്ത ജനനത്തിന്‍റെ വിധി ആകും. അതിനാൽ നമ്മുടെ പ്രവർത്തനങ്ങൾ തെറ്റാതെയും അടുത്ത ജനനത്തിനായുള്ള വിധി കൂമ്പാരമാകാതിരിക്കാനും നമ്മുടെ പെരുമാറ്റം ആയുർവേദപ്രകാരമായിരിക്കണം.

– വൈദ്യ മേഘരാജ് മാധവ് പരദ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (22.8.2018)

6. ആയുർവേദം – അസുഖത്തിന്‍റെ മൂലകാരണവും
അതിന്‍റെ ചികിത്സയും വിശദമാക്കുന്ന ജ്ഞാനാമൃതം!

ആധുനിക ചികിത്സാശാസ്ത്രം ആയുർവേദം
1. മരുന്നുകളുടെ പ്രഭാവം ഈ മരുന്നുകൾ രാസവസ്തുക്കളും കൃത്രിമവും ആയതിനാൽ, ദീർഘ കാലം കഴിച്ചാൽ അവയവങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുന്നതിന് കാരണമകും. ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങൾ മനുഷ്യശരീരത്തിന് സമാനമായതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല, മാത്രമല്ല അവയെ പൂർണ്ണമായും ഉപാപചയമാക്കാൻ ശരീരത്തിന് കഴിയും.
2. മരുന്നുകളുടെ ഫലത്തിന്‍റെ വിസ്തീർണ്ണം ശരീരം മുഴുവനും ശരീരവും മനസ്സും
3. രോഗനിർണയം എന്തിന്‍റെ അടിസ്ഥാനത്ത് ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആയുർ‌വേദം ഉപവേദമായതിനാൽ‌, അത് ‘വാത’, ‘പിത്ത’, ‘കഫ’ സ്വഭാവം അനുസരിച്ച് മൂല കാരണം കണ്ടു പിടിക്കുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
4. ‘അദിദൈവിക് (അനിഷ്ട ശക്തികളും ക്ഷൂദ്ര ദേവതകളും മൂലം ഉണ്ടാകുന്ന കഷ്ടതകൾ; ഉദാഹരണത്തിന്, കടുത്ത കാലാവസ്ഥ, ഭൂകമ്പം, അമിതമായ മഴ അല്ലെങ്കിൽ വരൾച്ച) ചികിത്സ, ‘ഗ്രഹബാധ’ യിലെ ചികിത്സ(ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ കാരണം) നിലവിലില്ല നിലവിലുണ്ട്
5. ഗർഭധാരണയ്ക്കു മുമ്പ് അണ്ഡത്തിന്‍റെയും ശുക്ലത്തിന്‍റെയും മികച്ച ഗുണമേന്മയുള്ള ചികിത്സ നിലവിലില്ല പ്രത്യുൽപാദനത്തിലൂടെ ആരോഗ്യ കരമായ ഭാവിതലമുറയെ ലഭിക്കാൻ, ഗർഭധാരണത്തിനു മുമ്പുതന്നെ ആയുർവേദത്തിന് മികച്ച ഗുണമേന്മയുള്ള ബീജങ്ങളുടെയും അണ്ഡത്തിന്‍റെയും ഉൽപാദനത്തിനായി ചികിത്സ നൽകാൻ കഴിയും. കൂടാതെ, ഗർഭധാരണത്തിനുശേഷം, വളരുന്ന ഭ്രൂണത്തെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയ്ക്കും ഓരോ മാസവും ആയുർവേദ കഷായങ്ങൾ നൽകിക്കൊണ്ട് ചികിത്സ നൽകുന്നു.
സന്ദ൪ഭം : സനാതൻ പ്രഭാത് ദിനപത്രം