നല്ല ആരോഗ്യത്തിന്; സൂര്യപ്രകാശം അത്യന്താപേക്ഷിതം

ഓഫീസിൽ ഇരുന്നുകൊണ്ടുള്ള ജോലിയും ഓൺലൈൻ വഴിയുള്ള  ആവശ്യ പൂർത്തീകരണങ്ങളും  ഒരുവൻ  സൂര്യ പ്രകാശം ഏൽക്കുന്നതിനുള്ള അവസരങ്ങൾ കുറച്ചുകൊണ്ട് വരുകയാണ്. അതുകൊണ്ടു തന്നെ സൂര്യനെ അഭിമുകീകരിച്ചു കൊണ്ടുള്ള   ഉപചാരം ദിവസവും നേടേണ്ടത് അനിവാര്യമാണ്.

വൈദ്യ മേഘരാജ് പരാഡ്കർ

1. സൂര്യപ്രകാശം ഏൽക്കുന്നതിനെ കുറിച്ച്
ആയുർവേദത്തിൽ  പ്രതിപാദിച്ചിട്ടുള്ള  ഗുണങ്ങൾ

A. ‘ആരോഗ്യം ഭാസ്കരാത് ഇച്ഛേത്’, എന്നാണ്  സൂര്യനെ പറ്റി  ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സൂര്യ ഭഗവാൻ ആരോഗ്യ ദാതാവാണ്‌.  അതിനാൽ സൂര്യനോട് ആരോഗ്യത്തിനു വേണ്ടി അപേക്ഷിക്കണം.

B. ആയുർവേദ പ്രകാരം പ്രമേഹം, രക്ത സമ്മർദം, വൈറ്റമിൻ കുറവുകൾ, അമിത വണ്ണം, ത്വക്ക് രോഗങ്ങൾ, അലർജികൾ, സന്ധി വേദന, ശരീരത്തിലെ നീരുവീഴ്ച്ച, തൈറോയ്ഡ് രോഗം, ദഹനമില്ലായിമ, മലബന്ധം, മൂലക്കുരു മുതലായ രോഗങ്ങൾ ശരീരരത്തിലെ അഗ്നി തത്ത്വത്തിന്മേൽ കറുത്ത ആവരണം വരുന്നത്  കൊണ്ടാണ്. സൂര്യ കിരണങ്ങൾ ഏൽക്കുന്നത്  കൊണ്ട് ശരീരരത്തിലെ  കറുത്ത ആവരണം ഇല്ലാതായി, അഗ്നി തത്ത്വം സജീവമാകുന്നു. അതിലൂടെ ഈ രോഗങ്ങളെ അതിജീവിക്കാനും സാധിക്കും.

C. നിരന്തരം സൂര്യ പ്രകാശം കൊള്ളുന്നത് ശരീരത്തിന് ദോഷമുണ്ടാക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നു.

 

2. സൂര്യപ്രകാശത്തിന്‍റെ സ്വഭാവഗുണങ്ങൾ

A. സൂര്യ പ്രകാശം തീക്ഷ്ണവും സൂചിപോലെ ആഴത്തിൽ തുളച്ചു  കയറുന്നവയുമാണ്.

B. ഈ സവിശേഷത അതിരാവിലെയും ഏതു സമയത്തും വരുന്ന സൂര്യ പ്രകാശത്തിലുണ്ടാകും എന്നാൽ അതിന്‍റെ തീക്ഷ്ണത മാറിക്കൊണ്ടിരിക്കും. രാവിലെ സൂര്യ കിരണങ്ങൾ സൗമ്യവും നട്ടുച്ചക്ക് രൂക്ഷവുമായിരിക്കും.

C. വേനൽ കാലത്തു സൂര്യൻ ഭൂമിയോട് അടുക്കുന്നതിനാൽ സൂര്യ പ്രകാശം രൂക്ഷവും, ശൈത്യത്തിൽ സൂര്യൻ ഭൂമിയിൽ നിന്നും അകലുന്നതിനാൽ സൗമ്യവുമായി അനുഭവപ്പെടും.

D. ഭൂമധ്യരേഖയുടെ അടുത്തു കിടക്കുന്ന രാജ്യങ്ങളിൽ സൂര്യ കിരണങ്ങൾ തീക്ഷ്ണവും അകന്നു കിടക്കുന്ന രാജ്യങ്ങളിൽ ദൂരപരിധിക്ക് അനുസരിച്ചു തീക്ഷ്ണത കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

E. കടലോര പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഉള്ള ഈർപ്പം കാരണം ഊഷ്മാവ് കുറവായതിനാൽ സൂര്യ താപത്തിനു ശരീരത്തിൽ ആഴ്ന്ന് ഇറങ്ങാനുള്ള ശക്തി കുറവായിരിക്കും. എന്നാൽ വരണ്ട കാലാവസ്ഥയുള്ള ഉൾപ്രദേശങ്ങളിൽ സൂര്യ കിരണങ്ങൽ ശരീരത്തിൽ ആഴ്ന്ന് ഇറങ്ങുന്നതാണ്.

3. കാലാവസ്ഥയ്ക്ക് അനുസരിച്ചു
സൂര്യ പ്രകാശം ഏൽക്കേണ്ട മാനദണ്ഡങ്ങൾ

A. ദീപാവലിക്കു  ശേഷം ശൈത്യം ആരംഭിക്കുന്നു. ഇത് ശിവരാത്രി വരെ തുടരുകയും ചെയ്യും. ഈ കാലയളവിൽ സൂര്യ താപത്തിന് തീക്ഷ്ണത കുറവായിരിക്കും. അതുകൊണ്ട് തന്നെ സൂര്യ പ്രകാശം ഏൽക്കാൻ പറ്റിയ സമയമാണ്. ഈ കാലാവസ്ഥയിൽ ഉച്ചയ്ക്കുള്ള വെയിൽ കൊള്ളുന്നത് സുഖകരമായി തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ വിരോധമില്ല.

B. തണുപ്പ് കാലത്തിനു ശേഷം വരുന്ന വസന്ത കാലത്ത് ശരീരത്തിൽ ഊഷ്മാവ് കൂടുതലായിരിക്കും. അതിനാൽ ശരീരത്തിനു താങ്ങാൻ പറ്റുന്നത്രേ സൂര്യപ്രകാശം ഏൽക്കാൻ ശ്രമിക്കുക.

C.വേനൽക്കാലത്ത് അതിരാവിലെ സൂര്യ പ്രകാശം ഏൽക്കാൻ ശ്രമിക്കുക, നട്ടുച്ചയ്ക്കുള്ള വെയിൽ കാരണം പിത്തവും സൂര്യഘാതവും ഉണ്ടാകാൻ സാധ്യതയുണ്ട്.

D. മഴക്കാലത്ത് ആകാശം മേഘാവൃതമായിരിക്കും. അതിവർഷം കാലാവസ്ഥയെ തണുപ്പിക്കും. ആ കാലങ്ങളിൽ വെയിൽ ഉള്ള സമയത്ത് കുറച്ചു വെയിൽ കൊള്ളുന്നത് നന്ന് പക്ഷേ സൂര്യൻ ഭൂമിയോട് അടുത്തുനിൽക്കുന്നതു കൊണ്ട് അധികം സമയം വെയിലത്തു നിൽക്കാത്തതാണ് നല്ലത്.

E. വർഷത്തിനു ശേഷം ശരദ് ഋതു തുടങ്ങുകയും അത്  ദീപാവലി വരെ നീണ്ടു നിൽക്കുകയും ചെയ്യും. ശരദ് കാലത്തു സൂര്യപ്രകാശം പെട്ടെന്ന് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അധികം സൂര്യ കിരണങ്ങൾ ഏൽക്കുന്നത് ഒഴിവാക്കണം.

F. ഏതു കാലാവസ്ഥയിലും ഉദയ സൂര്യന്‍റെയും അസ്തമയ സൂര്യന്‍റെയും കിരണങ്ങൾ ഏൽക്കുന്നത് നല്ലതാണ്.

4. അലോപ്പതിയിൽ  സൂര്യ രശ്മികളെ കുറിച്ചുള്ള പഠനം

A. സൂര്യ പ്രകാശം വൈറ്റമിൻ D യുടെ ഒരു നല്ല സ്രോതസ്സാണ്. ഇനി നിങ്ങൾ മറ്റു മാർഗ്ഗങ്ങളിലൂടെ  വൈറ്റമിൻ D ഉപഭോഗിക്കുകയാണെങ്കിൽ കൂടിയും സൂര്യ പ്രകാശതിന്‍റെ അഭാവത്തിൽ അത് ഉപയോഗശൂന്യമായിരിക്കും.

B. സൂര്യ പ്രകാശത്തിൽ UVA, UVB, UVC എന്നീ അൾട്രാ വയലറ്റ് രശ്മികൾ അടങ്ങിയിരിക്കുന്നു.

1. അൾട്രാ വയലറ്റ് രശ്മികളിൽ UVB രശ്മികൾക്കു  മാത്രമേ വൈറ്റമിൻ D ഉത്പാദിപ്പിക്കാൻ ക്ഷമതയൊള്ളൂ. ഇതിന്‍റെ തരംഗദൈർഘ്യം 280 മുതൽ  315 നാനോ മീറ്ററുകൾ വരെയുണ്ട്. നാനോമീറ്റർ എന്നത് അളവിന്‍റെ സൂക്ഷ്മമായ ഘടകമാണ്.

2. ഭാരതത്തിൽ UVB കിരണങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിക്ക് ഇടയിലാണ് കാണപ്പെടുന്നത്.

3. സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ സ്പർശിച്ചാൽ മാത്രമേ വൈറ്റമിൻ D ഉത്പാദിക്കപ്പെടുകയൊള്ളു. അതുകൊണ്ടു തന്നെ മേഘാവൃതമായ കാലാവസ്ഥയിൽ അല്ലെങ്കിൽ സൂര്യ പ്രകാശം നേരിട്ട് എത്താത്ത സാഹചര്യങ്ങളിൽ വൈറ്റമിൻ D ഉത്പാദിക്കപ്പെടുകയില്ല.

C. നിരന്തരമായ UVA, UVB , UVC  രശ്മികൾ എൽക്കുന്നത് കൊണ്ട് ത്വക്ക് കാൻസർ ഉണ്ടായേക്കാം. അതുകൊണ്ട് സൂര്യ കിരണങ്ങൾ നിരന്തരമായി ഏൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

 

5. സൂര്യ പ്രകാശം ഏൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

A. ആരോഗ്യമുള്ള ഒരു ശരീരത്തിന് വേണ്ടി ദിവസവും സൂര്യ പ്രകാശം ഏൽക്കേണ്ടത് അത്യാവശ്യമാണ്. നിത്യ ജീവിതത്തിൽ സൂര്യ പ്രകാശം ഏൽക്കാൻ സാധ്യത കുറവുള്ളവർ ദിവസവും 15 മുതൽ 20 മിനിറ്റ് വരെ നിത്യവും സൂര്യ പ്രകാശം ഏൽക്കാൻ മാറ്റി വയ്ക്കേണ്ടതാണ്.

B. സൂര്യ പ്രകാശം ഏൽക്കുന്നത് കാലാവസ്ഥയ്ക്ക് അനുസൃതമായ നിയമങ്ങൾ പാലിച്ചു കൊണ്ടാവണം.

C. ഒരുവന് താങ്ങാവുന്ന മാത്ര ‌ വരെയേ സൂര്യ പ്രകാശം ഏൽക്കുവാൻ പാടുള്ളൂ. അലോപ്പതി ഗവേഷണം നിഷ്കർഷിച്ചത് പോലെ  നട്ടുച്ചയ്കുള്ള വെയിൽ കൊള്ളുന്നത് നല്ലതല്ല അത്  ഒഴിവാക്കേണ്ടതാണ്. സൂര്യ പ്രകാശം ഏൽക്കുന്നത് വൈറ്റമിൻ D ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. അത് മറ്റു രോഗങ്ങൾ ഗ്രഹിക്കാൻ ഉള്ള ഇട വരുത്തരുത്.

D. വൈറ്റമിൻ D കൂടാതെ മറ്റുള്ള വൈറ്റമിൻ ശരീരത്തിന് വേണ്ട മാത്രയിൽ ഉണ്ടാകുന്നതിന് ശരീരത്തിലെ അഗ്നി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ D കൂടാതെ മറ്റു വൈറ്റമിനുകളുടെ ലഭ്യത ശരീരത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താൻ താഴെ കൊടുത്തിരിക്കുന്ന 3  കാര്യങ്ങൾ ശീലിക്കുക.

1. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക. ഉച്ച ഉറക്കം ഒഴിവാക്കുക.

2. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, അല്ലാത്ത പക്ഷം ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുക.

3. അതുപോലെ ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക, അല്ലെങ്കിൽ അരുത്.

E. സൂര്യപ്രകാശം ഏൽക്കുമ്പോൾ അലോപ്പതി പറയുന്നത് പോലെ സൂര്യ പ്രകാശം അർബുദത്തിനു കാരണമാകുമെന്ന് ഭയക്കരുത്. മുകളിൽ പറഞ്ഞ 3 കാര്യങ്ങൾ നിർബന്ധമായി പാലിക്കുക. ശരീരത്തിലെ അഗ്നി അർബുദത്തിൽ നിന്ന് രക്ഷ നൽകുന്നതാണ്.

 

6. എണ്ണ തേച്ചതിനു ശേഷം സൂര്യപ്രകാശം
ഏൽക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

1. ആയുർവ്വേദം പറയുന്നത്

ശരീരത്തിൽ എണ്ണ തേക്കുമ്പോൾ ശരീരം ആ എണ്ണയെ വലിച്ചെടുക്കുന്നു. ഈ വേളയിൽ വെയിൽ ഏൽക്കുകയാണെങ്കിൽ ശരീര ഊഷ്മാവ് വർദ്ധിക്കുകയും രക്ത ഓട്ടം  കൂടുകയും ചെയ്യും.ഇത് ആഗിരണ പ്രക്രിയയെ സഹായിക്കുന്നു.

2. ആധുനിക അലോപ്പതി പറയുന്നത്

അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽ ശരീരത്തിലെ ഒരു തരം കൊഴുപ്പാണ് വൈറ്റമിൻ D ഉൽപ്പാദിപ്പിക്കുന്നത് . അതിനാൽ വൈറ്റമിൻ D യുടെ ഉൽപാദനത്തിന് കൊഴുപ്പും വെയിലും അത്യാവശ്യമാണ്. എണ്ണ പുരട്ടിയ ശരീരത്തിൽ വെയിൽ ഏൽക്കുന്നത് ഈ രണ്ടു ഘടകങ്ങളെയും വൈറ്റമിൻ D ഉൽപാദിപ്പിക്കുന്നതിനെ സഹായിക്കുന്നു.

– വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (21.10.2018)  

 

ആയുർവേദ കോണിൽ നിന്ന് കണ്ടതിനുശേഷം
മാത്രം അലോപ്പതി ഉപദേശം പിന്തുടരുക

മനുഷ്യനിർമ്മിതവും മുന്നേറുന്നതുമായ ഒരു ശാസ്ത്രമാണ് അലോപ്പതി. അതിൽ ഓരോ ദിവസവും പുതിയ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ ഗവേഷണം ശരീരത്തിന്‍റെ ശരീരഘടനയിൽ നിന്നുള്ള സൂക്ഷ്മത മനസ്സിലാക്കാൻ സഹായിക്കുന്നു, പക്ഷേ പലപ്പോഴും ഏകപക്ഷീയമാണ്. ഗവേഷണത്തിന്‍റെ അവസാനത്തിൽ നിഗമനം പറയുന്നു ‘നിങ്ങൾ അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും’ എന്നാൽ അതിന്‍റെ പാർശ്വഫലങ്ങൾ പഠിച്ചിട്ടില്ല. അതിനാൽ ആയുർവേദ തത്ത്വങ്ങൾ പഠിച്ചതിനു ശേഷം മാത്രമേ ഇത് നടപ്പാക്കാവൂ.

സാക്ഷാത് ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ട ഒരു പരിപൂർണവും പുരോഗമനപരവുമായ ശാസ്ത്രമാണ് ആയുർവേദം. ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിച്ച തത്ത്വങ്ങളുടെ ശക്തമായ അടിത്തറ ഈ ശാസ്ത്രത്തിനുണ്ട്.

–  വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (21.10.2018)  

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം