ആയുര്‍വേദത്തിന്‍റെ മഹത്ത്വം

വൈദ്യ മേഘരാജ് മാധവ് പരാഡ്ക്കർ

ആയുർവേദ സംഹിതകളിൽ രോഗകാരണങ്ങളും, അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷഫലങ്ങളും, അതിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗങ്ങളും, രോഗിയുടെ ശരീരഘടന, അവന്റെ ജീവിതചര്യ, പ്രതിരോധശേഷി, ഉചിതമായ മരുന്നുകൾ നൽകിയശേഷം ശരീരത്തിലുണ്ടാകുന്ന മറ്റ് വ്യതിയാനങ്ങളെക്കുറിച്ചുള്ള ഗഹനമായ അവബോധം എന്നിവ വിസ്തരിച്ച് പ്രതിപാദിക്കുന്നു. ആയുർവേദ വൈദ്യന്മാർ മാത്രമാണ് ഇത്തരം ചികിത്സ നടത്തേണ്ടത്. എന്നാൽ ആയുർവേദ വൈദ്യന്മാരുടെ അഭാവത്തിൽ രോഗശമനത്തിനായി കൊടുക്കാവുന്ന സുന്ദരവും ലളിതവുമായ ഗൃഹചികിത്സ പരമ്പരാഗതമായി നമുക്ക് കിട്ടിയിട്ടുണ്ട്. ഇതു ഉപയോഗിക്കാൻ എളുപ്പവും, പൊതുവെ ദോഷഫലം ഇല്ലാത്തതുമാണ്. അഥവാ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ തന്നെയും ആലോപ്പതി മരുന്ന് ഉപയോഗിച്ച് ഉണ്ടാകുന്ന അത്ര ഗൗരവമുള്ള ആവില്ല.

അതിനാൽ അസുഖം ബാധിച്ചാൽ ഉടനെ ആലോപ്പതി മരുന്ന് ഉപയോഗിക്കുന്നതിന് പകരം ആദ്യം വീട്ടുവൈദ്യം പരീക്ഷിക്കുക. സാധാരണയായി മരുന്നിന്റെ ഫലങ്ങളും, പാർശ്വഫലങ്ങളും, 24 മണിക്കൂറിനുള്ളിൽ മനസ്സിലാക്കാൻ സാധിക്കും. ഇനി മരുന്നിന്റെ ഫലം പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് മൂന്നു ദിവസത്തേക്ക് കൂടി തുടരുക. മൂന്നു ദിവസം കൊണ്ടും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ മരുന്ന് 7 ദിവസങ്ങൾ കൂടി തുടരുക. ഇനി 7 ദിവസം കൊണ്ട് ഒരു ഉപയോഗവും ഇല്ലെങ്കിൽ മരുന്നിന്റെ ഉപയോഗം നിർത്തുക. ഏതുവിധം ആയാലും മരുന്ന് കഴിക്കുന്ന കാലത്ത് എന്തെങ്കിലും പാർശ്വഫലങ്ങൾ കണ്ടാൽ ഉപയോഗം ഉടൻ തന്നെ നിർത്തുക.

– വൈദ്യ മേഘരാജ് മാധവ് പരാഡ്ക്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (24.6.2017)

 

അലോപ്പതി ആയുർവേദത്തിന്
അരികിൽ പോലും എത്തിയിട്ടില്ല

അലോപ്പതി ആയുർവേദം
1. ചരിത്രം 200 – 300 വർഷങ്ങൾ പുരാതന കാലം മുതൽ
2. വിഷയം സമയ ബന്ധിതമാണോ അല്ലയോ സമയ ബാധിതമാണ്, കാരണം കുറച്ചു കഴിയുമ്പോൾ അത് ഉചിതമല്ലെന്ന് മനസ്സിലാകുന്നു. സമയ ബന്ധിതമല്ല, കാരണം സനാതനമായ ശാസ്ത്രം അതിൽ ഉൾക്കൊള്ളുന്നു.
3. ഗവേഷണത്തിന്റെ ആവശ്യം നിരന്തരമായ ഗവേഷണത്തിന്റെ ആവശ്യക്തയുണ്ട് പരിപൂർണമായതിനാൽ ഗവേഷണം ആവശ്യമില്ല.
4. രോഗ കാരണങ്ങൾ താൽക്കാലിക കാരണങ്ങളും പരിമിതമായ കാരണങ്ങളും പരിഗണിക്കുന്നു. സ്ഥലവും സമയവും കാലവും ഘടനയും കൂടാതെ മുൻജന്മ കാരണങ്ങൾ വരെ ഗഹനമായി പരിഗണിക്കുന്നു.
5. രോഗം നിർണയിക്കുന്ന വിധം യന്ത്രങ്ങളെയും ഉപകരണങ്ങളെയും പരീക്ഷണ-നിരീക്ഷണങ്ങളേയും ആശ്രയിക്കുന്നു. രോഗനിർണയം നാഡീ സ്പന്ദനത്തിന്റെ കൃത്യവും ഗഹനവുമായ പരിശോധനയിലൂടെയാണ്. പുറത്തു നിന്നുള്ള ഉപകരണങ്ങളുടെ ആവശ്യം ഇല്ല.
6. മരുന്നുകളും അവയുടെ പാർശ്വഫലങ്ങളും മരുന്ന് കൃത്രിമവും ചിലവേറിയതും പാർശ്വഫലങ്ങൾ ഉള്ളതുമാണ്. പ്രകൃത്യാലുള്ളത്, വളരെ വില കുറഞ്ഞതും, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്.
7. മരുന്നിന്റെ പ്രകൃതം കിട്ടുന്നതിനുള്ള വഴി വാണിജ്യ വിഷയകമാണ് സേവനവും ഈശ്വര സാക്ഷാത്കാരത്തിനുള്ള ഒരു മാർഗവും കൂടിയാണ്.
8. ആധ്യാത്മികമായ പിൻതുണ ഇല്ല ഉണ്ട്
9. ഈ ശാസ്ത്രം ഒരു ജീവിതശൈലിയായി സ്വീകരിക്കാൻ കഴിയുമോ? സാധ്യമല്ല ആയിരക്കണക്കിന് വർഷങ്ങളായി ഹിന്ദു ധർമത്തിലെ എല്ലാ വ്യവഹാരവും ആയുർവേദവുമായി ബന്ധപ്പെട്തിരിക്കുന്നു; അതൊരു ഹിന്ദു ജീവിതശൈലിയാണ്.

എന്തുകൊണ്ട് ഹിന്ദു രാഷ്ട്രത്തിൽ ആയുർവേദത്തിന് മുൻഗണന നൽകും എന്നതിനെക്കുറിച്ച് മുകളിലുള്ള പട്ടിക വ്യക്തമാക്കുന്നു.

– പരാത്പര ഗുരു (ഡോ.) ആഠവലെ

 

ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള
എളുപ്പ മാർഗം : ആരോഗ്യകരമായ ജീവിതത്തിന്
സ്വീകരിക്കേണ്ട ജീവിതശൈലി

താഴെ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളെങ്കിലും നിത്യവും ചെയ്താൽ മികച്ച ആരോഗ്യവും, പ്രവർത്തി ചെയ്യുന്നതിനുള്ള അന്തർലീന ശക്തി വർദ്ധിക്കുകയും ചെയ്യുന്നു.

A. രാവിലെ 3 നും, 5 നും ഇടയ്ക്കുള്ള സമയത്ത് ഉണരുക.

ഈ സമയത്ത് ശ്വാസകോശം ഏറ്റവും സജീവമായിരിക്കും. ഈ സമയത്ത് ഉണർന്നാൽ ശരീരമാസകലം വലിയ അളവിൽ ഓക്സിജൻ ലഭിക്കുന്നു. ജീവധാരണമായ ഊർജ്ജത്തിന്റെ പ്രവർത്തി കാര്യക്ഷമമാകുന്നതിനാൽ ശോധന സ്വമേധയാ നടക്കുന്നു.

B. ഉച്ചയൂണ് രാവിലെ 9 നും 11 നും, അത്താഴം
വൈകുന്നേരം 5 നും 7 നും ഇടയിലുള്ള സമയത്തു കഴിക്കുക.

നമ്മുടെ ദഹനശേഷി സൂര്യന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഈ സമയങ്ങളിൽ ഭക്ഷണം കഴിച്ചാൽ ദഹനം അനായാസമായി നടക്കുന്നു.

C. 9 നും 11നും ഇടയിലുള്ള സമയത്ത് ഉറങ്ങാൻ പോകണം

അർദ്ധരാത്രിക്ക് മുമ്പുള്ള ഒരു മണിക്കൂർ ഉറക്കം, മറ്റു സമയങ്ങളിൽ ഉള്ള രണ്ടു മണിക്കൂർ ഉറക്കത്തിന് തുല്യമാണ്. ഈ സമയത്തുള്ള ഉറക്കം ശാന്തവും ഗാഢവും ആയിരിക്കും. ഈ മൂന്നു കാര്യങ്ങൾ ഉചിതമായി പാലിച്ചാൽ പിന്നെ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ആവശ്യമില്ല.

– വൈദ്യ മേഘരാജ് മാധവ് പരാഡ്ക്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ

 

ആയുർവേദം ആചരിക്കുകയും ഹിന്ദു
സംസ്കാരത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുക !

പൂജനീയ ശ്രീ. സന്ദീപ് ആൾഷി

തുളസി, കറ്റാർവാഴ പോലെയുള്ള ഔഷധസസ്യങ്ങൾ മുറ്റത്തും വരാന്തയിലും മറ്റു ചെടികളെ പോലെ വളർത്താവുന്നതാണ്. ഈ സസ്യങ്ങളും പാചകത്തിനായി ഉപയോഗിക്കുന്ന കൊത്തമല്ലി, ജീരകം, അയമോദകം പോലുള്ള സാധാരണ ഇനത്തിൽപ്പെട്ട ചെടികളും പനി, ചുമ വയറുവേദന മുതലായ അസുഖങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതുപോലുള്ള ചെറിയ അസുഖങ്ങൾക്ക് എന്തിനാണ് വിലയേറിയ അലോപ്പദി മരുന്നുകൾ കഴിക്കുന്നത്. മിക്കവാറും ഈ മരുന്നുകൾ നിർമ്മിക്കുന്നത് വിദേശത്തുള്ള കമ്പനികളിൽ ആയിരിക്കും, അതുകൊണ്ട് ഈ മരുന്നുകളിൽ നിന്നും കിട്ടുന്ന പണം വിദേശരാജ്യങ്ങളിലേക്ക് പോകുന്നു. അതിനാൽ നമുക്ക് ഋഷിമാർ അനുശാസിച്ചിട്ടുള്ള ആയുർവേദം അനുകരിക്കുകയും നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കുന്ന ഉൽപലന്നങ്ങൾ വാങ്ങി നമ്മുടെ സംസ്കാരത്തിൽ അഭിമാനം കൊള്ളുക എന്നത് നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്.

– പൂജനീയ ശ്രീ. സന്ദീപ് ആൾഷി (27.2.2017)

 

അലോപ്പതി ഒരു വ്യക്തിയുടെ ശരീരപ്രകൃതി
നോക്കി അവനിലുള്ള വാത, പിത്ത, കഫത്തെ പരിഗണിക്കാതെ
എല്ലാവർക്കും ഒരേ മരുന്ന് നിർദ്ദേശിക്കുന്നു !

ആയുർവേദത്തിൽ ഒരേ രോഗത്തിന് എല്ലാവർക്കും ഒരേ മരുന്ന് നിർദ്ദേശിക്കാറില്ല. മറിച്ച് ഓരോ വ്യക്തിയുടെയും ശരീരത്തിലുള്ള വാത, പിത്ത, കഫത്തിന്റെ അനുപാതം നോക്കിയാണ് മരുന്ന് നിർദ്ദേശിക്കുന്നത്. അതുകൊണ്ട് മരുന്ന് കൊണ്ടുള്ള പാർശ്വഫലങ്ങൾ തടയുകയും ഉദ്ദേശിച്ച ഫലം കിട്ടുകയും ചെയ്യുന്നു. മറിച്ച് അലോപ്പതിയിൽ ഈ ഘടകങ്ങൾ ഒന്നും കണക്കിലെടുക്കാതെ, എല്ലാ രോഗികൾക്കും ഒരു രോഗലക്ഷണത്തിന് ഒരേ മരുന്ന് നിർദ്ദേശിക്കുന്നു. ഇത് ആയുർവേദവുമായി തുലനം ചെയ്യുമ്പോൾ അലോപ്പതി നേഴ്സറി വിദ്യാഭ്യാസത്തിന് സമാനമാകുന്നു എന്നത് കാണിക്കുന്നു.

– വൈദ്യ മേഘരാജ് മാധവ് പരാഡ്ക്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ