ഗുരുകൃപയോഗപ്രകാരമുള്ള സാധനാമാർഗത്തിലെ വിവിധ ഘട്ടങ്ങൾ

ഗുരുകൃപായോഗത്തിന് രണ്ട് വശങ്ങളുണ്ട് –

  1.  വ്യഷ്ടി സാധന (വ്യക്തിപരമായ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം)
  2. സമഷ്ടി സാധന (സമൂഹത്തിന്‍റെ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം) 

വ്യഷ്ടി സാധനയിലെ ഘട്ടങ്ങളെക്കുറിച്ചുള്ള വിശദമായ വിവരം

A. കുലാചാരപാലനം, വ്രതാനുഷ്ഠാനം, വിവിധ ധാർമിക ആചാരങ്ങൾ അനുഷ്ഠിക്കുക

തലമുറകളായി നടത്തി വരുന്ന കുടുംബത്തിലെ പൂജാദികാര്യങ്ങൾ മുടങ്ങാതെ ചെയ്യുക, കുലദേവതയുടെ പൂജകളും ക്ഷേത്രാചാരങ്ങളും നടത്തുക, കുലദേവതയുടെ ക്ഷേത്രത്തിൽ ദർശനത്തിനായി പോകുക എന്നിവ കൃത്യമായി ചെയ്യുക. ക്ഷേത്രദർശനം, സന്ധ്യക്ക് വീട്ടിൽ വിളക്ക് കത്തിച്ച് നാമം ചൊല്ലുക, വിഷു, ഓണം, നവരാത്രി, പൂജവെപ്പ്, അഷ്ടമി-രോഹിണി മുതലായ വിശേഷ ദിവസങ്ങൾ ധാർമികമായ രീതിയിൽ ആഘോഷിക്കുക, ഏകാദശി, ശിവരാത്രി മുതലായ വ്രതങ്ങൾ നോൽക്കുക. ഈ ധാർമിക കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഈശ്വരനോടുള്ള ഭക്തിഭാവം വർധിക്കുന്നു.

B. സ്വഭാവദൂഷ്യങ്ങൾ ഇല്ലാതാക്കുവാനും സദ്ഗുണങ്ങൾ വർധിപ്പിക്കുവാനും പ്രയത്നിക്കുക

സാധാരണയായി ഓരോ വ്യക്തിയിലും കോപം, മടി, മറവി മുതലായ സ്വഭാവദൂഷ്യങ്ങൾ കുറഞ്ഞോ കൂടുതലോ ആയ അളവിൽ ഉണ്ടാകും. സ്വഭാവദൂഷ്യങ്ങൾ  സാധനയെ ബാധിക്കുന്നു. ഇവ കാരണം ആധ്യാത്മിക തലത്തിലെ ബുദ്ധിമുട്ട്‌ ഉണ്ടാകാനും സാധ്യതയുണ്ട്‌. അതിനായി നാം സ്വഭാവദൂഷ്യങ്ങൾ ഇല്ലാതാക്കുവാൻ പ്രയത്നിക്കേണ്ടതാണ്‌. ഇതിനായി എങ്ങനെ പ്രയത്നിക്കണം എന്നത് സനാതൻ സംസ്ഥയുടെ സത്സംഗങ്ങളിൽ പഠിപ്പിക്കുന്നു. സനാതൻ സംസ്ഥയുടെ വെബ്‌സൈറ്റിലും ഗ്രന്ഥങ്ങളിലും ഇതിനായി ചെയ്യേണ്ട പ്രക്രിയ‌ വിശദമായി വിവരിച്ചിട്ടുണ്ട്‌.

C. അഹംഭാവം ഇല്ലാതാക്കുവാൻ ശമ്രിക്കുക

നമ്മളിൽ അൽപമെങ്കിലും അഹംഭാവം ഉണ്ടെങ്കിൽ നമുക്ക്‌ ഈശ്വരപ്രാപ്തി ആകില്ല. അതുകൊണ്ട്‌ സാധന ചെയ്യുമ്പോൾ അഹംഭാവം ഇല്ലാതാക്കുവാൻ ശമ്രിക്കണം. ഭഗവാനോട്‌ പ്രാർഥിക്കുക, കൃതജ്ഞത അർപ്പിക്കുക, ശൂദ്രവർണപ്രകാരമുള്ള സേവ (ഉദാ. അടിച്ചു വാരുക, നിലം തുടയ്ക്കുക മുതലായവ) ചെയ്യുന്നതിലൂടെ അഹംഭാവം കുറയുന്നു.

(കർമയോഗം, ഭക്തിയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം മുതലായ ഏത്‌ യോഗമാർഗത്തിലൂടെ സാധന ചെയ്താലും ആത്മീയ ഉന്നതി ആകുന്നതിനുവേണ്ടി സ്വഭാവദൂഷ്യങ്ങളും അഹംഭാവവും കുറയ്‌ക്കേണ്ടത്‌ അനിവാര്യമാണ്‌. സ്വഭാവദൂഷ്യങ്ങളും അഹംഭാവവും ഇല്ലാതാക്കുവാൻ കുറച്ചെങ്കിലും സാധിക്കാൻ തുടങ്ങുമ്പോഴാണ്‌ യഥാർഥത്തിൽ ആത്മീയ ഉന്നതി ആകുന്നത്‌. സത്യയുഗത്തിലെ മനുഷ്യനിൽ സ്വഭാവദൂഷ്യങ്ങളും അഹംഭാവവും ഇല്ലായിരുന്നു. ത്രേതായുഗത്തിലെയും ദ്വാപരയുഗത്തിലെയും മനുഷ്യനിൽ സ്വഭാവദൂഷ്യങ്ങളും അഹംഭാവവും വർധിക്കുവാൻ തുടങ്ങിയെങ്കിലും അതിന്‌ ഒരു നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ കലിയുഗത്തിൽ മനുഷ്യന്‍റെ സ്വഭാവദൂഷ്യങ്ങളും അഹംഭാവവും അമിതമായി വർധിച്ചിരിക്കുന്നു. അതിനാൽ മനുഷ്യന്‍റെ ആത്മീയ നിലയും തീരെ കുറഞ്ഞു. ഇക്കാരണത്താൽ സാധകൻ ഏത്‌ യോഗമാർഗത്തിലൂടെ സാധന ചെയ്താലും ആത്മീയ ഉന്നതിക്കായി സ്വഭാവദൂഷ്യങ്ങളും അഹംഭാവവും ഇല്ലാതാക്കുന്നതിനു വേണ്ട കാര്യങ്ങൾ പ്രാധാന്യത്തോടെ ചെയ്യണം.)

D. നാമജപം

പൂജ, ക്ഷേത്രദർശനം, സ്തോത്ര പഠനം മുതലായ വ്യത്യസ്‌ത ഉപാസനാ രീതികളിലൂടെ ദേവതയുടെ തത്ത്വം നമുക്ക്‌ ലഭിക്കുന്നു; എന്നാൽ ഇത്തരത്തിലുള്ള ഉപാസന ചെയ്യുവാൻ സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും പരിമിതികളുണ്ട്‌. അതുകൊണ്ട്‌ ഇവയിലൂടെ ലഭിക്കുന്ന ഗുണവും കുറച്ചു നേരത്തേക്ക്‌ മാത്രമാണ്‌. ദേവതയുടെ തത്ത്വത്തിന്‍റെ ഗുണം നിരന്തരം ലഭിക്കുന്നതിനായി ഉപാസനയും നിരന്തരം ചെയ്യേണ്ടതാണ്‌. നിരന്തരം ചെയ്യാൻ പറ്റുന്ന ഉപാസന ഒന്നു മാത്രമേയുള്ളൂ, അതാണ്‌ നാമജപം. കലിയുഗത്തിൽ നാമജപമാണ്‌ ഏറ്റവും എളുപ്പവും സർവശേഷ്‌ഠ്രവുമായ സാധന. നാമജപം എന്നത് ഗുരുകൃപായോഗപ്രകാരമുള്ള സാധനയിലെ പ്രധാനമായ ഘട്ടമാണ്. ഗുരുപ്രാപ്തി ആയിട്ടുണ്ടെങ്കിൽ വ്യക്തി ഗുരു ഉപദേശിച്ച മന്ത്രം ജപിക്കുക. അതല്ലെങ്കിൽ അവനവന്‍റെ കുടുംബദേവിയുടെ നാമം ജപിക്കുക. കുലദേവതയുടെ നാമജപം ചെയ്യുന്നതിനോടൊപ്പം പിതൃദോഷ നിവാരണത്തിനായി ശ്രീദത്താത്രേയ ഭഗവാന്‍റെ ശ്രീ ഗുരുദേവ ദത്ത് എന്ന നാമവും കൂടി ദിവസവും ജപിക്കുക.

E. ഈശ്വരനോട്‌ ഭക്തിഭാവം വർധിപ്പിക്കുന്നതിനു വേണ്ടി പ്രയത്നിക്കുക

അന്തഃകരണത്തിൽ ഭഗവാനോട്‌ വളരെയധികം ഇഷ്ടം തോന്നുന്നതിനെയാണ്‌ ഭഗവാനോട്‌ ഭാവമുണ്ടാകുക എന്നു പറയുന്നത്‌. ഈ ഭാവം എത്ര വേഗം ഉണ്ടാകുകയും അത്‌ എത്ര കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യുന്നുവോ, അത്രയും വേഗത്തിൽ നമുക്ക്‌ ഈശ്വരപ്രാപ്തി ഉണ്ടാകും. ഭാവം വർധിപ്പിക്കുന്നതിനു വേണ്ടി മനസ്സിന്‍റെയും ബുദ്ധിയുടെയും നിലയിൽ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നാൽ തീർച്ചയായും ഭാവം വർധിക്കും. പ്രാർഥന, കൃതജ്ഞത, നമസ്‌കാരം മുതലായ പ്രവർത്തികൾ ഭാവം വർധിപ്പിക്കുന്നതിന്‌ സഹായകരമാകുന്നു. (ഭക്തിഭാവം എന്നാൽ എന്താണ്‌? അത്‌ വർധിപ്പിക്കുന്നതിനുവേണ്ടി എന്ത്‌ ചെയ്യണം?, എന്നീ കാര്യങ്ങൾ സനാതൻ സംസ്ഥ നടത്തുന്ന സത്സംഗങ്ങളിൽ പഠിപ്പിക്കുന്നു.)

F. സത്സംഗം

നാമം ജപിക്കുമ്പോൾ കിട്ടുന്ന ആനന്ദം സത്സംഗത്തിൽ നാമം ജപിക്കാതെയും അനുഭവിക്കാൻ സാധിക്കുന്നു.

പ്രാധാന്യം : ഒരിക്കൽ വസിഷ്‌ഠരും വിശ്വാമിത്ര മഹർഷിയും തമ്മിൽ സത്സംഗമാണോ അതോ തപസ്സാണോ ശേഷ്‌ഠ്രം എന്ന വിഷയത്തെക്കുറിച്ച്‌ തർക്കമുണ്ടായി. വസിഷ്‌ഠ മുനിയുടെ അഭിപ്രായപ്രകാരം സത്സംഗം ശേഷ്‌ഠ്രമായിരുന്നു, എന്നാൽ വിശ്വാമിത്ര മഹർഷിയുടെ അഭിപ്രായപ്രകാരം തപസ്സ്‌ ശേഷ്‌ഠ്രമായിരുന്നു. പരിഹാരത്തിനായി അവർ ദേവന്മാരെ സമീപിച്ചു. ദേവന്മാർ പറഞ്ഞു, ശേഷന്‌ മാത്രമേ താങ്കളുടെ ചോദ്യത്തിന്‌ ഉത്തരം നൽകാൻ സാധിക്കുകയുള്ളൂ. ഇതു കേട്ട്‌ ഇരുവരും ശേഷനാഗരുടെ അടുക്കൽ പോയി. കാര്യങ്ങൾ അറിഞ്ഞപ്പോൾ ശേഷൻ പറഞ്ഞു, എന്‍റെ ശിരസ്സിൽ നിന്നും ഭൂമിയെ അൽപ സമയത്തേക്ക്‌ ഉയർത്തിയാൽ എനിക്ക്‌ ആലോചിച്ച്‌ ഉത്തരം തരാൻ സാധിക്കും. ഇതു കേട്ടപ്പോൾ വിശ്വാമിത്ര മഹർഷി, എന്‍റെ ആയിരം വർഷങ്ങളുടെ തപസ്സിന്‍റെ ഫലം ഞാൻ അർപ്പിക്കുന്നു. ശേഷന്‍റെ ശിരസ്സിൽ നിന്നും ഭൂമി അൽപം മുകളിലേക്ക്‌ ഉയരട്ടെ എന്ന്‌  സങ്കൽപം ചെയ്തു. പക്ഷേ ഭൂമി ഒട്ടും പൊങ്ങിയില്ല. അതിനുശേഷം വസിഷ്‌ഠ മുനി, അര നാഴിക (പന്ത്രണ്ട്‌ മിനിറ്റ്‌) നേരത്തെ സത്സംഗത്തിന്‍റെ ഫലം ഞാൻ അർപ്പിക്കുന്നു. ശേഷരുടെ ശിരസ്സിൽ നിന്നും ഭൂമി അൽപം ഉയരട്ടെ, എന്ന്‌ സങ്കൽപം ചെയ്തു. ഭൂമി ഉടൻ മുകളിലേക്ക്‌ പൊങ്ങി.

ആത്മീയ ഉന്നതി നേടിയവരുടെ സത്സംഗം കൂടുതൽ ഗുണപ്രദമായിരിക്കും കാരണം അവരിൽ സാത്ത്വികത വളരെ കൂടുതലായിരിക്കും. അവരിൽനിന്നും വളരെയധികം ആനന്ദത്തിന്‍റെ തരംഗങ്ങൾ പ്രക്ഷേപിക്കപ്പെടുന്നതിനാൽ സാധകർക്കും കൂടുതൽ ആനന്ദം അനുഭവപ്പെടും.

G. സത്സേവനം

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്യുക, സത്‌പുരുഷന്മാരെ സേവിക്കുക, ആത്മീയ പ്രഭാഷണങ്ങൾ നടത്തുക മുതലായവ സത്‌സേവനമാകുന്നു. സേവനം എപ്പോഴും സത്‌സേവനമായിരിക്കണം. ആധ്യാത്മിക നില 60 ശതമാനം വരെ വർധിക്കാതെ സേവനം മനസ്സോടെ ചെയ്യാൻ പറ്റില്ല. അതു വരെ അത്‌ ബുദ്ധിയുടെ നിലയിൽ മനസ്സിലാക്കി സാധന എന്നു കരുതി ചെയ്യുന്ന കാര്യമായിരിക്കും. മറ്റുള്ളവരുടെ ഇച്ഛയ്‌ക്ക്‌ കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും കുറയുകയും സാധകരിൽ വിരക്തി ഉളവാകുകയും ചെയ്യുന്നു. രോഗികളെ സേവിക്കുന്നതു പോലുള്ള അസത്യം അതായത്‌ മായയിലെ കാര്യങ്ങൾ ചെയ്യുന്നവർ മായയെ (അസത്യത്തെ) സത്യമായി കരുതുന്നു. ഇത്തരം സേവ കൊണ്ട്‌ കൊടുക്കൽ-വാങ്ങൽ കണക്ക്‌ തയ്യാറാകുന്നു. അതുപോലെ ഞാൻ സേവ ചെയ്യുന്നു എന്ന അഹംഭാവവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌; ഇക്കാരണങ്ങളാൽ ഇത്തരം സേവനം കൊണ്ട്‌ ആത്മീയ തലത്തിൽ പ്രത്യേകിച്ച്‌ ഗുണമൊന്നും ഇല്ല. നേരെ
മറിച്ച്‌ സത്സേവനം ചെയ്യുന്നതിലൂടെ അഹംഭാവം ഇല്ലാതാക്കുവാൻ സാധിക്കുന്നു. ഗുരുസേവ ചെയ്യുന്നത്‌ ഞാൻ എന്നതിനെ മറക്കുന്നതിനുവേണ്ടിയാണ്‌.

H. ഈശ്വരനുവേണ്ടി ത്യാഗം (സമർപ്പണം)

ആത്മീയ ഉന്നതി നേടണമെങ്കിൽ ശരീരം, മനസ്സ്‌, ധനം ഇവയെല്ലാം ഈശ്വരനിൽ സമർപ്പിക്കണം. ധനത്തിന്‍റെ ത്യാഗം ഏറ്റവും എളുപ്പമാണ്‌; കാരണം തന്‍റെ സമ്പാദ്യം മുഴുവനും നമുക്ക്‌ മറ്റൊരു വ്യക്തിക്ക്‌ കൊടുക്കാൻ സാധിക്കും എന്നാൽ ശരീരവും മനസ്സും കൊടുക്കാൻ സാധിക്കുകയില്ല. സർക്കസിൽ ഊഞ്ഞാലിൽ തൂങ്ങുന്ന പെൺകുട്ടി അവളുടെ കൈകൾ വിടാതെ മറ്റൊരു ഊഞ്ഞാലിൽ തല കീഴായി കിടക്കുന്ന പുരുഷന്‌ അവളുടെ കൈകൾ പിടിക്കുവാൻ സാധിക്കുകയില്ല. അതുപോലെ സാധകൻ സർവസ്വവും ത്യജിക്കാതെ ഈശ്വരന് അവനെ പൂർണമായും സംരക്ഷിക്കുവാൻ കഴിയില്ല.

ദാനം (അർപ്പണം) : ദാനം എപ്പോഴും പാത്രേ ദാനം അതായത്‌ സത്‌പാത്രേ ദാനം ആയിരിക്കണം. സത്‌പുരുഷന്മാരെക്കാൾ കൂടുതൽ അർഹതയുള്ളവർ വേറെയാരും ഈ ലോകത്തില്ല; അതിനാൽ ദാനം എപ്പോഴും സത്‌പുരുഷന്മാർക്കേ നൽകാവൂ. എന്നാൽ ഇത്‌ ഉപാസനാകാണ്ഡപ്രകാരം നാമജപം ചെയ്യുന്ന വ്യക്തിക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ. കർമയോഗപ്രകാരം സാധന ചെയ്യുന്നവർ വികാരാധീനരായി ഭിക്ഷക്കാർക്ക്‌ ദാനം നൽകുക, വിദ്യാലയം – ആശുപത്രി മുതലായവയ്‌ക്കു സംഭാവന നൽകുക എന്നിങ്ങനെയുള്ള കർമങ്ങൾ ചെയ്യുന്നു. ഇവയെല്ലാം ചെയ്താൽ പുണ്യം മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ മുമുക്ഷുവിന്‌ (മോക്ഷം ആഗ്രഹിക്കുന്നവന്‌) പാപവും വേണ്ട പുണ്യവും വേണ്ട; കാരണം പുണ്യം ചെയ്താൽ മരണത്തിനുശേഷം സ്വർഗം പ്രാപിക്കുകയേ ഉള്ളൂ, മോക്ഷം പ്രാപിക്കുകയില്ല.

സത്‌പുരുഷന്മാരും ഗുരുക്കന്മാരും നിർഗുണനായ ഈശ്വരന്‍റെ സഗുണമായ (ദേഹധാരി) രൂപങ്ങളാണ്‌. അതിനാൽ സത്‌പുരുഷന്മാർക്കോ ഗുരുവിനോ എന്തെങ്കിലും അർപ്പിച്ചാൽ അത്‌ ഈശ്വര ചരണങ്ങളിൽ അർപ്പിക്കുന്നതിനു തുല്യമാണ്‌. ഈശ്വരൻ നമുക്ക്‌ നൽകിയത്‌ ഈശ്വരന്‌ തന്നെ തിരിച്ച്‌ നൽകുമ്പോൾ കൊടുക്കൽ-വാങ്ങൽ കണക്ക്‌ ഉണ്ടാവില്ല, മറിച്ച്‌ ഉള്ള കണക്കുകൾ തീരുന്നു. ചുരുക്കത്തിൽ സത്‌പുരുഷന്മാർക്ക്‌ അർപ്പണം ചെയ്യുന്നതിലൂടെ നമ്മുടെ കർമങ്ങളുടെ സഞ്ചിതം കുറയുന്നു, പ്രാരബ്ധത്തെ സഹിക്കാനുള്ള ശക്തി ലഭിക്കുന്നു, കൊടുക്കൽ വാങ്ങൽ കണക്ക്‌ ഉണ്ടാകാതിരിക്കുന്നു. ഇതിലൂടെ പുണ്യവും ലഭിക്കില്ല. (പുണ്യത്തെക്കാൾ ശ്രേഷ്ഠമായ ഫലമാണ്‌ സത്‌പാത്രേ ദാനത്തിലൂടെ ലഭിക്കുന്നത്‌.) അതിനാൽ എന്തെങ്കിലും അർപ്പിക്കണം എന്നുണ്ടെങ്കിൽ അത്‌ സത്‌പുരുഷന്മാർക്കോ സത്‌കാര്യങ്ങൽക്കായോ നൽകുക.

I. മറ്റുള്ളവരെ പ്രതിഫലേച്ഛയില്ലാതെ സ്നേഹിക്കുകയും സമചിത്തതയോടെ പെരുമാറുകയും ചെയ്യുക (സാക്ഷിഭാവം) :

ഭൌതീക ജീവിതത്തിലെ സ്നേഹത്തിൽ പ്രതീക്ഷകൾ ഉണ്ടാകും. സാധന ചെയ്ത്‌ സാത്ത്വികത വർധിക്കുന്നതു കൊണ്ട്‌ ചരാചര സൃഷ്ടിയെ തൃപ്തിപ്പെടുത്താനുള്ള ആഗ്രഹം വ്യക്തിയിൽ വർധിക്കുന്നു. ഓരോ വസ്തുവിലും ഈശ്വരനെ കാണുവാൻ തുടങ്ങുന്നു. വസുധൈവ കുടുംബകം അതായത്‌ ലോകം ഒരു സ്നേഹം നിറഞ്ഞ കുടുംബം പോലെയാണ്‌ എന്നു തോന്നും. അങ്ങനെ സ്നേഹത്തിൽ വ്യാപകത്വം വർധിച്ച്‌ അത്‌ പ്രതിഫലേച്ഛയില്ലാത്ത സ്നേഹം ആയി മാറുന്നു. ഇത്‌ സാധ്യമാകുവാൻ ആദ്യം മറ്റുള്ളവരെ സ്നേഹിക്കാൻ ശമ്രിക്കണം. അതിനായി സത്സംഗങ്ങളിൽ പങ്കെടുക്കേണ്ടത്‌ ആവശ്യമാണ്‌.
80 ശതമാനം ആധ്യാത്മിക നിലയിലുള്ള വ്യക്തിക്ക്‌ സകലതും, സ്വന്തം ആധ്യാത്മിക ഉന്നതി പോലും, ഗുരു
വിന്‍റെ ആഗ്രഹപ്രകാരമാണ്‌ സംഭവിക്കുന്നത്‌ എന്ന ഭാവത്തോടെ കാണുവാൻ കഴിയും. ഇതിനെയാണ്‌ സാക്ഷിഭാവം എന്നു പറയുന്നത്‌.

2. സമഷ്ടി സാധന

സാധന ചെയ്യുന്നതിന്‌ പ്രതികൂലമായ കാലം എന്നു വച്ചാൽ സാധനയിൽ പല തടസ്സങ്ങളും വരുന്ന കാലഘട്ടം അതായത്‌ ആപത്തു കാലം. ഇന്ന്‌ സമൂഹത്തിൽ രജ-തമോഗുണം ഏറെ വർധിച്ചിരിക്കുന്നതു കാരണം ആധ്യാത്മിക തലത്തിൽ അന്തരീക്ഷം മലിനമാണ്‌. ധർമച്യുതി, അരാജകത്വം എന്നിവ കാരണവും ഇന്നത്തെ കാലഘട്ടം ആപത്ത്‌കാലം ആയി മാറിയിരിക്കുകയാണ്‌. ആപത്ത്‌കാലത്ത്‌ ഈശ്വരപ്രാപ്തി ചെയ്യുന്നതിനായി കേവലം വ്യഷ്ടി സാധന പര്യാപ്തമല്ല. അതിനായി വ്യഷ്ടി സാധന ചെയ്യുന്നതിനോടൊപ്പം സമഷ്ടി സാധനയും ചെയ്യണം. സമഷ്ടി സാധനയിലെ പടികൾ താഴെ കൊടുക്കുന്നു.

A. അധ്യാത്മപ്രചരണം : സർവോത്തമമായ സത്സേവനം

1. മഹത്ത്വം

ഗുരുവിന്‍റെയും സത്‌പുരുഷന്മാരുടെയും പ്രധാന പ്രവർത്തി എന്തെന്നാൽ ജനങ്ങളെ സാധന ചെയ്യാനും, ധർമാചരണം ചെയ്യാനും പ്രേരിപ്പിക്കുക. അതായത്‌ അധ്യാത്മവും ധർമവും പ്രചരിപ്പിക്കുക. ഇതേ പ്രവർത്തി നാം സമർപ്പണ ഭാവത്തോടെ നമ്മുടെ കഴിവ്‌ മുഴുവനും ഉപയോഗിച്ചുകൊണ്ട്‌ ചെയ്യുമ്പോൾ ഗുരുവിന്‌ ഇവർ എന്റേതാണ്‌ എന്ന്‌ തോന്നും. ഗുരുവിന്‍റെ മനസ്സിൽ നമ്മളെക്കുറിച്ച്‌ വരുന്ന ഈ വിചാരം തന്നെയാണ്‌ ഗുരുകൃപയുടെ ആദ്യത്തെ പടി.

2. താരതമ്യ പ്രാധാന്യം

ശിഷ്യൻ ചെയ്യുന്ന ഏതു പ്രവർത്തിയിലൂടെ എത്ര അളവിൽ  ഗുരുകൃപ അവന് നേടുവാൻ കഴിയും എന്നത് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽക്കൂടി മനസ്സിലാക്കാം.

ശിഷ്യന്‍റെ പ്രവൃത്തി ഗുരുകൃപ (%)
1. ഗുരുവിനെ സന്ദർശിക്കൽ (ദർശനം) 2
2. ആത്മീയതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കൽ 10
3. ആശ്രമത്തിലെ ജോലികൾ ചെയ്യുക 40
4. അധ്യാത്മപ്രചരണം ഫലപ്രദമായി എന്നാൽ ഭാഗിക സമയം ചെയ്യുക 70
5. അധ്യാത്മപ്രചരണം ഫലപ്രദമായി എന്നാൽ പൂർണ സമയം ചെയ്യുക 100

3. അധ്യാത്മപ്രചരണം എങ്ങനെ ചെയ്യണം ?

അധ്യാത്മം, ധർമം  ഇവയെക്കുറിച്ച്‌ പര്യാപ്ത ജ്ഞാനം ഇല്ലാത്ത സ്ഥിതിക്ക്‌ ഞാൻ അധ്യാത്മപ്രചാരണം എങ്ങനെ ചെയ്യും ?, എന്ന്‌ ചിലർ ചിന്തിക്കുന്നു. ഈ ചിന്താഗതി തെറ്റാണ്‌. ശ്രീകൃഷ്‌ണ ഭഗവാൻ ചെറുവിരലിൽ ഗോവർധന പർവതം ഉയർത്തി പിടിച്ചപ്പോൾ ഗോപാലന്മാരും കമ്പും കോലും പിടിച്ചുകൊണ്ട്‌ ഭഗവാനെ സഹായിക്കുവാൻ ശമ്രിച്ചു. ഗുരു, അതായത്‌ ഈശ്വരൻ ധർമച്യുതിയെ ഇല്ലാതാക്കും എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ നമ്മുടെ സാധനയായി നമ്മളാൽ കഴിയുന്നത്‌ നാം ചെയ്യണം. അധ്യാത്മത്തെക്കുറിച്ച്‌ പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കുവാനും സാധിക്കുന്നവർ അത്‌ ചെയ്യുക, ധനസഹായം നൽകാൻ സാധിക്കുന്നവർ അത്‌ ചെയ്യുക. ഇവ രണ്ടും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അധ്യാത്മപ്രചരണത്തിനായി ലഘുലേഖകളും പത്രങ്ങളും വിതരണം ചെയ്യുക, ഫ്ലെക്സ്‌ ബാനറുകൾ കെട്ടുക, സത്സംഗം നടത്തുന്ന സ്ഥലം വൃത്തിയാക്കുക, ധർമ കാര്യത്തിനായി സമൂഹത്തിൽ നിന്നും അർപ്പണം ശേഖരിക്കുക മുതലായ സേവനങ്ങൾ ചെയ്യുവാൻ ശമ്രിക്കുക.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ഗുരുകൃപായോഗം’ എന്ന ഗ്രന്ഥം