നാമസങ്കീർത്തനയോഗം

 

1.  ‘നാമസങ്കീർത്തനയോഗം’ എന്ന പദത്തിന്‍റെ നിർവചനം

സങ്കീർത്തനം എന്നാൽ വാഴ്ത്തുക, സ്തുതിക്കുക, ഈശ്വരനാമം ചൊല്ലുക എന്നർഥം. നാമസങ്കീർത്തനയോഗമെന്നാൽ നാമജപത്തിൽക്കൂടി യോഗം സാധിച്ചെടുക്കുക, അതായത് ജീവ-ശിവ സംഗമം, ഈശ്വരപ്രാപ്തി എന്നർഥം.

 

2. ജപം

ഉത്പത്തിയും അർഥവും

1. ’ജകാരോ ജന്മ വിച്ഛേദകഃ പകാരോ പാപ നാശകഃ’, ഇതിന്‍റെ അർഥമെന്തെന്നാൽ പാപത്തെ നശിപ്പിച്ച് ജനനമരണചക്രത്തിൽനിന്നും മുക്തമാക്കുന്നതെന്താണോ അതാണ് ജപം.

2. ഏതെങ്കിലും അക്ഷരമോ, വാക്കോ, മന്ത്രമോ, വാക്യമോ തുടർച്ചയായി ഉരുവിടുന്നതിനെ ജപം എന്നു പറയുന്നു.

തരങ്ങൾ

1. നാമജപം : നാമം തുടർച്ചയായി ഉരുവിടുക, അതായത് നാമസ്മരണം ചെയ്യുക.

2. മന്ത്രജപം : ഏതെങ്കിലും ഒരു മന്ത്രം തുടർച്ചയായി ഉരുവിടുക.

 

3.  നാമത്തിന്‍റെ മഹത്ത്വം

വിഷയങ്ങളോടുള്ള ആസക്തി
കുറയ്ക്കുന്നതിനു വേണ്ടി നാമജപം അത്യാവശ്യമാണ്

’കലിയുഗത്തിൽ ഈശ്വര പ്രാപ്തിക്കായി വീടും കുടുംബവും ഉപേക്ഷിച്ച് കാട്ടിൽ പോകേണ്ട ആവശ്യമില്ല’, എന്നു പലപ്പോഴും പറയുന്നു. ഭൌതീക ജീവിതം മോശമാണ് എന്ന് പറയുവാൻ കഴിയില്ല, എന്തുകൊണ്ടെന്നാൽ അതും ഈശ്വരന്‍റെ നാമം തന്നെ സൃഷ്ടിയാണ്. ഭൌതികാസക്തിയാണ് ബന്ധനത്തിൽ അകപ്പെടുത്തുന്നതും ജനനമരണ ചക്രത്തിന്‍റെ മൂല കാരണവും. ബന്ധങ്ങളിലും ധനത്തിലുമുള്ള ആസക്തി ത്യജിച്ച് ഈശ്വരനെ ആസക്തിയുടെ കേന്ദ്രമാക്കുക. ഇത് നാമജപത്തിലൂടെ എളുപ്പത്തിൽ സാധ്യമാകുന്നു.

ആർക്കും നിഷ്പ്രയാസമായി ചെയ്യാൻ പറ്റുന്ന സാധന

യജ്ഞം, ദാനം, സന്ധ്യ, മന്ത്രജപം മുതലായവയ്ക്ക് സ്ഥല-കാലശുദ്ധി ആവശ്യമാണ് എന്നാൽ നാമജപത്തിന് അതില്ല. നാമജപത്തിനു ശാരീരിക ശുദ്ധി, സ്ഥലശുദ്ധി എന്നിവ നിർബന്ധമല്ല.

സന്ദർഭം : സനാതന്‍ സംസ്ഥയുടെ ’നാമം ജപിക്കുന്നത് എന്തിന്? ഏതു നാമം ജപിക്കണം ?’ എന്ന ലഘുഗ്രന്ഥം

Leave a Comment