ഗുരുകൃപായോഗം

ജീവിതത്തിലെ ദുഃഖങ്ങളെ ധൈര്യപൂർവ്വം നേരിടാനുള്ള ശക്തിയും നിത്യാനന്ദാനുഭവവും നമുക്ക് നൽകാൻ ആത്മീയ സാധനയ്ക്കു മാത്രമേ കഴിയൂ. ഈശ്വരപ്രാപ്തിക്കു വേണ്ടിയുള്ള ശ്രമങ്ങളാണ് സാധന എന്നത്. ‘സാധനാനാം അനേകത’, അതായത് പലതരം സാധനാമാർഗങ്ങളുണ്ട്. ഏത് സാധനയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലരുടെയും മനസ്സിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിനുപുറമെ, ഓരോ അനുയായിയും അവന്‍റെ മാർഗമാണ് ഏറ്റവും നല്ലതെന്ന് പറയുന്നു. ഇത് ജനങ്ങളുടെ ആശയക്കുഴപ്പം കൂടുതൽ വർദ്ധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഏത് പാതയാണ് പിന്തുടരേണ്ടത്?

കർമയോഗം, ഭക്തിയോഗം, ജ്ഞാനയോഗം തുടങ്ങിയ ഏതെങ്കിലും പാതയിലൂടെ സാധന ചെയ്താലും ഗുരുവിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഈശ്വരനെ പ്രാപിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ‘ഗുരുകൃപാ ഹി കേവലം ശിഷ്യപരമമംഗലം’, അതായത് ‘ഗുരുവിന്‍റെ കൃപയാൽ മാത്രമേ ശിഷ്യന്‍റെ ആത്യന്തിക ഉദ്ധരണം അതായത് മോക്ഷം കൈവരിക്കാൻ കഴിയൂ’ എന്ന് പറയുന്നത്. ഗുരുവിന്‍റെ അനുഗ്രഹവും നിരന്തരമായ കൃപയും നേടുന്നതിനായി ചെയ്യുന്ന സാധനയെയാണ് ‘ഗുരുകൃപായോഗപ്രകാരം സാധന’ എന്നു പറയുന്നത്. ‘ഗുരുകൃപായോഗത്തിന്‍റെ പ്രത്യേകത എന്തെന്നാൽ, ആത്മീയ പരിശീലനത്തിന്‍റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ഈശ്വരപ്രാപ്തിയുടെ ലളിതമായ ഒരു പാതയാണിത് എന്നതാണ്.

ഗുരുകൃപയോഗപ്രകാരമുള്ള സാധനാമാർഗത്തിലെ വിവിധ ഘട്ടങ്ങൾ

ഗുരുകൃപായോഗത്തിന് രണ്ട് വശങ്ങളുണ്ട് –

  1.  വ്യഷ്ടി സാധന (വ്യക്തിപരമായ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം),
  2.  സമഷ്ടി സാധന (സമൂഹത്തിന്‍റെ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം).

അഷ്ടാംഗ സാധനയിലെ പടികളുടെ മാനദണ്ഡം സാധകന്‍റെ പ്രയത്നങ്ങളെ ആശ്രയിച്ചിരിക്കുന്നു.

A. മാനദണ്ഡം 1 :

സാധകനിൽ കൂടുതൽ സ്വഭാവദൂഷ്യങ്ങളും അഹംഭാവവും ഉണ്ടെങ്കിൽ : അത്തരമൊരു സാധകൻ അഷ്ടാംഗ സാധനയുടെ ഘട്ടങ്ങൾ ഇനിപ്പറയുന്ന ക്രമത്തിൽ ആചരിക്കുവാൻ ശ്രമിക്കണം –

1. സ്വഭാവദൂഷ്യങ്ങളുടെ നിർമാർജനവും സദ്ഗുണ അഭിവൃദ്ധിയും

2. അഹംഭാവം ഇല്ലാതാക്കാൻ ശ്രമിക്കുക

3. നാമജപം

4. ഭക്തിഭാവ വൃദ്ധിക്കായി ശ്രമിക്കുക

5. സത്സംഗം

6. സത്സേവ

7. സത്കാര്യങ്ങൾക്കായി ത്യാഗം

8. പ്രീതി (മറ്റുള്ളവരോടുള്ള നിരുപാധിക സ്നേഹം)

B. മാനദണ്ഡം 2 :

സാധകനിൽ കൂടുതൽ ഭക്തിഭാവം ഉണ്ടെങ്കിൽ : ഭക്തിയിൽ അധിഷ്ഠിതമായ മനോഭാവമുള്ള സാധകൻ അഷ്ടാംഗ സാധനയുടെ ഘട്ടങ്ങൾ ഇനിപ്പറയുന്ന ക്രമത്തിൽ ആചരിക്കുവാൻ ശ്രമിക്കണം –

1. നാമജപം,

2. ഭക്തിയുടെ അടുത്ത ഘട്ടത്തിലെ ശ്രമങ്ങൾ,

3. സത്സംഗം

4. സത്സേവ

5. സ്വഭാവദൂഷ്യങ്ങളുടെ നിർമാർജനവും സദ്ഗുണ അഭിവൃദ്ധിയും

6. അഹംഭാവം ഇല്ലാതാക്കാൻ ശ്രമിക്കുക

7. സത്കാര്യങ്ങൾക്കായി ത്യാഗം,

8. പ്രീതി (മറ്റുള്ളവരോടുള്ള നിരുപാധിക സ്നേഹം)

കൂടുതൽ അറിയുവാനായി ക്ലിക്ക് ചെയ്യുക…..