1. കുലദേവതയുടെ നാമജപത്തിലൂടെ
ആധ്യാത്മിക ഉന്നതിയാകുന്നു !

ഈശ്വരൻ സൃഷ്ടിച്ച പ്രകൃതിയിലെ എല്ലാ കാര്യങ്ങളും കൃത്യമായി നടക്കും. ദിവസവും സൂര്യൻ ഉദിക്കുന്നു, അന്ധകാരത്തെ അകറ്റി എല്ലായിടവും പ്രകാശമയമാക്കുന്നു. ഇതുപോലെ തന്നെ നമ്മുടെ ആത്മീയ ഉന്നതിക്കായി അതായത് നമ്മുടെ ഉദ്ധരണത്തിനായി ഈശ്വരൻ ഒരു വ്യവസ്ഥ നൽകിയിട്ടുണ്ട്. നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഏതു ദേവതയുടെ ഉപാസനയാണോ ആവശ്യം ആ ദേവതയുടെ കുലത്തിലാണ് ഭഗവാൻ നമുക്ക് ജന്മം നൽകുന്നത്. ആ ദേവതയായിരിക്കും കുലത്തിലെ കുലദേവി അല്ലെങ്കിൽ കുലദേവൻ. ’കുലദേവത’ എന്ന വാക്ക് ’കുലം’ ’ദേവത’ എന്നീ രണ്ടു വാക്കുകൾ ചേർന്നാണുണ്ടായത്. കുടുംബത്തിലെ ദേവതയാണ് കുലദേവത/ കുടുംബദേവത. കുലദേവതയുടെ ഉപാസന ചെയ്യുന്നതിലൂടെ മൂലാധാര ചക്രത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീശക്തി ഉത്തേജിതം ആകുന്നു. അതാണ് ആധ്യാത്മിക ഉന്നതിയുടെ തുടക്കം.
2. കുലദേവതയുടെ നാമം
ജപിക്കുന്ന വ്യക്തിക്ക് ബ്രഹ്മാണ്ഡത്തിലെ എല്ലാ ദേവീദേവന്മാരുടെയും തത്ത്വം ലഭിക്കുന്നു
പ്രപഞ്ചത്തിലുള്ള സർവതത്ത്വങ്ങളും ശരീരത്തിൽ കൊണ്ടുവരുന്നതോടെ സാധന പൂർണമായതായി കരുതുന്നു. പ്രപഞ്ചത്തിലുള്ള സകല ദേവതാ തത്ത്വങ്ങളേയും ആകർഷിച്ച് അവ ഓരോന്നിനേയയും 30 ശതമാനം വരെ വർധിപ്പിക്കുവാനുള്ള കഴിവ് കുലദേവതയുടെ നാമജപത്തിനുണ്ട്. ഇതിനു വിപരീതമായി ശിവൻ, വിഷ്‌ണു, ഗണപതി, ലക്ഷ്‌മി തുടങ്ങിയ ദേവതകളുടെ നാമം മാത്രമായി ജപിക്കുമ്പോൾ നമ്മളിൽ കുറവുള്ള ഏതെങ്കിലും ഒരു വിശിഷ്‌ട തത്ത്വത്തെ മാത്രം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ശക്തി വർധനവിനുവേണ്ടി വിറ്റാമിൻ എ, ബി തുടങ്ങിയവ കഴിക്കുന്നതു പോലെയാണ് ഇതും. ഡോക്ടർ ’മൾടിവിറ്റാമിൻ’ ടോണിക്ക് തന്നാൽ നമുക്ക് ആവശ്യമുള്ള എല്ലാ ജീവകങ്ങളും നമുക്ക് ലഭിക്കും. കുലദേവതയുടെ നാമജപം ’മൾടിവിറ്റാമിൻ’ പോലെയാണ്. നമുക്ക് ആവശ്യമുള്ള ദേവത തത്ത്വത്തിൻ്റെ അളവ് നമ്മളിൽ വർധിപ്പിക്കുന്നു.
പഞ്ചമഹാഭൂതങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ടതായതിനാൽ കുലദേവതയുടെ ഉപാസന തുടങ്ങുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. (നേരെ മറിച്ച് തേജതത്ത്വവുമായി ബന്ധപ്പെട്ട നാമം ജപിക്കുമ്പോൾ ശരീരത്തിൽ ഉഷ്ണത വർധിക്കും. അതിനാൽ സാധനയുടെ തുടക്കം അത്തരം നാമജപത്തിലൂടെ ചെയ്യുകയാണെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.)
2A. കുടുംബത്തിൽ കുലദേവനും ദേവിയും രണ്ടും ഉണ്ടെങ്കിൽ കുലദേവിയുടെ നാമം ജപിക്കുക.
അച്ചനും അമ്മയും രണ്ടു പേരിലും അമ്മയെ ആണ് കുട്ടി ആദ്യം വിളിക്കുന്നത്. അത് പോലെയാണ് ഇവിടെയും.
2B. അച്ഛൻ്റെ വീട്ടിലെ കുലദേവതയുടെയാണോ അമ്മയുടെ വീട്ടിലെ കുലദേവതയുടെയാണോ നാമം ജപിക്കേണ്ടത്?
അച്ഛൻ്റെ വീട്ടിലെ കുലദേവതയുടെ നാമം ജപിക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകൾ ഭർത്താവിൻ്റെ വീട്ടിലെ കുലദേവതയുടെ ഉപാസന ചെയ്യുക. വിവാഹം കഴിയുമ്പോൾ സ്ത്രീകൾ സ്വന്തം വീട്ടിലെ എല്ലാം ത്യജിച്ച് ഭർതൃഗൃഹത്തിൽ പോകുന്നു. ഇത് ഒരർഥത്തിൽ അവരുടെ പുനർജന്മമാണ്. ആയതിനാൽ വിവാഹിതരായ സ്ത്രീകൾ ഭർത്താവിൻ്റെ കുലദേവതയുടെ നാമം ജപിക്കുക.
3. കുലദേവതയുടെ നാമം എങ്ങനെ ജപിക്കണം?
നാം ഒരു വ്യക്തിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ അവരുടെ പേര് മാത്രമായി ഉച്ചരിക്കാതെ അതിൽ ശ്രീ, ശ്രീമതി. എന്നിവ ചേർക്കുന്നു. അതേ പോല കുലദേവതയുടെ നാമത്തിനു മുന്പ് ശ്രീ എന്നു ചേർക്കുക. സംസ്കൃത വ്യാകരണപ്രകാരം നാമത്തിനു ചതുർഥി പ്രത്യയം ചേർത്ത് അവസാനം നമഃ എന്ന് ഉച്ചരിക്കുക, ഉദാഹരണത്തിന് കുലദേവത വെങ്കടാചലപതി ആണെങ്കിൽ ശ്രീ വെങ്കടേശായ നമഃ എന്നും, കുലദേവത ദുർഗാദേവിയാണെങ്കിൽ ശ്രീ ദുർഗാദേവ്യൈ നമഃ എന്നും ചൊല്ലുക. കുലദേവൻ ശിവനാണെങ്കിൽ ’നമഃ ശിവായ’ എന്നു ജപിക്കുക. കുലദേവി ഭദ്രകാളി ദേവിയാണെങ്കിൽ ശ്രീ ഭദ്രകാളി ദേവ്യൈ നമഃ എന്നു ജപിക്കുക.
4. കുലദേവത ആരാണെന്ന് അറിയില്ലെങ്കിൽ എന്തു ചെയ്യണം ?
കുലദേവത ആരാണെന്ന് അറിയില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന കാരണവർമാരോടോ, ബന്ധുക്കളോടോ, ചോദിച്ച് അറിയുവാൻ ശമ്രിക്കുക. അതുവരെ ശ്രീ കുലദേവതായൈ നമഃ എന്നു ജപിക്കുക. ഭക്തിഭാവത്തോടെ കൂറച്ചു നാളുകൾ ഈ നാമം ജപിക്കുമ്പോൾ കുലദേവതയെ ക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും.
5. കുലദേവതയുടെ നാമം എത്ര തവണ ജപിക്കണം?
നമ്മുടെ കുലദേവതയുടെ നാമം പരമാവധി, ഏതു നേരവും ജപിക്കുവാനായി ശമ്രിക്കണം. ഈ നാമം ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജപിക്കണം. നാമജപത്തിന് ശുദ്ധിയോ, സ്ഥലമോ സമയമോ നോക്കേണ്ട ആവശ്യമില്ല. ഏതു നേരവും ജപിക്കാം. സമയം കിട്ടുമ്പോഴെല്ലാം ജപിക്കാം. പാചകം ചെയ്യുമ്പോൾ, വണ്ടി ഓടിക്കുമ്പോൾ, ടിവി കാണുമ്പോൾ എന്നിങ്ങനെ ഏതു പ്രവർത്തി ചെയ്യുമ്പോഴും ജപിക്കുവാൻ ശമ്രിക്കുക.
നാമജപം കൊണ്ടുള്ള ഗുണങ്ങൾ
നാമസങ്കീർത്തനയോഗം