ശ്രാദ്ധം – ഒരു മഹത്തായ കര്‍മം

ശ്രാദ്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് പലരുടേയും മനസ്സില്‍ ‘ഒരു അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ കര്‍മം’, എന്ന തെറ്റായ ചിന്തയാണ് ഉണ്ടാവുന്നത്. ചിലര്‍ ‘പിതൃക്കള്‍ക്കുവേണ്ടി ശ്രാദ്ധം നടത്തുന്നതിനു പകരം ആ പണം കൊണ്ട് ദരിദ്രര്‍ക്ക് അന്നദാനം നടത്തുകയോ ഏതെങ്കിലും സ്കൂളിന് സംഭാവന നല്‍കുകയോ ചെയ്യുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക’, എന്നു പറയുന്നു ! ഇത് ‘ശസ്ത്രക്രിയ ആവശ്യമുള്ള രോഗിക്ക് അത് ചെയ്യാതെ ആ പണം കൊണ്ട് ദരിദ്രര്‍ക്ക് അന്നദാനം നടത്തുകയോ ഏതെങ്കിലും സ്കൂളിന് സംഭാവന നല്‍കുകയോ ചെയ്യുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക’, എന്നു പറയുന്നതിനു തുല്യമാണ്.

ശ്രാദ്ധവിധി ചെയ്യുന്നത് ധര്‍മാചരണത്തിന്‍റെ ഒരു ഭാഗമാണ്. വനത്തിലായിരുന്നിട്ടു കൂടി ഭഗവാന്‍ ശ്രീരാമന്‍, തന്‍റെ പിതാവ് ദശരഥന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ശ്രാദ്ധവിധി ചെയ്തു. ശ്രാദ്ധ വിധിയില്‍ നടത്തുന്ന മന്ത്രോച്ചാരണത്തില്‍ പിതൃക്കള്‍ക്ക് ഗതി നല്‍കുന്നതിനുള്ള സൂക്ഷ്മ ശക്തി അടങ്ങിയിരിക്കുന്നതിനാലാണ് പിതൃക്കള്‍ക്ക് ഗതി ലഭിക്കുന്നത്. ഹിന്ദുക്കളില്‍ ശ്രാദ്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ശ്രാദ്ധത്തിന്‍റെ അധ്യാത്മശാസ്ത്രപരമായ വിവരം അവര്‍ക്ക് നല്‍കുന്നതിനുവേണ്ടിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

ശ്രാദ്ധത്തിന്‍റെ പ്രാധാന്യം

1. കലിയുഗത്തിലെ ഭൂരിപക്ഷം ജനങ്ങളും സാധന ചെയ്യാത്തതിനാല്‍ മായയില്‍ പെട്ടുഴലുകയാണ്. അതുകാരണം മരണശേഷം ഈ ആളുകളുടെ ലിംഗദേഹം അതൃപ്തമാകുന്നു. ഈ അതൃപ്ത ലിംഗദേഹങ്ങള്‍ മര്‍ത്ത്യലോകത്തു തന്നെ തങ്ങി പോകുന്നു. മര്‍ത്ത്യലോകം ഭൂലോകത്തിനും ഭുവര്‍ലോകത്തിനും മദ്ധ്യേയാണ്. അതൃപ്തരായ പൂര്‍വീകരുടെ ആഗ്രഹങ്ങള്‍ ശ്രാദ്ധവിധി മുഖേന പൂര്‍ത്തീകരിച്ച് അവര്‍ക്ക് വേഗത്തില്‍ അടുത്ത ഗതി ലഭിക്കണം എന്നതാണ് ശ്രാദ്ധവിധി നടത്തുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം.

2. ചിലര്‍ ദുഷ്കര്‍മങ്ങള്‍ ചെയ്തതു കാരണം മരണശേഷം പിതൃലോകത്തു പോകാതെ ഭൂതയോനിയില്‍ പോകുന്നു. ഇത്തരം പിതൃക്കള്‍ക്കും ആ യോനിയില്‍നിന്നും മോചനം ലഭിക്കുന്നു.

Leave a Comment