ശ്രാദ്ധം എപ്പോഴാണ് നടത്തേണ്ടത്?

സാധാരണയായി അമാവാസി, വര്‍ഷത്തിലെ പന്ത്രണ്ട് സംക്രമങ്ങള്‍, ചന്ദ്രഗ്രഹണവും സൂര്യ ഗ്രഹണവും, യൂഗാദി, മന്വാദി, മരണപ്പെട്ട നാള്‍ മുതലായ ദിവസങ്ങള്‍ ശ്രാദ്ധത്തിന് നല്ലതാണ്.

 

ശ്രാദ്ധവിധി ഒരു പ്രത്യേക സമയത്ത്
ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ശ്രാദ്ധം നടത്തിയില്ല
എന്നു പറയാനുള്ള അവസരം നല്‍കാത്ത ഹിന്ദു ധര്‍മം !

1. ‘സാധാരണയായി എല്ലാ വര്‍ഷവും വ്യക്തി മരണമടഞ്ഞ തിഥിക്ക് (ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമല്ലാതെ ഹിന്ദു പഞ്ചാംഗപ്രകാരമുള്ള തിഥി) ശ്രാദ്ധം നടത്തുക. ഇന്ന മാസത്തിലെ ഏതു തിഥിയിലാണ് മരണപ്പെട്ടതെന്ന് അറിഞ്ഞുകൂടെങ്കില്‍ ആ മാസത്തിലെ അമാവാസിയില്‍ ശ്രാദ്ധം നടത്തുക.

2. തിഥിയും മാസവും അറിയില്ലെങ്കില്‍ ശകവര്‍ഷത്തിലെ മാഘമാസത്തിലോ മാര്‍ഗശീര്‍ഷ മാസത്തിലോ ഉള്ള അമാവാസിക്ക് ശ്രാദ്ധം നടത്തുക.

3. പിതൃ എന്നാണ് മരിച്ചതെന്ന് അറിഞ്ഞു കൂടെങ്കില്‍ നാം മരണവാര്‍ത്ത അറിഞ്ഞ തിഥിക്ക് ശ്രാദ്ധം നടത്താവുന്നതാണ്.

4. പിതൃശ്രാദ്ധം ദിവസവും നടത്തേണ്ടതാണ്. ഇത് ജലം കൊണ്ടും അതായത് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തി ചെയ്യാവുന്നതാണ്.

5. പിതൃശ്രാദ്ധം ദിവസവും ചെയ്യാന്‍ പറ്റാത്തവര്‍ ദര്‍ശശ്രാദ്ധം നടത്തേണ്ടതാണ്. ദര്‍ശമെന്നാല്‍ അമാവാസി എന്നും ദര്‍ശശ്രാദ്ധമെന്നാല്‍ ഓരോ മാസത്തേയും അമാവാസി നാളില്‍ നടത്തുന്ന ശ്രാദ്ധമെന്നാകുന്നു. അതിലൂടെ നിത്യശ്രാദ്ധത്തിന്‍റെ ഫലം ലഭിക്കുന്നു.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രാദ്ധത്തിന്‍റെ മഹത്ത്വവും അടിസ്ഥാനപരമായ ശാസ്ത്രവും’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഗ്രന്ഥം

Leave a Comment