ശ്രീകൃഷ്ണന്‍റെ രൂപവും മൂർത്തിശാസ്ത്രവും

ശ്രീകൃഷ്ണന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കിയുള്ള വ്യത്യസ്ത രൂപങ്ങളും വിഗ്രഹങ്ങളും കണ്ടുവരുന്നു. മറ്റൊരു ദേവന്‍റെ വിഗ്രഹങ്ങൾക്കും ഇത്രയധികം വൈവിധ്യമില്ല.

 

A. ബാലരൂപം

സന്താനഗോപാലൻ

യശോദ മടിയിലിരുത്തി ഓമനിക്കുന്ന കൃഷ്ണൻ

ബാലകൃഷ്ണൻ

മുട്ടുകുത്തി ഇഴയുന്ന കൃഷ്ണൻ. പലരുടെയും വീടുകളിലെ പൂജാമുറിയിൽ കൃഷ്ണന്‍റെ ഈ രൂപമാണുള്ളത്.

കാളിയമർദനൻ

കാളിയമർദനം ചെയ്യുന്ന കൃഷ്ണൻ.

ഗോവർദ്ധനധാരി

ഗോവർദ്ധനപർവതം പൊക്കുന്ന കൃഷ്ണൻ.

 

B. ഓടക്കുഴലോടുകൂടി

രാധാകൃഷ്ണൻ (വേണുഗോപാലൻ)

വലതുകാൽ ഇടതുകാലിന്‍റെ ഇടതുഭാഗത്തേക്കാക്കി നിന്ന് ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണൻ. രാധ ശ്രീകൃഷ്ണന്‍റെ സമീപത്ത് നിൽക്കുന്നുമുണ്ടായിരിക്കും.

മുരലീധരൻ

നാല് കൈകളുള്ള കൃഷ്ണൻ. ഒരു വശത്ത് രുഗ്മിണിയും മറുവശത്ത് സത്യഭാമയും നിൽക്കുന്നു. ഈ രൂപം ദക്ഷിണ ഭാരതത്തിലാണ് കൂടുതലും പ്രചാരത്തിലുള്ളത്.

മദനഗോപാലൻ

എട്ടു കൈകളുള്ള മുരളീധരൻ

 

C. പാർത്ഥസാരഥി

അർജുനന് ഗീത ഉപദേശിക്കുന്ന ശ്രീകൃഷ്ണന്‍റെ രൂപം.

സന്ദർഭം : ‘ശ്രീകൃഷ്ണൻ’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment