ശ്രീകൃഷ്ണ ജന്മാഷ്ടമി

ശ്രാവണ മാസ കൃഷ്ണപക്ഷ അഷ്ടമി, രോഹിണി നക്ഷത്രം, മധ്യരാത്രിക്കാണ് ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചത്. എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.

A. ശ്രീകൃഷ്ണ ഭഗവാന്‍റെ ശ്ലോകം

കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.

അർഥം : വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്‍റെ വിനീതമായ നമസ്കാരം. വസുദേവന്‍റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.

ഈ ശ്ലോകത്തിൽ തന്നെ ഭഗവാന്‍റെ പല ഗുണങ്ങളെക്കുറിച്ച് വർണിച്ചിട്ടുണ്ട്. അവയെ സ്മരിച്ചുകൊണ്ട് നാം ഭഗവാനെ നമിക്കുന്പോൾ നമുക്ക് ഉള്ളിൽ ഭഗവാനോട് അപാരമായ ഭക്തി അനുഭവിക്കാൻ സാധിക്കും.

 

B. ജന്മാഷ്ടമിയുടെ മഹത്ത്വം

1. ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ തത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ കാര്യക്ഷമമായിരിക്കും. അതിനാൽ ഈ തിഥിയുടെ അന്ന് ഒാം നമോ ഭഗവതെ വാസുദേവായ എന്ന നാമം കൂടാതെ ശ്രീകൃഷ്ണന്‍റെ ഭക്തിഭാവത്തോടുകൂടിയ ഉപാസനയും ചെയ്താൽ ശ്രീകൃഷ്ണ തത്ത്വവും ഭഗവാന്‍റെ അനുഗ്രഹവും ലഭിക്കും. ഇതാണ് ആധ്യാത്മിക തലത്തിൽ നമുക്കുണ്ടാകുന്ന ഗുണം.

2. ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ജലതത്ത്വം (പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയിലെ ജലതത്ത്വം) അധികമായിരിക്കും. അത് ശരീരത്തിലെ പഞ്ചപ്രാണങ്ങളുടെ പ്രവാഹത്തിന് പോഷകമായിരിക്കും. ഇത് മനസ്സിൽ ഉത്സാഹം വർധിപ്പിച്ച് ശരീരത്തിന്‍റെ കാര്യശേഷി കൂട്ടുന്നു.

3. ഈ ദിവസം ഉപവാസം ചെയ്താൽ സ്ത്രീകൾക്ക് ശുദ്ധി-അശുദ്ധി, ആർത്തവം എന്നിവ കാരണം ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ ഇല്ലാതാകും.

 

C. ശ്രീകൃഷ്ണന്‍റെ പൂജ

ശ്രീകൃഷ്ണ ജന്മം മധ്യരാത്രി 12 മണിക്കാണ് ആഘോഷിക്കുന്നത് കാരണം അന്നേരമാണ് ഭഗവാൻ ജനിച്ചത്. വീട്ടിൽ നാം ജന്മാഷ്ടമി പൂജ ചെയ്യുന്നുണ്ടെങ്കിൽ ആദ്യം തന്നെ അതിനായുള്ള ഒരുക്കങ്ങൾ ചെയ്തു വയ്ക്കണം. അതിനായി ചന്ദനം, അൽപം മഞ്ഞളും കുങ്കുമവും, പുഷ്പങ്ങൾ, തുളസി, ചന്ദനത്തിരി, നെയ്യ് വിളക്ക്, നൈവേദ്യം (അവലും പാലും അല്ലെങ്കിൽ അവലും ശർക്കരയും അല്ലെങ്കിൽ വെണ്ണ) ഇവ എടുത്തു വയ്ക്കുക.

1. മധ്യരാത്രിക്ക് ശ്രീകൃഷ്ണന്‍റെ വിഗ്രഹം അല്ലെങ്കിൽ ചിത്രത്തിൽ പഞ്ചോപചാരം അല്ലെങ്കിൽ ഷോഡശോപചാര പൂജ സമർപ്പിക്കുക.
2. ഉപചാരങ്ങൾ അർപ്പിക്കുന്ന വിധം

A. പൂജയ്ക്കു മുമ്പ് ഉപാസകൻ നടുവിരൽ കൊണ്ട് സ്വന്തം നെറ്റിയിൽ ചന്ദനത്തിന്‍റെ ഗോപി തിലകം തൊടുക. ശ്രീകൃഷ്ണന്‍റെ ഫോട്ടോ അല്ലെങ്കിൽ വിഗ്രഹത്തിന് ഗോപീചന്ദനം കൊണ്ട് തിലകം ചാർത്തുക. ഭഗവാന് മോതിര വിരൽ കൊണ്ട് വേണം തൊടിയിക്കാൻ. അതിനുശേഷം ഭഗവാൻ പൂക്കളും തുളസിയിലയും അർപ്പിക്കുക.

B. അതിനുശേഷം പെരുവിരലും മോതിരവിരലും കൊണ്ട് മഞ്ഞളും കുങ്കുമവും ഭഗവാന്‍റെ പാദങ്ങളിൽ അർപ്പിക്കുക. പെരുവിരലും മോതിരവിരലും ചേർത്തു പിടിക്കുന്പോൾ തയ്യാറാകുന്ന മുദ്ര ശരീരത്തിലെ അനാഹത ചക്രത്തെ ഉണർത്തുന്നു. അതു കാരണം ഭക്തിഭാവം അനുഭവിക്കാൻ കഴിയും.

C. അതിനുശേഷം ചന്ദനത്തിരി കത്തിച്ച് അതുകൊണ്ട് മൂന്നു തവണ ഉഴിയുക. അതുപോലെ നെയ്യ് വിളക്ക് കത്തിച്ച് അതും മൂന്നു തവണ ഉഴിയുക.

D. ഭഗവാന് തുളസിയില കൊണ്ട് നൈവേദ്യം സമർപ്പിക്കുക.

E. പൂജയ്ക്കു ശേഷം കുറച്ചു നേരം ഒാം നമോ ഭഗവതെ വാസുദേവായ എന്ന നാമം ജപിക്കുക.

F. ശ്രീകൃഷ്ണൻ ശ്രീമദ്ഭഗവദ് ഗീതയിൽ ന മേ ഭക്തഃ പ്രണശ്യതി അതായത് എന്‍റെ ഭക്തന് നാശം സംഭവിക്കുകയില്ല എന്ന് അരുൾ ചെയ്തു. ഈ വചനം സ്മരിച്ച് അർജുനനെപ്പോലെ നമ്മളിലും ഭഗവാനോട് അതിരില്ലാത്ത ഭക്തി ഉണ്ടാകണെ എന്ന് മനസ്സോടെ പ്രാർഥിക്കുക.

G. എന്തെങ്കിലും കാരണവശാൽ ശ്രീകൃഷ്ണന്‍റെ പൂജ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മാനസപൂജ ചെയ്യുക. മനസ്സിൽ ഇതു വരെ പറഞ്ഞ ഉപചാരങ്ങൾ അർപ്പിക്കുന്നതായി സങ്കൽപ്പിക്കുക. ഭഗവാൻ ഭക്തിയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് നാം മനസ്സിൽ സങ്കൽപ്പിച്ചാലും അത് ഭഗവാന്‍റെ പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു. രാത്രി പൂജ ചെയ്യാൻ കഴിയില്ലെങ്കിൽ സന്ധ്യക്കു പൂജ ചെയ്ത് പ്രാർഥിച്ചാലും മതി.

 

D. ശ്രീകൃഷ്ണന് തുളസി, പദ്മം ഇവ
അർപ്പിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം

തുളസിയിലും താമരയിലും ശ്രീകൃഷ്ണ തത്ത്വം ആകർഷിച്ച് എടുക്കാനുള്ള കഴിവ് വളരെ അധികമുണ്ട്. അതുകൊണ്ടാണ് ഇവ ഭഗവാന് അർപ്പിക്കുന്നത്. ഭഗവാന് പുഷ്പങ്ങൾ മൂന്നോ മൂന്നിന്‍റെ ഗുണിതങ്ങളിലോ അർപ്പിക്കുക. ചിലർ പൂജയിൽ സുഗന്ധ തൈലം ഉപയോഗിക്കുന്നു. അങ്ങനെയുള്ളവർ ശ്രീകൃഷ്ണന് ചന്ദനത്തിന്‍റെ സുഗന്ധ തൈലം പഞ്ഞിയിൽ ഒപ്പി അർപ്പിക്കുക. ചില പ്രത്യേക പൂക്കളിലും ഇലകളിലും സുഗന്ധ തൈലങ്ങളിലും വ്യത്യസ്ത ദേവീ ദേവന്മാരുടെ തത്ത്വത്തെ ആകർഷിച്ച് എടുക്കാനുള്ള കഴിവുണ്ട്. നാം ഈ ശാസ്ത്രപ്രകാരമാണ് ഭഗവാന് അതാതു ഉപചാരങ്ങൾ അർപ്പിക്കുന്നത്. ദേവതയുടെ അത്യന്തം സൂക്ഷ്മമായ തത്ത്വ കണങ്ങളാണ് ഇവയിലേക്ക് ആകർഷിക്കപ്പെടുന്നത്. ഈ തത്ത്വകണങ്ങളെ പവിത്രകം എന്നു പറയുന്നു. ഈ പവിത്രകങ്ങളിലൂടെ നമുക്ക് ദേവതയുടെ ചൈതന്യം ലഭിക്കുന്നു.

 

E. ശ്രീകൃഷ്ണന് എത്ര പ്രദക്ഷിണം വയ്ക്കണം?

ശ്രീകൃഷ്ണ ഭഗവാൻ ഇച്ഛ, ക്രിയ, ജ്ഞാനം എന്നീ മൂന്നു തലങ്ങളിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഭഗവാനെ പൂർണാവതാരം എന്നു പറയുന്നത്. അതിന്‍റെ പ്രതീകമായാണ് ശ്രീകൃഷ്ണന് മൂന്നോ മൂന്നിന്‍റെ ഗുണിതങ്ങളിലോ (6, 9, 12 &.) പ്രദക്ഷിണം വയ്ക്കുന്നത്. ഒാരോ പ്രദക്ഷിണത്തിനു ശേഷവും ഭഗവാനെ നമസ്കരിച്ച് അടുത്ത പ്രദക്ഷിണം വയ്ക്കുന്നു. പ്രദക്ഷിണം വയ്ക്കുന്പോൾ ഭഗവാന്‍റെ ചൈതന്യം വളരെ കുറഞ്ഞ കാലയളവിൽ ശരീരം മുഴുവനും സംക്രണം ചെയ്യപ്പെടും.

 

F. ശ്രീകൃഷ്ണ ഭഗവാനോട് ചെയ്യേണ്ട പ്രാർഥന

ജന്മാഷ്ടമിക്ക് ഭഗവാൻ ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ സന്പൂർണ ശരണാഗതിയോടെ ഇപ്രകാരം പ്രാർഥിക്കുക, ഹേ ശ്രീകൃഷ്ണ, ഞങ്ങളിൽനിന്നും അങ്ങ് തന്നെ ഭക്തിഭാവത്തോടു കൂടി സാധന ചെയ്യിച്ചെടുത്താലും. ധർമസംസ്ഥാപനത്തിന്‍റെ അതിശേഷ്ഠ്രമായ ഈശ്വര കാര്യത്തിൽ ഞങ്ങളെ പങ്കാളി ആക്കിയാലും. അർജുനനെപ്പോലെ അതിരില്ലാത്ത ഭക്തി ഞങ്ങളിലും ഉളവാക്കിയാലും, എന്ന് അവിടുത്തെ പാദങ്ങളിൽ മനസ്സോടെ പ്രാർഥിക്കുക.

 

G. സനാതൻ സംസ്ഥയുടെ ഗ്രന്ഥങ്ങളും മറ്റും :

1. ശ്രീകൃഷ്ണ ഭഗവാനെക്കുറിച്ച് കൂടുതൽ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് സനാതന്‍റെ ലഘുഗ്രന്ഥം ശ്രീകൃഷ്ണൻ വാങ്ങാവുന്നതാണ്. അതുപോലെ തന്നെ ശ്രീകൃഷ്ണ ഭഗവാന്‍റെ ചിത്രവും നാമജപ പത്രികയും ലഭ്യമാണ്. ഇവ www.sanatanshop.com എന്ന സൈറ്റിലൂടെ വരുത്തിക്കാവുന്നതാണ്.

2. സനാതൻ സംസ്ഥ തയ്യാറാക്കി ശ്രീകൃഷ്ണ ഭഗവാന്‍റെ ചിത്രം :

ശ്രീകൃഷ്ണ ഭഗവാന്‍റെ ഈ ചിത്രം വളരെ സാത്ത്വികവും ശ്രീകൃഷ്ണ ഭഗവാന്‍റെ യഥാർഥ രൂപവുമായി സാമ്യമുള്ളതുമാണ്. ഈ ചിത്രത്തിൽ 31 ശതമാനം സാത്ത്വികത ഉണ്ട്. കലിയുഗത്തിലെ മനുഷ്യന്‍റെ സാത്ത്വികത വളരെ കുറവായതു കൊണ്ട് സാധാരണ വ്യക്തി വരച്ച ദേവതയുടെ ചിത്രത്തിൽ പരമാവധി 30 ശതമാനം സാത്ത്വികതയെ വരികയുള്ളൂ. എന്നാൽ സനാതൻ സംസ്ഥയിലെ സാധകർ സാധനയുടെ ഭാഗമായി ഭക്തിഭാവത്തോടെ ഗുരുവിന്‍റെ മാർഗദർശനപ്രകാരം ചിത്രങ്ങൾ തയ്യാറാക്കുന്നതു കൊണ്ട് അതിൽ 31 ശതമാനം സാത്ത്വികത ഉണ്ട്. ഈ ചിത്രത്തിലേക്ക് നോക്കുന്പോൾ പലർക്കും അത് അനുഭവിക്കുവാനും കഴിയുന്നുണ്ട്. ഈ ചിത്രം സജീവമായി തോന്നുക, ശാന്തത അനുഭവപ്പെടുക, മുതലായ അനുഭവങ്ങളുണ്ടാകുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ശ്രീകൃഷ്ണൻ’ എന്ന ലഘുഗ്രന്ഥം