ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ള ചില പുണ്യസ്ഥലങ്ങളുടെ ദിവ്യദർശനം !

ശ്രീകൃഷ്ണൻ തന്നെ മിത്രനും ഗുരുവും അമ്മയും അച്ഛനും എന്ന സത്യം ആർക്ക് ജ്ഞാതമായോ അവനാണ് യഥാർഥ ഭക്തൻ ! ശ്രീകൃഷ്ണ ഭഗവാന് സമ്പൂർണമായി ആര് ശരണം പ്രാപിക്കുന്നുവോ ആ ഭക്തൻ ഈ സംസാരസാഗരത്തിൽനിന്നും മുക്തനാകുന്നു. ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു. ഈ ചിത്രങ്ങൾ കൃതജ്ഞതാഭാവത്തോടെ വീക്ഷിച്ചുകൊണ്ട് ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം അനുഭവിക്കാൻ ശമ്രിക്കാം !

 

ജഗദ്ഗുരു ശ്രീകൃഷ്ണ ഭഗവാൻ എന്നാൽ പൂർണാവതാരം !
ഭക്തി, ജ്ഞാനം, കർമം ഇവയുടെ പരിപൂർണമായ ഭണ്ഡാരം !!

ഗോപാലന്‍റെ ബാല്യകാല ലീലകൾക്ക് സാക്ഷിയായ ഗോകുലം !

മാധവ കുഞ്ജ് ഗലി (ഇവിടെ ശ്രീകൃഷ്ണൻ കൂട്ടുകാരോടൊപ്പം വെണ്ണ കട്ടുകൊണ്ടു വന്ന് അതിരുന്നു കഴിക്കുകയും ചിലപ്പോൾ ഒളിച്ചിരിക്കുകയും ചെയ്യാറുണ്ട്.)

 

വൃന്ദാവനം : ഭഗവദ്ഭക്തിയിൽ
മുഴുകി കൃഷ്ണമയമായ തീർഥക്ഷേത്രം

ബന്സീവടം എന്ന ഈ വൃക്ഷത്തിന്‍റെ ചുവട്ടിൽ ഇരുന്നുകൊണ്ടാണ് ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കാറുള്ളത്. മുരളീധരന്‍റെ ഓടക്കുഴൽ നാദം കേട്ട് ഗോക്കളും ബന്ധുമിത്രാദികളും ആകർഷിച്ച് ഭഗവാന്‍റെ അടുക്കലേക്ക് എത്തിച്ചേരാറുണ്ട്.

 

രാസലീല നടന്ന പുണ്യഭൂമി. ഈ സ്ഥലത്ത് എല്ലാ രാത്രികളിലും ശ്രീകൃഷ്ണൻ ഗോപികമാരോടൊപ്പം രാസനൃത്തം നടത്തുന്നു.

 

ശ്രീഹരിയുടെ സാന്നിദ്ധ്യത്തിൽ പവിത്രമായ ദ്വാരകാഭൂമി !

ഒറ്റ രാത്രികൊണ്ട് നാല് വേദങ്ങളുടെ പഠനം നടത്തി വിശ്വകർമ ദേവൻ നിർമാണം ചെയ്ത ശ്രീകൃഷ്ണ ഭഗവാന്‍റെ 5000 വർഷം പഴക്കമുള്ള ക്ഷേത്രം

 

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം