ശ്രീ ഗണപതിയുടെ സവിശേഷതകള്‍


Shriram
 

ഗണപതി

 

1. ശ്രീ ഗണപതിയുടെ സവിശേഷതകള്‍

A. വിഘ്നഹരൻ

വിഘ്നഹരൻ ആയതിനാൽ കലാപരിപാടികൾ, വിവാഹം, ഗൃഹപ്രവേശം പോലെയുള്ള എല്ലാ ചടങ്ങുകളും ഗണപതി പൂജയോടെ ആരംഭിക്കുന്നു.

B. പ്രാണശക്തി വർധിപ്പിക്കുന്നവൻ

മനുഷ്യ ശരീരത്തിലെ വ്യത്യസ്ത കാര്യങ്ങൾ വ്യത്യസ്ത ശക്തികളിൽക്കൂടിയാണ് സാധ്യമാകുന്നത്. ഈ ശക്തികളുടെ മൂലഭൂതമായ ശക്തിയെ ’പ്രാണശക്തി’ എന്നു പറയുന്നു. ഗണപതിയുടെ ജപം ഈ പ്രാണശക്തിയെ വർധിപ്പിക്കുന്നു.

C. വിദ്യാപതി

1. ശിക്ഷ, 2. കല്പം, 3. വ്യാകരണം, 4. നിരുക്തം, 5. ജ്യോതിഷം, 6. ഛന്ദസ്സ്, 7. ഋഗ്വേദം, 8. യജുർവേദം, 9. സാമവേദം, 10. അഥർവവേദം, 11. പൂർവ-ഉത്തരമീമാംസ, 12. ന്യായം, 13. പുരാണം, 14. ധർമശാസ്ത്രം, 15. ആയുർവേദം, 16. ധനുർവേദം, 17. ഗാന്ധർവവേദം, 18. നീതിശാസ്ത്രം എന്നീ വിദ്യകളുടെ അധിപതി ശ്രീ ഗണേശനാണ്; ആയതിനാൽ ഈ വിദ്യകളുടെ അധ്യയനത്തിനു മുന്പും അധ്യയനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഗണപതിപൂജ നടത്തേണ്ടത് ആവശ്യമാണ്.

D. നാദഭാഷയെ പ്രകാശഭാഷയായും നേരെ മറിച്ചും രൂപാന്തരപ്പെടുത്തുന്നവൻ

നാം മനുഷ്യർ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനാൽ ഗണപതി അതിവേഗം പ്രസന്നനാകുന്നു. ഗണപതി നാദത്തെ പ്രകാശമായും പ്രകാശത്തെ നാദമായും രൂപാന്തരപ്പെടുത്തുന്ന ദേവനാകുന്നു. മറ്റുള്ള ദേവതകൾക്ക് മിക്കവാറും പ്രകാശഭാഷ മാത്രമേ മനസ്സിലാകുകയുള്ളൂ. ഇതിനു ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

ദേവത പ്രകാശഭാഷ
മനസ്സിലാക്കുവാനുള്ള 
കഴിവ് (%)
നാദഭാഷ
മനസ്സിലാക്കുവാനുള്ള കഴിവ് (%)
1. ബ്രഹ്മാവ്  98  2
2. വിഷ്ണു  80  20
3. ശിവൻ 80  20
4. ശക്തി  70  30
5. ഗണപതി  60  40

(സമാഹർത്താവ് പരാത്പര ഗുരു ഡോ. ജയന്ത് ആഠവലെജിക്ക് ധ്യാനത്തിൽക്കൂടി ലഭിച്ച ജ്ഞാനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.)

E. എല്ലാ സമ്പ്രദായക്കാരാലും പൂജിക്കപ്പെടുന്നവൻ

’എന്‍റെ ഉപാസ്യദേവത ഏറ്റവും ശേഷ്ഠ്രമാണ്, ആ ദേവത തന്നെയാണ് സൃഷ്ടി, സ്ഥിതി, സംഹാരകാരി’, ഇത്തരത്തിൽ ചിന്തിക്കുന്നതിനെയാണ് സമ്പ്രദായം എന്നു പറയുന്നത്. ഇത്തരം പല സമ്പ്രദായങ്ങൾ ഉണ്ടെങ്കിലും, ജൈന മതക്കാരടക്കം, ഏവരും ഗണപതിയെ പൂജിക്കുന്നു.

F. വാക്ദേവത

ഗണപതി പ്രസന്നനാകുമ്പോൾ വാക്സിദ്ധി പ്രാപ്തമാകുന്നു.

G. സാധനയിലെ ആരംഭത്തിലുള്ള മാർഗം ശ്രീ ഗണപതി കാണിച്ചു തരുന്നു.

ശ്രീ ഗണപതിയുടെ കൃപകൊണ്ടാണ് സാധന ചെയ്യുന്ന വ്യക്തിയുടെ കുണ്ഡലിനീ ശക്തി ഉത്തേജിതമാകുന്നത്. മൂലാധാര ചക്രത്തിൽനിന്നാണ് അതിന്റെ തുടക്കം. മൂലാധാര ചക്രത്തിന്റെ ദേവത ഗണപതിയാണ്.

 

2. വിഗ്രഹത്തിന്‍റെ ചില സവിശേഷതകളുടെ ആന്തരാർഥം

A. തുമ്പിക്കൈ

A 1. വലതു വശത്തേക്ക് തിരിഞ്ഞ തുമ്പിക്കൈ

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന വിഗ്രഹത്തെ ദക്ഷിണമൂർത്തി അഥവാ ദക്ഷിണാഭിമുഖീ മൂർത്തി എന്നു പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാൽ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത് അവൻ ശക്തിശാലിയായിരിക്കും. അതുപോലെ സൂര്യനാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാൽ വലതു ഭാഗത്തേക്ക് തുമ്പിക്കൈയുള്ള ഗണപതിയെ ’ശക്തിയുള്ളത്’ എന്നു പറയുന്നു. തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. മരണശേഷം തെക്കോട്ടു പോകുമ്പോൾ ഏതു വിധത്തിൽ പരിശോധന നടക്കുന്നുവോ അതേ വിധത്തിലുള്ള പരിശോധന മരണത്തിനു മുമ്പ് തെക്കോട്ട് അഭിമുഖമായി ഇരുന്നാലോ കാലു വച്ച് കിടന്നാലോ അനുഭവപ്പെടുന്നു. തെക്കു നിന്നും തിര്യക് (രജ) തരംഗങ്ങൾ വരുന്നതു കാരണം ദക്ഷിണാഭിമുഖീ വിഗ്രഹത്തിന്‍റെ പൂജാരീതി സാധാരണരീതിയിൽ നിന്നും വ്യത്യസ്തമായിരിക്കും. കർമകാണ്ഡത്തിലെ പൂജാവിധിപ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കുന്നത്. ആയതിനാൽ വിഗ്രഹത്തിന്‍റെ സാത്ത്വികത വർധിക്കുകയും തെക്കു വശത്തുനിന്നു വരുന്ന രജോഗുണം കാരണം ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയും ചെയ്യും.

A 2. ഇടതു വശത്തേക്ക് തിരിഞ്ഞ തുമ്പിക്കൈ

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖീയെന്നു പറയുന്നു. വാമം എന്നാൽ ഇടതു ഭാഗം അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാകുന്നു. അതിനാൽ വാമമുഖി ഗണപതിയെയാണ് കൂടുതൽ സ്ഥലങ്ങളിലും പൂജിക്കുന്നത്.

B. മോദകം

B 1. ’മോദ്’ എന്നാൽ ആനന്ദം എന്നും ’ക’ എന്നാൽ ഒരു ചെറു ഭാഗം എന്നുമാകുന്നു. മോദകമെന്നതിന്‍റെ അർഥം ആനന്ദത്തിന്‍റെ ചെറിയ ഭാഗമെന്നാണ്. മോദകം നാളികേരത്തെപ്പോലെ അതായത് ’ഖ’ എന്ന് പേരുള്ള ബ്രഹ്മരന്ധ്രത്തിലെ ഒഴിഞ്ഞ ഭാഗം പോലെയാണ്. കുണ്ഡലിനീശക്തി ’ഖ’ എന്ന പേരായ ഭാഗം വരെ എത്തുമ്പോഴാണ് ആനന്ദത്തിന്‍റെ അനുഭൂതി ഉണ്ടാകുന്നത്. ഗണപതിയുടെ കൈയിലുള്ള മോദകം ആനന്ദം നൽകുന്ന ശക്തിയെ സൂചിപ്പിക്കുന്നു.

B 2. മോദകം ജ്ഞാനത്തിന്‍റെ പ്രതീകമായതിനാൽ അതിനെ ജ്ഞാനമോദകമെന്നും പറയുന്നു. ജ്ഞാനം ആരംഭത്തിൽ അൽപ്പമാണെന്നു തോന്നും (മോദകത്തിന്‍റെ അഗ്രം ഇതിന്‍റെ പ്രതീകമാണ്.); പക്ഷേ പഠനം തുടങ്ങി കഴിഞ്ഞാൽ അതിന്‍റെ വിശാലത മനസ്സിലാകും. (മോദകത്തിന്‍റെ അടിഭാഗം ഇതിന്‍റെ പ്രതീകമാണ്.) മോദകം മധുരമായിരിക്കും; ജ്ഞാനത്തിന്‍റെ ആനന്ദവും അതുപോലെ തന്നെയാണ്.

C. അങ്കുശം

ആനന്ദം, വിദ്യ എന്നിവയുടെ പ്രാപ്തിയിൽ തടസ്സമായി നിൽക്കുന്ന ശക്തിയെ നശിപ്പിക്കുന്നവൻ.

D. പാശം

ശ്രീ ഗണപതിയുടെ കൈയിലുള്ള പാശം ദുഷ്കൃത്യങ്ങളെ വരിഞ്ഞുകെട്ടി ദൂരെ കളയുന്നതിന്‍റെ സൂചകമാണ്.

E. അരയിൽ ചുറ്റിയ സർപ്പം

വിശ്വ കുണ്ഡലിനീ

F. ചുറ്റിയ സർപ്പത്തിന്‍റെ ഫണം

പ്രവർത്തനക്ഷമമായ കുണ്ഡലിനീ.

G. മൂഷികൻ

രജോഗുണത്തെ സൂചിപ്പിക്കുന്നു. രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ്.

സന്ദർഭം : ശ്രീ ഗണപതി എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

1 thought on “ശ്രീ ഗണപതിയുടെ സവിശേഷതകള്‍”

Leave a Comment