ശ്രീ ഗണപതിക്ക് കറുക പുല്ലും ചുവന്ന പുഷ്പങ്ങളും അര്‍പ്പിക്കുന്നതിനു കാരണമെന്താണ് ?

 

ശ്രീ ഗണപതിയുടെ ഉപാസന

A. ദുർവ (കറുകപ്പുല്ല്)

ദുർവയ്ക്ക് ഗണപതി പൂജയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ദുഃ + അവം, എന്നീ വാക്കുകളിൽ നിന്നാണ് ദുർവ എന്ന വാക്കുണ്ടായത്. ദുഃ എന്നാൽ ദൂരെയുള്ളത് എന്നും അവം എന്നാൽ സമീപത്ത് കൊണ്ടു വരുന്നത് എന്നുമാകുന്നു. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടുവരുന്നതെന്തോ അതു ദുർവയാകുന്നു. ഗണപതിക്ക് അർപ്പിക്കുന്ന ദുർവ ഇളം താമ്പുകളായിരിക്കണം. അതിനെ ’ബാലതൃണം’ എന്നു പറയുന്നു. മൂത്തു കഴിയുമ്പോൾ അത് ഒരുതരം പുല്ലു പോലെയാകുന്നു. ദുർവ (കറുകപ്പുല്ല്) അർപ്പിക്കുമ്പോൾ ഒറ്റ സംഖ്യയിൽ നുള്ളിയെടുത്ത് ഒറ്റക്കെട്ടാക്കി ശുദ്ധജലത്തിൽ കഴുകിയതിനുശേഷം അർപ്പിക്കുക. ഇതിലൂടെ ഗണപതിയുടെ പവിത്രകങ്ങൾ ഏറെ സമയം വിഗ്രഹത്തിൽ നിലനിൽക്കും. ദുർവ നുള്ളി എടുക്കുമ്പോൾ അതിൽ താമ്പുകൾ 3, 5, 7 എന്നിങ്ങനെ ഒറ്റ സംഖ്യയിലായിരിക്കണം.

B. ചുവന്ന നിറത്തിലുള്ള വസ്തുക്കൾ

ഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയിൽ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങൾ, രക്തചന്ദനം എന്നിവ ഉപയോഗിക്കുന്നു. ഇവയുടെ ചുവപ്പു നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങൾ വിഗ്രഹത്തിലേക്ക് കൂടുതൽ തോതിൽ ആകർഷിക്കപ്പെടുകയും വിഗ്രഹം ജാഗൃതമാകുകയും ചെയ്യുന്നു.

C. ഗണപതിയുടെ ഉപാസനയിലെ ചില നിത്യ ക്രിയകൾ

ഓരോ ദേവീദേവന്മാർക്കും വിശിഷ്ടമായ ഉപാസനാശാസ്ത്രമുണ്ട്. അതായത്, ഓരോ ദേവീദേവന്മാരുടെയും ഉപാസനയിൽ ഉൾപ്പെട്ട ഓരോ ആചാരവും പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്. ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെ ഉപാസകന് അതാതു ദേവതാ തത്ത്വത്തിന്‍റെ ഗുണം കൂടുതൽ അളവിൽ ലഭിക്കുന്നു.

ശ്രീഗണപതിയുടെ ഉപാസനയിലെ ചില നിത്യ ആചാരങ്ങൾ ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് സനാതനിലെ സാധകർക്ക് ലഭിച്ച ജ്ഞാനം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ഉപാസനയിലെ വിധികൾ വിധികളെക്കുറിച്ചുള്ള വിശദ വിവരം
1. ശ്രീഗണേശ പൂജയ്ക്കു മുമ്പ് ഉപാസകൻ സ്വയം ചന്ദനം എങ്ങനെ തൊടണം? നടുവിരൽ കൊണ്ട് ആജ്ഞാചക്രത്തിൽ ചന്ദനം കൊണ്ട് ഗോപി കുറി തൊടുക.
2. ശ്രീഗണപതിയെ ഏത് വിരൽ കൊണ്ട് ചന്ദനം തൊടണം? മോതിര വിരൽ (അനാമിക) കൊണ്ട്
3. പൂക്കൾ അർപ്പിക്കുക
a. ഏത് പൂക്കൾ അർപ്പിക്കണം? ചുവന്ന ചെമ്പരത്തിയും മറ്റു ചുവന്ന പൂക്കളും
b. എത്ര എണ്ണം അർപ്പിക്കണം? എട്ടോ എട്ടിന്‍റെ ഗുണിതങ്ങളായോ
c. അർപ്പിക്കേണ്ട രീതി  ഞെട്ട് ഗണപതിയുടെ വശത്തേക്ക് വയ്ക്കുക
d. ഏത് ആകൃതിയിൽ അർപ്പിക്കണം? ദീർഘചതുരം
4. ചന്ദനത്തിരി ഉഴിയുക
a. താരക ഉപാസനയിൽ ഉപയോഗിക്കുന്ന സുഗന്ധം ചന്ദനം, താഴമ്പൂ, പിച്ചി, രാമച്ചം
b. മാരക ഉപാസനയിൽ ഉപയോഗിക്കുന്ന സുഗന്ധം ഹീന, ദർബാർ
c. എണ്ണം  രണ്ട്
d. ഉഴിയേണ്ട രീതി എങ്ങനെയാണ്? വലതു കൈയിലെ ചൂണ്ടുവിരലും പെരുവിരലും കൂപ്പിപിടിച്ചുകൊണ്ട് ഘടികാര സൂചിയുടെ ദിശയിൽ പൂർണ വൃത്താകാരത്തിൽ 3 തവണ ഉഴിയുക. 
5. ഏത് സുഗന്ധ തൈലം അർപ്പിക്കണം? ഹീന
6. എത്ര പ്രദക്ഷിണം വയ്ക്കണം? എട്ടോ എട്ടിന്‍റെ ഗുണിതങ്ങളായോ
സന്ദർഭം : ‘ശ്രീ ഗണപതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment