ശ്രീ ഗണപതിയുടെ വ്യത്യസ്ത നാമങ്ങളും അവയുടെ അര്‍ത്ഥവും


shriganapati
 

ഗണപതി

സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്്പമായ വിവരം കാരണം ഈശ്വരവിശ്വാസവും അവരിൽ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഭഗവാനിൽ കൂടുതൽ വിശ്വാസമുണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തിൽ ശ്രീഗണപതിയെക്കുറിച്ചുള്ള മറ്റു മിക്ക ഗ്രന്ഥങ്ങളിലും ഇല്ലാത്തതും, എന്നാൽ വളരെ ഉപയോഗപ്രദവുമായ അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

1. ഉൽപത്തിയും അർഥവും

ഗണ + പതി = ഗണപതി. സംസ്ക്യത നിഘണ്ടുപ്രകാരം ’ഗണ’ എന്നാൽ പവിത്രകം എന്നാണ്. സൂക്ഷമാതിസൂക്ഷ്മമായ ചൈതന്യത്തിന്‍റെ കണികയെയാണ് പവിത്രകം എന്നു പറയുന്നത്. ’പതി’ എന്നാൽ സ്വാമി എന്നർഥം. ’ശ്രീ ഗണപതി’ എന്നാൽ പവിത്രകങ്ങളുടെ സ്വാമി എന്നർഥം.

 

2. മറ്റു നാമങ്ങളും അവയുടെ അർഥവും

മുദ്ഗലഋഷി രചിച്ച ’ശ്രീ ഗണേശസഹസ്രനാമ’ത്തിൽ ഗണപതിയുടെ ആയിരം നാമങ്ങളുണ്ട്. ദ്വാദശനാമ സ്തോത്രത്തില്‍ ഗണപതിയുടെ താഴെ പറയുന്ന പന്ത്രണ്ട് നാമങ്ങൾ കൊടുത്തിട്ടുണ്ട്. 

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജേന്ദ്രം ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഭാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

ഈ പന്ത്രണ്ട് നാമങ്ങളിലെ ചിലതിന്‍റെയും, ഗണപതിയുടെ മറ്റു ചില നാമങ്ങളുടേയും അർഥം താഴെ കൊടുക്കുന്നു.

A. വക്രതുണ്ഡൻ

സാധാരണയായി വക്രതുണ്ഡനെന്ന വാക്കിന്‍റെ അർഥം വളഞ്ഞ മുഖം അല്ലെങ്കിൽ വളഞ്ഞ തുന്പിക്കൈ എന്നാണ് മനസ്സിലാക്കുന്നത്; എന്നാൽ അത് ശരിയായ അർഥമല്ല. ’വക്രാൻ തുണ്ഡയതി ഇതി വക്രതുണ്ഡഃ’ അതായത് വളഞ്ഞ (തെറ്റായ) മാർഗത്തിലൂടെ ചലിക്കുന്നവനെ ശിക്ഷിച്ച് നേരായ മാർഗത്തിലേക്ക് കൊണ്ടു വരുന്നവനാണ് വക്രതുണ്ഡൻ. തിര്യക (വളഞ്ഞ), രജ-തമോ ഗുണങ്ങളുള്ള 360 തരംഗങ്ങളെ തുന്പിക്കൈ കൊണ്ട് 108 തരംഗങ്ങളെപ്പോലെ സാത്ത്വികം ആക്കുന്നവനാണ് വക്രതുണ്ഡൻ.

B. ഏകദന്തൻ അഥവാ ഏകശൃംഗൻ

ഒരു കൊമ്പ് പൂർണമായും (മറ്റൊന്നു മുറിഞ്ഞതായും) ഉള്ളതിനാൽ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ’ദന്ത്’ എന്ന വാക്ക് ദൃ ദർശയതി (കാണിച്ചു കൊടുക്കുക) എന്ന ധാതുവിൽനിന്നും ഉണ്ടായതാണ്. ഇതിന്‍റെ മറ്റൊരു അർഥം ഏകമായ ബ്രഹ്മത്തിന്‍റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവൻ എന്നാകുന്നു.

C. ലംബോദരൻ

ലംബോദരൻ എന്ന വാക്ക് ലംബമായ (വലുതായ) ഉദരം (വയറ്) എന്നതിൽനിന്നും ഉണ്ടായതാണ്.

D. ഭാലചന്ദ്രൻ

ഭാലമെന്നാൽ നെറ്റിത്തടം. വിശ്വോത്പത്തി സമയത്ത് പ്രജാപതി, ബ്രഹ്മാവ്, ശിവൻ, വിഷ്്ണു, മീനാക്ഷി എന്നിവരുടെ തരംഗങ്ങൾ ഒത്തുചേർന്ന്, മമത (സ്നേഹം), ക്ഷമ, വാത്സല്യം ഇവ ഏകീകരിച്ച് നിർമിക്കപ്പെട്ടതുമായ ഒരവസ്ഥയാണ് ചന്ദ്രൻ. ഈ ’ചന്ദ്ര’നെ നെറ്റിയിൽ ധരിച്ചിരിക്കുന്നവൻ ഭാലചന്ദ്രനാകുന്നു. അടിസ്ഥാനപരമായി ഈ പേര് ശിവന്‍റെയാണ്, എന്നാൽ ശിവന്‍റെ പുത്രനായതിനാൽ ഗണപതിക്കും ഈ പേര് ലഭിച്ചു.

E. വിനായകൻ

വിനായകൻ എന്ന വാക്ക് ’വിശേഷരൂപേണ നായകഃ’ എന്നതിൽ നിന്നും ഉണ്ടായതാണ്. ഇതിന്‍റെ അർഥം നായകന്മാരുടെ അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവൻ എന്നാണ്. വിനായകഗണങ്ങൾ ആറെണ്ണമാണെന്ന കാര്യം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. മാനവ ഗൃഹ്യസൂത്രത്തിലും ബൌധായന ഗൃഹ്യസൂത്രത്തിലും വിനായകഗണങ്ങളെക്കുറിച്ച് കൊടുത്തിട്ടുള്ള സാരാംശം ഇപ്രകാരമാണ് – ’വിനായകഗണങ്ങൾ വിഘ്നകാരികളും ഉപദ്രവകാരികളും ക്രൂരരുമാണ്. അവരുടെ ഉപദ്രവം തുടങ്ങിയാൽ മനുഷ്യർ ഭ്രാന്തന്മാരെപ്പോലെ പെരുമാറാൻ തുടങ്ങും. ദുഃസ്വപ്നങ്ങൾ കാണുകയും അവർക്ക് സദാ ഭയം തോന്നുകയും ചെയ്യും. ഈ വിനായകഗണങ്ങളുടെ ഉപദ്രവം ഇല്ലാതാക്കുവാൻ വേണ്ടി ധർമശാസ്ത്രത്തിൽ പല ശാന്തിവിധികളും പറഞ്ഞിട്ടുണ്ട്്. ഗണപതി വിനായകൻ, അതായത്് ഈ വിനായകഗണങ്ങളുടെ അധിപതി ആകുന്നു.’ ശിവൻ ഗണപതിയോട് ഇപ്രകാരം പറഞ്ഞിരുന്നു, ’വിനായകഗണങ്ങൾ നിന്‍റെ സേവകന്മാരാകും. ഏവരും യജ്ഞാദി കർമങ്ങളിൽ ആദ്യം നിന്നെ പൂജിക്കും. പൂജിച്ചില്ലെങ്കിൽ അവരുടെ കാര്യസിദ്ധിയിൽ വിഘ്നങ്ങൾ വരും.’ അന്നു മുതൽ ഏതൊരു കാര്യവും ആരംഭിക്കുന്നതിനു മുമ്പ് ഗണപതിയെ പൂജിക്കാൻ തുടങ്ങി. വിനായകഗണങ്ങൾ വിഘ്നം വരുത്തുന്നവരാണ്, എന്നാൽ വിനായകൻ വിഘ്നഹർത്താവും ഭക്തന്മാർക്ക്് അഭീഷ്ടസിദ്ധി നൽകുന്ന സിദ്ധിവിനായകനും ആയിത്തീർന്നു.

F. മംഗളമൂർത്തി

’മംഗം സുഖം ലാതി ഇതി മംഗലം.’ മംഗ് എന്നാൽ സുഖം നൽകുന്നത്, അതായത് മംഗളം. ഇപ്രകാരം മംഗളം പ്രദാനം ചെയ്യുന്ന മൂർത്തിയാണ് ’മംഗളമൂർത്തി’. ’മംഗളമൂർത്തി മോരയാ’ എന്നു മഹാരാഷ്ട്രയിൽ ഗണപതിയുടെ ജയഘോഷം നടത്തുന്നു. ’മോരയാ’ എന്ന വാക്ക് 14-ാം ശതകത്തിലെ പൂണേ നഗരത്തിനടുത്തുള്ള ചിഞ്ച്വഡ് എന്ന സ്ഥലത്തെ പ്രസിദ്ധ ഗണപതി ഭക്തനായിരുന്ന മോരയാ ഗോസാവിയുടെ പേരിൽനിന്നും എടുത്തിട്ടുള്ളതാണ്. ദൈവവും ഭക്തനും തമ്മിലുള്ള ദൃഢമായ ബന്ധം ഇതിൽനിന്നും മനസ്സിലാക്കാം.

G. വിദ്യാപതി

1. ശിക്ഷ, 2. കല്പം, 3. വ്യാകരണം, 4. നിരുക്തം, 5. ജ്യോതിഷം, 6. ഛന്ദസ്സ്, 7. ഋഗ്വേദം, 8. യജുർവേദം, 9. സാമവേദം, 10. അഥർവവേദം, 11. പൂർവ-ഉത്തരമീമാംസ, 12. ന്യായം, 13. പുരാണം, 14. ധർമശാസ്ത്രം, 15. ആയുർവേദം, 16. ധനുർവേദം, 17. ഗാന്ധർവവേദം, 18. നീതിശാസ്ത്രം എന്നീ വിദ്യകളുടെ അധിപതി ശ്രീ ഗണേശനാണ്; ആയതിനാൽ ഈ വിദ്യകളുടെ അധ്യയനത്തിനു മുന്പും അധ്യയനം നടത്തിക്കൊണ്ടിരിക്കുന്പോഴും ഗണപതിപൂജ നടത്തേണ്ടത് ആവശ്യമാണ്.

H. ചിന്താമണി

ചിന്താമണി എന്നത് ഗണപതിയുടെ മറ്റൊരു പേരാണ്. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം എന്നിങ്ങനെ ചിത്തത്തിന് അഞ്ച് അവസ്ഥകളുണ്ട്. ഈ അവസ്ഥകളെ പ്രകാശിപ്പിക്കുന്നവനാണ് ചിന്താമണി. ചിന്താമണിയുടെ ഭജന ഈ ചിത്തപഞ്ചകങ്ങളെ നശിപ്പിച്ച്, പൂർണശാന്തി ഉണ്ടാക്കിത്തരുമെന്നു മുദ്ഗലപുരാണത്തിൽ പറയുന്നുണ്ട്.

സന്ദർഭം : ‘ശ്രീ ഗണപതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment