ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത

ഭാരതത്തിലെ ജനങ്ങൾ ഡിസംബർ 31, ജനുവരി 1 എന്നീ ദിവസങ്ങളില് പരസ്പരം പുതുവർഷം ആശംസിക്കാറുണ്ട്. ഇതിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരിക്കും. പാരമ്പര്യ ആചാരങ്ങളില് ഉറച്ചു വിശ്വസിക്കുന്ന ഹൈന്ദവർ പലപ്പോഴും അവരെ ബോധവൽക്കരിക്കുവാൻ ശ്രമിക്കാറുണ്ട്. ട്വിറ്റർ മുതലായ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ‘എന്‍റെ പുതു വര്ഷം ഹൈന്ദവ സംവൽസരമാണ്’ എന്നു സന്ദേശം പ്രചരിപ്പിക്കുന്നു . എന്നാൽ ആധുനികരും മതേതരുമായവ൪ ഇത് ഒരു ഇടുങ്ങിയ മനസ്ഥിതിയുടെ പ്രതിഫലനമാണ് എന്നു വിലപിക്കുകയാണ്. SpeakingTree.in എന്ന വെബ് സൈറ്റിൽ ഹൈന്ദവ ആചാരങ്ങളെ ആക്ഷേപിക്കുന്നവ൪ക്ക് ഉത്തരമായി പ്രസിദ്ധീകരിച്ച ഒരു ലേഖനം വായനക്കാ൪ക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ധാരാളം ആചാരങ്ങളും, നിഷ്ഠകളും ഹൈന്ദവ ധർമ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മതപരമായും ആത്മീയമായും ഉള്ള ആചാരങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഉണ്ട്. എന്നാൽ യുക്തിവാദികൾ ഇവയെ മൂഢ ആചാരങ്ങളെന്ന രീതിയിൽ അപലപിക്കുകയാണ് പതിവ്. “സനാതന സംസ്ഥ” ഇവയുടെ ശാസ്ത്രീയതയെ സംബന്ധിച്ച് അവരുടെ പുണ്യ ഗ്രന്ഥങ്ങളിലും “സനാതന പ്രഭാത് ദിനപത്രത്തിലും” വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും “അന്ധ ശ്രദ്ധാ നിർമൂലൻ സമിതി ” മുതലായവർ “സനാതന സംസ്ഥ” പ്രസ്താവിച്ചു എന്ന ഒറ്റ കരണത്താൽ ഇക്കാര്യങ്ങളെ അവഗണിച്ചിട്ടേ ഉള്ളൂ. ശാസ്ത്രത്തിൽ തത്പരരും പാട്രിയോട്ടിക് ഫോറം എന്ന സംഘടനയിൽ പെട്ടവരും ഗവേഷണത്തിലൂടെ കണ്ടെത്തിയ ചില കാര്യങ്ങൾ താഴെ പ്രസ്താവിക്കുന്നു.

 

1. പുഴകളിൽ നാണയങ്ങൾ ഇടുന്നത്

പുഴകളിൽ പഴയ കാലത്ത് ചെമ്പ് നാണയങ്ങൾ ഇടുന്നത് ഒരു ആചാരമായിരുന്നു. ചെമ്പ് വെള്ളത്തെ ശുദ്ധീകരിക്കും . അത് കൊണ്ട് തന്നെ പുഴകളെ കുടി വെള്ളത്തിന് ആശ്രയിച്ചവർക്ക് ശുദ്ധ ജലം ലഭിക്കും. ഇന്ന് ചെമ്പ് നാണയങ്ങൾ ഇല്ലാത്തത് കൊണ്ട് ഈ ആചാരത്തിന് പ്രസക്തി ഇല്ല.

 

2. കൈകൾ കൂപ്പി നമസ്കരിക്കുന്നത്

പരസ്പരം കണ്ടുമുട്ടുന്ന സമയത്ത് ആൾക്കാർ കൈ കൂപ്പി നമസ്കരിക്കുന്ന ഒരു പതിവാണ് മുൻ കാലങ്ങളിൽ ഉണ്ടായിരുന്നത്. അതിലൂടെ രോഗങ്ങളും മറ്റും സ്പർശനത്തിലൂടെ പകരുകയില്ല എന്നു ഉറപ്പാക്കുന്നു. രണ്ടു കൈകളും ചേരുമ്പോൾ നാം അറിയാതെ തന്നെ അക്യൂപ്രഷ൪ ഉണ്ടാകുന്നു.

 

3. വിവാഹിത സ്ത്രീകൾ
കാൽ വിരലുകളിൽ മോതിരം അണിയുന്നത്

കാലിലെ രണ്ടാമത്തെ വിരലിൽ മോതിരം അണിയുന്നത് ഗർഭ പാത്രത്തിന്‍റെ രക്ഷയ്ക്കും അതിലേക്കുള്ള രക്ത പ്രവാഹം മിതമായ നിരക്കിൽ ഉളവാകുന്നതിനും ആര്‍ത്തവ ചക്രം ക്രമപ്പെടുന്നതിനും സഹായിക്കുന്നു. ഭൂമിയിൽ നിന്നും ഉള്ള ചൈതന്യം ആഗിരണം ചെയ്യുന്നതിന് വെള്ളി മോതിരം സഹായിക്കുന്നു.

 

4. നെറ്റിയിൽ തിലകം ചാർത്തുന്നത്

ശരീരത്തിലെ ശക്തി ചോർന്നു പോകാതിരിക്കുവാൻ സഹായിക്കുന്നു. ആജ്ഞാചക്രത്തിൽ ചുവന്ന തിലകം ചാർത്തുന്നത് ശക്തി ചോർന്നു പൊകാതിരിക്കുവാനും ഏകാഗ്രത ലഭിക്കുവാനും മുഖത്തിലേക്ക് രക്ത പ്രവാഹം ആവശ്യത്തിന് കിട്ടുവാനും സഹായിക്കുന്നു.

 

5. ക്ഷേത്രങ്ങളിൽ മണി അടിക്കുന്നത്

ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന സമയത്ത് ഭക്തർ മണി അടിച്ചു തൊഴാറുണ്ട്. ആഗമ ശാസ്ത്ര പ്രകാരം ഋണാത്മകമായ ശക്തി ഒഴിവാകുന്നതിനും ദേവതാ പ്രീതി ലഭിക്കുന്നതിനും സഹായകമാണ്. മണിയടി ശബ്ദത്തിലൂടെ മനസിലെ അനാവശ്യ ചിന്തകൾ ഒഴിവാകും എന്നും ബുദ്ധി കൂർമ്മത ഉണ്ടാകും എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. മണിയുടെ ഇരുവശത്തും ഉണ്ടാകുന്ന സ്പന്ദനത്താൽ തലച്ചോറിന്‍റെ ഇരു വശത്തും ഉണ്ടാകുന്ന സ്പന്ദനത്താൽ തലച്ചോറിന്‍റെ ഇരു വശവും ഉദ്ദീപിപ്പിക്കപ്പെടുകയും ശരീരത്തിലെ സപ്ത ചക്രങ്ങളും ഊർജസ്വലമാകും എന്നും തെളിഞ്ഞിരിക്കുന്നു.

 

6. തുളസി ഉപയോഗിച്ച് പൂജ ചെയ്യുന്നത്

തുളസിയെ മാതാവായി കരുതിയവരാണ് നമ്മുടെ പൂർവികർ. ലോകത്തിന്റ്റെ പല ഭാഗങ്ങളിലും തുളസിക്ക് മതപരമായും ആത്മീയമായും പ്രാധാന്യം നൽകപ്പെട്ടിട്ടുണ്ട്. വൈദിക കാല ഘട്ടത്തിൽ ഋഷികൾ തുളസിക്ക് ഒരു ദേവതയുടെ സ്ഥാനം നൽകിയിരുന്നു. ധാരാളം ഔഷധ ഗുണം ഉള്ള തുളസി ഒരു കീട നാശിനി കൂടിയാണ് . തുളസി നീർ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൊതുകുകളെയും പാമ്പിനെയും അകറ്റുവാനും സഹായിക്കുന്നു.

 

7. ആൽമരത്തിനെ ആരാധിക്കുന്നത്

സാധാരണക്കാരുടെ ദൃഷ്ടിയിൽ ആൽ മരത്തിൽ നിന്നും ഉപയോഗപ്രദമായ ഫലങ്ങളോ ,വിറകോ ലഭിക്കില്ലെങ്കിലും ഏറ്റവും അധികം ശുദ്ധ വായു രാത്രി കാലങ്ങളിൽ ലഭിക്കുന്നു.

 

8. വടക്ക് വശത്തേക്ക് തല വെച്ചു കിടക്കുന്നത്

വടക്ക് വശത്തേക്ക് തല വെച്ചു കിടക്കരുത് എന്നു പറയുന്നത് ഋണാത്മകമായ ശക്തി ഒഴിവാക്കുന്നതിനാണ്. ഭൂമിയുടെ കാന്തിക വലയത്തിന് അനുസൃതമായി കിടക്കുമ്പോള് ശരീരത്തിലെ ഇരുമ്പ് ഭൂമിയുടെ കാന്തിക വലയത്താൽ ആകർഷിക്കപ്പെടുകയും തലവേദന, ഓർമ കുറവ്, ഭീതി, ശക്തിക്ക് ഇടിവ് എന്നിവ ഉണ്ടാവും.

 

9. നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത്

ഹൈന്ദവർ സുഖാസനത്തിലിരുന്നു ഭക്ഷണം കഴിക്കുന്നത് ദഹന ശേഷിക്ക് സഹായകം ആണ്.

 

10. സൂര്യ ദേവനെ നമിക്കുന്നത്

പുലർ കാലത്തിലും സായം കാലത്തിലും സൂര്യ ദേവനെ വന്ദിക്കുന്ന പതിവുണ്ട്. സൂര്യ രശ്മികൾ ദേഹത്തും കണ്ണിലും പതിക്കുന്നത് ആരോഗ്യത്തിനും കാഴ്ച ശക്തിക്കും ഗുണകരമാണ്.

 

11. കാതു കുത്തുന്നത്

കാതു കുത്തുന്നത് ബുദ്ധി ശക്തി വർദ്ധിക്കാന് സഹായിക്കും എന്നും ചെവിയിലെ ഞരമ്പുകളും തലച്ചോറും ആയി ബന്ധം ഉണ്ട് എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു.

 

12. സ്ത്രീകൾ സിന്ദൂരം/ കുങ്കുമം നെറ്റിയിൽ ചാർത്തുന്നത്

സുമംഗലികൾ ആയ സ്ത്രീകൾ സിന്ദൂരം/ കുങ്കുമം ധരിക്കുന്നത് രക്ത സമ്മർദം നിയന്ത്രിക്കുന്നതിന് സഹായകരം ആണ്. ‘ഗുരു ചരിത്രം’ അദ്ധ്യായം 31, 58 ശ്ലോകത്തില്‍ ഭർത്താവിന്‍റെ ദീർഘായുസ്സിന് സിന്ദൂരവും കൺമഷിയും മംഗല്യ സൂത്രവും ധരിക്കുന്നത് ഉത്തമം എന്നു പറയുന്നു.

 

13. കൈകളിൽ മൈലാഞ്ചി ധരിക്കുന്നത്

ശരീരത്തെ തണുപ്പിക്കുകയും മനസ്സിന് കുളിർമ നൽകുകയും ചെയ്യുന്നു. വിവാഹ സമയത്ത് ഇവ ധരിക്കുന്നത് ആ സമയത്ത് ഉണ്ടാവുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നും മോചനം നൽകുകയും ചെയ്യുന്നു.

 

14. കൈകളിൽ വള ധരിക്കുന്നത്

വളകൾ തമ്മിലുള്ള ഉരസൽ രക്ത ചംക്രമണം വർദ്ധിക്കാനും ഉരുണ്ട വളകൾ ശക്തി പാഴായി പോകാതെ ഇരിക്കുവാനും സഹായിക്കുന്നു.

 

15. മുതിർന്നവരുടെ കാൽ തൊട്ട് വന്ദിക്കുന്നത്

മുതിർന്നവരുടെ കാൽ തൊട്ട് വന്ദിക്കുന്നത്തിലൂടെ അവരുടെ സത് സങ്കൽപ്പങ്ങൾ നമുക്ക് ലഭിക്കുന്നു. മാത്രമല്ല നമ്മുടെ അഹന്ത ഇല്ലാതാവുന്നു.

 

16. തുളസിയില വിഴുങ്ങുന്നത്

തുളസിയില സാധാരണ ചവച്ചു കഴിക്കാറില്ല. കാരണം അതിൽ രസം (Mercury) ഉണ്ട്. ദന്തക്ഷയം വരും എന്നതിനാൽ ഇല വിഴുങ്ങുകയെ ഉള്ളൂ. അതിലൂടെ നമ്മുടെ പ്രതിരോധ ശക്തി വർധിക്കുന്നു.

 

സമാഹരണം : ശ്രീ. ശിരീഷ് ദേശ്മുഖ്, സനാതൻ ആശ്രമം, രാംനാഥി, ഗോവ (1.9.2014)
അംഗീകാരം : വെബ്‌സൈറ്റ് SpeakingTree.in