പകൽ നേരം എന്തുകൊണ്ട് ഉറങ്ങാൻ പാടില്ല?

പകൽ സമയത്തെ നിദ്ര ഒഴിവാക്കുക, എന്തെന്നാൽ ഈ നേരം ആധ്യാത്മിക പ്രയത്നത്തിന് അനുകൂലമാണ്.

ആരോഹണം ഗവാം പൃഷ്ഠേ പ്രേതധൂമം സരിത്തടം
ബാലാതപം ദിവാസ്വാപം ത്യജേദ്ദീർഘം ജിജീവിഷുഃ.

– സ്കന്ദപുരാണം, ബ്രാഹ്മഖണ്ഡം, ധർമാരണ്യമഹാത്മ്യം, അധ്യായം 6, ശ്ലോകം 66-67

അർഥം : ദീർഘായുസ്സ് ആഗ്രഹിക്കുന്ന വ്യക്തി പശുവിന്‍റേയോ കാളയുടേയോ പുറത്തു കയറരുത്, ശരീരത്തിൽ ചിതയിലെ പുക സ്പർശിക്കരുത്, സൂര്യാസ്തമയ സമയത്ത് ഗംഗാ നദിയല്ലാതെ മറ്റൊരു നദി തീരത്തും ഇരിക്കരുത്, സൂര്യോദയ സമയത്തെ രശ്മികൾ ശരീരത്തെ സ്പർശിക്കാൻ അനുവദിക്കരുത്, പകൽ നേരം ഉറങ്ങരുത്.

പകൽ നേരം ഉറങ്ങാൻ പാടില്ല
എന്നു പറയുന്നതിന്‍റെ പിന്നിലെ ശാസ്ത്രം

പകലും രാത്രിയുമാണ് പ്രധാന രണ്ടു കാലയളവുകൾ. ഇവയിൽ സാധന ചെയ്യുവാനായി കൂടുതൽ ആധ്യാത്മിക ഊർജം ചിലവഴിക്കേണ്ടി വരുന്നത് രാത്രി സമയത്താണ്, കാരണം എന്തെന്നാൽ രാത്രിയിലാണ് അനിഷ്ട ശക്തികൾ കൂടുതൽ പ്രാവർത്തികമാകുന്നത്. ഈ സമയം മാന്ത്രികർക്ക് (ബലശാലികളായ സൂക്ഷ്മ ആസുരിക ശക്തികൾ) കൂടുതൽ അനുകൂലമാണ്. ഈ താമസികമായ സമയത്താണ് അവർ സാധന ചെയ്യുന്നത്. അതുപോലെ സാത്ത്വികത കൂടുതലായുള്ള വ്യക്തികൾ സാത്ത്വികമായ സമയത്താണ്, അതായത് പകൽ സമയത്ത് സാധന ചെയ്യുന്നു. പകൽ സമയത്ത് പരമാവധി സാധന ചെയ്ത് രാത്രിയിൽ അതിനെ അവലോകനം ചെയ്യുക. അന്നത്തെ ദിവസത്തിൽ പറ്റിയിട്ടുള്ള തെറ്റുകൾ വീക്ഷിച്ച് നാളെ ഈ തെറ്റുകൾ ആവർത്തിക്കുവാതിരിക്കുന്നതിനായി പ്രയത്നിക്കും എന്ന് സങ്കല്പം ചെയ്ത് ഉത്തമമായി പിറ്റേനാൽ സാധന ചെയ്യുവാനായി ശമ്രിക്കുക. ഇതാണ് ഈശ്വരൻ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്.

– ഒരു ജ്ഞാനി (സൂക്ഷ്മത്തിൽ നിന്നും, പൂജനീയ (ശ്രീമതി.) അജ്ഞലി ഗാഡ്ഗിലിന്‍റെ മാധ്യമത്തിൽക്കൂടി, 21.03.2005, ഉച്ചയ്ക്ക് 3.09-ന്)

സന്ദർഭം : സനാതൻ സംസ്ഥ തയ്യാറാക്കിയ ‘സ്നാനത്തിനു മുമ്പുള്ള ആചാരങ്ങളും അവയ്ക്കു പിന്നിലുള്ള ശാസ്ത്രവും’ എന്ന ഗ്രന്ഥം