നല്ല ഉറക്കം കിട്ടുന്നതിനായി നാം ഏത് രീതിയിൽ കിടക്കണം?

1. അടിസ്ഥാന നിയമങ്ങൾ

നമ്മുടെ ഭൗതിക ശരീരത്തിന് വിശ്രമം നൽകുക എന്നതാണ് ഉറക്കത്തിന്‍റെ ലക്ഷ്യം. ഈ വീക്ഷണകോണിൽ നിന്ന് ‘ശരീരത്തിന് പരമാവധി വിശ്രമം നൽകുന്ന ശരീര നിലയാണ് ഏറ്റവും നല്ലത്. ഇതൊരു അടിസ്ഥാന നിയമമാണ്. കിടക്കുന്ന രീതി ഒരു നിശ്ചിത സമയത്ത് ഒരു വ്യക്തിയുടെ അവസ്ഥയെ അടിസ്ഥാനമാക്കിയിരിക്കും. നാം ഉറങ്ങുന്നതുവരെ മാത്രമേ ഏത് രീതിയിൽ വേണം ഉറങ്ങാൻ എന്നുള്ളത് നമുക്ക് തീരുമാനിക്കാൻ കഴിയുകയുള്ളൂ, അതിനുശേഷം അത് നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്.

2. കിടക്കുന്ന വ്യത്യസ്ത രീതികളെക്കുറിച്ചുള്ള വിശകലനം

കിടക്കുന്ന രീതികൾ നാലെണ്ണം ഉണ്ട് –

2 A. കമിഴ്ന്ന് കിടക്കുക

നവജാത ശിശുക്കളും ചെറിയ കുട്ടികളും ഈ രീതിയിൽ ഉറങ്ങാൻ കിടന്നാൽ അവർക്ക് ശ്വാസംമുട്ടൽ ഉണ്ടാകാം. അതിനാൽ അവരെ ഈ രീതിയിൽ ഉറങ്ങാൻ അനുവദിക്കരുത്. മറ്റ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ കമിഴ്ന്നു കിടക്കുന്നതുകൊണ്ട് നട്ടെല്ലിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും.

2 B. മലർന്ന് കിടക്കുക

നിവർന്നു നിൽക്കുന്ന സമയത്ത് നട്ടെല്ലിലെ സമ്മർദ്ദം 100% ആണെന്ന് നാം കരുതുന്നുവെങ്കിൽ, മലർന്ന് കിടക്കുമ്പോൾ ഇത് വെറും 25% ആയിരിക്കും. നട്ടെല്ലിന് തകരാറുള്ള വ്യക്തികൾക്ക്  മലർന്ന് കിടക്കുന്ന രീതിയിൽ നട്ടെല്ലിലെ പ്രയാസം ഏറ്റവും കുറവാണ്. ഈ രീതിയിൽ കിടക്കുമ്പോൾ ഒരു ചെറിയ തലയിണ കാൽമുട്ടിനടിയിൽ വച്ചാൽ നട്ടെല്ലിന് കൂടുതൽ സുഖം കിട്ടും.

2 B 1. മലർന്ന് കിടക്കുന്നതും കൂര്‍ക്കം വലിയും തമ്മിലുള്ള ബന്ധം

കൂര്‍ക്കംവലി ഉള്ളവർ  ഈ രീതിയിൽ കിടന്നാൽ  കൂര്‍ക്കംവലി വർദ്ധിക്കുന്നു. തൊണ്ടയുടെ ആന്തരിക ശ്ലേഷ്‌മപടലം ശ്വസനത്തെ തടസ്സപ്പെടുത്തുമ്പോൾ കൂര്‍ക്കംവലി സംഭവിക്കുന്നു. ഈ തടസ്സം മലർന്ന് കിടന്നാൽ വർദ്ധിക്കുന്നു. ഏതെങ്കിലും വശത്തേക്ക് ചരിഞ്ഞു കിടക്കുമ്പോൾ ഈ തടസ്സം ഉണ്ടാവില്ല. ചരിഞ്ഞു കിടന്നാൽ കൂർക്കം വലി നിൽക്കും എന്നതാണ് പലരുടെയും അനുഭവം.

2 C. ചരിഞ്ഞു കിടക്കുക

ഈ രീതിയിൽ കിടക്കുന്നതിനെ നിവർന്നു നിൽക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ നട്ടെലിൽ ഉണ്ടാവുന്ന സമ്മർദ്ദം 75% ആണ്. വലത്  ഭാഗത്തേക്ക്
തിരിഞ്ഞു കിടക്കുമ്പോൾ  ചന്ദ്രനാടിയും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുമ്പോൾ  സൂര്യനാടിയും ഉത്തേജിതമാകുന്നു.

പ്രാക്ശിര ദക്ഷിണാനനോ ദക്ഷിണശിരാഃ പ്രാഗാനനോ വാ സ്വപേത്. – ആചരേന്ദു, ശയനവിദിപ്രയോഗ്

അർത്ഥം : കിഴക്കോട്ടോ തെക്കോട്ടോ തല വച്ചു കിടക്കുക.

2 C 1. ചരിഞ്ഞു കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന പ്രക്രിയ

നാം ചരിഞ്ഞു കിടന്നുറങ്ങുമ്പോൾ താഴത്തെ നാസാരന്ധ്രം ക്രമേണ അടയും. ഇത് ഒരു പരിധി വരെ അടയുമ്പോൾ നാം ശയന രീതി മാറ്റുന്നു. അതിനാൽ ആ നാസാരന്ധ്രം ക്രമേണ തുറക്കുകയും ഇപ്പോൾ താഴെയുള്ള നാസാരന്ധ്രം അടയാൻ തുടങ്ങുകയും ചെയ്യുന്നു. നാസാരന്ധ്രം തടസ്സപ്പെടുമ്പോൾ, ഉറക്കത്തിൽ കുറച്ച് സമയത്തിന് ശേഷം നാം ശയന രീതി സ്വയം മാറ്റും.

2 D. ഉറക്കത്തിൽ ശയന രീതി മാറ്റുന്നതിലൂടെയുള്ള  പ്രയോജനങ്ങൾ

ഒരു ദിവസത്തിലെ നാലിലൊന്ന് ഭാഗം നാം ഉറക്കത്തിനാണ് ചിലവഴിക്കുന്നത്. ഒരേ രീതിയിൽ ഉടനീളം കിടക്കുന്നത്, സമ്മർദ്ദം ഉണ്ടാക്കും. അത് ബെഡ്‌സോറുകൾക്ക് കാരണമാകും.

– വൈദ്യ മേഘരാജ് മാധവ് പരാഡ്ക്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (15.12.2018)