ഹനുമാൻ ജയന്തി


hanuman
 

1. തിഥി

ചില പഞ്ചാംഗങ്ങളനുസരിച്ച് ഹനുമാന്‍റെ ജന്മതിഥി ആശ്വിന മാസത്തിലെ കറുത്ത പക്ഷം ചതുർദശിയിലാണ്. എന്നാൽ മറ്റു ചില പഞ്ചാംഗങ്ങളനുസരിച്ച് അത് ചൈത്ര മാസത്തിലെ ശുദ്ധ പൌർണമിക്കാണ്. കേരളത്തിൽ ഹനുമാൻ ജയന്തി ചൈത്രമാസത്തിലെ പൂർണിമ ദിവസമാണ് ആഘോഷിക്കുന്നത്.

 

2. ഹനുമാൻ ജയന്തി ആഘോഷിക്കേണ്ടതിന്‍റെ മഹത്ത്വം

’ഹനുമാൻ ജയന്തി’ ദിവസം ഹനുമത് തത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളേക്കാൾ 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ആ ദിവസം ’ശ്രീ ഹനുമതേ നമഃ’ എന്ന നാമജപവും പ്രാർഥനയും മറ്റ് ഉപാസനകളും കൂടുതലായി ചെയ്യുകയാണെങ്കിൽ ഹനുമത് തത്ത്വത്തിന്‍റെ ഗുണം നമുക്കു ലഭിക്കുന്നു.

 

3. ആഘോഷിക്കേണ്ട രീതി

ഈ ദിവസം ഹനുമാന്‍റെ ക്ഷേത്രത്തിൽ സൂര്യോദയത്തിനു മുന്പു തന്നെ കീർത്തനങ്ങൾ ആരംഭിക്കുന്നു. സൂര്യോദയത്തിന് ഹനുമാൻ ജനിക്കുന്നു. ആ സമയത്ത് കീർത്തനങ്ങൾ നിർത്തി എല്ലാവർക്കും പ്രസാദ വിതരണം ചെയ്യുന്നു.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ഹനുമാന്‍’ എന്ന ലഘുഗ്രന്ഥം

Leave a Comment