വാസസ്ഥലത്ത് ദൃഷ്ടിദോഷം ഉണ്ടായി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

വ്യക്തികൾക്ക് ദൃഷ്ടിദോഷം ഉണ്ടാകുന്നതുപോലെ വാസ്തുവിന് ദൃഷ്ടിദോഷം ഉണ്ടാകാം. അവിടെ വസിക്കുന്നവർക്ക് ശാരീരികം, മാനസികം, ആദ്ധ്യാത്മികം എന്നീ നിലകളിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും. താമസിക്കുന്നിടത്ത് അസ്വസ്ഥത, വർദ്ധിച്ചു വരുന്ന മോശം ചിന്തകൾ, നിസാര കാര്യങ്ങൾക്ക് വീട്ടിൽ അടിപിടി, സാമ്പത്തിക നഷ്ടം, കുടുംബത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ, ഇവ എല്ലാം ഇത് കാരണം ഉണ്ടാകുന്നു. വാസസ്ഥലത്തെ ദൃഷ്ടിദോഷം ഉണ്ടാകുന്നത് തടയുന്നതിനെക്കാൾ നല്ലത്, തുടക്കത്തിൽ തന്നെ ഇവ തടയുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും ഗുണകരം. ഒരു വ്യക്തിയേക്കാൾ വേഗത്തിൽ ഒരു വാസസ്ഥലത്ത് എങ്ങനെ ദൃഷ്ടിദോഷം വരുന്നു, ആ വാസ്തുവിൽ താമസിക്കുന്നവർ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് ആത്മീയ സാധനകൾ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

 

1. ഒരു വ്യക്തിയേക്കാൾ വേഗത്തിൽ
വാസ്തുവിന് ദൃഷ്ടിദോഷം വരാനുള്ള കാരണങ്ങൾ

A. ശുദ്ധമായ ഒരു വാസ്തു മലിനമാക്കാൻ വളരെ വിഷമമാണ്

സാത്ത്വികമായ വാസ്തു

ക്ഷേത്രം പോലെയുള്ള ശുദ്ധമായ ഒരു ചുറ്റുപാടിൽ ഈശ്വര ചൈതന്യം നിറഞ്ഞിരിക്കുന്നതിനാൽ മലിനമാക്കാൻ ബുദ്ധിമുട്ടാണ്. ഇതുകൂടാതെ അവിടെ നിരന്തരമായി സാത്വിക തരംഗങ്ങളുടെ ചലനങ്ങൾ ഉള്ളതിനാൽ അനിഷ്ട ശക്തികൾക്ക് അത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്.

B. വൃത്തികേടുകൾ ചെയ്യുന്ന ഒരു വ്യക്തി താമസിക്കുന്ന
സ്ഥലത്ത് അനിഷ്ട ശക്തികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാം

മോശ സ്വഭാവമുള്ള ഒരു വ്യക്തി താമസിക്കുന്ന സ്ഥലത്ത് അവന്‍റെ ദുഷ്ട വിചാരങ്ങളിൽ നിന്നുണ്ടാകുന്ന താമസിക തരംഗങ്ങൾ പ്രത്യക്ഷത്തിൽ പ്രവർത്തിയായിമാറി ആ പരിസരം മുഴുവൻ മോശം തരംഗങ്ങളെക്കൊണ്ട് നിറയുന്നു. ഇത് കുറച്ച് കാലത്തേക്ക് തുടർന്നുകൊണ്ടിരുന്നാൽ ആ പരിസരം മുഴുവൻ മലിനമാക്കപ്പെടുന്നു. അതിനാൽ മോശമായ വ്യക്തി താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് സാത്വികനായ വ്യക്തി താമസിക്കുന്ന സ്ഥലം മലിനമാക്കാൻ ബുദ്ധിമുട്ടാണ്.

(താമസിക്കുന്ന സ്ഥലത്തെ നല്ലതും മോശവുമായ തരംഗങ്ങൾ അവിടെ താമസിക്കുന്ന വ്യക്തിയുടെ ചിന്തകൾ, ഗുണം, ദോഷം, അയാൾ ചെയ്യുന്ന ആത്മീയ സാധനകൾ ഇവയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ശരിയായ പാതയിലുള്ള ആത്മീയ സാധന ചെയ്യുക എന്നത് നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രധാന പരിഹാരമാർഗമാണ് – സമ്പാദകൻ)

C. ഒരു വാസസ്ഥലം നിർജീവ വസ്തുവായതിനാൽ
അനിഷ്ട ശക്തികളെ എതിർക്കാൻ അതിന് സാധിക്കില്ല

നിർജ്ജീവമായ ‍ഒരു വാസ്തുവിന്, അതിനെ ആക്രമിക്കുന്ന അനിഷ്ട ശക്തികളെ എതിർക്കുന്നതിനു വേണ്ടി സാധന ചെയ്യാൻ കഴിയാത്തതിനാൽ വളരെ എളുപ്പത്തിൽ മലിനമാകും കാരണം അതിന് ഭക്തിഭാവത്തിന്‍റെ തലത്തിൽ നിന്നുകൊണ്ട് പൊരുതുവാൻ സാധ്യമല്ല. അതിനാലാണ് ഒരു വ്യക്തിയെ ആക്രമിക്കുന്നതിനേക്കാൾ കൃത്യമായും എളുപ്പത്തിലും ഒരു വാസ്തു ആക്രമിക്കപ്പെടുന്നത്.

(ഒരു സാത്ത്വികനായ വ്യക്തിയെ ആക്രമിക്കുന്നതിനെക്കാൾ എളുപ്പത്തിൽ താമസികനായ വ്യക്തിയെ ആക്രമിക്കാൻ സാധിക്കും. (അനിഷ്ട ശക്തികളെ അതിജീവിക്കുന്നതിനുവേണ്ടി ഓരോ വ്യക്തിയും ശരിയായ രീതിയിൽ ആത്മീയ സാധനകൾ ചെയ്യേണം എന്ന കാര്യം, ഇതിലൂടെ കൂടുതൽ വ്യക്തമാകുന്നു. – സമ്പാദകൻ)

 

2. ഒരു വാസ്തുവിൽ ദൃഷ്ടിദോഷം
ഉണ്ടാകുന്നതിന്‍റെ പ്രക്രിയയും അതിന്‍റെ പരിണിത ഫലങ്ങളും

A. വാസ്തു നിർജീവം ആയതിനാൽ അതിന് ആത്മീയ സാധന ചെയ്യുവാൻ സാധിക്കുകയില്ല. അതിനാൽ അനിഷ്ട തരംഗങ്ങളെ അതിജീവിക്കാൻ അതിന് പ്രയാസമാണ്. അതിനാൽ ഒരു വാസ്തുവിൽ അനിഷ്ട തരംഗങ്ങൾ ബാധിച്ചു തുടങ്ങിയാൽ ഉടൻതന്നെ അത് ആ വാസ്തുവിൽ പ്രതിഫലിച്ചു തുടങ്ങും.

B. ഒരു വസ്തുവിന്‍റെ ആയുസ്സ് മനുഷ്യനേക്കാൾ കൂടുതലാണ്. അതിനാലാണ് മലിനമാക്കപ്പെട്ട ഒരു വാസ്തുവിൽ ദീർഘകാലത്തേക്ക് അനിഷ്ട സ്പന്ദനങ്ങൾ ബാധിച്ചിരിക്കുന്നത്.

 

3. മലിനമാക്കപ്പെട്ട ഒരു വാസ്തു വ്യക്തിയെ എങ്ങനെ ബാധിക്കും

A. അനിഷ്ട ശക്തികൾ ആ വാസ്തുവിൽ
താമസിക്കുന്ന വ്യക്തിക്ക് ബുദ്ധിമുട്ട് നൽകുവാൻ സാധ്യതയുണ്ട്

മലിനമായ തരംഗങ്ങൾ വാസ്തുവിൽ പ്രവർത്തിക്കുന്നു, കാലാന്തരത്തിൽ അവിടെയുള്ള ആ ചെറിയ അന്തരീക്ഷം അനിഷ്ട ശക്തിയുടെ പ്രവർത്തനമണ്ഡലം ആകാൻ സാധ്യതയുണ്ട്. അതിന്‍റെ ഫലമായി അവിടെ കുറേക്കാലം താമസിക്കുന്ന വ്യക്തിക്ക് മലിനമാക്കപ്പെട്ട തരംഗങ്ങൾ ബാധിക്കുകയും അനിഷ ശക്തികളുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. അതിനാൽ ഒരു വ്യക്തി, ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള സ്ഥലത്തു നിന്നും മാറി പോകുന്നത് അയാളുടെ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് വളരെ ഗുണം ചെയ്യും.

B. വ്യക്തിയുടെ ആത്മീയ സാധനക്ക് ക്ഷീണം സംഭവിക്കുക

ആത്മീയ സാധനകൾ ചെയ്യുന്ന വ്യക്തിയുടെ, സാധന ഇത്തരം ബുദ്ധിമുട്ട് തരുന്ന സ്പന്ദനങ്ങൾ ഉള്ള ചുറ്റുപാടിൽ കുറഞ്ഞുവരുന്നു.

C. വാസ്തു അനിഷ്ട ശക്തിയുടെ താമസസ്ഥലം
തന്നെയാകുമ്പോൾ, അവിടെ താമസിക്കുന്ന ആൾക്ക്
വളരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരും

കാലക്രമേണ വാസ്തു അനിഷ്ട ശക്തികളുടെ താവളം തന്നെയാകുമ്പോൾ, അവിടെ താമസിക്കുന്ന ആളുകൾക്ക് ശാരീരികം, മാനസികം, ആത്മീയം എന്നീ മൂന്ന് അവസ്ഥകളിലും ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

– ഒരു ജ്ഞാനി (ശ്രീമതി. അഞ്ജലി ഗാഡ്ഗിൽ, ആഷാഡ ശുക്ല 14, കലിയുഗ വർഷം 5111, 6.7.2009, 8.43 pm)

സന്ദ൪ഭം : സനാതൻ സംസ‌്ഥയുടെ ‘ദൃഷ്ടിദോഷം മാറ്റുന്നതിനുള്ള മാ൪ഗങ്ങൾ (വാസ്തു, വാഹനം, വൃക്ഷങ്ങൾ ഇവയ്ക്കു ബാധിച്ചിട്ടുള്ള ദൃഷ്ടിദോഷവും ഉൾപ്പെടുത്തിയിരിക്കുന്നു.)’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം