പ്രാർഥനയുടെ മഹത്ത്വവും ഗുണങ്ങളും

ഈശ്വരനെ അറിയാനും ഈശ്വരന്‍റെ സാന്നിദ്ധ്യം ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളിൽ മനസ്സിലാക്കാനും പ്രാർഥന അത്യാവശ്യമാണ്. ഈശ്വരനുമായി തുടർച്ചയായി അനുസന്ധാനം നിലനിർത്താൻ പ്രാർഥന ഒരു അമൂല്യമായ ഘടകമാണ്. വിവിധ തരം പ്രാർഥനകളെക്കുറിച്ചും പ്രവർത്തി, ചിന്താഗതി, കാഴ്ചപ്പാട് എന്നീ തലങ്ങളിൽ പ്രാർഥന കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.

 

1. ഉൽപത്തിയും അർഥവും

A. ഉൽപത്തി

’പ്രാർഥന’ എന്ന വാക്ക് ’പ്ര’ (അതായത് തീവ്ര ആഗ്രഹത്തോടെ) എന്നും ’അർഥം’ (അതായത് യാചിക്കുക) എന്നും ഉള്ള വാക്കുകൾ ചേർന്ന് ഉണ്ടായതാണ്.

B. അർഥം

ഭഗവാന്‍റെ മുന്പിൽ താഴ്മയോടെ ഇഷ്ടപ്പെടുന്ന വസ്തു ഉള്ളുതുറന്ന് ചോദിക്കുന്നതിനെ ’പ്രാർഥന’ എന്നു പറയുന്നു. പ്രാർഥനയിൽ ആദരവ്, സ്നേഹം, യാചന, വിശ്വാസം, ഭക്തിഭാവം ഇവ അടങ്ങിയിരിക്കുന്നു. പ്രാർഥിക്കുമ്പോൾ ഭക്തന്‍റെ കഴിവില്ലായ്മയും ശരണാഗതിയും വ്യക്തമാകുകയും ഭക്തൻ തന്‍റെ കർതൃത്വം ഈശ്വരനിൽ അർപ്പിക്കുകയും ചെയ്യുന്നു. – (സദ്ഗുരു) ഡോ. വസന്ത് ബാലാജി ആഠവ്ലെ, ചെന്പൂർ, മുംബൈ. (1980)

 

2. മഹത്ത്വം

A. ദേവതയോട് ഇഷ്ടവും ആദരവും

’ഈശ്വരനോടും ദേവതയോടും കൂടുതൽ അടുക്കുവാനും അവരെക്കുറിച്ച് മനസ്സിൽ സ്നേഹവും ആദരവും ഉണ്ടാകുവാനും’ പ്രാർഥിക്കുക. ’ഈശ്വരൻ, ദേവത, ഗുരു എന്നിവർ നമ്മളെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചെടുക്കും’, എന്ന കാര്യം നമുക്ക് പ്രാർഥനയിലൂടെ ബോധ്യമാകുന്നു.

B. പ്രവർത്തി സഫലമാകുക

ഒരു കാര്യം ഭഗവാനോട് പ്രാർഥിച്ച് ചെയ്യുമ്പോൾ ഭഗവാന്‍റെ അനുഗ്രഹം ആ കാര്യത്തിന് ലഭിക്കുന്നു. അതോടൊപ്പം തന്നെ പ്രാർഥനയാൽ ആത്മശക്തിയും ആത്മവിശ്വാസവും വർധിക്കുന്നു. അതിനാൽ ചെയ്യുന്ന കാര്യം നല്ല രീതിയിൽ നടക്കുകയും, അത് സഫലമാകുകയും ചെയ്യുന്നു.

C. മനഃശാന്തി ലഭിക്കുക

പ്രാർഥിച്ചിട്ട് ഒരു പ്രവർത്തി ചെയ്യുമ്പോൾ മനസ്സിന് ശാന്തി ലഭിക്കുന്നു. മനസ്സ് ശാന്തവും സ്ഥിരതയോടുകൂടിയതും ആയിരിക്കുമ്പോൾ നാം കൈകാര്യം ചെയ്യുന്ന ഏതൊരു കാര്യവും നന്നായിരിക്കും. – (സദ്ഗുരു) കുമാരി. അനുരാധ വഡേക്കർ, മുംബൈ, 23.5.2009

D. ഉപാസകനെ ’സ്ഥൂല തലത്തിൽനിന്ന്
സൂക്ഷ്മ തലത്തിലേക്ക്’ നയിക്കുന്ന ലളിതമായ ഉപാസനാരീതി

ദൈനംദിന ജീവിതത്തിലെ തിരക്കിനിടയിൽ മനഃശാന്തി ലഭിക്കുവാനും ക്രമേണ ഈശ്വരപ്രാപ്തിയുടെ മാർഗത്തിലേക്ക് നീങ്ങുവാനും വേണ്ടി നമ്മൾ ഈശ്വരോപാസന ചെയ്യുന്നു. മിക്കയാളുകളും ജീവിതം മുഴുവൻ പൂജ, ധാർമിക വിധികൾ മുതലായ കർമകാണ്ഡമനുസരിച്ചുള്ള ഉപാസനകൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. കർമകാണ്ഡമനുസരിച്ച് ചെയ്യുന്ന ഉപാസന സ്ഥൂല നിലയിലെ ഉപാസനയാണ്. ഈശ്വരന്‍റെ സ്വരൂപം സൂക്ഷ്മമാണ്. ഈശ്വരപ്രാപ്തിക്കു വേണ്ടിയുള്ള ഉപാസനയും ’സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്ക്’ നയിക്കുന്ന രീതിയിലുള്ളതായിരിക്കണം. മാനസിക നിലയിൽ ഭഗവാനോട് ചെയ്യുന്ന പ്രാർഥന സൂക്ഷ്മ തലത്തിലുള്ളതാണ്. അതിനാൽ പ്രാർഥന ’സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്കുള്ള’ പ്രയാണത്തിലെ എളുപ്പമായ ഒരു ഉപാസന രീതിയാണ്.

E. ഈശ്വരനുമായി അനുസന്ധാനം സാധ്യമാകുന്നു

സാധന ചെയ്യുമ്പോൾ ഈശ്വരനുമായി അനുസന്ധാനത്തിൽ ആയരിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെയുള്ള പ്രാർഥനയിലൂടെ ഇത് സാധ്യമാകുന്നു.

F. ഈശ്വരവിശ്വാസവും ഭക്തിഭാവവും വർധിക്കുന്നു

പ്രാർഥിക്കുമ്പോൾ ഈശ്വര കൃപയാൽ നമുക്ക് അനുഭൂതികൾ ഉണ്ടാകുന്നു. അതിനാൽ, ഈശ്വരനിൽ ദൃഢ വിശ്വാസവും ഭക്തിഭാവവും വർധിക്കാൻ സഹായകം ആകുന്നു.

G. സമൂഹ പ്രാർഥനയുടെ മഹത്ത്വം

’കുട്ടികളെകൊണ്ട് ഒരുമിച്ച് ഈശ്വരവന്ദനവും കീർത്തനങ്ങളും ചൊല്ലിക്കുമ്പോൾ ഒരേ സ്വരത്തിലുണ്ടാകുന്ന അതിവിശിഷ്ടമായ ധ്വനികൾ അന്തരീക്ഷത്തിൽ പവിത്രതരംഗങ്ങൾ നിർമിക്കുന്നു. ഈ സമയത്ത് മനസ്സ് ധ്വനിയിൽ ഏകാഗ്രമാകുന്നതിനാൽ ഓർമശക്തിയും ശവ്രണശക്തിയും വികസിക്കുന്നു. അതിനാലാണ് വിദ്യാലയങ്ങളിൽ സമൂഹ ഈശ്വര പ്രാർഥനയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്.’ (’ഋഷി പ്രസാദ്’ മാസിക, 2010 നവംബർ)

 

3. ഗുണം

A. പ്രാർഥനയിലൂടെ ഭൌതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു

’പ്രാർഥനയിലൂടെ വ്യക്തിക്ക് ഭൌതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു, എന്ന് ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.’ (’ഋഷി പ്രസാദ്’ മാസിക, 2010 നവംബർ)

B. പ്രാർഥന പ്രവർത്തി, വിചാരം,
മനോവൃത്തി എന്നീ മൂന്ന് നിലകളിലും ഗുണകരം

1. പ്രവർത്തി

പ്രാർഥിക്കുമ്പോൾ പ്രവർത്തി ഭക്തിപൂർണമാകുന്നു. അത് തെറ്റില്ലാതാകുകയും ഈശ്വരസേവയായി മാറുകയും ചെയ്യുന്നു.

2. വിചാരം

മനസ്സ് പ്രവർത്തിക്കുന്നിടത്തോളം കാലം മനസ്സിൽ വിചാരങ്ങൾ വന്നുകൊണ്ടേയിരിക്കും. വിചാരങ്ങൾ മനോലയം ഉണ്ടാകുന്നതിന് തടസ്സമാകുന്നു. നിരർത്ഥകമായ വിചാരങ്ങൾ കാരണം മനഃശക്തി ചിലവഴിക്കപ്പെടുന്നു. ഇതിൽനിന്ന് രക്ഷപ്പെടുന്നതിന് പ്രാർഥന പ്രയോജനകരമാണ്. പ്രാർഥനയാൽ വിചാരങ്ങൾ കുറയുകയും ചിന്തിക്കുന്നത് കൂടുകയും ചെയ്യുന്നു.

3. മനോവൃത്തി

വീണ്ടും വീണ്ടും പ്രാർഥിക്കുമ്പോൾ മനസ്സിൽ പ്രാർഥനയുടെ സംസ്കാരം ഉണ്ടാകുന്നു, കൂടാതെ പ്രാർഥനയെക്കുറിച്ചുള്ള വിചാരങ്ങളും ഉണ്ടാകാൻ തുടങ്ങുന്നു. അതിനാൽ വ്യക്തിയുടെ സ്വഭാവം അന്തർമുഖമാകാൻ തുടങ്ങുന്നു.

C. മാനസിക പിരിമുറുക്കം കുറയുന്നു

1. ’പ്രാർഥനയിലൂടെ ഈശ്വര സ്മരണയുണ്ടാകുന്നു. ഈശ്വരസ്മരണ കാരണം മാനസിക പിരിമുറുക്കം കുറയുന്നു. അതു കൂടാതെ നാമജപം ഓർമ വരുകയും ചെയ്യുന്നു.

2. പ്രാർഥനയാൽ ചെയ്യുന്ന പ്രവൃത്തിയുടെ കർതൃത്വം ഈശ്വരനിൽ സമർപ്പിക്കപ്പെടുന്നതിനാൽ മാനസിക പിരിമുറുക്കം ഉണ്ടാകുന്നില്ല.’

– കുമാരി ഭക്തി പാർക്കർ, സനാതൻ ആശമ്രം, ദേവദ്, പൻവേൽ. (ചൈത്ര കൃഷ്ണ ചതുർഥി, കലിയുഗവർഷം 5111 (13.4.2009))

D. അഹം കുറയുന്നു

’അഹം’ കാരണം മനുഷ്യ ജീവിതത്തിൽ ദുഃഖമുണ്ടാകുന്നു. പ്രാർഥനയിലൂടെ മനുഷ്യൻ സർവശക്തിമാനായ ഈശ്വരനിൽ ശരണം പ്രാപിക്കുന്നു. അവൻ ഗവാനോട് യാചിക്കുന്നു. അതിനാൽ പ്രാർഥന അവന്‍റെ അഹം കുറയാൻ സഹായിക്കുന്നു.

E. മനോലയവും ബുദ്ധിലയവും വേഗത്തിലാകുന്നു

’ഈശ്വരചരണങ്ങളിൽ ആത്മനിവേദനം ചെയ്ത് നിരന്തരമായി പ്രാർഥന, കൃതജ്ഞത ഇവ അർപ്പിക്കുമ്പോൾ മനോലയവും ബുദ്ധിലയവും വേഗത്തിലാകുന്നു.’ – പരമ പൂജനീയ ഡോ. ജയന്ത് ആഠവ്ലെ (5.12.2007)

G. ഈശ്വരൻ അല്ലെങ്കിൽ ഗുരു നമ്മളോട് ക്ഷമിക്കുന്നു

നമ്മുടെ കൈയിൽനിന്ന് എന്തെങ്കിലും തെറ്റു പറ്റിയാൽ പ്രാർഥിച്ച് ഈശ്വരന്‍റെ അല്ലെങ്കിൽ ഗുരുവിന്‍റെ പാദങ്ങളിൽ കുറ്റബോധത്തോടെ ക്ഷമ യാചിച്ചുകൊണ്ട് ശരണം തേടിയാൽ, അവർ ആ തെറ്റ് ക്ഷമിക്കും.

 

4. പ്രാർഥനയുടെ വിധങ്ങൾ

സകാമവും നിഷ്കാമവുമായ പ്രാർഥന

1. സകാമമായ പ്രാർഥന

A. അർഥം

’കാര്യസാധ്യതയ്ക്കും ഭൌതീക സുഖത്തിനും വേണ്ടി ചെയ്യുന്ന പ്രാർഥന.’

B. ഉദാഹരണങ്ങൾ

1. എന്‍റെ സാന്പത്തിക പ്രശ്നങ്ങൾ മാറ്റി തരണേ’,

2. ’ഈശ്വരാ, എന്‍റെ അസഹ്യമായ വയറുവേദന മാറ്റിത്തന്നാലും.’

 

2. നിഷ്കാമമായ പ്രാർഥന

A. അർഥം

ഭൌതീകമായ നേട്ടങ്ങളൊന്നും ആഗ്രഹിക്കാതെ ചെയ്യുന്ന പ്രാർഥനയാണ് നിഷ്കാമമായ പ്രാർഥന. ഇത് ഭഗവാന്‍റെ ചരണങ്ങളിൽ ആത്മസമർപ്പണം ആയിരിക്കും. ഇത്തരം പ്രാർഥനയാൽ അഹങ്കാരവും വാസനയും കുറയുകയും ആധ്യാത്മിക ഉന്നതി ഉണ്ടാകുകയും ചെയ്യുന്നു. ആധ്യാത്മിക ഉന്നതിക്കുവേണ്ടിയും ഗുരുകാര്യവുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രാർഥനയും നിഷ്കാമം തന്നെയാണ്.

B. ഉദാഹരണങ്ങൾ

’ഭഗവാനേ, ഭഗവാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നെ കൊണ്ട് ഈശ്വരസേവ ചെയ്യിച്ചാലും.’ – പൂജനീയ ഡോക്ടർ. വസന്ത് ബാലാജി ആഠവ്ലെ, ചെന്പൂർ, മുംബൈ. (1980)

സകാമ ഉപാസന ചെയ്യുന്നവർ സകാമമായ പ്രാർഥനകൾ ചെയ്യുന്നു എന്നാൽ നിഷ്കാമ ഉപാസന ചെയ്യുന്നവർ നിഷ്കാമ പ്രാർഥനകൾ ചെയ്യുന്നു. സകാമ ഉപാസകൻ മായയിൽ കുടുങ്ങുന്നു, എന്നാൽ നിഷ്കാമ ഉപാസകൻ മായ ത്യജിച്ച് ഈശ്വര പ്രാപ്തിയുടെ മാർഗത്തിൽ മുമ്പോട്ട് പോകുന്നു. അതിനാൽ ഈശ്വരപ്രാപ്തിക്കു വേണ്ടി സാധന ചെയ്യുന്നവർ നിഷ്കാമ പ്രാർഥന തന്നെ ചെയ്യുക.

3. വ്യഷ്ടി, സമഷ്ടി പ്രാർഥന

A. വ്യഷ്ടി പ്രാർഥന

വ്യക്തിപരമായ നേട്ടം, ദുഃഖം അല്ലെങ്കിൽ സങ്കടനിവാരണം, ആധ്യാത്മിക ഉന്നതി തുടങ്ങിയവയ്ക്കു വേണ്ടി ചെയ്യുന്ന പ്രാർഥന ’വ്യഷ്ടി പ്രാർഥന’യാണ്.

B. സമഷ്ടി പ്രാർഥന

നമ്മുടെ കുടുംബക്കാർ, ബന്ധുക്കൾ, സമൂഹം, ഗ്രാമം, രാഷ്ട്രം തുടങ്ങിയവയ്ക്ക് ഗുണം ഉണ്ടാകട്ടെ, അവരുടെ ദുഃഖങ്ങൾ ഇല്ലാതാകട്ടെ, അവരുടെ ആധ്യാത്മിക ഉന്നതി ഉണ്ടാകട്ടെ, എന്നിവയ്ക്കു വേണ്ടി ചെയ്യുന്ന പ്രാർഥന ’സമഷ്ടി പ്രാർഥന’യാണ്.

ഈശ്വരപ്രാപ്തിക്കുവേണ്ടി സാധന ചെയ്യുന്നവർക്ക് പ്രാഥമിക നിലയിൽ ’ഞാനും എന്‍റെ സാധനയും’ എന്ന ഇടുങ്ങിയ ചിന്താഗതിയായിരിക്കും. ഈശ്വരപ്രാപ്തിക്കുവേണ്ടി ’വസുധൈവ കുടുംബകം’ എന്ന ഭാവം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതിനുവേണ്ടി സമഷ്ടി പ്രാർഥന പ്രയോജനകരമാണ്, കാരണം അതിലൂടെ വേഗത്തിൽ വിശാല മനസ്കതയും മറ്റുള്ളവരോട് നിരപേക്ഷ സ്നേഹവും ഉണ്ടാകുന്നു.

സന്ദർഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’പ്രാർഥന (മഹത്ത്വവും ഉദാഹരണങ്ങളും)’ എന്ന ലഘുഗ്രന്ഥം

Leave a Comment