പ്രാർത്ഥിക്കേണ്ടത് എങ്ങനെ ?

ഭഗവാന്‍റെ മുമ്പിൽ താഴ്മയോടെ ആഗ്രഹിക്കുന്ന കാര്യം ഉള്ളുതുറന്ന് ചോദിക്കുന്നതിനെ ’പ്രാർഥന’ എന്നു പറയുന്നു. പ്രാർഥനയിൽ ആദരവ്, സ്നേഹം, യാചന, വിശ്വാസം, ഭക്തിഭാവം ഇവ അടങ്ങിയിരിക്കുന്നു. ഈ ലേഖനത്തിൽ പ്രാർഥനയിലെ വിവിധ പടികൾ, അതായത് തുടക്കത്തിൽ പ്രയത്നപൂർവം പ്രാർഥിക്കുന്നു, പിന്നീട് പ്രാർഥന നിത്യമായി ചെയ്യുന്നു, പിന്നീട് ഭക്തിഭാവത്തോടെയും അവസാനം പൂർണ ശരണാഗത ഭാവത്തോടെയും പ്രാർഥിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനെക്കുറിച്ച് വിവരിച്ചിരിക്കുന്നു.

 

1. പ്രാർഥന എന്നാൽ ബന്ധനരഹിതമായ സാധന !

A. സ്ഥലത്തിന്‍റെ ബന്ധനമില്ല

നാമജപത്തെപ്പോലെ പ്രാർഥനയും ഭഗവാന്‍റെ മുമ്പിൽ, വീട്ടിൽ, മുറ്റത്ത്, ജോലി സ്ഥലത്ത്, വയലുകളിൽ, സ്കൂളുകളിൽ, ഭോജനശാലകളിൽ, ആശുപത്രികളിൽ, യാത്ര ചെയ്യുന്ന സമയത്ത്, ഇരിക്കുമ്പോൾ, കിടക്കുമ്പോൾ തുടങ്ങിയ ഏതു സ്ഥലത്തായാലും ചെയ്യാവുന്നതാണ്. പ്രാർഥിക്കുമ്പോൾ ഏകാഗ്രത കിട്ടണമെങ്കിൽ ആരംഭത്തിൽ ഭഗവാന്‍റെ മുമ്പിൽ ഇരുന്ന് പ്രാർഥിക്കുന്നത് നല്ലതാണ്. പിന്നീട് ക്രമേണ മറ്റിടങ്ങളിൽ നിന്നു ചെയ്യാവുന്നതാണ്.

B. സമയത്തിന്‍റെ ബന്ധനമില്ല

’രാവിലെ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ ഇടയ്ക്കിടയ്ക്കും, ദുഃഖത്തിൽ മാത്രമല്ലാതെ സുഖത്തിലും പ്രാർഥിക്കാൻ ശീലിക്കുക.’ (’ഋഷി പ്രസാദ്’ മാസിക, 2010 നവംന്പർ) (ഓരോ 10 മിനിറ്റുകൾ കൂടുമ്പോഴും പ്രാർഥിക്കുക. ഇതിനായി ’മൊബൈൽ’ ഫോണിൽ അലാറം വയ്ക്കുക, മറ്റുള്ളവരോട് ഓർമപ്പെടുത്തുവാൻ പറയുക, തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇപ്രകാരം ചെയ്താൽ നമ്മളിൽ ഇടയ്ക്കിടെ പ്രാർഥിക്കുന്ന ശീലം ഉണ്ടാകും. – സമാഹർത്താവ്)

C. ശാരീരിക ശുചിത്വം ബാധകമല്ല

നാമജപം പോലെ തന്നെ പ്രാർഥനയ്ക്കും വാലായ്മ-പുല, തീണ്ടാരി മുതലായവ ബാധകമല്ല.

 

2. ആരോട് പ്രാർഥിക്കണം ?

A. ആദ്യ പടി

സാധാരണ വ്യക്തി തന്‍റെ കുലദേവതയോട് അല്ലെങ്കിൽ ഉപാസ്യദേവതയോടും, ഗുരുപ്രാപ്തി ആയിട്ടുള്ളവർ ഗുരുവിനോടും പ്രാർഥിക്കുക.

B. അടുത്ത പടി

ആദ്യ പടിയിലെ പ്രാർഥനയോടൊപ്പം തന്നെ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ചുള്ള ദേവതയോടും പ്രാർഥിക്കുക, ഉദാ. കുളിക്കുന്നതിനു മുന്പ് ജലദേവതയോടും ഭക്ഷണത്തിനുമുന്പ് അന്നപൂർണ്ണ ദേവിയോടും പ്രാർഥിക്കുക. ഇപ്രകാരം ചെയ്യുമ്പോൾ ഓരോ ദേവതയുടേയും മഹത്ത്വം മനസ്സിലാകുകയും കൃതജ്ഞതാ ഭാവം വർധിക്കുകയും ചെയ്യും.

C. മൂന്നാം പടി

രണ്ടു പടികളോടൊപ്പം തന്നെ നാം ഉപയോഗിക്കുന്ന വസ്തുക്കളോടും പ്രാർഥിക്കുക, ഉദാ. വാഹനം, പുസ്തകം, മൊബൈൽ, അടുപ്പ് തുടങ്ങിയവയോടും പ്രാർഥിക്കുക. ഇതിനാൽ ’ചരാചരത്തിലുള്ള ഈശ്വര തത്ത്വത്തെ കാണാൻ’ വ്യക്തി പഠിക്കുന്നു. സാധനയിൽ ’അനേക ദേവതകളുടെ ഉപാസനയിൽനിന്ന് ഒരു ദേവതയുടെ ഉപാസനയിലേക്ക്’ തിരിയേണ്ടതാണ്. ഇങ്ങനെയുള്ളപ്പോൾ മുകളിൽ അനേക ദേവതകളോടും ഉപകരണങ്ങളോടും പ്രാർഥിക്കാൻ പറഞ്ഞിരിക്കുന്നു. ഇതിനുപിന്നിലുള്ള ഉദ്ദേശ്യവും അവിടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ’ഗുരുചരണങ്ങൾ അല്ലാതെ, വേറെ ഒന്നുമില്ല’, എന്നുള്ള ഉത്കടമായ ഭാവമുള്ളവർ 2, 3 എന്നീ പടികളിൽ പറഞ്ഞിരിക്കുന്ന പ്രാർഥനകൾ ചെയ്യേണ്ട ആവശ്യമില്ല.

 

3. പ്രാർഥനയുടെ ശരിയായ രീതി

A. സാധാരണ രീതിയിലുള്ള പ്രാർഥന

1. പ്രാർഥനയുടെ സമയത്ത് മനസ്സ് സ്ഥിരവും ശാന്തവുമാക്കുക.

2. നമസ്കാര മുദ്രയിലേതു പോലെ കൈ കൂപ്പുക.

കൈകള്‍ നമസ്കാര മുദ്രയില്‍

3. ഉപാസ്യദേവത അല്ലെങ്കിൽ ഗുരു മുമ്പിൽ നിൽക്കുന്നതായി സങ്കൽപിക്കുകയോ അവരുടെ പാദങ്ങൾ മനസ്സിൽ കാണുകയോ ചെയ്യുക.

4. കുറച്ചു നേരം അവരുടെ പാദങ്ങളിൽ മനസ്സ് ഏകാഗ്രമാക്കുക.

5. പ്രാർഥന വ്യക്തമായ വാക്കുകളിലൂടെ ചെയ്യുക. പ്രാർഥിക്കുന്നത് ഒരു ശീലമാക്കി മാറ്റുവാൻ തുടക്കത്തിൽ ഉച്ചത്തിൽ പ്രാർഥിക്കുക. പിന്നീട് ശീലമാകുമ്പോൾ മനസ്സിൽ പ്രാർഥിക്കുക.

6. പ്രാർഥനയിലെ വാക്കുകളിലും അർഥത്തിലും മനസ്സിനെ ഏകാഗ്രമാക്കുക.

7. പ്രാർഥനയിലൂടെ ദൈവത്തോടോ ഗുരുവിനോടോ വ്യക്തമായി സംസാരിക്കുവാൻ ശമ്രിക്കുക, ഉദാ. ’എന്‍റെ സാധനയിൽ വരുന്ന തടസ്സങ്ങൾ മാറ്റി തരണേ’, എന്ന് പ്രാർഥിക്കുമ്പോൾ സാധനയിലുള്ള തടസ്സങ്ങൾ കൃത്യമായി പറയുക.

8. ’ദൈവം/ഗുരു തന്നെയാണ് തന്നെക്കൊണ്ട് പ്രാർഥന ചെയ്യിച്ചെടുക്കുന്നത്’, എന്ന കാര്യം മനസ്സിലാക്കി അവരോട് നന്ദി പ്രകടിപ്പിക്കുക.

B. പ്രാർഥനയുടെ നിലകൾ

1. സാധാരണ നിലകൾ

പ്രാർഥനയുടെ മഹത്ത്വം മനസ്സിലായതിനുശേഷം ആരംഭത്തിൽ പ്രാർഥനയുടെ എണ്ണം കൂട്ടേണ്ടതാണ്. തുടക്കത്തിൽ പ്രാർഥന ’ആവർത്തിച്ച് പറയുന്ന കാര്യങ്ങൾ’ എന്ന രീതിയിലായിരിക്കും; അതിൽ ഭക്തി ഉണ്ടാകുകയില്ല. ക്രമേണ പ്രാർഥനയിൽ ഗുണാത്മകമായ വർധനവ് ഉണ്ടാക്കണം, അതായത് ഭക്തിയോടെ പ്രാർഥിക്കണം. പ്രാർഥനയുടെ ഓരോ ഘട്ടങ്ങൾ താഴെ പറയും പ്രകാരമാണ്.

1 A. ആദ്യത്തെ പടി

ഇതിൽ പ്രാർഥന പ്രയത്നപൂർവം ചെയ്യേണ്ടിയിരിക്കുന്നു. കൈ കൂപ്പി നമസ്കാര മുദ്രയിൽ പ്രാർഥിക്കുന്നത് ഗുണകരമാണ്, കാരണം ഇത് ഭക്തി-ഭാവം പെട്ടെന്ന് ഉണർത്താൻ സഹായകമാണ്. (പിന്നീട് പ്രാർഥിക്കുന്നത് ശീലമായി മാറിയതിനുശേഷം നമസ്കാര മുദ്രയിലല്ലാതെ മനസ്സിൽ പ്രാർഥിച്ചാലും പ്രാർഥന ഭക്തിപൂർവമാകും.) ഈ ഘട്ടത്തിൽ പ്രാർഥന നിശ്ചിതമായ വാക്കുകളിലും ആശയങ്ങളിലും ഒതുങ്ങുന്നു. ’ഞാൻ പ്രാർഥിക്കുകയാണ്’ എന്ന ബോധം നന്നായുണ്ടാകും.

1 B. രണ്ടാം പടി

പ്രാർഥന ചെയ്യാൻ ശീലിക്കുമ്പോഴും കൃത്യമായ ഇടവേളകളിൽ പ്രാർഥിക്കുമ്പോഴും നാം പ്രാർഥനയെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. പ്രാർഥന എന്നാൽ ദൈവം/ഗുരുവിനോടുള്ള സംഭാഷണമാണ് എന്ന് ബോധ്യമാകാൻ തുടങ്ങുന്നു. പ്രാർഥന മനസ്സോടെ ആകുന്നു. ദൈവത്തോടോ ഗുരുവിനോടോ യാചിക്കുകയാണ് എന്ന ബോധം ഉണ്ടാകുന്നു.

1 C. മൂന്നാം പടി

ദൈവം/ഗുരു മുന്നിൽ നിൽക്കുകയാണെന്നും അവരുടെ ചരണങ്ങളിൽ നാം ശിരസ്സു നമിച്ച് ശരണാഗത ഭാവത്തോടെ യാചിക്കുകയാണെന്നുമുള്ള ഭാവം ഈ പടിയിൽ ഉണ്ടായിരിക്കും. ഈ നിലയിൽ പ്രാർഥനയ്ക്കായി വാക്കുകൾ തിരഞ്ഞെടുക്കാൻ ചിന്തിക്കേണ്ടി വരുന്നില്ല; അത് ഉള്ളിൽ നിന്ന് തന്നെ വരുന്നു.

1 D. നാലാം പടി

ക്രമേണ പ്രാർഥനയുടെ സംസ്കാരം മനസ്സിൽ സുശക്തമാകുകയും പ്രാർഥന ചെയ്യുന്നതിന് പ്രത്യേകമായി പ്രയത്നിക്കേണ്ടതായും വരില്ല. നാമജപം പോലെ പ്രാർഥനയും നാം അറിയാതെയും ഭക്തിയോടെയുമാകുന്നു. പ്രാർഥിക്കുമ്പോൾ ദൈവം അല്ലെങ്കിൽ ഗുരുവിന്‍റെ രൂപം, ചരണങ്ങൾ, മുഖഭാവങ്ങൾ എന്നിവയുടെ സ്മരണയുണ്ടാകുന്നു. പ്രാർഥനയിലെ വാക്കുകളും ഹൃദയത്തിൽനിന്നു തന്നെവരുന്നു. സന്ദർഭോചിതമായി എങ്ങനെയാണ് പ്രാർഥിക്കേണ്ടതെന്നത് ഈശ്വരൻ ഉള്ളിൽനിന്നു സൂചിപ്പിക്കുന്നു.

1 E. അഞ്ചാം പടി

ഇതിൽ പ്രാർഥന അനന്യഭാവത്തോടെയും ദൈവം/ഗുരുവിന്‍റെ ചരണങ്ങളിൽ ശരണാഗത ഭാവത്തോടെയും ആകുന്നു. പ്രാർഥിക്കുമ്പോൾ പലപ്പോഴും വാക്കുകളുണ്ടാകില്ല, കൃതജ്ഞത ഭാവം മാത്രമായിരിക്കും. ’ഞാൻ ഭഗവാൻ അല്ലെങ്കിൽ ഗുരുവിനുവേണ്ടി മാത്രമാണ്, അവർ തന്നെയാണ് എന്‍റെ സർവസ്വവും’, എന്നു തോന്നുന്നു. ആദ്യത്തെ പടിയിൽ കൃതജ്ഞത പ്രത്യേകിച്ച് പറയേണ്ടി വരുന്നു. എന്നാൽ ഈ നിലയിൽ പ്രാർഥനയും കൃതജ്ഞതയും ഒന്നു തന്നെയാണെന്ന അനുഭൂതിയുണ്ടാകുന്നു.

2. ഭഗവാനോട് തുടർന്നുള്ള നിലകളിലുള്ള പ്രാർഥന ചെയ്യുന്പേൾ
കൃതജ്ഞത ഭാവവും അനന്യശരണാഗത ഭാവവും വർധിക്കുന്നു

പ്രാഥമിക നിലയിലുള്ള സാധകൻ ഇപ്രകാരം പ്രാർഥിക്കുന്നു, ’ഭഗവാനേ, അങ്ങ് എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണെ.’ മധ്യമ നിലയിലുള്ള സാധകൻ, ’എന്നെ ഭഗവാന്‍റെ തൃപ്പാദങ്ങളിൽ തന്നെ ചേർത്ത് നിർത്തിയാലും,’ എന്ന് പ്രാർഥിക്കുന്നു. അതിലും ഉന്നത നിലയിലുള്ള സാധകൻ, ’ഈശ്വരേച്ഛ പോലെ ചിന്തിക്കുവാനും അതിന് അനുസൃതമായി കൃതി ചെയ്യുവാനും കഴിയട്ടെ. അതിന്‍റെ ഫലം ഭഗവാന്‍റെ തൃപ്പാദങ്ങളിൽ തന്നെ അർപ്പിക്കപ്പെടുകയും ചെയ്യട്ടെ’, എന്ന് പ്രാർഥിക്കുന്നു. ഏറ്റവും ഉയർന്ന നിലയിലുള്ള സാധകൻ പറയുന്നു, ’ഭഗവാനേ, യഥാർഥത്തിൽ അങ്ങ് തന്നെയാണ് ഇതെല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും. ഭഗവാന്‍റെ ആഗ്രഹം പോലെ തന്നെ ആകട്ടെയെല്ലാം.’ ഇപ്രകാരം ഭഗവാനോട് അനുസന്ധാനം നിലനിർത്തിക്കൊണ്ട് അടുത്ത നിലകളിലുള്ള പ്രാർഥനകൾ ചെയ്താൽ, ’എന്റേതായിട്ട് ഒന്നും തന്നെയില്ല. ചരാചര ലോകത്തിലുള്ള ഓരോ കാര്യവും ഈശ്വര നിയന്ത്രിതമാണ്, ഈശ്വരൻ തന്നെയാണ് ഇതെല്ലാം ചെയ്യിക്കുന്നത്’, എന്നകാര്യം നമുക്ക് ബോധ്യമാകുന്നു. ഈശ്വരൻ നമ്മളോട് കാണിക്കുന്ന അനുകന്പ പകരം വയ്ക്കാനായി നാം എത്ര തന്നെ ശമ്രിച്ചാലും അത് അത്യല്പമായിരിക്കും. അതിനാൽ ’ഈ കടപ്പാട് നമുക്ക് ഒരിക്കലും തീർക്കാൻ സാധിക്കുകയില്ല’ എന്ന് മനസ്സിലാകുന്നു. അതിനാൽ കൃതജ്ഞതയും അനന്യമായ ശരണാഗത ഭാവവും സാധകനിൽ ഉണ്ടാകുന്നു. ഈ ഭാവം ഉള്ളിൽ ഉണ്ടായതിനു ശേഷം അവൻ ചെയ്യുന്ന ഓരോ കർമവും യഥാർഥത്തിൽ ഭഗവാന്‍റെ ചരണങ്ങളിൽ എത്തുന്നു. – ശ്രീ. ഗിരിധർ ഭാർഗവ് വഝേ (കാർത്തിക് ശുക്ല 9, 15.11.2010)

3. അടുത്ത നിലയിലെ പ്രാർഥനയുടെ ഉദാഹരണവും അനുഭൂതികളും

ഒരു സാധിക കട നടത്തിക്കൊണ്ടിരുന്ന സമയത്ത് നാമജപത്തിന് തടസ്സം വരാതിരിക്കുവാൻ ’ഇപ്പോൾ കടയിൽ ആരും തന്നെ വരാതിരിക്കട്ടെ’, എന്ന് പ്രാർഥിക്കുമായിരുന്നു. അതറിഞ്ഞ വേറൊരു സാധിക അവരോടു പറഞ്ഞു, ’നമുക്ക് ഇത്തരം ആഗ്രഹം (പ്രാർഥന) പാടില്ല.’ അതിനുശേഷം അവർ ഭഗവാനോട് ’ഈശ്വരേച്ഛ പോലെ എല്ലാം നടക്കട്ടെ’, എന്ന് പ്രാർഥിക്കാൻ തുടങ്ങി. ഇത് സാധനയുടെ അടുത്ത നിലയിലെ പ്രാർഥനയാണ്. – പരമ പൂജനീയ . ജയന്ത് ആഠവലെ (പൌഷ ശുക്ല 11, 16.1.2011)

പ്രാർഥനയിൽ മാറ്റം വരുത്തുമ്പോൾ തന്നിൽ തന്നെ മാറ്റമുണ്ടാകുക

’ആദ്യം ഞാൻ, ’എന്നിൽ പ്രതിഫലേച്ഛാരഹിതമായ സ്നേഹം ഉണ്ടാകട്ടെ.’ എന്ന് പ്രാർഥിക്കാറുണ്ട് എന്നാൽ ഇപ്പോൾ, ’ഭഗവാനേ, അങ്ങയെ സ്നേഹിക്കാൻ എന്നിൽ പ്രതിഫലേച്ഛാരഹിതമായ സ്നേഹം ഉണ്ടാക്കിയാലും’, എന്ന് പ്രാർഥിക്കാൻ തുടങ്ങി. ഈ പ്രാർഥനയുടെ ഫലമായി ’എന്നിൽ വേഗത്തിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങുകയും ഭഗവാന് വേണ്ടി ഏതെങ്കിലും കാര്യം ചെയ്യാൻ ഉറപ്പിച്ചാൽ ഭഗവാൻ തന്നെ അത് ചെയ്യിച്ചെടുക്കും’ എന്ന കാര്യവും എനിക്ക് മനസ്സിലായി.’ – ഡോ. (കുമാരി.) മായാ പാട്ടിൽ, സനാതൻ സംസ്ഥ (ജൂലൈ 2010)

4. പ്രാർഥനയുടെ അന്തിമ ഘട്ടം

’നാം പ്രാർഥിക്കുകയാണ് എന്ന കാര്യം തന്നെ മറക്കുക എന്നത് പ്രാർഥനയുടെ ഏറ്റവും അവസാന ഘട്ടമാണ്.’ – സദ്ഗുരു ഡോക്ടർ. വസന്ത് ബാലാജി അഠവ്ലെ, മുംബൈ. (1980)

സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’പ്രാർഥന (മഹത്ത്വവും ഉദാഹരണങ്ങളും)’ എന്ന ലഘുഗ്രന്ഥം

Leave a Comment