പ്രാര്‍ഥന ഏതു രീതിയില്‍ ചെയ്യണം ?

ഒരു വിശിഷ്ട ദേവതയോട് വിശിഷ്ട പ്രാർഥന ചെയ്യുന്പോൾ ദേവത നമ്മുടെ വിളി കേൾക്കുന്നുണ്ട് എന്ന വിശ്വാസം ദൃഢമാകും. വ്യക്തിയിൽ ദേവത്വം വരുത്തുവാൻ ഇത് സഹായകരമായിരിക്കും. പ്രാർഥനയില്ലാതെ ചെയ്യുന്ന കർമം യാന്ത്രികമായി മാറും. നേരെ മറിച്ച് ഒരു ചെറിയ പ്രാർഥനയോടെ കർമം ആരംഭിക്കുന്പോൾ, വഴികാട്ടിയായി ഈശ്വരൻ കൂടെയുണ്ടെന്ന അനുഭൂതിയുണ്ടാകും. ഇക്കാര്യം നമുക്ക് സ്വയം അനുഭവത്തിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ഈ ലേഖനത്തിലൂടെ നമുക്ക് ചെയ്യാവുന്ന വിവിധ തരം പ്രാർഥനകളെക്കുറിച്ച് മനസ്സിലാക്കിയെടുക്കാം.

 

1. പ്രാർഥനയെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍

A. താഴെ കൊടുത്തിരിക്കുന്ന പ്രാർഥനകൾ ഉദാഹരണങ്ങൾ മാത്രമാണ്. വായനക്കാർക്ക് ഭഗവാനോട് അവരുടെ ഭാവം അനുസരിച്ച് പ്രാർഥിക്കുകയോ പ്രാർഥനയിലെ വാക്കുകൾ മാറ്റുകയോ അവരവരുടെ ഭാഷയിൽ (മനസ്സിന് ഇണങ്ങുന്നതു പോലെ) പ്രാർഥിക്കുകയോ ചെയ്യാവുന്നതാണ്.

B. ഓരോ പ്രാർഥന തുടങ്ങുന്പോഴും ’ഹേ പ്രഭൂ, ഹേ ഈശ്വരാ, ഹേ ഭഗവാനെ, ഹേ ഗുരുദേവാ, ഹേ ദേവീ’ എന്നും, അവസാനം ’എന്ന് അങ്ങയുടെ ചരണങ്ങളിൽ പ്രാർഥിക്കുന്നു’, എന്നും പറയേണ്ടതാണ്. ഈ ലഘുഗ്രന്ഥത്തിൽ ഇവ രണ്ടും ആവർത്തിക്കാതിരിക്കാൻ ചില പ്രാർഥനകളിൽ അങ്ങനെ എഴുതിയിട്ടില്ല. എന്നാൽ വായനക്കാർ പ്രാർഥിക്കുന്പോൾ ഇക്കാര്യങ്ങൾ പറയുക.

C. ഏതെങ്കിലും പ്രത്യേക ദൈവത്തോട് പ്രാർഥിക്കുന്നില്ലെങ്കിൽ അവനവന്റെ ഗുരുവിനോടോ കുലദേവതയോടോ അല്ലെങ്കിൽ ഉപാസ്യദേവതയോടോ പ്രാർഥിക്കുക.

D. സാധാരണ ഉപാസകൻ മുതൽ രാഷ്ട്രാഭിമാനവും ധർമാഭിമാനവുമുള്ള സാധകർ വരെയുള്ള ഏവർക്കും ഉപകരിക്കണമെന്ന കാഴ്ചപ്പാടിലാണ് പ്രാർഥനകളെ ക്രമീകരിച്ചിരിക്കുന്നത്.

 

2. ദേവീദേവന്മാരോട് അവരുടെ സവിശേഷതകളും
കാര്യവുമനുസരിച്ച് ചെയ്യാവുന്ന പ്രാർഥന

 

A. സപ്തദേവതമാരോടുള്ള പ്രാർഥന

താഴെ കൊടുത്തിരിക്കുന്ന ഏഴു ദേവതകൾ പ്രധാന ഉപാസ്യദൈവങ്ങളാണ്.

1. ശ്രീ ഗണപതി

ഹേ ബുദ്ധിദാതാവേ, എനിക്ക് എല്ലായ്പ്പോഴും സദ്ബുദ്ധി നൽകിയാലും. വിഘ്നഹർത്താവേ, അങ്ങയുടെ പാശം കൊണ്ട് എനിക്കു ചുറ്റും സംരക്ഷണ കവചം നിർമിച്ചാലും; എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറ്റി തന്നാലും.

2. ശ്രീരാമൻ

ഹേ ശ്രീരാമ, അങ്ങയുടെ മാതൃകാപരമായ ജീവിതം പോലെ എന്റെയും ജീവിതം മാതൃകാപരമാക്കുവാൻ എന്നെ സഹായിച്ചാലും.

3. ഹനുമാൻ

ഹേ വായുപുത്രാ, എനിക്ക് അങ്ങയുടെ ധൈര്യവും, ജാഗ്രതയും, ദാസ്യഭാവവും പോലെയുള്ള ഗുണങ്ങൾ നൽകി അനുഗ്രഹിച്ചാലും.

4. ശിവൻ

ഹേ മഹാദേവാ, അങ്ങയെ പോലെ എന്നിലും വിരക്തി വളർത്തിയാലും.

5. ശ്രീ ദുർഗാദേവി

ഹേ പരാശക്തി, അമ്മയെപ്പോലെ എന്നെ സംരക്ഷിച്ചാലും. അവിടുത്തെ കൃപാദൃഷ്ടി എന്നിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.

6. ദത്താത്രേയൻ

ഹേ ദത്താത്രേയ ഭഗവാനെ, അങ്ങ് എപ്രകാരമാണോ 24 ഗുരുക്കന്മാരെ സ്വീകരിക്കുകയും അവരിൽ അടങ്ങിയിരിക്കുന്ന സദ്ഗുണങ്ങൾ ഗ്രഹിക്കുകുയം ചെയ്തത്, അതുപോലുള്ള സദ്ഗുണങ്ങൾ പഠിക്കാനുള്ള മനോഭാവം എന്നിലും വളർത്തിയാലും.

7. ശ്രീകൃഷ്ണൻ

ഹേ ശ്രീകൃഷ്ണ, അങ്ങ് പൂർണാവതാരവും സർവഗുണ സന്പന്നനുമാണ്. അങ്ങയെപോലെ എന്നെയും സർവഗുണ സന്പന്നനാകാൻ സഹായിച്ചാലും.

B. സ്ഥാനവുമായി ബന്ധപ്പെട്ട ദേവതകളോട് ചെയ്യാവുന്ന പ്രാർഥന

1. വാസ്തുദേവത

വാസ്തുവിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്നും എന്നെ രക്ഷിച്ചാലും.

2. സ്ഥാനദേവത

അങ്ങയുടെ അധീനതയിലുള്ള ഈ സ്ഥലത്തെ അനിഷ്ട ശക്തികളിൽനിന്നും സംരക്ഷിച്ചാലും.

3. ഗ്രാമദേവതയും ക്ഷേത്രപാലദേവതയും

അങ്ങയുടെ അധീനതയിലുള്ള ഈ പ്രദേശത്തെ എല്ലാ രോഗങ്ങളിൽനിന്നും അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടിൽനിന്നും രക്ഷിച്ചാലും.

 

3. ധർമാചരണവുമായി ബന്ധപ്പെട്ട പ്രാർഥന

A. നിത്യ പൂജ, ധാർമിക വിധികൾ എന്നിവയുടെ സമയത്ത് ചെയ്യാവുന്ന പ്രാർഥന

1. ഹേ പ്രഭൂ, ഈ പൂജാകർമങ്ങളിൽക്കൂടി എന്നിൽ അങ്ങയോടുള്ള ഭക്തി വർധിപ്പിച്ചാലും.

2. അങ്ങയുടെ കൃപയാൽ ഈ പൂജയിൽനിന്നും പ്രക്ഷേപിക്കപ്പെടുന്ന ചൈതന്യത്തെ കൂടൂതലായി ഗ്രഹിക്കാൻ എനിക്ക് കഴിയട്ടെ.

B. ശുഭദിനങ്ങളിലും വിശേഷങ്ങൾക്കും ദേവീദേവന്മാരോട് ചെയ്യാവുന്ന പ്രാർഥന

1. ഹേ ഭഗവാനേ, ഈ മംഗള അവസരത്തിൽ അന്തരീക്ഷത്തിൽ മറ്റു ദിവസങ്ങളെക്കാൾ ആയിരം മടങ്ങ് കൂടതലായുള്ള അങ്ങയുടെ തത്ത്വത്തിന്റെ ഗുണം എനിക്കു പരമാവധി ലഭിക്കുമാറാകട്ടെ.

2. ഹേ ഭഗവാനേ, അങ്ങയുടെ ഗുണവിശേഷങ്ങളുടെയും ലീലകളുടെയും നിരന്തര സ്മരണ നൽകി ഈ ഉത്സവം ഭക്തിയോടെ ആഘോഷിക്കുവാൻ എന്നെ സഹായിച്ചാലും.

C. മറ്റു ചില പ്രാർഥനകൾ

ഹിന്ദു ധർമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാവിധി ആചരിക്കാൻ എനിക്ക് സാധിക്കണേ.

 

4. ദിനചര്യയുമായി ബന്ധപ്പെട്ട പ്രാർഥന

A. കുളിക്കുന്നതിനു മുമ്പ്

ഹേ ജലദേവതേ, ഈ പവിത്രമായ ജലത്താൽ എന്റെ ശരീരത്തെ ശുദ്ധവും മനസ്സ് നിർമലവുമാക്കി തന്നാലും.

B. ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ്

1. ഹേ അന്നപൂർണേശ്വരി ദേവി, അമ്മയുടെ കൃപയാൽ ഞാൻ പാകം ചെയ്യുന്ന ഭക്ഷണം സാത്ത്വികമാക്കി തന്നാലും.

2. ഹേ അന്നപൂർണേശ്വരി ദേവി, അമ്മയുടെ കൃപയാൽ ലഭിച്ച ഈ ആഹാരത്തിലൂടെ ഞങ്ങളുടെ ആയുസ്സും ആരോഗ്യവും വർധിപ്പിച്ചാലും.

C. ആഹാരം കഴിക്കുന്നതിനു മുമ്പ്

1. ഹേ അന്നപൂർണേശ്വരി ദേവി, ഈ ആഹാരം അമ്മയ്ക്ക് നിവേദിച്ച് അത് ’പ്രസാദ’മായി എനിക്ക് ഗ്രഹിക്കാൻ കഴിയണേ. ഈ പ്രസാദത്തിലൂടെ എനിക്ക് ശക്തിയും ചൈതന്യവും നൽകണെ.

2. ഹേ ഭഗവാനേ, അങ്ങയുടെ കൃപയാൽ ലഭിച്ച ഈ ആഹാരം എനിക്ക് നാമം ജപിച്ചുകൊണ്ട് സേവിക്കുവാൻ സാധിക്കണെ.

D. ഉറങ്ങുന്നതിനു മുമ്പ്

ഹേ ഉപാസ്യദേവത, ഹേ നിദ്രാദേവീ, അവിടുത്തെ കൃപയാകുന്ന സംരക്ഷണ കവചം എനിക്കു ചുറ്റും നിർമിച്ച് ഉറക്കത്തിലും എന്റെ നാമജപം അഖണ്ഡമായി നടത്താൻ എന്നെ സഹായിച്ചാലും.

1. അനുഭൂതി – നിദ്രാദേവിയോട് പ്രാർഥിച്ചതിനുശേഷം ഉറക്കം വരിക

’25.8.2006ന് രാത്രിയിൽ എനിക്ക് ഉറക്കം വരുന്നില്ലായിരുന്നു. ഉടനെ ഞാൻ ’എനിക്ക് ശാന്തമായ ഉറക്കം ലഭിക്കാനും അനിഷ്ട ശക്തികളുടെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും നിദ്രാദേവിയോട് പ്രാർഥിച്ചു. അതിനുശേഷം എനിക്ക് സുഖമായി ഉറങ്ങാൻ സാധിച്ചു.’ – കുമാർ. കൌശൽ കോഠാവ്ലെ (10 വയസ്സ്), സോലാപ്പുർ, മഹാരാഷ്ട്ര

സന്ദർഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’പ്രാർഥന (മഹത്ത്വവും ഉദാഹരണങ്ങളും)’ എന്ന ലഘുഗ്രന്ഥം

Leave a Comment