പൂജാമണ്ഡപത്തിൽ ദേവതകളെ ഏതു വിധത്തില്‍ ക്രമീകരിക്കണം?

അധ്യാത്മശാസ്ത്രപരമായ
മഹത്ത്വവും ക്രമീകരണ രീതിയും

വീട്ടിലെ പൂജാമണ്ഡപം

 

1. പൂജാമണ്ഡപം ഏതു ദിശയിലായിരിക്കണം?

പൂജാമണ്ഡപം എല്ലായ്പോഴും കിഴക്ക്-പടിഞ്ഞാറു ദിശയിലായിരിക്കണം.

 

2. പൂജാമണ്ഡപത്തിന്‍റെ രൂപം എങ്ങനെ ആയിരിക്കണം ?

2 A. പൂജാമണ്ഡപം എന്തുപയോഗിച്ച് നിർമിക്കണം ?

പൂജാമണ്ഡപം സാധിക്കുമെങ്കിൽ ചന്ദനമല്ലെങ്കിൽ തേക്കുകൊണ്ട് നിർമിക്കുക. മറ്റു മരങ്ങളെക്കാൾ തേക്കിൽ സാത്ത്വിക തരംഗങ്ങളെ ശേഖരിക്കാനും പ്രക്ഷേപിക്കുവാനുമുള്ള കഴിവ് കൂടുതലാണ്. പൂജിക്കുന്ന വ്യക്തിയുടെ ഈശ്വരനോടുള്ള ഭക്തിഭാവം കാരണം മണ്ഡപത്തിന്‍റെ മുകളിലുള്ള കൂർത്ത ഭാഗത്തേക്ക് ദേവതാതരംഗങ്ങൾ ആകർഷിക്കപ്പെടുകയും, ആവശ്യം അനുസരിച്ച് വാസ്തുവിലേക്ക് പ്രക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.

2 B. പൂജാമണ്ഡപത്തിന്‍റെ നിറം എന്തായിരിക്കണം?

ഇക്കാലത്ത് അലങ്കാരത്തിനായി വീടുകളിലുള്ള പൂജാമണ്ഡപത്തിന് വിവിധ നിറങ്ങൾ കൊടുക്കുന്നു. പൂജാമണ്ഡപത്തിന് മരത്തിന്‍റെ നിറം അതായത് ഇളം തവിട്ടു നിറം കൊടുക്കുന്നതാണ് ശേയ്രസ്കരം. ദേവതാപൂജ പോലുള്ള ധാർമിക കാര്യങ്ങളിലൂടെ ഈശ്വരോപാസന നടത്തുന്പോൾ വ്യക്തിക്ക് സഗുണത്തിൽനിന്ന് നിർഗുണത്തിലേക്ക് അതായത് ദ്വൈതത്തിൽനിന്ന് അദ്വൈതത്തിലേക്ക് ഉയരാൻ സഹായം ലഭിക്കുന്നു.

ആധ്യാത്മിക നില 50 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആ വ്യക്തിയിൽ ഭക്തിഭാവം കൂടുതലായിരിക്കും. ഇത്തരത്തിലുള്ള വ്യക്തിപൂജ ചെയ്യുന്പോൾ ചൈതന്യവും കൂടും.

60 ശതമാനത്തിനു മേൽ ആധ്യാത്മിക നിലയുള്ള സാധകർ കൂടുതൽ അന്തർമുഖരാകുന്നു. സഗുണ ഭക്തിയുടെ പ്രതീകമായ ’ദേവപൂജ’ അവരെ ഒരു വിധത്തിൽ ബഹിർമുഖരാക്കുന്നു. അന്തർമുഖതയിൽ മുഴുകിയിരിക്കുന്ന സാധകനിൽ പൂജാമണ്ഡപം നിർമിക്കാനുള്ള ആഗ്രഹവും കുറവായിരിക്കും. (മറ്റു കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം പൂജാമണ്ഡപം നിർമിക്കുന്നതിൽ അപാകതയില്ല.)

 

3. പൂജാമണ്ഡപത്തിൽ ദേവതകളെ എങ്ങനെ ക്രമീകരിക്കണം?

 

3 A. ത്രികോണ ആകൃതിയിലുള്ള ക്രമീകരണം

പൂജാമണ്ഡപത്തിൽ ദേവതകളെ ത്രികോണ ആകൃതിയിൽ ക്രമീകരിക്കുക. പൂജാരിയുടെ മുന്പിൽ, ത്രികോണാകൃതിയുടെ ഒരു കോൺ അതായത് മധ്യഭാഗത്ത് ഗണപതിയുടെ വിഗ്രഹം അല്ലെങ്കിൽ ചിത്രം വയ്ക്കുക. പൂജാരിയുടെ വലതു ഭാഗത്തായി ദേവികളെ ക്രമീകരിക്കുക. അതിൽ കുലദേവിയുടെ രൂപം ആദ്യവും അതിനുശേഷം ഉന്നത തലത്തിലുള്ള ഏതെങ്കിലും ദേവതയുടെ ഉപരൂപമുണ്ടെങ്കിൽ അതും അതിനുശേഷം ഉന്നത ദേവതയുടെ രൂപവും വയ്ക്കുക. ഇതേ പോലെ പൂജാരിയുടെ ഇടതു ഭാഗത്ത് പുരുഷദേവന്മാർ അതായത് ആദ്യം കുലദേവനും പിന്നെ ഉന്നത തലത്തിലുള്ള ദേവന്മാരുടെ ഉപരൂപവും പിന്നെ ഉന്നത ദേവനെയും വയ്ക്കുക. ഗണപതി, കുലദേവി, കുലദേവൻ ഇവരുണ്ടെങ്കിൽ വളരെ ഉത്തമമായിരിക്കും; കാരണമെന്തെന്നു വച്ചാൽ മറ്റു ദേവതമാരുമായി താരതമ്യം ചെയ്യുന്പോൾ, തന്‍റെ കുലദേവതയോട് ഭക്തി ഉണ്ടാകുവാൻ വ്യക്തിക്ക് എളുപ്പമാകുന്നു. ദേവതകളുടെ സഗുണ മൂർത്തിയുടെ മാധ്യമത്തിലൂടെ ദേവതകളുടെ സഗുണ – നിർഗുണ രൂപമായ അനേകം തത്ത്വങ്ങളിലേക്ക് നമുക്ക് പോകേണ്ടതായിട്ടുണ്ട്. അവസാനം ഈ സകല തത്ത്വങ്ങളെയും സ്വയം ഉൾക്കൊള്ളുകയും പൂർണമായും നിർഗുണവുമായി ബന്ധപ്പെട്ട ഈശ്വരൻ വരെ നമുക്ക് എത്തി ചേരേണ്ടതുമാണ്.

സനാതൻ സംസ്ഥ തയ്യാറാക്കിയ ചിത്രങ്ങൾ സാത്ത്വികമായതു കാരണം ഭക്തി ഭാവം ഉണരാൻ അവ സഹായകരമാകുന്നു. (സനാതൻ സംസഥ തയ്യാറാക്കിയ സാത്ത്വിക ചിത്രങ്ങൾ പല വലിപ്പുകളിലും ലഭ്യമാണ്.

ഗുരുപ്രാപ്തി നേടിയ വ്യക്തി ഒറ്റയ്ക്കു താമസിക്കുകയാണെങ്കിൽ അയാൾ തന്‍റെ ഗുരുവിന്‍റെ ചിത്രം പൂജാമണ്ഡപത്തിൽ വയ്ക്കുക. ’ഗുരൂർബ്രഹ്മ ഗുരൂർവിഷ്ണു ഗുരൂർദേവോ മഹേശ്വരഃ’ എന്ന ഈ ശ്ലോകമനുസരിച്ച് ശിഷ്യന്‍റെ ജീവിതത്തിൽ ഗുരുതന്നെയാണ് സർവസ്വവും. അതിനാൽ മുകളിൽ പറഞ്ഞതുപോലെ ചെയ്യുക.

സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’പൂജാമണ്ഡപവും പൂജാസാമഗ്രികളും’ എന്ന ലഘുഗ്രന്ഥം

Leave a Comment