ശ്രീരാമന്‍റെ ഉപാസന


Shriram
 

ശ്രീരാമന്‍

ഓരോ ദേവീദേവന്മാർക്കും വിശിഷ്ടമായ ഉപാസനാശാസ്ത്രമുണ്ട്. അതായത്, ഓരോ ദേവീദേവന്മാരുടെയും ഉപാസനയിൽ ഉൾപ്പെട്ട ഓരോ ആചാരവും പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്. ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെ ഉപാസകന് അതാതു ദേവതാതത്ത്വത്തിന്‍റെ ഗുണം കൂടുതൽ അളവിൽ ലഭിക്കുന്നു. ശ്രീരാമന്‍റെ ഉപാസനയിലെ ചില നിത്യ ആചാരങ്ങൾ ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് സനാതനിലെ സന്ത് പൂജനീയ (ശ്രീമതി) അഞ്ജലി ഗാഡ്ഗിലിന് ഈശ്വരകൃപയാൽ ലഭിച്ച ജ്ഞാനം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. 

ഉപാസനയിലെ ആചാരങ്ങൾ

ആചാരങ്ങളെക്കുറിച്ചുള്ള വിശദ വിവരം

ശ്രീരാമപൂജ ചെയ്യുന്ന ഉപാസകൻ ചന്ദനം എങ്ങനെ തൊടണം? നടുവിരൽ കൊണ്ട്
ശ്രീരാമന് ഏത് വിരൽ കൊണ്ട് ചന്ദനം തൊടണം? മോതിര വിരൽ (അനാമിക)
പൂക്കൾ അർപ്പിക്കുക  
ഏത് പൂക്കൾ അർപ്പിക്കണം? മുല്ല
എത്ര എണ്ണം അർപ്പിക്കണം?  നാലോ നാലിന്‍റെ ഗുണിതങ്ങളോ
അർപ്പിക്കേണ്ട രീതി  ഞെട്ട് ഭഗവാന്‍റെ വശത്തേക്ക് ആയിരിക്കണം
പൂക്കൾ ഏത് ആകൃതിയിൽ അർപ്പിക്കണം?  അണ്ഡാകാരത്തിൽ (മധ്യഭാഗം പൂക്കളാൽ നിറയ്ക്കുകയോ അല്ലാതെയോ വയ്ക്കാം)
ചന്ദനത്തിരി ഉഴിയുക  
താരക ഉപാസനയിൽ ഉപയോഗിക്കുന്ന തിരി  ചന്ദനം, താഴന്പൂ, ചെന്പകം, പിച്ചി, മുല്ല
 മാരക ഉപാസനയിൽ ഉപയോഗിക്കുന്ന തിരി ഹീന, ദർബാർ
എണ്ണം  രണ്ട്
ഉഴിയേണ്ട രീതി എങ്ങനെയാണ്?  വലതു കൈയിലെ ചൂണ്ടുവിരലും പെരുവിരലും കൂട്ടി പിടിച്ചുകൊണ്ട് ഘടികാരസൂചിയുടെ ദിശയിൽ പൂർണ വൃത്താകാരത്തിൽ 3 തവണ ഉഴിയുക.
ഏത് സുഗന്ധ തൈലം അർപ്പിക്കണം?  മുല്ല
എത്ര പ്രദക്ഷിണം വയ്ക്കണം?   നാലോ നാലിന്‍റെ ഗുണിതങ്ങളോ

 

അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടിന്‍റെ
നിവാരണത്തിനായി ശ്രീരാമരക്ഷാ സ്തോത്രം ചൊല്ലുക

ഏതു സ്തോത്രത്തിന്‍റെ പഠനത്താലാണോ ശ്രീരാമൻ നമ്മളെ രക്ഷിക്കുന്നത്, ആ സ്തോത്രത്തെ ശ്രീരാമരക്ഷാസ്തോത്രമെന്നു പറയുന്നു. ഈ സ്തോത്രം നിത്യേന ചൊല്ലിയാൽ നമ്മുടെ ശരീരത്തിനു ചുറ്റും സൂക്ഷ്മമായ സംരക്ഷണകവചം തയ്യാറാകുകയും വീട്ടിലെ എല്ലാ പീഡകളും ഭൂതബാധയും മാറുന്നു. ഈ സ്തോത്രം ചൊല്ലുന്നവന് ദീർഘായുസ്സ്, സുഖം, സന്തതി, വിജയം, വിനയം എന്നിവ ലഭിക്കും എന്ന ഫലശ്രുതി ഈ സ്തോത്രത്തിൽ കൊടുത്തിട്ടുണ്ട്. ഈ സ്തോത്രത്തിൽ ശ്രീരാമന്‍റെ ഗുണങ്ങളും വർണിച്ചിട്ടുണ്ട്. അതിനാൽ സ്തോത്രത്തിന്‍റെ നിത്യ പാരായണം കൊണ്ട് ശ്രീരാമന്‍റെ മാതൃകാപരമായഗുണങ്ങൾ നമ്മളിൽ വരുകയും പാശ്ചാത്യദുരാചാരങ്ങളിൽനിന്നും നാം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

 

രാമഗായത്രിയും സീതാഗായത്രിയും

ദാശരഥായ വിദ്മഹേ സീതാവരായ ധീമഹി
തന്നോ രാമചന്ദ്രഃ പ്രചോദയാത്.

അർഥം : ഞങ്ങൾ ദശരഥപുത്രനായ ശ്രീരാമനെ അറിയുന്നു. സീതാപതി ശ്രീരാമനെ ധ്യാനിക്കുന്നു. ആ ശ്രീരാമൻ ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.

ജനകാത്മജായൈ വിദ്മഹേ ഭൂമിപുത്യ്രൈ ധീമഹി
തന്നോ ജാനകി പ്രചോദയാത്.

അർഥം : ഞങ്ങൾ ജനകകന്യയായ സീതയെ അറിയുന്നു. ഭൂമിപുത്രിയായ സീതയെ ധ്യാനിക്കുന്നു. ഈ ജാനകി ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.

 

ശ്രീരാമന്‍റെ നാമജപത്തിന്‍റെ ആന്തരാർഥം

A. ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’

ശ്രീരാമന്‍റെ ഈ നാമം വളരെ പ്രസിദ്ധമാണ്. ഈ മന്ത്രത്തിലെ വാക്കുകളുടെ അർഥം താഴെ പറയും പ്രകാരമാണ്.
ശ്രീരാമ : ശ്രീരാമനെ ആവാഹിക്കുന്നു.
ജയ രാമ : ഇത് സ്തുതിവാചകമാണ്.
ജയ ജയ രാമ : ഇത് ’നമഃ’ പോലെ ശരണാഗതിയുടെ ദർശകമാണ്.

B. ‘ഹരേ രാമ’ നാമജപം

കലിസന്തരണ ഉപനിഷത്ത് കൃഷ്ണയജുർവേദത്തിൽ ഉള്ളതാണ്. ഇത് ദ്വാപരയുഗത്തിലെ അന്തിമ ഘട്ടത്തിൽ ബ്രഹ്മദേവൻ നാരദന് ഉപദേശിച്ചതാണ്. ഇതിന്‍റെ സാരാംശം എന്തെന്നാൽ നാരായണന്‍റെ നാമ മാത്രം കൊണ്ട് കലിദോഷം ഇല്ലാതാകും.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഈ പതിനാറ് വാക്കുകൾ ജീവന്‍റെ ജനനം മുതൽ മരണം വരെയുള്ള 16 അവസ്ഥകളുമായി ബന്ധപ്പെട്ടതാണ്. ഈ മന്ത്രം ആത്മാവിനു ചുറ്റുമുള്ള മായയുടെ ആവരണത്തെ, അതായത് ജീവനു ചുറ്റുമുള്ള ആവരണത്തെ നശിപ്പിക്കുന്നു.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രീരാമൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment