നിത്യേന ദേവീമാഹാത്മ്യത്തിലെ ദേവീകവചം ചൊല്ലുക !

നിത്യേന ദേവീമാഹാത്മ്യത്തിലെ ദേവീകവചം ചൊല്ലുക !

’പ്രതികൂല കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സംരക്ഷണത്തിനായി ദിവസവും രാവിലെ ദേവീകവചം ചൊല്ലുക’, എന്ന് മഹാനായ ദത്തയോഗി പരമ പൂജനീയ സദാനന്ദസ്വാമിജീ, പരമ പൂജനീയ ആബ ഉപാധ്യേജീയെ ഉപദേശിച്ചു.

പുണേയിലെ പൂജനീയ ആബ ഉപാധ്യേ മുഖേന മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മഹായോഗി ശ്രീ സദ്ഗുരു സദാനന്ദസ്വാമി ഭക്തരെ ഉപദേശിക്കുന്നു. ഈ ഗുരുവാണി മുഖേന ഭക്തർക്ക് പല സമയങ്ങളിലും വിവിധ സന്ദേശങ്ങൾ അദ്ദേഹം നൽകാറുണ്ട്. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഗുരുവാണി കേൾക്കുവാനുള്ള സദ്ഭാഗ്യം ഞങ്ങൾക്കുണ്ടായി. സാധകരുടെ ആരോഗ്യം നിലനിർത്തുന്നതിനായി അദ്ദേഹത്തോട് എന്തു ചെയ്യണം എന്നു ചോദിച്ചു. അദ്ദേഹം ഇപ്രകാരം ഉപദേശിച്ചു, ’ഭൂമിയിൽ അനാചാരങ്ങൾ ഇനി വർധിച്ചുകൊണ്ടിരിക്കും. അതിൽ ആസുരിക ശക്തികളുടെ ആക്രമണത്തെയും നമുക്ക് നേരിടേണ്ടി വരും. ആപത്തു കാലത്ത് നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായും പല രോഗങ്ങളിൽ നിന്നും (വാതരോഗങ്ങൾ, രക്തവ്യധികൾ മുതലായ രോഗങ്ങൾ) മുക്തി നേടുന്നതിനായും സാധകർ ദിവസവും ദുർഗ സപ്തശതിയിലെ ചണ്ഡികവചം (ദേവീകവചം) ചൊല്ലണം. അതിലൂടെ ശരീരത്തിനു ചുറ്റും അഭേദ്യമായ ശക്തി കവചം തയ്യാറാകും.’

(ദേവീമാഹാത്മ്യത്തിലാണ് ദേവീകവചം ഉള്ളത്. ഇതിനെ തന്നെയാണ് ചണ്ഡികവചം എന്നും പറയുന്നത്.)

ദേവീമാഹാത്മ്യത്തിലെ ചണ്ഡികവചത്തിന്റെ (ദേവീകവചം) ഓഡിയോ കേൾക്കാം..

 

ചണ്ഡികവചം (ദേവീകവചം)

അഥ കവചം
ശ്രീ ഗണേശായ നമഃ |
ശ്രീ സരസ്വത്യൈ നമഃ |
ശ്രീ ഗുരുഭ്യോ നമഃ |
ശ്രീ കുലദേവതായൈ നമഃ |
അവിഘ്നമസ്തു |
ഓം നാരായണായ നമഃ | ഓം നരായ നരോത്തമായ നമഃ | ഓം സരസ്വതി ദേവ്യൈ നമഃ | ഓം വേദവ്യാസായ നമഃ ||

അസ്യ ശ്രീ ചംഡീ കവചസ്യ | ബ്രഹ്മാ ഋഷിഃ | അനുഷ്ടുപ് ഛംദഃ |
ചാമുംഡാ ദേവതാ | അംഗന്യാസോക്തമാതരോ ബീജമ് | ദിഗ്ബംധ ദേവതാഃ തത്വമ് | ശ്രീ ജഗദംബാ പ്രീത്യർഥം | സംരക്ഷക കവചം പ്രാപ്ത്യർഥം | ജപേ വിനിയോഗഃ ||

ഓം നമശ്ചംഡികായൈ

ഓം മാര്കണ്ഡേയ ഉവാച |
ഓം യദ്ഗുഹ്യം പരമം ലോകേ സര്‍വരക്ഷാകരം നൃണാമ് |
യന്ന കസ്യചിദാഖ്യാതം തന്മേ ബ്രൂഹി പിതാമഹ || 1 ||

ബ്രഹ്മോവാച |
അസ്തി ഗുഹ്യതമം വിപ്ര സര്‍വഭൂതോപകാരകമ് |
ദേവ്യാസ്തു കവചം പുണ്യം തച്ഛൃണുഷ്വ മഹാമുനേ || 2 ||

പ്രഥമം ശൈലപുത്രീ ച ദ്വിതീയം ബ്രഹ്മചാരിണീ |
തൃതീയം ചന്ദ്രഘണ്ടേതി കൂഷ്മാണ്ഡേതി ചതുര്ഥകമ് || 3 ||

പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീതി ച |
സപ്തമം കാലരാത്രീതി മഹാഗൗരീതി ചാഷ്ടമമ് || 4 ||

നവമം സിദ്ധിദാത്രീ ച നവദുര്ഗാഃ പ്രകീര്തിതാഃ |
ഉക്താന്യേതാനി നാമാനി ബ്രഹ്മണൈവ മഹാത്മനാ || 5 ||

അഗ്നിനാ ദഹ്യമാനസ്തു ശത്രുമധ്യേ ഗതോ രണേ |
വിഷമേ ദുര്ഗമേ ചൈവ ഭയാര്താഃ ശരണം ഗതാഃ || 6 ||

ന തേഷാം ജായതേ കിഞ്ചിദശുഭം രണസങ്കടേ |
നാപദം തസ്യ പശ്യാമി ശോകദുഃഖഭയം ന ഹി || 7 ||

യൈസ്തു ഭക്ത്യാ സ്മൃതാ നൂനം തേഷാം വൃദ്ധിഃ പ്രജായതേ |
യേ ത്വാം സ്മരന്തി ദേവേശി രക്ഷസേ താന്നസംശയഃ || 8 ||

പ്രേതസംസ്ഥാ തു ചാമുണ്ഡാ വാരാഹീ മഹിഷാസനാ |
ഐന്ദ്രീ ഗജസമാരൂഢാ വൈഷ്ണവീ ഗരുഡാസനാ || 9 ||

മാഹേശ്വരീ വൃഷാരൂഢാ കൗമാരീ ശിഖിവാഹനാ |
ലക്ഷ്മീഃ പദ്മാസനാ ദേവീ പദ്മഹസ്താ ഹരിപ്രിയാ || 10 ||

ശ്വേതരൂപധരാ ദേവീ ഈശ്വരീ വൃഷവാഹനാ |
ബ്രാഹ്മീ ഹംസസമാരൂഢാ സര്‍വാഭരണഭൂഷിതാ || 11 ||

ഇത്യേതാ മാതരഃ സര്‍വാഃ സര്‍വയോഗസമന്വിതാഃ |
നാനാഭരണാശോഭാഢ്യാ നാനാരത്നോപശോഭിതാഃ || 12 ||

ദൃശ്യന്തേ രഥമാരൂഢാ ദേവ്യഃ ക്രോധസമാകുലാഃ |
ശങ്ഖം ചക്രം ഗദാം ശക്തിം ഹലം ച മുസലായുധമ് || 13 ||

ഖേടകം തോമരം ചൈവ പരശും പാശമേവ ച |
കുന്തായുധം ത്രിശൂലം ച ശാര്ങ്ഗമായുധമുത്തമമ് || 14 ||

ദൈത്യാനാം ദേഹനാശായ ഭക്താനാമഭയായ ച |
ധാരയന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ വൈ || 15 ||

നമസ്തേ‌உസ്തു മഹാരൗദ്രേ മഹാഘോരപരാക്രമേ |
മഹാബലേ മഹോത്സാഹേ മഹാഭയവിനാശിനി || 16 ||

ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവര്ധിനി |
പ്രാച്യാം രക്ഷതു മാമൈന്ദ്രീ ആഗ്നേയ്യാമഗ്നിദേവതാ || 17 ||

ദക്ഷിണേ‌உവതു വാരാഹീ നൈരൃത്യാം ഖഡ്ഗധാരിണീ |
പ്രതീച്യാം വാരുണീ രക്ഷേദ്വായവ്യാം മൃഗവാഹിനീ || 18 ||

ഉദീച്യാം പാതു കൗമാരീ ഐശാന്യാം ശൂലധാരിണീ |
ഊര്ധ്വം ബ്രഹ്മാണീ മേ രക്ഷേദധസ്താദ്വൈഷ്ണവീ തഥാ || 19 ||

ഏവം ദശ ദിശോ രക്ഷേച്ചാമുണ്ഡാ ശവവാഹനാ |
ജയാ മേ ചാഗ്രതഃ പാതു വിജയാ പാതു പൃഷ്ഠതഃ || 20 ||

അജിതാ വാമപാര്ശ്വേ തു ദക്ഷിണേ ചാപരാജിതാ |
ശിഖാമുദ്യോതിനീ രക്ഷേദുമാ മൂര്ധ്നി വ്യവസ്ഥിതാ || 21 ||

മാലാധരീ ലലാടേ ച ഭ്രുവൗ രക്ഷേദ്യശസ്വിനീ |
ത്രിനേത്രാ ച ഭ്രുവോര്‍മധ്യേ യമഘണ്ടാ ച നാസികേ || 22 ||

ശങ്ഖിനീ ചക്ഷുഷോര്‍മധ്യേ ശ്രോത്രയോര്ദ്വാരവാസിനീ |
കപോലൗ കാലികാ രക്ഷേത്കര്ണമൂലേ തു ശാങ്കരീ || 23 ||

നാസികായാം സുഗന്ധാ ച ഉത്തരോഷ്ഠേ ച ചര്ചികാ |
അധരേ ചാമൃതകലാ ജിഹ്വായാം ച സരസ്വതീ || 24 ||

ദന്താന് രക്ഷതു കൗമാരീ കണ്ഠദേശേ തു ചണ്ഡികാ |
ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായാ ച താലുകേ || 25 ||

കാമാക്ഷീ ചിബുകം രക്ഷേദ്വാചം മേ സര്‍വമങ്ഗളാ |
ഗ്രീവായാം ഭദ്രകാളീ ച പൃഷ്ഠവംശേ ധനുര്ധരീ || 26 ||

നീലഗ്രീവാ ബഹിഃ കണ്ഠേ നലികാം നലകൂബരീ |
സ്കന്ധയോഃ ഖഡ്ഗിനീ രക്ഷേദ്ബാഹൂ മേ വജ്രധാരിണീ || 27 ||

ഹസ്തയോര്ദണ്ഡിനീ രക്ഷേദമ്ബികാ ചാങ്ഗുലീഷു ച |
നഖാഞ്ഛൂലേശ്വരീ രക്ഷേത്കുക്ഷൗ രക്ഷേത്കുലേശ്വരീ || 28 ||

സ്തനൗ രക്ഷേന്മഹാദേവീ മനഃശോകവിനാശിനീ |
ഹൃദയേ ലലിതാ ദേവീ ഉദരേ ശൂലധാരിണീ || 29 ||

നാഭൗ ച കാമിനീ രക്ഷേദ്ഗുഹ്യം ഗുഹ്യേശ്വരീ തഥാ |
പൂതനാ കാമികാ മേഢ്രം ഗുദേ മഹിഷവാഹിനീ || 30 ||

കട്യാം ഭഗവതീ രക്ഷേജ്ജാനുനീ വിന്ധ്യവാസിനീ |
ജങ്ഘേ മഹാബലാ രക്ഷേത്സര്‍വകാമപ്രദായിനീ || 31 ||

ഗുല്ഫയോര്നാരസിംഹീ ച പാദപൃഷ്ഠേ തു തൈജസീ |
പാദാങ്ഗുലീഷു ശ്രീ രക്ഷേത്പാദാധസ്തലവാസിനീ || 32 ||

നഖാന് ദംഷ്ട്രകരാലീ ച കേശാംശ്ചൈവോര്ധ്വകേശിനീ |
രോമകൂപേഷു കൗബേരീ ത്വചം വാഗീശ്വരീ തഥാ || 33 ||

രക്തമജ്ജാവസാമാംസാന്യസ്ഥിമേദാംസി പാര്‍വതീ |
അന്ത്രാണി കാലരാത്രിശ്ച പിത്തം ച മുകുടേശ്വരീ || 34 ||

പദ്മാവതീ പദ്മകോശേ കഫേ ചൂഡാമണിസ്തഥാ |
ജ്വാലാമുഖീ നഖജ്വാലാമഭേദ്യാ സര്‍വസന്ധിഷു || 35 ||

ശുക്രം ബ്രഹ്മാണി! മേ രക്ഷേച്ഛായാം ഛത്രേശ്വരീ തഥാ |
അഹങ്കാരം മനോ ബുദ്ധിം രക്ഷേന്മേ ധര്‍മധാരിണീ || 36 ||

പ്രാണാപാനൗ തഥാ വ്യാനമുദാനം ച സമാനകമ് |
വജ്രഹസ്താ ച മേ രക്ഷേത്പ്രാണം കല്യാണശോഭനാ || 37 ||

രസേ രൂപേ ച ഗന്ധേ ച ശബ്ദേ സ്പര്‍ശേ ച യോഗിനീ |
സത്ത്വം രജസ്തമശ്ചൈവ രക്ഷേന്നാരായണീ സദാ || 38 ||

ആയൂ രക്ഷതു വാരാഹീ ധര്‍മം രക്ഷതു വൈഷ്ണവീ |
യശഃ കീര്തിം ച ലക്ഷ്മീം ച ധനം വിദ്യാം ച ചക്രിണീ || 39 ||

ഗോത്രമിന്ദ്രാണി! മേ രക്ഷേത്പശൂന്മേ രക്ഷ ചണ്ഡികേ |
പുത്രാന് രക്ഷേന്മഹാലക്ഷ്മീര്ഭാര്യാം രക്ഷതു ഭൈരവീ || 40 ||

പന്ഥാനം സുപഥാ രക്ഷേന്മാര്ഗം ക്ഷേമകരീ തഥാ |
രാജദ്വാരേ മഹാലക്ഷ്മീര്‍വിജയാ സര്‍വതഃ സ്ഥിതാ || 41 ||

രക്ഷാഹീനം തു യത്-സ്ഥാനം വര്‍ജിതം കവചേന തു |
തത്സര്‍വം രക്ഷ മേ ദേവി! ജയന്തീ പാപനാശിനീ || 42 ||

പദമേകം ന ഗച്ഛേത്തു യദീച്ഛേച്ഛുഭമാത്മനഃ |
കവചേനാവൃതോ നിത്യം യത്ര യത്രൈവ ഗച്ഛതി || 43 ||

തത്ര തത്രാര്ഥലാഭശ്ച വിജയഃ സാര്‍വകാമികഃ |
യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതമ് || 44 ||

പരമൈശ്വര്യമതുലം പ്രാപ്സ്യതേ ഭൂതലേ പുമാന് |
നിര്ഭയോ ജായതേ മര്ത്യഃ സങ്ഗ്രാമേഷ്വപരാജിതഃ || 45 ||

ത്രൈലോക്യേ തു ഭവേത്പൂജ്യഃ കവചേനാവൃതഃ പുമാന് |
ഇദം തു ദേവ്യാഃ കവചം ദേവാനാമപി ദുര്‍ലഭം || 46 ||

യഃ പഠേത്പ്രയതോ നിത്യം ത്രിസന്ധ്യം ശ്രദ്ധയാന്വിതഃ |
ദൈവീകലാ ഭവേത്തസ്യ ത്രൈലോക്യേഷ്വപരാജിതഃ | 47 ||

ജീവേദ് രക്ഷ ശതം സാഗ്രമപമൃത്യുവിവര്‍ജിതഃ |
നശ്യന്തി വ്യാധയഃ സര്‍വേ ലൂതാവിസ്ഫോടകാദയഃ || 48 ||

സ്ഥാവരം ജങ്ഗമം ചൈവ കൃത്രിമം ചൈവ യദ്വിഷമ് |
അഭിചാരാണി സര്‍വാണി മന്ത്രയന്ത്രാണി ഭൂതലേ || 49 ||

ഭൂചരാഃ ഖേചരാശ്ചൈവ ജുലജാശ്ചോപദേശികാഃ |
സഹജാ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ || 50 ||

അന്തരിക്ഷചരാ ഘോരാ ഡാകിന്യശ്ച മഹാബലാഃ |
ഗ്രഹഭൂതപിശാചാശ്ച യക്ഷഗന്ധര്‍വരാക്ഷസാഃ || 51 ||

ബ്രഹ്മരാക്ഷസവേതാലാഃ കൂഷ്മാണ്ഡാ ഭൈരവാദയഃ |
നശ്യന്തി ദര്ശനാത്തസ്യ കവചേ ഹൃദി സംസ്ഥിതേ || 52 ||

മാനോന്നതിര്ഭവേദ്രാജ്ഞസ്തേജോവൃദ്ധികരം പരം |
യശസാ വര്ധതേ സോ‌உപി കീര്തിമംഡിതഭൂതലേ || 53 ||

ജപേത്സപ്തശതീം ചണ്ഡീം കൃത്വാ തു കവചം പുരാ |
യാവദ്ഭൂമണ്ഡലം ധത്തേ സശൈലവനകാനനം || 54 ||

താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൗത്രികീ |
ദേഹാന്തേ പരമം സ്ഥാനം യത്സുരൈരപി ദുര്‍ലഭം || 55 ||

പ്രാപ്നോതി പുരുഷോ നിത്യം മഹാമായാപ്രസാദതഃ |
ലഭതേ പരമം രൂപം ശിവേന സഹ മോദതേ || 56 ||

|| ഇതി വാരാഹപുരാണേ ഹരിഹരബ്രഹ്മ വിരചിതം ദേവ്യാഃ കവചം സംപൂര്‍ണം ||

– ശ്രീ ചിത്ശക്തി (സദ്ഗുരു) ശ്രീമതി. അഞ്ജലി ഗാഡ്ഗിൽ, ബംഗലൂരു, കർണാടകം (30.11.2015)