ശ്രീ ബഗലാമുഖി സ്തോത്രം

ഇപ്പോഴുള്ള കാലഘട്ടം വളരെ സംഘർഷമുള്ളതാണ്. ഈ കാലഘട്ടത്തിൽ സാധന ചെയ്യുന്നവർ ശ്രീ ബഗലാമുഖി ദേവതയോട് അത്യന്തം ഭക്തിയോടെ പ്രാർഥിച്ച് രാവിലെയോ വൈകുന്നേരമോ ശ്രീ ബഗലാമുഖി സ്തോത്രം കേൾക്കണം !

ഏഴാം പാതാളത്തിലെ അനിഷ്ട ശക്തികളാണ് ഇപ്പോൾ സാധന ചെയ്യുന്ന സാധകർക്ക് ബുദ്ധിമുട്ട് നൽകുന്നത്. ഈ അനിഷ്ട ശക്തികളുമായി സഗുണ നിലയിലും നിർഗുണ നിലയിലും ഒരേ സമയത്ത് പോരാടേണ്ടി വരും. ശ്രീകൃഷ്ണ ഭഗവാന്റെ നാമജപം സാധകർക്ക് അനിഷ്ട ശക്തികളിൽ നിന്നും നിർഗുണ നിലയിൽ സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ സാധകർക്ക് സഗുണ നിലയിൽ സംരക്ഷണം ലഭിക്കുന്നതിനായി ശ്രീ ബഗലാമുഖി ദേവിയോട് പൂർണഭക്തിയോടെ പ്രാർഥിക്കണം. അതു കൂടാതെ സാധകർ 20 മിനിറ്റ് ദൈർഘ്യമുള്ള ബഗലദിഗ്ബന്ധന സ്തോത്രം ദിവസവും രാവിലെയോ വൈകുന്നേരമോ കേൾക്കുകയാണെങ്കിൽ അവർക്ക് അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടിൽനിന്നും രക്ഷയ്ക്കായി സംരക്ഷണം കവചം ലഭിക്കും. ഇതിലൂടെ സാധകർക്ക് സൂക്ഷ്മത്തിലും ശാരീരിക തലത്തിലും ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയുന്നു.

– കുമാരി. മധുര ഭോസ്ലെ (സൂക്ഷ്മമായി ലഭിച്ച ജ്ഞാനം), സനാതൻ ആശമ്രം, രാമനാഥി, ഗോവ. (14.07.2019), 11.17 pm

ഇനി നമുക്ക് ശ്രീ ബഗലാമുഖി സ്തോത്രം കേൾക്കാം…