ശ്രീ രാമരക്ഷാ സ്തോത്രം

 

1. എന്താണ് രാമരക്ഷ സ്തോത്രം ?

‘സ്തൂയതേ അനേന ഇതി’, അതായത് ഭഗവാനെ സ്തുതിക്കുന്നതെന്തോ അതാണ് സ്തോത്രം. അതിൽ ഭഗവാന്‍റെ സ്തുതി മാത്രമല്ല, മന്ത്രം ചൊല്ലുന്നയാൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കാനുള്ള കഴിവുമുണ്ട്. കവചം ഒരുതരം മന്ത്ര-വിദ്യയാണ്. ശരീരത്തെ സംരക്ഷിക്കാൻ ഭഗവാനോടുള്ള ഒരു പ്രാർത്ഥനയാണിത്. വിവിധ മന്ത്രങ്ങൾ ഉപയോഗിച്ച് മനുഷ്യന്‍റെ ശരീരത്തിന് ചുറ്റും ഒരു കവചം സൃഷ്ടിക്കാൻ കഴിയും. മന്ത്രങ്ങളുടെ ഈ കവചം ശാരീരിക കവചത്തേക്കാൾ ശക്തമാണ്. ഒരു ഭൗതീക കവചം തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ പോലുള്ള ആയുധങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു, അതേസമയം സൂക്ഷ്മമായ കവചം മൊത്തം ആക്രമണങ്ങളിൽ നിന്നും സൂക്ഷ്മ അനിഷ്ട ശക്തികളിൽ നിന്നും വ്യക്തിയെ സംരക്ഷിക്കുന്നു. എന്നാൽ ഏതു സ്തോത്രം, പാരായണം ചെയ്താലാണോ ഭക്തനെ ഭഗവാൻ ശ്രീരാമൻ സംരക്ഷിക്കുന്നത്, ആ സ്തോത്രത്തെയാണ് ശ്രീരാമരക്ഷാസ്തോത്രം എന്നു പറയുന്നത്.

 

2. സാക്ഷാത് മഹാദേവന്‍റെ
കൃപയാൽ ബുദ്ധകൗശിക ഋഷി  രചിച്ച സ്തോത്രം

ബുദ്ധകൗശിക ഋഷിയുടെ സ്വപ്നത്തിൽ ശിവൻ പ്രത്യക്ഷപ്പെടുകയും ശ്രീരാമരക്ഷ സ്തോത്രം ചൊല്ലുകയും ചെയ്തു. ഋഷികൾ രാവിലെ ഉണ൪ന്നതിനുശേഷം അത് എഴുതി. സംസ്‌കൃതത്തിലാണ് സ്‌തോത്രം.

 

3. സ്തോത്രം പാരായണം ചെയ്യുന്നതിന്‍റെ പ്രസക്തി

ഈ സ്തോത്രം പാരായണം ചെയ്യുന്നത് വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ആത്മാക്കളെയും പ്രേതങ്ങളെയും അകറ്റുകയും ചെയ്യുന്നു. ഈ സ്തോത്രത്തില്‍ അതിന്‍റെ പാരായണത്തിന്‍റെ ഗുണങ്ങൾ വര്‍ണിച്ചിട്ടുണ്ട്. ബുധകൗശിക ഋഷിയുടെ സങ്കൽപം ഉള്ളതിനാൽ, അത് പാരായണം ചെയ്യുന്നയാൾക്ക് അതിന്‍റെ ഗുണങ്ങൾ ഉണ്ടാകുന്നു. ഈ സ്തോത്രം പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ (അതിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ) – ദീർഘായുസ്സ്, സന്തോഷം, സന്തതി, വിജയം, വിനയം. ഇതുകൂടാതെ, സ്തോത്രം ഭഗവാൻ ശ്രീരാമനെക്കുറിച്ച് വിവരിക്കുന്നു, ശ്രീരാമനെ സ്തുതിക്കുന്നു, ശ്രീരാമന്‍റെ ഭക്തരെ സ്തുതിക്കുന്നു, പുരാതന മുനിമാരെ അഭിവാദ്യം ചെയ്യുന്നു, സ്തുതിക്കുന്നു, ശ്രീരാമ നാമം ചൊല്ലുന്നതിന്‍റെ പ്രാധാന്യവും വിവരിക്കുന്നു.

 

4. രാമരക്ഷ സ്തോത്രം ലയത്തിൽ ചൊല്ലുക

രാമരക്ഷ സ്തോത്രം ബുധകൊശിക ഋഷിയാണ് രചിച്ചത്. വാസ്തവത്തിൽ രാമരക്ഷ എന്നത് ഒരു മന്ത്രം തന്നെയാണ്. ഇതിന്റെ ആരംഭത്തിൽ അസ്യ ശ്രീരാമരക്ഷാസ്തോത്രമന്ത്രസ്യ എന്നെഴുതിയിട്ടുണ്ട്. മന്ത്രം എന്നു വച്ചാൽ ധ്വനി, അക്ഷരം അല്ലെങ്കിൽ ശബ്ദമോ ശബ്ദസമുച്ചയമോ ആകാം. ഏതെങ്കിലും മന്ത്രം ഒരു പ്രത്യേക താളത്തിലും സ്വരത്തിലും ചൊല്ലുന്പോൾ അതിൽ നിന്നും വിശിഷ്ടമായ ശക്തി തയ്യാറാകും. അതിനാൽ രാമരക്ഷ സ്തോത്രം ലയത്തിൽ ചൊല്ലേണ്ടതാണ്.

വരൂ, ഇനി നമുക്ക് സനാതൻ സംസ്ഥയിലെ സാധക പുരോഹിതനായ ശ്രീ. ദാമോദർ വസേ ഗുരുജിയുടെ സ്വരത്തിൽ രാമരക്ഷാസ്തോത്രം കേൾക്കാം….

 

 

ശ്രീ രാമരക്ഷാ സ്തോത്രം

ശ്രീ ഗണേശായ നമഃ | അസ്യ ശ്രീ രാമരക്ഷാ സ്തോത്രമന്ത്രസ്യ |
ബുധകൌശിക ഋഷിഃ | ശ്രീ സീതാരാമചന്ദ്രോ ദേവതാ |
അനുഷ്ടുപ് ഛന്ദഃ | സീതാ ശക്തിഃ |
ശ്രീമദ് ഹനുമാന് കീലകം | ശ്രീരാമചന്ദ്ര പ്രീത്യ൪ഥേ ജപേ വിനിയോഗഃ ‖

|| അഥ ധ്യാനം ||

ധ്യായേദാജാനുബാഹും, ധൃതശര ധനുഷം, ബദ്ധ പദ്മാസനസ്ഥം,
പീതം വാസോവസാനം, നവകമലദല സ്പ൪ധിനേത്രം പ്രസന്നം |
വാമാങ്കാരൂഢ സീതാ, മുഖ കമലമിലല്ലോചനം നീരദാഭം,
നാനാലങ്കാര ദീപ്തം ദധതമുരു ജടാമംഡലം രാമചംദ്രം ‖

‖ ഇതി ധ്യാനം ‖

ചരിതം രഘുനാഥസ്യ, ശതകോടി പ്രവിസ്തരം |
ഏകൈകമക്ഷരം പുംസാം, മഹാപാതക നാശനം ‖ 1 ‖

ധ്യാത്വാ നീലോത്പല ശ്യാമം, രാമം രാജീവലോചനം |
ജാനകീ ലക്ഷ്മണോപേതം, ജടാമുകുട മണ്ഡിതം ‖ 2 ‖

സാസിതൂണ ധനു൪ബാണ, പാണിം നക്തഞ്ചരാന്തകം |
സ്വലീലയാ ജഗത്ത്രാതും, ആവി൪ഭൂതമജം വിഭും ‖ 3 ‖

രാമരക്ഷാം പഠേത്പ്രാജ്ഞഃ, പാപഘ്നീം സ൪വ കാമദാം |
ശിരോ മേ രാഘവഃ പാതു, ഭാലൻ ദശരഥാത്മജഃ ‖ 4 ‖

കൌസല്യേയോ ദൃശൌപാതു, വിശ്വാമിത്രപ്രിയഃ ശൃതീ |
ഘ്രാണം പാതു മഖത്രാതാ മുഖം, സൌമിത്രിവത്സലഃ ‖ 5 ‖

ജിഹ്വാം വിദ്യാനിധിഃ പാതു, കണ്ഠം ഭരതവന്ദിതഃ |
സ്കന്ധൗ ദിവ്യായുധഃ പാതു, ഭുജൌ ഭഗ്നേശകാ൪മുകഃ ‖ 6 ‖

കരൌ സീതാപതിഃ പാതു, ഹൃദയം ജാമദഗ്ന്യജിത് |
മധ്യം പാതു ഖരധ്വംസീ, നാഭിം ജാംബവദാശ്രയഃ ‖ 7 ‖

സുഗ്രീവേശഃ കടിം പാതു, സക്ഥിനീ ഹനുമത്-പ്രഭുഃ |
ഊരൂ രഘൂത്തമഃ പാതു, രക്ഷഃകുല വിനാശകൃത് ‖ 8 ‖

ജാനുനീ സേതുകൃത്-പാതു, ജംഘേ ദശമുഖാന്തകഃ |
പാദൌ വിഭീഷണശ്രീദഃ പാതു, രാമോഽഖിലം വപുഃ ‖ 9 ‖

ഏതാം രാമബലോപേതാം, രക്ഷാം യഃ സുകൃതീ പഠേത് |
സ ചിരായുഃ സുഖീ പുത്രീ, വിജയീ വിനയീ ഭവേത് ‖ 10 ‖

പാതാള-ഭൂതല-വ്യോമ-ചാരിണ-ശ്ഛദ്മ-ചാരിണഃ |
ന ദ്രഷ്ടുമപി ശക്താസ്തേ, രക്ഷിതം രാമനാമഭിഃ ‖ 11 ‖

രാമേതി രാമഭദ്രേതി, രാമചന്ദ്രേതി വാസ്മരന് |
നരോ ന ലിപ്യതേ പാപൈ൪, ഭുക്തിം മുക്തിം ച വിന്ദതി ‖ 12 ‖

ജഗജ്ജൈത്രൈക മന്ത്രേണ, രാമനാമ്നാഭി രക്ഷിതം |
യഃ കണ്ഠേ ധാരയേത്തസ്യ, കരസ്ഥാഃ സ൪വസിദ്ധയഃ ‖ 13 ‖

വജ്രപഞ്ജര നാമേദം, യോ രാമകവചം സ്മരേത് |
അവ്യാഹതാജ്ഞഃ സ൪വത്ര, ലഭതേ ജയമംഗളം ‖ 14 ‖

ആദിഷ്ടവാന്-യഥാ സ്വപ്നേ, രാമരക്ഷാമിമാം ഹരഃ |
തഥാ ലിഖിതവാന്-പ്രാതഃ, പ്രബുദ്ധോ ബുധകൌശികഃ ‖ 15 ‖

ആരാമഃ കല്പവൃക്ഷാണാം, വിരാമഃ സകലാപദാം |
അഭിരാമ-സ്ത്രിലോകാനാം, രാമഃ ശ്രീമാന് സ നഃ പ്രഭുഃ ‖ 16 ‖

തരുണൌ രൂപസംപന്നൌ, സുകുമാരൌ മഹാബലൌ |
പുംഡരീക വിശാലാക്ഷൌ, ചീരകൃഷ്ണാജിനാംബരൌ ‖ 17 ‖

ഫലമൂലാശിനൌ ദാന്തൗ, താപസൌ ബ്രഹ്മചാരിണൌ |
പുത്രൌ ദശരഥസ്യൈതൌ, ഭ്രാതരൌ രാമലക്ഷ്മണൌ ‖ 18 ‖

ശരണ്യൌ സ൪വസത്ത്വാനാം, ശ്രേഷ്ഠൌ സ൪വധനുഷ്മതാം |
രക്ഷഃകുല നിഹംതാരൌ, ത്രായേതാം നോ രഘൂത്തമൌ ‖ 19 ‖

ആത്ത സജ്യ ധനുഷാ വിഷുസ്പൃശാ, വക്ഷയാശുഗ നിഷങ്ഗ സംഗിനൌ |
രക്ഷണായ മമ രാമലക്ഷണാവഗ്രതഃ പഥി സദൈവ ഗച്ഛതാം ‖ 20 ‖

സന്നദ്ധഃ കവചീ ഖഡ്ഗീ, ചാപബാണധരോ യുവാ |
ഗച്ഛന്മനോരഥോഽസ്മാകം, രാമഃ പാതു സലക്ഷ്മണഃ ‖ 21 ‖

രാമോ ദാശരഥിഃ ശൂരോ, ലക്ഷ്മണാനുചരോ ബലീ |
കാകുത്സ്ഥഃ പുരുഷഃ പൂ൪ണഃ, കൌസല്യേയോ രഘൂത്തമഃ ‖ 22 ‖

വേദാന്തവേദ്യോ യജ്ഞേശഃ, പുരാണ പുരുഷോത്തമഃ |
ജാനകീവല്ലഭഃ ശ്രീമാൻ, അപ്രമേയ പരാക്രമഃ ‖ 23 ‖

ഇത്യേതാനി ജപേന്നിത്യം, മദ്ഭക്തഃ ശ്രദ്ധയാന്വിതഃ |
അശ്വമേധാധികം പുണ്യം, സംപ്രാപ്നോതി ന സംശയഃ ‖ 24 ‖

രാമൻ ദൂ൪വാദലശ്യാമം, പദ്മാക്ഷം പീതവാസസം |
സ്തുവന്തി നാമഭി൪ദിവ്യൈ൪, ന തേ സംസാരിണോ നരഃ ‖ 25 ‖

രാമം ലക്ഷ്മണ പൂ൪വജം രഘുവരം, സീതാപതിം സുന്ദരം |
കാകുത്സ്ഥങ്കരുണാ൪ണവം ഗുണനിധിം, വിപ്രപ്രിയൻ ധാ൪മികം |
രാജേന്ദ്രം സത്യസന്ധം ദശരഥതനയം, ശ്യാമലം ശാന്തമൂ൪തിം |
വന്ദേ ലോകാഭിരാമം രഘുകുല തിലകം, രാഘവം രാവണാരിം ‖ 26 ‖

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ |
രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ ‖ 27 ‖

ശ്രീരാമ രാമ രഘുനന്ദന രാമ രാമ, ശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ |
ശ്രീരാമ രാമ രണക൪കശ രാമ രാമ, ശ്രീരാമ രാമ ശരണം ഭവ രാമ രാമ ‖ 28 ‖

ശ്രീരാമ ചന്ദ്ര ചരണൌ മനസാ സ്മരാമി, ശ്രീരാമ ചന്ദ്ര ചരണൌ വചസാ ഗൃണാമി |
ശ്രീരാമ ചന്ദ്ര ചരണൌ ശിരസാ നമാമി, ശ്രീരാമ ചന്ദ്ര ചരണൌ ശരണം പ്രപദ്യേ ‖ 29 ‖

മാതാ രാമോ മത്പിതാ രാമചന്ദ്രഃ, സ്വാമീ രാമോ മത്സഖാ രാമചന്ദ്രഃ |
സ൪വസ്വം മേ രാമചന്ദ്രോ ദയാലു൪, നാന്യം ജാനേ നൈവ ന ജാനേ ‖ 30 ‖

ദക്ഷിണേ ലക്ഷ്മണോ യസ്യ, വാമേ തു ജനകാത്മജാ |
പുരതോ മാരുതി൪യസ്യ തം വന്ദേ രഘുനന്ദനം ‖ 31 ‖

ലോകാഭിരാമം രണരംഗധീരം, രാജീവനേത്രം രഘുവംശനാഥം |
കാരുണ്യരൂപം കരുണാകരം തം, ശ്രീരാമചന്ദ്രം ശരണ്യം പ്രപദ്യേ ‖ 32 ‖

മനോജവം മാരുത തുല്യ വേഗം, ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം |
വാതാത്മജം വാനരയൂഥ മുഖ്യം, ശ്രീരാമദൂതം ശരണം പ്രപദ്യേ ‖ 33 ‖

കൂജന്തം രാമരാമേതി, മധുരം മധുരാക്ഷരം |
ആരുഹ്യകവിതാ ശാഖാം, വന്ദേ വാൽമീകി കോകിലം ‖ 34 ‖

ആപദാമപഹ൪താരൻ, ദാതാരം സ൪വസംപദാം |
ലോകാഭിരാമം ശ്രീരാമം, ഭൂയോഭൂയോ നമാമ്യഹം ‖ 35 ‖

ഭ൪ജനം ഭവബീജാനാം, അ൪ജനം സുഖസംപദാം |
ത൪ജനം യമദൂതാനാം, രാമ രാമേതി ഗ൪ജനം ‖ 36 ‖

രാമോ രാജമണിഃ സദാ, വിജയതേ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂ, രാമായ തസ്മൈ നമഃ |

രാമാന്നാസ്തി പരായണം, പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ, ഭവതു മേ ഭോ രാമ മാമുദ്ധര ‖ 37 ‖

ശ്രീരാമ രാമേതി രാമേതി, രമേ രാമേ മനോരമേ |
സഹസ്രനാമ തത്തുല്യം, രാമ നാമ വരാനനേ ‖ 38 ‖

|| ഇതി ശ്രീബുധകൌശികവിരചിതം, ശ്രീരാമരക്ഷാസ്തോത്രം സംപൂ൪ണം ||

|| ശ്രീസീതാരാമചന്ദ്രാ൪പണമസ്തു ||

സന്ദ൪ഭം : സനാതൻ സംസ്ഥയുടെ ‘ശ്രീവിഷ്ണു, ശ്രീരാമൻ, ശ്രീകൃഷ്ണൻ’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഗ്രന്ഥം