സനാതൻ സംസ്ഥ : സ്ഥാപനവും ലക്ഷ്യവും

സനാതൻ സംസ്ഥ എന്ന ധാർമിക സ്ഥാപനം പരാത്പര ഗുരു ഡോക്ടർ ജയന്ത് ബാലാജി ആഠവലെ എന്ന ലോക പ്രശസ്തനായ ഹിപ്നോതെറപ്പിസ്റ്റാണ് സ്ഥാപിച്ചത്. സദ്ഗുരു ഭക്തരാജ് മഹാരാജിന്‍റെ അനുഗ്രഹ ആശിസ്സുകളോടെ സമൂഹത്തിന് ആത്മീയ അറിവ് നൽകുവാനായും ധാർമിക മൂല്യങ്ങൾ സമൂഹത്തിൽ വർധിപ്പിക്കുന്നതിനായും വ്യക്തിപരമായ ഉപദേശങ്ങളിലൂടെ ആത്മീയ ഉയർച്ച വരുത്തുവാനുമായി തുടങ്ങിയതാണ് സനാതൻ സംസ്ഥ. വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ജനങ്ങൾ സ്വമേധയാ സാധന എന്ന നിലയിൽ സംസ്ഥയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു, അവരെ സാധകർ എന്നു പറയുന്നു. സംസ്ഥയുടെ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

 

ആത്മീയതയുടെ പ്രചാരണം

ആയിരകണക്കിന് സാധകർ സംസ്ഥയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ചു സമാജത്തില് തന-മന-ധനം അർപ്പിച്ച് സംസ്ഥയുടെ ആത്മീയത പ്രചാരണത്തിൽ പങ്കാളികളാകുന്നു.

 

പ്രഭാഷണങ്ങൾ

സമാജത്തിൽ സൌജന്യമായി വ്യത്യസ്ത മേഖലകളിൽ ആധ്യാത്മിക പഠന ക്ലാസ്സുകൾ നടത്തുന്നു. ഗുരുകൃപായോഗം, സമാജത്തിന്‍റെ ഉത്കർഷത്തിനായി ആധ്യാത്മിക സാധന, രാഷ്ട്രത്തിന്‍റെ സംരക്ഷണം, ധർമത്തെക്കുറിച്ചുള്ള പ്രബോധനം എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തി വരുന്നു.

 

പ്രതിവാര സത്സംഗം

സൌജന്യമായി ഭാരതത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളിൽ പ്രാദേശിക ഭാഷകളിൽ ആഴ്ചകൾ തോറും സത്സംഗങ്ങൾ നടത്തുന്നു. ഈ സത്സംഗങ്ങളിൽ കാലാനുസരണം ചെയ്യേണ്ട ഉപാസന, ആന്തരീകശുദ്ധിക്കായി സ്വഭാവദോഷങ്ങളും അഹംഭാവവും ഇല്ലാതാക്കുവാനായി ചെയ്യേണ്ട പ്രയത്നങ്ങൾ എന്നിവ പഠിപ്പിക്കുന്നു.

 

ബാലസംസ്കാര ശാഖ

ബാലസംസ്കാര ശാഖകളിൽ 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ധാർമിക പഠനം നൽകുന്നു. ധാർമീക മൂല്യങ്ങൾ പകർന്ന് കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുവാനും ഏകാഗ്രത വർധിപ്പിക്കുവാനും, പരീക്ഷകളെ കുറിച്ചുള്ള വ്യാകുലത ഇല്ലാതാക്കുവാനും, വ്യക്തിത്വ വികാസത്തിനും സഹായം നല്കുന്നു.

 

ധാർമിക വിദ്യാഭ്യാസം

സംസ്ഥ ധർമത്തിന്‍റെ വിഭിന്നാംഗങ്ങളെ വിശദമായി വിവരിക്കുന്ന വീഡിയോ, ഒാഡിയോ സീഡികൾ തയ്യാറാക്കിയിട്ടുണ്ട്. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ഉപവാസങ്ങൾ എന്നിവയെക്കുറിച്ചും അവ ആഘോഷിക്കേണ്ട ഉചിതമായ രീതിയെക്കുറിച്ചും അതിനു പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും വിസ്തീർണമായി വിവരങ്ങൾ പകർന്നു കൊടുക്കുന്നു.

 

ഗുരുപൂർണിമ

സനാതൻ സംസ്ഥ ഗുരുപൂർണിമ മഹോത്സവം ഭാരതത്തിലെ നൂറു കണക്കിനു സ്ഥലങ്ങളിലും വിദേശത്തും ആഘോഷിക്കുന്നു. അന്നേ ദിവസം സന്യാസിമാരും സത്പുരുഷന്മാരും ആദ്ധ്യാത്മികതയെക്കുറിച്ചും ധർമത്തെക്കുറിച്ചും മറ്റും പ്രഭാഷണങ്ങൾ നടത്തുന്നു.

 

സനാതൻ സംസ്ഥയുടെ സാത്ത്വിക
വസ്തുക്കളും പ്രസിദ്ധീകരണങ്ങളും

അമൂല്യമായ പ്രസിദ്ധീകരണങ്ങൾ

അധ്യാത്മശാസ്ത്രവും സാധനയും, ആചാരാനുഷ്ഠാനങ്ങൾ, ആയുർവേദം, രക്ഷിതാക്കൾക്ക് മാർഗനിർദേശം, കുട്ടികളിൽ ധാർമിക മൂല്യങ്ങൾ വളർത്തുക മുതലായ വിവിധ വിഷയങ്ങളെക്കുറിച്ച് സനാതൻ സംസ്ഥ ധാരാളം ആധ്യാത്മിക ഗ്രന്ഥങ്ങളും ശാസ്ത്രത്തിൽ അധിഷ്ഠാനപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. ഇവയെക്കുറിച്ച് ചെറിയ ലഘുഗ്രന്ഥങ്ങളും ലഭ്യമാണ്.

ദേവീദേവന്മാരുടെ സാത്ത്വികമായ ചിത്രങ്ങളും വിഗ്രഹങ്ങളും

അധ്യാത്മശാസ്ത്രവും സൂക്ഷ്മമായ സ്പന്ദനങ്ങളുടെ ശാസ്ത്രവും ആത്മീയ ഉന്നതി പ്രാപിച്ചവരുടെ മാർഗനിർദേശവും അനുസരിച്ച് സനാതൻ സംസ്ഥ ദേവീദേവന്മാരുടെ സാത്ത്വികമായ ചിത്രങ്ങളും, വിഗ്രഹങ്ങളും തയ്യാറാക്കുന്നു. ഈ ചിത്രങ്ങളും വിഗ്രഹങ്ങളും ദേവതാ തത്ത്വത്തെ ആകർഷിക്കുക മാത്രമല്ല അവയെ അന്തരീക്ഷത്തിലേക്ക് പ്രക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ളവയാണ്.

ദേവതകളുടെ നാമം എഴുതിയ പത്രികകൾ

സനാതൻ സംസ്ഥ സാത്ത്വികമായ അക്ഷരങ്ങളുള്ള ദേവതകളുടെ നാമം ആലേഖനം ചെയ്ത പത്രികകളും സ്റ്റിക്കറുകളും തയ്യാറാക്കിയിരിക്കുന്നു. ഇവയും ദേവതാതത്ത്വത്തെ ആകർഷിക്കുകയും അവയെ അന്തരീക്ഷത്തിലേക്ക് പ്രക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ളവയാണ്.

സാത്ത്വിക വസ്തുക്കൾ

സാത്ത്വിക മൂല്യങ്ങളെക്കുറിച്ച് ജ്ഞാനം നൽകുന്ന നോട്ടുബുക്കുകൾ, പഞ്ചാംഗം, കൂടാതെ സാത്ത്വികമായ സുഗന്ധ ദ്രവ്യങ്ങൾ, ചന്ദനത്തിരി, കർപ്പൂരം, അഷ്ടഗന്ധപ്പൊടി, സോപ്പ്, ഗോമൂത്ര-അർക്ക്, പൽപ്പൊടി എന്നിവ തയ്യാറാക്കുന്നു.

 

സാമൂഹ്യ പ്രവർത്തനങ്ങൾ

പരിതസ്ഥിതി സംരക്ഷണം

വനവൽക്കരണം, പ്രകൃതി സംരക്ഷണം, വൃക്ഷങ്ങൾ വളർത്തുക എന്നിവയ്ക്കായി ബോധവൽക്കരണം, റാലികൾ എന്നിവ സംഘടിപ്പിക്കുന്നു.

മെഡിക്കൽ ക്യാമ്പുകൾ

സൌജന്യ മെഡിക്കൽ ക്യാന്പുകളിലൂടെ രക്തദാനം, കണ്ണു, പല്ല് പൊതുവേയുള്ള രോഗങ്ങൾ എന്നിവ പരിശോധിക്കുക, ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം, ബ്ളഡ് ഗ്രൂപ്പ് മനസിലാക്കുക, പ്രതിരോധ കുത്തിവെപ്പ് മുതലായവ പാവപ്പെട്ടവർക്ക് വേണ്ടി നടത്തുന്നു.

അഴിമതിക്ക് എതിരെ നടപടികൾ

മറ്റ് സമാന സംഘടനകളുടെ സഹായത്തോടെ ഗോവയിൽ പ്രവർത്തിക്കുന്നു. അടച്ചു വെക്കാത്ത ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നതിന് എതിരെയും, അനാവശ്യ വസ്തുക്കൾ ഇട്ടു പരിസര മലിനീകരണം സൃഷ്ടിക്കുന്നതിന് എതിരെ, മയക്കു മരുന്നിന് എതിരെ എല്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നു.

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായുള്ള സഹായം

സനാതൻ സംസ്ഥ സർക്കാർ കാര്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വ്യക്തികളുടെ പിരിമുറുക്കം കുറക്കാനായി സൌജന്യമായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു.

 

പ്രബോധന പ്രവർത്തനങ്ങൾ

‘ദേശീയ പതാകയെ ബഹുമാനിക്കൂ’ എന്നീ
വിഷയത്തിൽ രാജ്യവ്യാപകമായ പരിപാടികൾ

ദേശീയ പതാകയെ ബഹുമാനിക്കുവാൻ സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണം നടത്തുന്നു. പതാകയെ അപമാനിക്കുന്ന പ്രവർത്തികൾ ഇല്ലാതാക്കുവാനായി പ്രചരണം നടത്തുകയും പ്ലാസ്റ്റിക് പതാക നിർമിക്കുന്നതിനെ നിർത്തലാക്കുവാനായി സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മാതൃഭാഷയുടെ മഹത്ത്വവും ശുദ്ധീകരണവും

മാതൃ ഭാഷ അധികമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിനെ നിരുൽസാഹപ്പെടുത്തുകയും, പ്രാദേശിക ഭാഷകളെ പ്രോൽസാഹിപ്പിക്കുകയും മഹദ് ഗ്രന്ഥങ്ങളെ വിവർത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്യുന്നു.

പരിസര ശുചിത്വം

സാധകര് പരിസര ശുചിത്വത്തിനായി തന-മന-ധനം സമർപ്പിച്ച് മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ, റോഡുകൾ എന്നിന വൃത്തിയാക്കുവാൻ ശ്രമിക്കുന്നു.

ഉത്സവങ്ങളിൽ നിയമവാഴ്ച സംരക്ഷണം

ഉത്സവങ്ങൾ നടക്കുമ്പോൾ മദ്യപാനം മൂലവും മറ്റും സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് സംസ്ഥയുടെ സാധകർ ജനങ്ങളെ സംഘടിപ്പിച്ച് സർക്കാരിനെ സഹായിക്കുന്നു. ചൂതുകളി, മയക്കുമരുന്ന്, വൃത്തിഹീനമായ ഭക്ഷണം വിൽക്കുക എന്നിവയെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു.

ധർമ ബോധവൽക്കരണം

ധർമ ബോധവൽക്കരണത്തിനായി ക്ലാസ്സുകൾ നടത്തുന്നു. ഉത്സവങ്ങളിൽ അനാചാരങ്ങൾ ഇല്ലാതാക്കുവാൻ പരിശ്രമിക്കുന്നു. യഥാർഥ ആചാര അനുഷ്ഠാനങ്ങൾ പറഞ്ഞു കൊടുക്കുന്നു. അവയെ പ്രോത്സാഹിപ്പിക്കുന്നു.

 

ആധ്യാത്മിക ഗവേഷണങ്ങൾ

ദേവതകളുടെ സ്പന്ദനങ്ങളും തേജോവലയവും; വിവിധ സൂക്ഷ്മ ലോകങ്ങളും ഉപലോകങ്ങളും; പാതാളത്തിലെ അനിഷ്ട ശക്തികൾ; നൃത്തം, സംഗീതം, ചിത്രകല മുതലായ വിവിധ കലകളിലൂടെ ഈശ്വരപ്രാപ്തി; യജ്ഞയാഗങ്ങൾ; ആയുർവേദം; ധ്യാനം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് ആധ്യാത്മിക തലത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഗവേഷണങ്ങൾ നടത്തുന്നു.

 

സനാതൻ സംസ്ഥയുടെ ആശ്രമങ്ങൾ

സനാതൻ സംസ്ഥയുടെ ആശമ്രങ്ങളിൽ പല രാജ്യങ്ങളിൽനിന്നുള്ള പല പ്രായത്തിലെയും വ്യത്യസ്ത മേഖലകളിലെയും സാധകർ ഒരുമയോടെ സഹവാസം ചെയ്ത് സാധന ചെയ്യുന്നു. സാധകർക്ക് സാധന ചെയ്യുവാനുള്ള സൌകര്യം സൌജന്യമായി ലഭിക്കുന്നു. ഭക്ഷണം പാചകം ചെയ്യലും മറ്റു കാര്യങ്ങളും ഈശ്വര സേവയായി കണ്ടു കൊണ്ട് ആശമ്രത്തിലെ സാധകർ തന്നെ ചെയ്യുന്നു.

Leave a Comment