ക്ഷേത്രങ്ങളുടെ പ്രാധാന്യം

നമ്മളിൽ മിക്കവരും ഇടയ്ക്കിടെ ക്ഷേത്രത്തിൽ പോകാറുണ്ട്. ചിലർ ആഴ്ചയിൽ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ടാകും. അന്ന് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും ഏതെങ്കിലും വഴിപാടോ പുഷ്പാഞ്ജലിയോ നടത്തുകയും ചെയ്യും. ചിലർ ദിവസവും ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് പോയി തൊഴുതിട്ടു വരുന്നു. ക്ഷേത്ര ദർശനത്തെക്കുറിച്ച് ഹിന്ദു ധർമ്മം ശാസ്ത്രപരമായ അറിവ് നൽകുന്നു.

ഈ ലേഖനത്തിലൂടെ നമുക്ക് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കാം.

1. ഒരു ക്ഷേത്രം മൂലം പത്ത് ദിശകളും ചൈതന്യവത്താകുന്നു

ഒരു ക്ഷേത്രം എന്നാൽ ദൈവീക ശക്തിയുടെ ആകർഷണത്തിന്‍റെയും പ്രസരണത്തിന്‍റെയും വിതരണത്തിന്‍റെയും ഇരിപ്പിടമായതിനാൽ, ശക്തി ക്ഷേത്രത്തിലേക്ക് നിരന്തരം ആകർഷിക്കപ്പെടുകയും എല്ലാ ദിശകളിലേക്കും പ്രസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. സഗുണ (ഭൗതിക) മേഖലകളിലെ അതിന്‍റെ ചലനം കാരണം, അത് പരിസരപ്രദേശങ്ങളുടെയും വ്യക്തിയുടെയും ശുദ്ധീകരണം നടത്തുന്നു. – ഒരു പണ്ഡിതൻ (ശ്രീ. നിഷാദ് ദേശമുഖ് മുഖാന്തിരം, 2007 ജനുവരി 4, വൈകുന്നേരം 6.53)

a. അധോദിശ (താഴോട്ടുള്ള ദിശ)

ഒരു ക്ഷേത്രത്തിന്‍റെ തറക്കൽ ആചാരപരമായി സ്ഥാപിക്കുന്നതിലൂടെ, അധോദിശ ചൈതന്യ തരംഗങ്ങളാൽ നിറയുന്നു.

b. എട്ട് ദിശകൾ

ക്ഷേത്രത്തിനുള്ളിൽ ദേവതയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെ, എട്ട് ദിശകളും ചൈതന്യവത്താകുന്നു.

c. ഊർധ്വദിശ (മുകളിലെ ദിശ)

ക്ഷേത്രത്തിലെ കലശത്തിൽ (താഴികക്കുടം) നിന്ന് തിരമാലകൾ പോലെ സാത്ത്വികത പുറപ്പെടുവിക്കുന്നത് ചുറ്റുമുള്ള പ്രദേശത്തിന്‍റെ മുകളിലെ ദിശയിലുള്ള അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. പത്ത് ദിശകളിൽ നിന്നും പ്രവേശിക്കുന്ന നിഷേധാത്മക ശക്കതികളിൽ നിന്ന് ഗ്രാമത്തെ സംരക്ഷിക്കാനും ഈ തരംഗങ്ങൾ സഹായിക്കുന്നു. – ഒരു പണ്ഡിതൻ (ശ്രീചിത് ശക്തി (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ മുഖാന്തിരം, 2005 ജനുവരി 14)

2. ഗ്രഹണ സമയത്ത്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള രജ-തമ-പ്രബലമായ തരംഗങ്ങൾ പോലും ഹിന്ദു ക്ഷേത്രങ്ങൾ കാരണം നശിപ്പിക്കപ്പെടുന്നു

ഗ്രഹണ സമയത്ത്, കറുത്ത ശക്തി നിറഞ്ഞ രജ-തമ-പ്രബലമായ തരംഗങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ വരെയുള്ള ഈ രജ-തമ-പ്രബലമായ തരംഗങ്ങൾ പോലും ഹിന്ദു ക്ഷേത്രങ്ങളിലെ ദേവതയുടെ വിഗ്രഹത്തിൽ നിന്ന് പുറപ്പെടുന്ന ദേവതാ തത്വം, ചൈതന്യം, സാത്ത്വികത, മാരകശക്തി (സംഹാരക ഊർജ്ജം) എന്നിവയാൽ നശിപ്പിക്കപ്പെടുന്നു. അങ്ങനെ ഭൂമിയിൽ അവയുടെ ദോഷഫലങ്ങൾ കുറയ്ക്കുന്നു. – ഈശ്വരൻ (കുമാരി. മധുര ഭോസലെയുടെ മാധ്യമത്തിലൂടെ, 2005 ഒക്ടോബർ 4, ഉച്ചകഴിഞ്ഞ് 2.50 മുതൽ 3.08 വരെ)

3. ഭക്തിയോഗ പ്രകാരം പ്രാധാന്യം

a. ക്ഷേത്രം സന്ദർശിക്കുന്നതിലൂടെ, വ്യക്തിക്ക് ക്ഷേത്രത്തിലെ സാത്ത്വികത ലഭിക്കുന്നു. കൂടാതെ, അവിടെയുള്ള സാത്ത്വിക അന്തരീക്ഷം ദേവതയോടുള്ള ഭക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

b. ക്ഷേത്രത്തിൽ പൂജ, അഭിഷേകം തുടങ്ങിയ ധാർമികമായ ചടങ്ങുകളിലും ദീപാരാധന സമയത്തും, ദേവതയുടെ ചൈതന്യ കണങ്ങൾ ദേവതയുടെ വിഗ്രഹത്തിലേക്ക് വലിയ അളവിൽ ആകർഷിക്കപ്പെടുന്നു. അതിനാൽ, ആ സമയത്ത് ക്ഷേത്രത്തിൽ സന്നിഹിതനായിരിക്കുന്ന ഭക്തർക്ക് ആ ദേവതാതത്ത്വത്തിന്‍റെ പ്രയോജനം ലഭിക്കുന്നു.

c. സ്വയംഭൂ ക്ഷേത്രങ്ങളിലും (ഉദാ. പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ), അതുപോലെ ഗുരുക്കന്മാർ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും ഊർജ്ജത്തിന്‍റെയും ചൈതന്യത്തിന്‍റെയും അളവ് കൂടുതലായതിനാൽ, അത്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഭക്തർക്ക് കൂടുതൽ പ്രയോജനകരമാണ്.

4. ജ്ഞാനയോഗ പ്രകാരം പ്രാധാന്യം

‘ദ്രഷ്ട ദൃശ്യവശാത് ബദ്ധഃ, ദൃശ്യാഭാവാത് വിമുച്യതേ’, അതായത് ‘ദർശകൻ (ജീവൻ) ദർശനത്താൽ ബന്ധിതനാണ്, ദർശനം ഇല്ലാതാകുമ്പോൾ അവൻ സ്വതന്ത്രനാകുന്നു’, ഉദാഹരണത്തിന്, ആഗ്രഹിച്ച ഭക്ഷണം അവന്‍റെ മുന്നിൽ കാണുമ്പോൾ, അവൻ അത് കഴിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ മറ്റ് സമയങ്ങളിൽ അത് അങ്ങനെയല്ല. ദർശനങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. അപ്പോൾ എപ്പോഴാണ് ദർശനം ഇല്ലാതാകുക? ആ ദർശകൻ സ്വതന്ത്രനാകാൻ ഒരേയൊരു മാർഗമേയുള്ളൂ, അത്തരം ദർശനങ്ങൾ ദർശകന്‍റെ മുമ്പാകെ വയ്ക്കുക എന്നതാണ്, അതായത്, ആ ദർശനങ്ങളിൽ ബന്ധിതനാകുമ്പോൾ, അത് അവനെ സ്വതന്ത്രനാക്കാൻ സഹായിക്കും, അതായത്, അവന്‍റെ മനോഭാവം തമോഗുണത്തിൽ നിന്ന് രജോഗുണത്തിലേക്കും രജോഗുണത്തിൽ നിന്നും സത്ത്വഗുണത്തിലേക്കും പ്രവേശിക്കും. ബന്ധിതനായ ദർശകനെ സ്വതന്ത്രമാക്കുന്ന ദർശനങ്ങളിലൊന്നാണ് ‘ക്ഷേത്രം’. ക്ഷേത്രത്തിൽ, ദൈവത്തിന്‍റെ അവതാരങ്ങളുടെ ജനനത്തെയും ലീലകളെയും, ഭക്തരുടെ സ്തുതികളെയും സ്തുതിക്കുന്ന പ്രഭാഷണങ്ങളും സ്തുതിഗീതങ്ങളും നടത്തപ്പെടുന്നു, ഇത് ആത്മീയ മനോഭാവത്തിന് സഹായകമാണ്. അവ ശ്രവിക്കുന്നതിലൂടെ, ശ്രോതാക്കളുടെ ധ്യാനം നടക്കുന്നു, അതിന്‍റെ ഫലം ഏകാഗ്രതയാണ്, അതുവഴി ആത്മസാക്ഷാത്കാരത്തിന് സഹായിക്കുന്നു. ‘

സന്ദർഭം : ക്ഷേത്രദർശനത്തെക്കുറിച്ചുള്ള സനാതൻ സംസ്ഥയുടെ ഗ്രന്ഥങ്ങൾ