ദത്താത്രേയന്‍റെ ഉപാസന

ദത്താത്രേയൻ

datta

 

ഉപാസനയിലെ സവിശേഷതകൾ

1. വർണാശ്രമോചിതമായ ആചാരധർമങ്ങളുടെ അണുവിടതെറ്റാതെ പാലനം

2. യോഗമാർഗവും ശക്തിപാത ദീക്ഷയും അനുസരിച്ചുള്ള ഉപാസന

3. സമ്പ്രദായത്തിന്‍റെ മര്യാദകൾ കൃത്യമായി പാലിക്കേണ്ടതിന് മഹത്ത്വം നൽകുന്നു.

4. അതികഠിനമായ അനുഷ്ഠാനങ്ങളും കായാക്ലേശവും

5. ശുചിത്വവും ശുദ്ധിയുമായി ബന്ധപ്പെട്ട ചിട്ടകളുടെ കൃത്യമായ പാലനം

6. ദത്താത്രേയന്‍റെ പൂജയ്ക്കു മുമ്പ് ദത്താത്രേയ തത്ത്വവുമായി ബന്ധപ്പെട്ട സാത്ത്വികമായ കോലം വരയ്ക്കുക.

വ്യാഴാഴ്ച ദിവസങ്ങളിലോ ദത്താത്രേയ ജയന്തി ദിവസമോ വീട്ടിൽ അല്ലെങ്കിൽ ദത്താത്രേയ ക്ഷേത്രത്തിൽ ദത്താത്രേയ തത്ത്വത്തെ ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന സാത്ത്വിക കോലം വരയ്ക്കുക. ഇത്തരം കോലം വരച്ചാൽ അവിടുത്തെ അന്തരീക്ഷം ദത്താത്രേയ തത്ത്വത്താൽ പൂരിതമാകുകയും ഭക്തന്മാർക്ക് അതിന്‍റെ ഗുണമുണ്ടാകുകയും ചെയ്യും.

7. ദത്താത്രേയന്‍റെ ഉപാസനയിൽ പെട്ട ചില നിത്യ ആചാരങ്ങൾ

ഓരോ ദേവതയുടേയും ഉപാസനാശാസ്ത്രം നിശ്ചിതമാണ്. അതായത് ഒാരോ ദേവതയുടെയും ഉപാസനയിൽ ഉൾപ്പെടുന്ന ഓരോ ആചാരവും ഒരു പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്. ഈ ആചാരങ്ങളിലൂടെ ഉപാസകന് ആ ദേവതയുടെ തത്ത്വത്തിന്‍റെ ഗുണം കൂടുതലായി ലഭിക്കുന്നു. ദത്താത്രേയന്‍റെ ഉപാസനയിലെ ചില നിത്യ ആചാരങ്ങളെക്കുറിച്ച് സനാതനിലെ സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിലിന് ഈശ്വരകൃപയാൽ ലഭിച്ച ജ്ഞാനം താഴെ പട്ടികയിൽ കൊടുക്കുന്നു. ഇവയും മറ്റു പല ആചാരങ്ങൾക്കു പിന്നിലുള്ള ശാസ്ത്രവും സനാതന്‍റെ ഗ്രന്ഥസംഹിത ’ധാർമികമായ കാര്യങ്ങൾ’ എന്നതിൽ വിശദീകരിച്ചിട്ടുണ്ട്.

ഉപാസനയിലെ ആചാരം അതിന്‍റെ വിവരണം
1. ദത്താത്രേയ പൂജയ്ക്കു മുമ്പ് ഉപാസകൻ ചന്ദനം ഏതു രീതിയിൽ തൊടണം? മോതിരവിരൽ കൊണ്ട് ശ്രീ വിഷ്ണു ഭഗവാനെ പോലെ കുത്തനെയുള്ള രണ്ടു വരകൾ
2. ദത്താത്രേയനെ ഏതു വിരൽ കൊണ്ട് ചന്ദനം തൊടിയിക്കണം? മോതിര വിരൽ കൊണ്ട് തൊടിയിക്കണം
3. പൂക്കൾ അർപ്പിക്കുക

a. ഏതു പൂക്കളാണ് അർപ്പിക്കേണ്ടത്?

b. എത്ര എണ്ണം അർപ്പിക്കണം?

c. എപ്രകാരം അർപ്പിക്കണം?

 

പിച്ചി, നിശാഗന്ധി

ഏഴോ ഏഴിന്‍റെ ഗുണിതങ്ങളോ

ഞെട്ട് ദേവതയുടെ ദിശയിലേക്കായിരിക്കണം

4. ചന്ദനത്തിരി ഉഴിയുക

a. താരക ഉപാസനയിൽ ഏതു സുഗന്ധമുള്ള ചന്ദനത്തിരി ഉപയോഗിക്കണം?

b. മാരക ഉപാസനയിൽ ഏതു സുഗന്ധമുള്ള ചന്ദനത്തിരി ഉപയോഗിക്കണം?

c. എത്ര എണ്ണം ഉപയോഗിക്കണം?

d.ചന്ദനത്തിരി ഏത് രീതിയിലാണ് ഉഴിയേണ്ടത്?

 

ചന്ദനം, താഴന്പൂവ്, മുല്ല, പിച്ചി, അംബർ എന്നീ സുഗന്ധങ്ങൾ


ഹീനയുടെ സുഗന്ധമുള്ള


രണ്ട്

വലതു കൈയിലെ പെരുവിരലും ചൂണ്ടു വിരലും കൊണ്ട് ചന്ദനത്തിരി പിടിച്ചുകൊണ്ട് ഘടികാര സൂചിയുടെ ദിശയിൽ 3 തവണ ഉഴിയുക.

5. പൂജയിൽ ഏതു സുഗന്ധ തൈലമാണ് അർപ്പിക്കേണ്ടത്? രാമച്ചം
6. ദത്താത്രേയന് ചുരുങ്ങിയത് എത്ര പ്രദക്ഷിണം വയ്ക്കണം? ഏഴ്

8. ദത്താത്രേയന്‍റെ പാദുകം, അത്തിമരം എന്നിവയുടെ പൂജ

ചില സ്ഥലങ്ങളിൽ സഗുണ വിഗ്രഹമല്ലാതെ പാദുകം അല്ലെങ്കിൽ അത്തിമരത്തെ പൂജിക്കുന്നു.

9. സത്യദത്തപൂജ (സത്യനാരായണ പൂജ പോലുള്ള പൂജ)

10. ഗുരുചരിത്ര പാരായണം

ദത്താത്രേയ ഭക്തന്മാർ ഭക്തിഭാവത്തോടെ ഗുരുചരിത്രം എന്ന ഗ്രന്ഥത്തിന്‍റെ പാരായണം നടത്തുകയോ അത് വായിക്കുകയോ ശവ്രിക്കുകയോ ചെയ്യുന്നു.

11. ശ്രീ ദത്തജയന്തി

മാർഗശീർഷ മാസം പൌർണമി ദിവസം ദത്താത്രേയ ഭക്തന്മാർ ശ്രീ ദത്തജയന്തി ആഘോഷിക്കുന്നു. ഈ ഉത്സവത്തിന് മുമ്പ് ഏഴ് ദിവസം ഗുരുചരിത്ര പാരായണം നടത്തുന്നു. ഇതിനെ ഗുരുചരിത്ര സപ്താഹം എന്നു പറയുന്നു. ഭജന, പൂജ, പിന്നീട് പ്രത്യേകിച്ച് കീർത്തനം മുതലായ ഭക്തിയുടെ വ്യത്യസ്ത രീതികൾ പ്രചാരത്തിലുണ്ട്. മഹാരാഷ്ട്രയിൽ ഔദുംബരും നരസോബ വാഡി, കർണാടകയിൽ ഗാൺഗാപൂർ എന്നീ ദത്തക്ഷേത്രങ്ങളിൽ ഈ ഉത്സവത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

12. ദത്താത്രേയ ഭഗവാനോട് ചെയ്യേണ്ട പ്രാർഥന

1. ഭഗവാനെ, എപ്രകാരമാണോ അങ്ങയ്ക്ക് 24 ഗുണഗുരുക്കന്മാരുള്ളത് അപ്രകാരം ഒാരോരുത്തരിലുമുള്ള നല്ല ഗുണങ്ങൾ കണ്ടു പഠിക്കുവാനുള്ള മനോഭാവം എന്നിലും ഉണ്ടാക്കി തരണേ, എന്ന് അങ്ങയുടെ ചരണങ്ങളിൽ പ്രാർഥിക്കുന്നു.

2. ഭഗവാനെ, ഭുവലോകത്ത് തങ്ങി നിൽക്കുന്ന എന്‍റെ അതൃപ്തരായ പിതൃക്കൾക്ക് മുമ്പോട്ടുള്ള ഗതി നൽകണേ.

3. ഭഗവാനെ, അതൃപ്തരായ പിതൃക്കളാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടിൽനിന്നും എന്നെ രക്ഷിക്കണേ. അങ്ങയുടെ സംരക്ഷണ കവചം എനിക്കു ചുറ്റും എപ്പോഴും ഉണ്ടാകണേ, എന്ന് അങ്ങയുടെ ചരണങ്ങളിൽ പ്രാർഥിക്കുന്നു.

13. ദത്ത സമ്പ്രദായത്തിലെ സാധനാമന്ത്രം – ’ശ്രീ ഗുരുദേവ് ദത്ത്’

ദത്താത്രേയൻ ഗുരുദേവനാകുന്നു. അതിനാൽ അദ്ദേഹത്തിന്‍റെ ഉപാസനയും ഗുരുരൂപത്തിൽ നടത്തേണ്ടിയിരിക്കുന്നു. പൂജ, ആരതി, ഭജന മുതലായ ഉപാസനാരീതികളിലൂടെ ദേവതയുടെ തത്ത്വത്തിന്‍റെ ഗുണം നമുക്ക് കിട്ടുന്നു; എന്നിരുന്നാലും ഈ ഉപാസനകൾ ചെയ്യുന്നതിന് പല പരിമിതികളുള്ളതിനാൽ ഫലവും കുറവായിരിക്കും. ദേവതാതത്ത്വത്തിന്‍റെ ഗുണം നിരന്തരം ലഭിക്കണമെങ്കിൽ ഉപാസനയും നിരന്തരമായി ചെയ്യേണ്ടതാണ്. നിരന്തരമായി ചെയ്യാവുന്ന ഉപാസന ഒന്നേ ഉള്ളു. അതാണ് നാമജപം. ദത്താത്രേയ ഭഗവാന്‍റെ പല നാമങ്ങളിൽനിന്നും ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം കൂടുതൽ പ്രചലിതമാണ്. ദത്താത്രേയ ഉപാസകന്മാർ ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം നിരന്തരമായി ജപിക്കക.

ദത്താത്രേയൻ പരമുഗുരു ആയതിനാൽ മനുഷ്യരൂപത്തിൽ വേറെ ഗുരുവിനെ സ്വീകരിക്കുന്ന പരമ്പര ദത്തസമ്പ്രദായത്തിൽ ഇല്ല.

14. കാലാനുസരണം ആവശ്യമായ ഉപാസന

ആധ്യാത്മിക ഉയർച്ചയ്ക്കായി സ്വയം ഉപാസനയും ധർമാചരണവും ചെയ്യുന്നത് ’വ്യഷ്ടി സാധന’ ആകുന്നു. കലിയുഗത്തിലെ ഈ കാലഘട്ടത്തിൽ സമൂഹത്തിൽ രജ-തമോഗുണങ്ങളുടെ പ്രാബല്യം അധികമാണ്. ആയതിനാൽ സമൂഹത്തിൽ സാത്ത്വികത വർധിപ്പിക്കുന്നതിനായി സ്വയം സാധനയും ധർമാചരണവും ചെയ്യുന്നതിനോടൊപ്പം തന്നെ സമൂഹത്തെയും സാധനയും ധർമാചരണവും ചെയ്യുവാനായി പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതാണ് ’സമഷ്ടി സാധന’.

ദത്താത്രേയ ഭഗവാന്‍റെ ഉപാസന പൂർണമാകണമെങ്കിൽ ദത്താത്രേയ ഭക്തന്മാർ വ്യഷ്ടി സാധനയും സമഷ്ടി സാധനയും രണ്ടും ചെയ്യേണ്ടതാണ്. വ്യഷ്ടി-സമഷ്ടി സാധനയെക്കുറിച്ച് വിശദമായ വിവരം സനാതൻ സംസ്ഥയുടെ ’വ്യഷ്ടി-സമഷ്ടി സാധന’ എന്ന ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.

14 A. ദത്താത്രേയന്‍റെ ഉപാസനയെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കുക

മിക്ക ഹിന്ദുക്കളിലും നമ്മുടെ ദേവീദേവന്മാർ, ആചാരങ്ങൾ, സംസ്കാരങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവയെക്കുറിച്ച് വിശ്വാസവും ആദരവും ഉണ്ടായിരിക്കും; എന്നാൽഅവർക്ക് ഉപാസനയ്ക്കു പിന്നിലുള്ള ധർമശാസ്ത്രത്തെക്കുറിച്ച് അറിവുണ്ടാവില്ല. ശാസ്ത്രം മനസ്സിലാക്കി ധർമാചരണം ശരിയായ രീതിയിൽ ചെയ്താൽ ഫലപ്രാപ്തി അധികമായിരിക്കും. ആയതിനാൽ ദത്താത്രേയ ഉപാസനയിൽ ഉൾപ്പെടുന്ന വിവിധ കാര്യങ്ങൾക്കു പിന്നിലുള്ള ശാസ്ത്രവും അവ ചെയ്യേണ്ട ശരിയായ രീതിയും സമൂഹത്തെ പഠിപ്പിക്കേണ്ടത് കാലാനുസൃതമായി ഇപ്പോൾ ചെയ്യേണ്ട ഏറ്റവും ശേഷ്ഠ്രമായ സമഷ്ടി സാധനയാണ്.

സനാതൻ സംസ്ഥ ദത്താത്രേയ ഭഗവാന്‍റെ ഉപാസനയിൽ ഉൾപ്പെടുന്ന കാര്യങ്ങളുടെ ശാസ്ത്രവും അവ ചെയ്യേണ്ട ശരിയായ രീതിയെക്കുറിച്ചും ഗ്രന്ഥങ്ങൾ, ധർമപഠന ഫലകങ്ങൾ എന്നിവ തയ്യാറാക്കിയിരിക്കുന്നു. ദത്താത്രേയ ഭക്തന്മാർക്ക് അവരുടെ സുഹൃത്തക്കൾ, മറ്റു ദത്താത്രേയ ഭക്തന്മാർ എന്നിവർക്ക് ഈ ഗ്രന്ഥങ്ങളുടെ സഹായത്തോടെ ദത്താത്രേയ ഉപാസനയെക്കുറിച്ച് മാർഗനിർദേശം നൽകാവുന്നതാണ്.

ധർമാഭിമാനികൾക്കും സംഘടനകൾക്കും ക്ഷേത്ര സമിതികൾക്കും ’ധർമപഠന ഫലക’ങ്ങൾ പൊതുസ്ഥലങ്ങളിലോ ക്ഷേത്ര പരിസരങ്ങളിലോ പതിപ്പിക്കുവാൻ സഹായിക്കാവുന്നതാണ്. അതുപോലെ തന്നെ ഇവ പതിപ്പിക്കുവാനായി ധന സഹായവും നൽകാവുന്നതാണ്. ധർമപഠന ഫലങ്ങളെക്കുറിച്ച് കൂടുതൽ വിവരം അതിനെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.

14 B. ക്ഷേത്രങ്ങളുടെ പവിത്രത നിലനിർത്തുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും ചെയ്യുക

ക്ഷേത്രങ്ങളിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെ തടയുക.

1. ദർശനത്തിനായി തിരക്ക് കൂട്ടാതിരിക്കുക. വരിയിൽ ശാന്തമായി നിന്നുകൊണ്ട് ദർശനത്തിനു പോകുക. ശാന്തതയോടെയും ഭക്തിയോടെയും ഭഗവാനെ ദർശിച്ചാൽ മാത്രമേ ദർശനത്തിന്‍റെ യഥാർഥ ഗുണം ലഭിക്കുകയുള്ളൂ.

2. ക്ഷേത്രത്തിൽ ബഹളം ഉണ്ടാക്കാതിരിക്കുക. ബഹളം ഉണ്ടാക്കിയാൽ ക്ഷേത്രത്തിലെ സാത്ത്വികത കുറയുന്നു. മാത്രമല്ല, ദർശനത്തിനു വന്നിട്ടുള്ളതോ നാമം ജപിക്കുകയോ ധ്യാനത്തിലിരിക്കുകയോ ചെയ്യുന്ന ഭക്തന്മാർക്ക് ഇതു കാരണം ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്.

3. ചില ക്ഷേത്രങ്ങളിൽ ഭക്തന്മാരെ വഴിപാട് നടത്തുവാനോ കാണിക്ക അർപ്പിക്കുവാനോ നിർബന്ധിക്കുന്നു. ഇങ്ങനെയുള്ള സമയങ്ങളിൽ വിനയത്തോടെ വിസമ്മതിക്കുക.

4. ക്ഷേത്രാംഗണം വൃത്തിയാക്കി വയ്ക്കുക. പ്രസാദത്തിന്‍റെ പാകറ്റുകൾ, നാളികേരത്തിന്‍റെ ചിരട്ട, കർപ്പൂരത്തിന്‍റെ പാകറ്റുകൾ മുതലായവ ക്ഷേത്രാംഗണത്തിൽ കണ്ടു കഴിഞ്ഞാൻ അവ എടുത്ത് ചവിറ്റു കുട്ടയിൽ ഇടുക.

ക്ഷേത്രത്തിന്‍റെ സാത്ത്വികത നിലനിർത്തുന്നത് ഒാരോ ഭക്തന്മാരുടെയും കടമയാണ്. ആയതിനാൽ മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങൾ, ശാന്തിക്കാർ, ക്ഷേത്ര സമിതി അംഗങ്ങൾ എന്നിവരെ വിനയത്തോടെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കുക.

14 C. ദത്താത്രേയ ഭഗവാനെ ആക്ഷേപിക്കുന്നത് തടയുക

ഈയിടെയായി പലരും ദേവീദേവന്മാരെ വിവിധ തരത്തിൽ അവഹേളിക്കുന്നു, ഉദാ. ഹിന്ദുദ്രോഹി ചിത്രകാരനായ എം. എഫ്. ഹുസൈൻ ഹിന്ദു ദേവീദേവന്മാരുടെ നഗ്ന ചിത്രങ്ങൾ വരച്ച് അവ പരസ്യമായി വിൽക്കാറുണ്ട്. പുസ്തകങ്ങൾ, പ്രസംഗങ്ങൾ, പോസ്റ്ററുകൾ എന്നിവയിലൂടെ ദേവീദേവന്മാരെ അപമാനിക്കുന്നു, ദേവീദേവന്മാരുടെ വേഷം ധരിച്ച് ഭിക്ഷ യാചിക്കുന്നു, ധനലാഭത്തിനായി പരസ്യങ്ങളിൽ ദേവതകളെ ’മോഡലാ’യി ഉപയോഗിക്കുന്നു. സിനിമകൾ-നാടകങ്ങൾ എന്നിവയിലൂടെ അനവധി തവണ അവഹേളന നടക്കുന്നു.

സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’ദത്താത്രേയൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment