ജങ്ക് ഫുഡ് ഉപേക്ഷിക്കൂ ആയുർവേദം സ്വീകരിക്കൂ !

യൂണിവേഴ്സിറ്റി കാമ്പസിൽ ജങ്ക് ഫുഡ് നിരോധിക്കാനുള്ള പ്രമേയം അടുത്തിടെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ എടുത്തിരുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചൈനീസും മറ്റ് ജങ്ക് ഫുഡുകളും വിൽക്കുന്ന ഭക്ഷണ വണ്ടികളെ പുറത്താക്കും. വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് ഭരണകൂടം എടുത്ത ഈ തീരുമാനം തീർച്ചയായും പ്രശംസനീയമാണ്. എന്നിരുന്നാലും, ഇത് വിദ്യാർത്ഥികളുടെ ജീവിതത്തിൽ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കില്ല. അതിനാൽ ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്നും രാജ്യത്ത് എവിടെയും ജങ്ക് ഫുഡ് വണ്ടികൾ സ്ഥാപിച്ചിട്ടില്ലെന്നും ഭരണകൂടം ഉറപ്പാക്കണം.

ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്ന് യുവാക്കൾ മാത്രമല്ല, സ്കൂൾ കുട്ടികൾ പോലും ഇതിന് ഇരയാകുന്നു. സാത്ത്വികവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്ന ശീലം കുറയുകയും ജങ്ക് ഫുഡ് കഴിക്കുന്ന ശീലംവളരുകയും ചെയ്യുന്നു. ജങ്ക് ഫുഡ് നിർത്തണമെങ്കിൽ വെറും യൂണിവേഴ്സിറ്റി ക്യാമ്പസുക്കളിൽനിന്നുമാത്രം ഒഴിവാക്കിയിട്ട് കാര്യമില്ല കാരണം മറ്റ് സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാൻ കഴിയുന്നു. അതിനാൽ അവ രാജ്യമെമ്പാടും നിരോധിക്കേണ്ടതുണ്ട്.

ശാരീരിക ശക്തിയോടൊപ്പം മാനസിക ശേഷി കുറയ്ക്കുന്ന ജങ്ക് ഫുഡാണ് പുതിയ തലമുറയെ ആകർഷിക്കുന്നത്. ഈ അറിവ് ഉണ്ടായിരുന്നിട്ടും ശരീരത്തിൽ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുന്നതുവരെ ‘ലഘുഭക്ഷണ തത്ത്വചിന്ത’ നമ്മളെ വളരെയധികം സ്വാധീനിക്കുന്നു. ജീവിതം ആസ്വാദനത്തിനായുള്ളതാണ് എന്നതാണ് ഇന്ന്പ ലരുടെയും കാഴ്ചപ്പാട്. ഇന്ന് ഭക്ഷണം ബ്രഹ്മമാണെന്ന ആശയം ആ൪ക്കും അറിയില്ല. ശരീരത്തെ പരിപോഷിപ്പിക്കുന്നതിന് ഭക്ഷണം ആവശ്യമാണെന്ന് ആയുർവേദം പറയുന്നു. ഭക്ഷണം കഴിക്കുന്നത് ഒരു യജ്ഞ കർമ്മം പോലെയാണെന്ന് ഹിന്ദു ധർമ്മം പഠിപ്പിക്കുന്നു. ആത്മീയ പരിശീലനം നടത്താൻ നാം ശരീരത്തെ പരിപാലിക്കേണ്ടതുണ്ടെന്നും ഇത് പഠിപ്പിക്കുന്നു. എന്നാൽ ഇന്ന് ഈ ഉന്നതമായ വീക്ഷണം ആരിലും കാണുന്നില്ല. ഭക്ഷണത്തോടുള്ള ആ൪ത്തിയും ആസക്തിയും പൂർത്തീകരിക്കാനാണ് മനുഷ്യൻ ജങ്ക് ഫുഡ് സൃഷ്ടിച്ചതെന്ന് പറയുന്നതിൽ തെറ്റില്ല. സമ്പന്നത ഉണ്ടെങ്കിലും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം അനാരോഗ്യകരമായ മനസ്സിന്റെ സൂചകമല്ലാതെ മറ്റൊന്നുമല്ല.

ജങ്ക് ഫുഡ് ഒഴിവാക്കുകയും ആയുർവേദം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം. ഒരു ഉത്തമ ശരീരത്തിന് മാത്രമല്ല, മനസ്സിന്റെയും ബുദ്ധിയുടെയും നല്ല പരിപോഷണത്തിനായി സാത്ത്വിക ആഹാരം കഴിക്കാൻ ആയുർവേദം നിർബന്ധിക്കുന്നു. നാം കഴിക്കുന്ന ആഹാരം എപ്രകാരമാണോ അപ്രകാരമായി മാറും നമ്മുടെ സ്വഭാവവും. ആരോഗ്യകരമായ മനസ്സും ബുദ്ധിയും ശരീരവും വേണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. അതിനാൽ ആ ഭക്ഷണം പോഷകഗുണമുള്ളതാക്കാൻ മണ്ണ് ഫലഭൂയിഷ്ഠമായിരിക്കണം. ജങ്ക് ഫുഡിന്റെ ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തണം. അതിനായി ഇന്നത്തെ രാഷ്ട്രീയക്കാർ അത് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കണം. അപ്പോൾ മാത്രമേ ആരോഗ്യമുള്ളതും യഥാർത്ഥത്തിൽ പക്വതയുള്ളതുമായ ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ.

– ശ്രീമതി. പ്രാജക്ത പുജാർ, പുണേ

സന്ദ൪ഭം : സനാതൻ പ്രഭാത് ദിനപത്രം