ഗുരുപൂർണിമ മഹോത്സവം

ശാസ്ത്രമനുസരിച്ച് പ്രതികൂല
കാലഘട്ടങ്ങളിൽ ഗുരുപൂർണിമ ആഘോഷിക്കുന്ന വിധം
(കൊറോണയുടെ പശ്ചാത്തലത്തിൽ)

വ്യാസപൂർണിമ അതായത് ഗുരുപൂർണിമ ശകവർഷ ആഷാഢ പൂർണിമ ദിനത്തിനാണ് ആഘോഷിക്കുന്നത്. ഈ ദിവസം ഭക്തന്മാരും ശിഷ്യന്മാരും അവരവരുടെ പരന്പരയനുസരിച്ച് ഒത്തുകൂടി ഗുരുപൂർണിമ ആഘോഷിക്കുന്നു. പക്ഷേ ഇക്കൊല്ലം കൊറോണ മഹാമാരി കാരണം എല്ലാവർക്കും ഒത്തു കൂടാനും ഗുരുപൂർണിമ ആഘോഷിക്കാനും കഴിയുകയില്ല. ഇത്തരം പ്രതികൂല സ്ഥിതിയിൽ ഹിന്ദു ധർമം അനുസരിച്ച് ചെയ്യാവുന്ന പരിഹാരങ്ങളെക്കുറിച്ച് മനസ്സിലാക്കാം. ഇതിനെ ആപത്ത് ധർമം എന്നാണ് പറയുന്നത്. ആപത്ത് കാലങ്ങളിൽ, അതായത് വിപരീത സാഹചര്യങ്ങളിൽ ആചരിക്കേണ്ട ധർമത്തെയാണ് ആപത്ധർമം എന്നു പറയുന്നത്. ഇതിൽ നിന്നും ഹിന്ദുധർമം എത്ര വിശാലവും ആഴമുള്ളതുമാണ് എന്നു നമുക്ക് മനസ്സിലാകും. ഈ ലേഖനം ഹിന്ദു ധർമത്തിന്റെ സമാനതകളില്ലാത്ത സവിശേഷതകളെ ഉയർത്തി കാണിക്കുന്നു.

1. ഗുരുപൂർണിമ ദിവസം വീട്ടിൽ ഇരുന്നു തന്നെ ഭക്തിയോടെ ഗുരുവിന്റെ മാനസപൂജ നടത്തിയാലും ഗുരുതത്ത്വത്തിന്റെ ഗുണം ലഭിക്കും : ഗുരുപൂർണിമ ദിവസം ശിഷ്യന്മാരും ഭക്തന്മാരും അവരുടെ ഗുരുവിനെ ദർശിക്കാനും കൃതജ്ഞത അർപ്പിക്കാനും പ്രയത്നിക്കുന്നു. അവനവന്റെ വിശ്വാസമം അനുസരിച്ച് ചിലർ ശ്രീ ഗുരുവിനെ എന്നാൽ ചിലർ അവരുടെ രക്ഷിതാക്കളെയോ, അധ്യാപകരെയോ, പുരോഹിതരെയോ, മോക്ഷ ഗുരുവിനെയോ (ആത്മീയ മാർഗത്തിലൂടെ മോക്ഷത്തിന്റെ പാതയിലേക്ക് നയിക്കുന്ന ഗുരു) ദർശിച്ച് അവരുടെ ചരണങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്നു. ഈ വർഷം കൊറോണയുടെ പശ്ചാത്തലത്തിൽ, വീട്ടിൽ ഇരുന്ന് ശ്രീ ഗുരുവിന്റെ പടം വച്ച് പൂജിക്കുകയോ, ഭക്തിയോടെ മാനസപൂജ നടത്തുകയോ ചെയ്താലും ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കും.

2. എല്ലാ ഭക്തും ഒരേ സമയത്ത് പൂജ ചെയ്താൽ, ഒരുമയുടെ ശക്തി കാരണം അവർക്ക് കൂടുതൽ ഗുണം ലഭിക്കും : കഴിവതും ഒരു പരന്പരയിലെ എല്ലാ ഭക്തജനങ്ങളും മുൻകൂടി സമയം നിശ്ചയിച്ച് അവരുടെ വീടുകളിൽ ഒരേ സമയത്ത് തന്നെ പൂജ ചെയ്യുക. ഇങ്ങനെ പൂജ നടത്തുന്പോൾ ഒരുമയുടെ ശക്തി കാരണം കൂടുതൽ ഗുണം ലഭിക്കുന്നു.

A. പൂജയ്ക്കുള്ള ഏറ്റവും ഉത്തമമായ സമയം രാവിലെയാണ്. രാവിലെ പൂജ ചെയ്യാൻ സൌകര്യമുള്ളവർ അതിനുള്ള സമയം തീരുമാനിക്കുക.

B. വല്ല ഒഴിവാക്കാൻ പറ്റാത്ത കാരണത്താൽ രാവിലെ പൂജ ചെയ്യാൻ അസൌകര്യം ആണെങ്കിൽ, സൂര്യാസ്തമയത്തിനു മുന്പ് ഒരു സമയം നിശ്ചയിച്ചു പൂജ നടത്താം; പക്ഷേ സന്ധ്യക്ക് 7 മണിക്ക് മുന്പ് തന്നെ പൂജ നടത്തണം.

C. നിശ്ചയിക്കപ്പെട്ട സമയത്ത് പൂജ ചെയ്യാൻ പറ്റിയില്ലെങ്കിൽ, സൂര്യാസ്തമയത്തിനു മുന്പ് ഏതെങ്കിലും സമയത്ത് പൂജ ചെയ്യാം.

D. അവനവന്റെ ഗുരുപരന്പര അനുസരിച്ച് വീട്ടിൽ ശ്രീ ഗുരുവിന്റെ പടം, വിഗ്രഹം, ശ്രീ ഗുരുവിന്റെ പാദുകം എന്നിവ പൂജിക്കുക.

E. പടം, വിഗ്രഹം അല്ലെങ്കിൽ പാദുകത്തിൽ ചന്ദനം ചാർത്തിയ ശേഷം പുഷ്പങ്ങൾ സമർപ്പിക്കുക. ചന്ദനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നീ ഉപചാരങ്ങൾ സമർപ്പിച്ചുകൊണ്ട് പഞ്ചോപചാര പൂജ ചെയ്യുക. ഒടുവിൽ ശ്രീ ഗുരുവിന്റെ ആരതി ചെയ്യുക.

F. പൂജാദ്രവ്യങ്ങൾ ഇല്ലാത്തതു കാരണം പൂജ ചെയ്യാൻ സാധിക്കാത്തവർ ഗുരുവിന്റെയോ ഇഷ്ടദേവതയുടെയോ മാനസ പൂജ ചെയ്യുക.

G. പിന്നീട് ഗുരു നൽകിയ മന്ത്രം ജപിക്കുക. തന്റെ ജീവിതത്തെ അനുഗ്രഹിച്ചു പുഷ്ടിപ്പെടുത്തി, വിവിധ തരം അനുഭൂതികൾ നൽകിയത് ഓർത്തുകൊണ്ട് ശ്രീ ഗുരുവിന് കൃതജ്ഞത സമർപ്പിക്കുക.

H. അതോടൊപ്പം നാം അന്തർമുഖത്വം പാലിച്ച് കഴിഞ്ഞ കാലത്തെ കുറിച്ച് വിശകലനം ചെയ്യുക. കഴിഞ്ഞ വർഷം ആത്മീയ സാധന ചെയ്യുന്നതിന് എവിടെ എനിക്ക് കുറവ് വന്നു? ശ്രീ ഗുരു പഠിപ്പിച്ചു തന്ന കാര്യങ്ങൾ നമ്മൾ എത്രത്തോളം ആചരിച്ചു, എന്നിവയെക്കുറിച്ച് അവലോകനം ചെയ്യുക.

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം