ഗുരുപൂർണിമയോടനുബന്ധിച്ച് പരാത്പര ഗുരു ഡോക്ടർ ആഠവലേജിയുടെ സന്ദേശം (2021)

പരാത്പര ഗുരു ഡോക്ടർ ആഠവലേ

ധർമ സംസ്ഥാപനത്തിന് വേണ്ടി
സർവസ്വവും സമർപ്പിക്കുവാൻ തയ്യാറാകുക !

ഗുരുപൂർണിമ ഗുരുവിനോടുള്ള തന്റെ കൃതജ്ഞത സമർപ്പിക്കാനുള്ള ദിവസമാണ്. ഈ ദിവസം ഓരോ വിശ്വാസിയും തന്റെ ഹിന്ദു ആദ്ധ്യാത്മിക ഗുരുവിന്, തന്റെ കഴിവനുസരിച്ച് ശരീരം, മനസ്സ്, ധനം എന്നിവ കൃതജ്ഞത ഭാവത്തിൽ സമർപ്പിക്കുന്നു. ശരീരം, മനസ്സ്, ധനം എന്നിവയുടെ അർപ്പണത്തിന്, അധ്യാത്മത്തിൽ അനന്യസാധാരണമായ മഹത്ത്വം ഉണ്ട്. എന്നാൽ ഗുരുതത്ത്വത്തിന് ശിഷ്യന്റെ ഒരു ദിവസത്തെ ശരീരത്തിന്റെയും, മനസ്സിന്റെയും, ധനത്തിന്റെയും സമർപ്പണമല്ല മറിച്ച് സർവസ്വത്തിന്റെയും സമർപ്പണം ആണ് സ്വീകാര്യമായിട്ടുള്ളത്. സർവസ്വവും സമർപ്പിക്കാതെ ഈശ്വരപ്രാപ്തി ആകില്ല. അതിനാൽ ആദ്ധ്യാത്മികമായി ഉയർച്ച ആഗ്രഹിക്കുന്നവർ സർവസ്വവും സമർപ്പിച്ച് സാധന ചെയ്യേണ്ടതാണ്.

വ്യക്തി ജീവിതത്തിൽ ധർമാചരണം ചെയ്തു ജീവിക്കുന്ന ഒരു വിശ്വാസിയായ ഹിന്ദു ആണെങ്കിലും, ദേശഭക്തനും, ഹിന്ദുത്വനിഷ്ഠനും, സാമൂഹിക സേവകനുമായ സമഷ്ടി സേവനം ചെയ്യുന്ന കർമശീലനുമായ ഹിന്ദു ആണെങ്കിലും സാധന ചെയ്യുന്നതിനായി സർവതിനെയും ത്യജിക്കുന്നത് കഠിനമായി തോന്നിയേക്കാം. അതുമായി താരതമ്യം ചെയ്യുന്പോൾ അവർക്ക് രാഷ്ട്രത്തിനും ധർമത്തിനും വേണ്ടി എല്ലാം സമർപ്പിക്കുക എന്നത് വളരെ എളുപ്പമായി തോന്നും. ഇക്കാലത്ത് ധർമം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സമഷ്ടി സാധന.

ധർമ സംസ്ഥാപനമെന്നാൽ മാതൃകാപരമായ സാമൂഹിക വ്യവസ്ഥിതിയും ഭരണക്രമവും സൃഷ്ടിക്കുന്നതിനു വേണ്ടി കർമനിരതരാകുക എന്നാകുന്നു. കലിയുഗത്തിൽ സമൂഹത്തെ ധർമം ആചരിക്കുവാൻ പഠിപ്പിക്കുന്നതിനു വേണ്ടിയും, മാതൃകാപരമായ ഭരണവ്യവസ്ഥ സ്ഥാപിക്കുന്നതിനുവേണ്ടി നിയമപരമായ സംഘർഷങ്ങൾ ചെയ്യേണ്ടതും അനിവാര്യമാണ്. ആചാര്യ ചാണക്യനും, ഛത്രപതി ശിവജി മഹാരാജാവും ധർമ സംസ്ഥാപനത്തിന് വേണ്ടി സർവസ്വവും ത്യജിച്ചു. അവരുടെ സമർപ്പണം ഒന്നു കൊണ്ടു മാത്രമാണ് ധർമ സംസ്ഥാപനത്തിന്റെ പ്രവർത്തനം സഫലമായത്. ഈ ചരിത്രം നാം എപ്പോഴും ഓർമ വയ്ക്കണം.

അതിനാൽ ധർമനിഷ്ഠരായ ഹിന്ദുക്കളെ, ഈ ഗുരുപൂർണിമ മുതൽ ധർമ സംസ്ഥാപനത്തിനു വേണ്ടി, അതായത് ധർമത്തിൽ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി സർവസ്വവും ത്യജിക്കുന്നതിനായി തയ്യാറാകുക. ഇപ്രകാരം ത്യാഗം ചെയ്യുന്നതിലൂടെ ഗുരുതത്ത്വത്തിന് സ്വീകാര്യമായ രീതിയിലുള്ള ആദ്ധ്യാത്മിക ഉന്നതി ഉണ്ടാകും എന്നത് സുനിശ്ചിതമാണ് !

–  പരാത്പര ഗുരു (ഡോ.) ജയന്ത് ബാലാജി ആഠവലേ, സ്ഥാപകൻ, സനാതൻ സംസ്ഥ