മോക്ഷപ്രാപ്തിയുടെ ആഗ്രഹവും (ജനനമരണ ചക്രങ്ങളിൽ നിന്നു മുക്തി) ധർമ്മത്തെ സേവിക്കാൻ വീണ്ടും വീണ്ടും ജന്മമെടുക്കാനുള്ള ആഗ്രഹവും !

സാധന ചെയ്യുന്നവർ ‘ഇനി ഭൂമിയിൽ ജന്മങ്ങൾ വേണ്ട. ഈ ജന്മത്തിൽ തന്നെ സാധന ചെയ്ത് മോക്ഷം ലഭിക്കണം’, എന്ന് ആഗ്രഹിക്കുന്നു. മറുവശത്ത്, രാജ്യസ്നേഹികളും ധർമ്മസ്നേഹികളും ‘ധർമ്മത്തെ സേവിക്കാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം’, എന്ന് ആഗ്രഹിക്കുന്നു. ഇത് ഒരാളുടെ സ്വന്തം ഇച്ഛയായി കണക്കാക്കപ്പെടുന്നുവെങ്കിൽ, ‘എനിക്ക് ഭൂമിയിൽ ഇനി ജന്മം വേണ്ട’ എന്നതും സ്വന്തം ഇച്ഛയാണ് !

ആത്മീയതയിൽ പ്രായത്തിനല്ല, ആത്മീയ നിലയ്ക്കാണ് പ്രാധാന്യം നൽകുന്നത് !

ഭൗതിക ജീവിതത്തിൽ മുതി൪ന്ന വ്യക്തിക്ക് നാം പ്രണാമം അർപ്പിക്കുന്നു; എന്നാൽ ആത്മീയതയിൽ പ്രായം ഒട്ടും പ്രധാനമല്ല! ഒരു വ്യക്തിയുടെ ആത്മീയ നില പ്രധാനമായതിനാൽ വിശുദ്ധർക്ക് പ്രായം കുറവാണെങ്കിലും അവരെക്കാൾ പ്രായമുള്ള വ്യക്തികളും അവ൪ക്ക് പ്രണാമവും ആദരവും നൽകുന്നു.