ശക്തി – ഉൽപത്തിയും അർഥവും പ്രവർത്തനവും

 

ശക്തി എന്ന വാക്കിന്‍റെ ഉൽപത്തിയും അർഥവും

ശക് (കാര്യക്ഷമതയും കഴിവുമുള്ളത്) എന്ന അർഥമുള്ള ഈ ധാതുവിൽ ക്തിൻ എന്ന പ്രത്യയം കൂട്ടിച്ചേർത്താണ് ശക്തി എന്ന വാക്കുണ്ടായത്. സാമർഥ്യം, പരാക്രമം, പ്രാണൻ ഇവയാകുന്നു ഈ വാക്കിന്‍റെ പ്രധാന അർഥങ്ങൾ. ഓരോ പദാർഥത്തിലും അടങ്ങിയിരിക്കുന്നതും അതിന്‍റെ കാര്യനിർവഹണത്തിന് ആവശ്യമായതും അതിൽനിന്നും ഒരിക്കലും വേർപിരിഞ്ഞു നിൽക്കാത്തതുമായുള്ള വിശിഷ്ട ഗുണമാണ് ശക്തി. ഉദാ. അഗ്നി ശക്തിയുള്ളതും ജ്വലനം അതിന്‍റെ ശക്തിയുമാകുന്നു. ജ്വലനം അഗ്നിയിൽനിന്ന് ഒരിക്കലും വേർപിരിഞ്ഞു നിൽക്കുന്നില്ല. ഇതുപോലെ എല്ലാ പദാർഥങ്ങളിലും വേർപ്പെടുത്താൻ കഴിയാത്ത ഒരു ശക്തിയുണ്ട്. പദാർഥങ്ങൾ അനന്തമായതിനാൽ ശക്തിയും അനന്തമാകുന്നു.

 

പ്രവർത്തനം

A. ഏതൊരു കാര്യവും പൂർണമാകണമെങ്കിൽ ശിവനും ശക്തിയും ആവശ്യമാണ്

ശിവൻ സർവവ്യാപിയും ചൈതന്യയുക്തവും പവിത്രവും എന്നാൽ ചേതനാരഹിതവുമാണ്, എന്നാൽ ശക്തി ചിദ്രൂപിണിയും ചേതനായുക്തവുമാണ്. നിർവികാരമായ അവസ്ഥയിൽ മാത്രമേ ശിവന് ആനന്ദത്തിൽ മുഴുകിയിരിക്കാൻ സാധിക്കുകയുള്ളൂ; എന്നാൽ ശക്തിക്ക് പ്രവർത്തിക്കാതെ ഇരിക്കുവാൻ സാധിക്കുകയില്ല. അചേതനനായ ശിവന് കാര്യം നടപ്പിലാക്കണമെങ്കിൽ ശക്തി ആവശ്യമാണ്. ഏതൊരു കാര്യത്തിന്‍റേയും പൂർത്തീകരണത്തിനുവേണ്ടി ആ കാര്യത്തിന്‍റെ വിചാരം ശിവന്‍റെ മനസ്സിൽ വരും; എന്നാൽ ആ കാര്യം നടപ്പിലാക്കണമെങ്കിൽ ശക്തിയുടെ ആവശ്യമുണ്ട്. ഒരു ഉദാഹരണത്തിൽനിന്നും ഇക്കാര്യം കൂടുതൽ വ്യക്തമാക്കാം. ധർമവും അധർമവും തമ്മിലുള്ള യുദ്ധത്തിൽ അവസാനം ധർമം അതായത് സത്യം തന്നെ വിജയിക്കും. ഈ വിജയത്തിന്‍റെ പിന്നിലുള്ള സങ്കല്പവും ധർമത്തിനുവേണ്ടി പോരാടുന്ന സാധകരിലുള്ള ചൈതന്യവും ശിവന്‍റേതാകുന്നു, എന്നാൽ സാധകരുടെ കരങ്ങൾ ശിവന്‍റെ ശക്തിയാകുന്നു. വിജയത്തിന് രണ്ടും ആവശ്യമായതിനാൽ ശക്തിയില്ലാതെ ശിവനും ശിവനില്ലാതെ ശക്തിയും അപൂർണമാണ്.

B. ലക്ഷ്മീതന്ത്രപ്രകാരം

ശ്രീ ലക്ഷ്മീ സ്വന്തം പ്രവർത്തനങ്ങളെ ഇപ്രകാരം വിവരിക്കുന്നു – 1. തിരോഭാവം (കർമരൂപി അവിദ്യകൊണ്ട് ജീവാത്മാവിനെ ആവരണം ചെയ്യുക), 2. പ്രപഞ്ചത്തിന്‍റെ ഉത്പത്തി, 3. പരിപാലനം, 4. സംഹാരം, 5. അനുഗ്രഹം (ജീവാത്മാവിന് മോക്ഷം നൽകുക).

 

മൂന്നു പ്രധാന ശക്തിപീഠങ്ങൾ

ശക്തിപൂജയുടെ മൂന്നു പ്രമുഖ കേന്ദ്രങ്ങളാണ് അമർനാഥ്, കാഞ്ചി, കാമാഖ്യ. അമർനാഥ്, കാഞ്ചി ഇവ ശ്രീവിദ്യയുടെ അതായത് വൈദീക ശാക്തസാധനയുടെ കേന്ദ്രങ്ങളാണ്. കാമാഖ്യ കൌലമതത്തിന്‍റെ അതായത് താന്ത്രിക വാമ സാധനയുടെ കേന്ദ്രമാണ്.

സന്ദർഭം : ‘ശക്തി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment