സാഷ്ടാംഗ നമസ്കാരവും അതിനു പിന്നിലുള്ള ശാസ്ത്രവും

സാഷ്ടാംഗ നമസ്കാരം

 

1. വിധിപ്രകാരമുള്ള സാഷ്ടാംഗ
നമസ്കാരവും അതിനു പിന്നിലുള്ള ശാസ്ത്രവും എന്താണ് ?

ഉരസാ ശിരസാദൃഷ്ട്യാ മനസാ വചസാ തഥാ
പദ്ഭ്യാം കരാഭ്യാം ജാനുഭ്യാം പ്രണാമോfഷ്ടാംഗമുച്യതേ.

അർഥം : 1. നെഞ്ച്, 2. ശിരസ്സ് (തല), 3. ദൃഷ്ടി (കണ്ണുകൊണ്ട് നമസ്കരിക്കുക), 4. മനസ്സ് (മനസ്സുകൊണ്ട് നമസ്കരിക്കുക), 5. വാക്ക് (മുഖം കൊണ്ടു നമസ്കരിക്കുക), 6. കാല്, 7. കൈ, 8. കാൽമുട്ട്, ഇവ കൊണ്ട് ഭൂമിയെ സ്പർശിച്ചു ചെയ്യുന്ന നമസ്കാരമാണ് സാഷ്ടാംഗ നമസ്കാരം.

ഇപ്രകാരം നമസ്കാരം ചെയ്യുന്നതിനെയാണ് വിധിപ്രകാരമുള്ള നമസ്കാരം’ എന്നു പറയുന്നത്. ഇതിൽ കായാ-വാചാ-മനസാ ദൈവത്തെ ശരണം പ്രാപിച്ച് ദൈവത്തെ ആവാഹിക്കുന്നു.

ഈശ്വരനിൽ ശരണാഗതി തേടുന്ന രീതി പരിണിത ഫലം സവിശേഷത
1. കായികം
a. കാലും മുട്ടും കൈയും പാപക്ഷാളനമാകുന്നു കർമം ചെയ്യുവാൻ ഉപയോഗിക്കുന്ന അവയവങ്ങൾ സഹിതം ശരണാഗതി
b. നെഞ്ച് അനാഹത ചക്രത്തെ ഉത്തേജിപ്പിക്കുന്നു ഭക്തിഭാവം
c. ശിരസ്സ് ഭക്തിയുടെ ഊർജം കൊണ്ട്ആ ജ്ഞാചക്രത്തെ ഉത്തേജിപ്പിച്ച് ദേവതയിൽ നിന്നും വരുന്ന തരംഗങ്ങളെ ആഗിരണം ചെയ്യുക സഹജഭാവം
d. ദൃഷ്ടി ദൃഷ്ടിഭേദത്തിലൂടെ ഉൾനേത്രം തുറന്ന്മ സ്തിഷ്കത്തിലെ ശൂന്യസ്ഥാനത്തെ ഉത്തേജിതമാക്കുക വാത്സല്യഭാവം
2. വാചികം (വാച) ചൈതന്യത്തിലൂടെ വാണിയുടെ ശുദ്ധീകരണം നടത്തുക വാചിക ശരണാഗതി
3. മാനസികം (മനസ്സ്) അന്തർമുഖമായി ഈശ്വര ചൈതന്യം പരമാവധി നേടുവാനും ദേഹബുദ്ധി കുറയ്ക്കുവാനും ശമ്രിക്കുക മാനസിക ശരണാഗതി

ഇപ്രകാരം സാഷ്ടാംഗ നമസ്കാരം മുഖേന ആത്മശക്തി ഉത്തേജിതമായി സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും പൂർണമായി ശുദ്ധമാകുന്നു.

 

2. സാഷ്ടാംഗ നമസ്കാരത്തിന്‍റെ മറ്റൊരു വ്യാഖ്യാനം

ഷഡ്വൈരികൾ, മനസ്സ്, ബുദ്ധി എന്നീ എട്ട് അംഗങ്ങളോടെ ഈശ്വരനെ ശരണം പ്രാപിക്കുക, എന്നതാണ് സാഷ്ടാംഗ നമസ്കാരം. ഷഡ്വൈരികൾ സൂക്ഷ്മമായ മനസ്സുമായി ബന്ധപ്പെട്ടതാണ്. മുകളിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനത്തിൽ മനസ്സും ബുദ്ധിയും ക്രമത്തിൽ സ്ഥൂല മനസ്സ്, സ്ഥൂല ബുദ്ധി ഇവയെ സൂചിപ്പിക്കുന്നു. ഏതു സാധകനിലാണോ ഈശ്വര പ്രാപ്തിക്കുവേണ്ടി 60% – ത്തിലധികം തീവ്രമായ ഉത്കണ്ഠയുള്ളത്, അയാൾ മാത്രമേ അഹംസഹിതം ശരണം പ്രാപിക്കുകയുള്ളൂ. അതിനാൽ മുകളിൽ കൊടുത്ത വ്യാഖ്യാനം ഈശ്വരപ്രാപ്തിയുടെ ഉത്കണ്ഠ കുറവുള്ള സാധകരെക്കുറിച്ചാണ്.

(ജന്മജന്മാന്തരങ്ങളായി ചിത്തത്തിൽ പതിഞ്ഞ സംസ്കാരങ്ങളെ ഷട് വൈരികള്‍ (കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം) എന്നു പറയുന്നു. സംസ്കാരങ്ങൾ ചിത്തവുമായി (ആന്തരിക മനസ്സുമായി) ബന്ധപ്പെട്ടതാണ്. അത് ബാഹ്യമനസ്സിനേക്കാൾ സൂക്ഷ്മമാണ്. ഷഡ്വൈരിരികൾ സൂക്ഷ്മ മനസ്സുമായി ബന്ധപ്പെട്ടതാണ്. ചിന്തിക്കുന്ന മനസ്സ് എന്നും ചിന്തിക്കുന്ന ബുദ്ധി എന്നും പറയുന്ന തിനെ ഇവിടെ സ്ഥൂല മനസ്സ്, സ്ഥൂല ബുദ്ധി എന്നു സംബോധന ചെയ്തിരിക്കുന്നു. – സമാഹർത്താവ്)

 

3. സാഷ്ടാംഗ നമസ്കാരം ചെയ്യുന്ന വിധം

A. ആദ്യം രണ്ടു കൈകളും നെഞ്ചോട് ചേർത്തു പിടിച്ച് കുറച്ചു കുനിഞ്ഞ് കുന്പിട്ടു നിന്ന് രണ്ട് കൈകളും ഭൂമിയിൽ തൊടുക.

B. ആദ്യം വലതു കാലും പിന്നീട് ഇടതു കാലും പിന്നോട്ട് നീട്ടുക.

C. കൈമുട്ടുകൾ മടക്കി തല, നെഞ്ച്, കൈകൾ, കാൽമുട്ടുകൾ, കാലിന്‍റെ വിരലുകൾ ഇവ ഭൂമിയിൽ സ്പർശിക്കത്തക്ക വിധത്തിൽ കിടന്ന് കണ്ണുകൾ അടയ്ക്കുക.

D. മനസ്സിൽ ഭഗവാനെ നമസ്കരിക്കുകയും ’നമസ്കാരം’ എന്ന് ഉച്ചരിക്കുകയും ചെയ്യുക.

E. എഴുന്നേറ്റു നിന്ന് രണ്ട് കൈകളും അനാഹത് ചക്രത്തിൽ (നെഞ്ചിൽ) പിടിച്ച് കൈ കൂപ്പി ഭക്തി-ഭാവത്തോടെ നമസ്കരിക്കുക.

സന്ദർഭം : ‘നമസ്കാരത്തിന്‍റെ ഉചിതമായ രീതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment