സ്ത്രീകൾ ആഭരണങ്ങൾ ധരിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം

’…നാനാഭരണ ശോഭാഢ്യാ നാനാരത്നോപശോഭിതാഃ…’ ദേവതകൾ പോലും ആഭരണങ്ങൾ അണിയുമ്പോൾ മനുഷ്യന്‍റെ കാര്യം പറയേണ്ടതായുണ്ടോ? ആഭരണങ്ങൾ എന്നാൽ സ്ത്രീയുടെ ലാവണ്യവും ശാലീനതയും നിലനിർത്തുന്ന ആയിരമായിരം വർഷങ്ങളായുള്ള അമൂല്യമായ സാംസ്കാരിക പൈതൃകം. ആഭരണങ്ങൾ കേവലം സൌന്ദര്യം പ്രദാനം ചെയ്യുന്ന വസ്തുക്കളല്ല മറിച്ച് സ്ത്രീക്ക് ഈശ്വര ചൈതന്യം നൽകുകയും അവളിലുള്ള ദേവത്വത്തെ കാര്യക്ഷമമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു എന്ന കാര്യമാണ് ഈ ലേഖനത്തിൽ ശാസ്ത്രമടക്കം വിശദീകരിച്ചിട്ടുള്ളത്. ഈ ലേഖനത്തിൽക്കൂടി ആഭരണങ്ങളുടെ മഹത്ത്വവും ഇത്തരത്തിലുള്ള ചൈതന്യനിധി നൽകുന്ന ഹിന്ദു ധർമത്തിന്‍റെ മഹത്ത്വവും വായനക്കാർക്ക് മനസ്സിലാകട്ടെ, എന്ന് ശ്രീ ഗുരുചരണങ്ങളിൽ പ്രാർഥിക്കുന്നു.

 

സ്ത്രീകൾ ആഭരണങ്ങൾ അണിയുന്നതു
കൊണ്ടുള്ള പ്രയോജനവും അതിന്‍റെ മഹത്ത്വവും

1. ആഭരണങ്ങളിലെ തേജസ്സ് കാരണം സ്ത്രീയിലുള്ള
സ്ത്രീത്വം, അതായത് രജോഗുണം കാര്യക്ഷമമാകുന്നു.

’ആഭരണങ്ങൾ രജോഗുണപ്രദവും തേജദായകവുമായതിനാൽ ഈ തേജസ്സ് സ്ത്രീയുടെ ശരീരത്തിലെ രജോഗുണാത്മക പ്രവർത്തിക്ക് ശരിയായ ദിശാനിർദേശം നൽകുകയും അവളിൽക്കൂടി ബ്രഹ്മാണ്ഡത്തിലെല്ലാം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്ഥലം, കാലം, എന്നിവയെ യോജിക്കുന്ന പ്രക്രിയക്ക് ദിശ കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ആഭരണങ്ങളിലെ തേജതത്ത്വം മൂലം സ്ത്രീയിലുള്ള സ്ത്രീത്വം അതായത് അവളിലുള്ള രജോതത്ത്വം പ്രവർത്തിക്കുവാൻ തുടങ്ങുന്നു. രജോതത്ത്വം കാര്യക്ഷമമാകുന്നതോടുകൂടി അവളുടെ ശരീരത്തിലുള്ള ചേതനാശക്തി ഉണരുന്നു. ഇങ്ങനെ പ്രക്ഷേപിക്കപ്പെടുന്ന തരംഗങ്ങളുടെ ശക്തിയാൽ വായുമണ്ഡലത്തിലുള്ള കാലത്തിന്‍റെ ഗതിക്കും വേഗതയുണ്ടാകുന്നു. അതിനാൽ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന സ്ത്രീ ഉള്ള അന്തരീക്ഷത്തിൽ പ്രസന്നതയുണ്ടാകുന്നു. 

2. ആഭരണങ്ങളിലുള്ള തേജസ്സ് സ്ത്രീക്ക് ശാലീനത നൽകുകയും
അവളെ ദൈവീകമായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു

ആഭരണങ്ങളിലുള്ള തേജതത്ത്വം സ്ത്രീയിലുള്ള രജോഗുണത്തിന് ശരിയായ ദിശാദർശനം നൽകി അവളുടെ സ്വന്തം തേജസ്സിന്‍റെ ബന്ധനത്തിൽ കാര്യങ്ങൾ ചെയ്യാൻ ഉതകുന്നതിനാൽ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന സ്ത്രീ നിയന്ത്രണമില്ലാതെ പെരുമാറാനുള്ള സാധ്യത വളരെ കുറവാണ്. നിയന്ത്രണമില്ലാത്ത അവസ്ഥ സ്ത്രീയെ വ്യഭിചാരിയാക്കുന്നു, എന്നാൽ ആഭരണങ്ങളിലുള്ള തേജതത്ത്വം സ്ത്രീയെ ശാലീനതയുള്ളവളാക്കി ദേവത്വത്തിലേക്ക് നയിക്കുന്നു.

3. മാംഗല്യാഭരണങ്ങൾ എന്നു വച്ചാൽ സ്ത്രീകളെ അവരുടെ പാതിവ്രത്യത്തിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊടുക്കാനുള്ള മാധ്യമം

A. ’മാംഗല്യാഭരണങ്ങൾ വഴി എല്ലായ്പ്പോഴും ഉണ്ടാകുന്ന തേജതത്ത്വത്തിന്‍റെ സ്പർശനം, സ്ത്രീക്ക് അവൾ ഒരു പതിവ്രത ആയിരിക്കണം എന്ന് ഓർമപ്പെടുത്തി കൊടുക്കുന്നു.

B. മാംഗല്യാഭരണങ്ങൾ അണിയുകയെന്നാൽ അനിഷ്ട ശക്തികളുടെ ദുർദൃഷ്ടിയിൽ നിന്നും സംരക്ഷണത്തിനായുള്ള പ്രയത്നം

കലിയുഗം രജതമാത്മകമായതിനാൽ ഈ കാലഘട്ടം സ്വൈരാചാരത്തിന് (തോന്ന്യവാസത്തിന്) അനുകൂലവും സാധനയ്ക്ക് പ്രതികൂലവുമാണ്. ഈ യുഗത്തിൽ സ്ത്രീയുടെ പവിത്രതയെയും സൌഭാഗ്യത്തെയും ആഭരണങ്ങളിലെ തേജ തത്ത്വത്തിലൂടെ സംരക്ഷിക്കുവാൻ ശമ്രിക്കുകയാണ്. ഈ തേജസ്സ് അവളുടെ മാനം കാത്തു സൂക്ഷിക്കുന്നു. സുമംഗലിയായ സ്ത്രീയെ താലി, വളകൾ, കുങ്കുമം എന്നീ മാംഗല്യാഭരണങ്ങൾ മുഖേന അനിഷ്ട ശക്തികളുടെ ദുർദൃഷ്്ടിയിൽനിന്നും മുക്തമാക്കാനുള്ള പ്രയത്നം കലിയുഗത്തിൽ ചെയ്തിട്ടുണ്ട്.

4. സ്ത്രീകൾ ആഭരണങ്ങൾ അണിയുക എന്നാൽ
അവരിലുള്ള ദൈവീകത്വത്തെ കാര്യക്ഷമം ആക്കുക എന്നാണ്

A. ആഭരണങ്ങൾ അണിയുന്നതു കൊണ്ട് സ്ത്രീയുടെ ശരീരത്തിലുള്ള തേജതത്ത്വരൂപിയായ ആദിശക്തി പ്രകടമാകുന്നു.
B. ശാസ്ത്രീയമായ രീതിയിൽ ആഭരണങ്ങൾ അണിയുക എന്നു വച്ചാൽ ദേവതയുടെ ശക്തി സ്വരൂപത്തെ പൂജിക്കുക എന്നാണ്

സ്ത്രീകൾ ദേവതകളുടെ അപ്രകടമായ ശക്തി സ്വരൂപമാണ്. ശാസ്ത്രീയമായ രീതിയിൽ ആഭരണങ്ങൾ അണിയുക എന്നു വച്ചാൽ ആ ശക്തി സ്വരൂപത്തെ പൂജിക്കുക എന്നതാണ്. ആഭരണങ്ങൾ അണിയുന്നതു കൊണ്ട് തന്നിൽ ശക്തി ഉണ്ടാക്കുന്നതോടൊപ്പം മറ്റുള്ളവർക്കും അതുകൊണ്ട് പ്രയോജനമുണ്ടാകുന്നു, എന്നുള്ളതും അതിന്‍റെ മറ്റൊരു മഹത്ത്വമാണ്.

C. ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന സ്ത്രീ പ്രകടശക്തിയുടെ സ്ഥാനമായതിനാൽ ആരാധ്യയാകുന്നു

ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന സ്ത്രീയെ നോക്കുമ്പോൾ മനസ്സിൽ ആരാധനാഭാവമുണ്ടാകും. അവളോടൊപ്പം മറ്റുള്ളവരിലുമുള്ള ശക്തി കാര്യക്ഷമമാകുന്നു. ഇത് പ്രകട ശക്തിയുടെ ഒരു ചെറിയ ആരാധ്യപീഠമാകുന്നു. മാത്രമല്ല ദേവതകളുടെ സ്മരണ എല്ലായ്പ്പോഴും ഉണ്ടാക്കിത്തരുന്ന ഒരു പ്രതീകം കൂടിയാണ്. സ്ഥൂല നിലയിൽ പൂർണത്വത്തിലേക്കുള്ള ഈ മാർഗം സഗുണ ഉപാസനയിൽക്കൂടി നിർഗുണത്തിലേക്ക് കൊണ്ടു പോകുകയും നിർഗുണത്തിന്‍റെ അനുഭൂതി നൽകുകയും ചെയ്യുന്നു.

5. ആഭരണങ്ങൾ അണിയുന്നതു കാരണം സ്ത്രീക്ക് സംരക്ഷണം ലഭിക്കുന്നു

A. ആഭരണങ്ങൾ മൂലം രജ-തമാത്മകമായ തരംഗങ്ങങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു

സ്ത്രീ ആദിശക്തി സ്വരൂപവും രജോഗുണമുള്ള വളുമാണ്. അവൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ വായുമണ്ഡലത്തിലുള്ള രജതമാത്മകമായ തരംഗങ്ങളുടെ പ്രവാഹം മൂലമുണ്ടാകുന്ന ഊർജ്ജത്തിൽ നിന്നും അവളെ രക്ഷിക്കും. ഓരോ ആഭരണവും സ്ത്രീക്ക് കവചം പോലെ സംരക്ഷണം നൽകുന്നു, കാരണം സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംവേദനാശീലമായതിനാൽ വായുമണ്ഡലത്തിലെ രജ-തമ തരംഗങ്ങൾ അവരെ വേഗം ബാധിക്കുന്നു. അതിനാൽ ആദികാലം മുതൽക്കേ ആഭരണങ്ങൾ ഉപയോഗിച്ച് സ്ത്രീയെ സംരക്ഷിക്കുന്നു.

B. ആഭരണങ്ങൾ കാരണം സ്ത്രീക്ക് അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു
B 1. സ്വർണ്ണം, വെള്ളി എന്നിവയുടെ ആഭരണങ്ങൾ സ്ത്രീക്ക് അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷണം നല്‍കുന്നു
B 1 A. ആഭരണങ്ങളിലെ സ്വർണ്ണം, വെള്ളി എന്നീ ധാതുക്കൾ മൂലം അനിഷ്ട ശക്തികളുടെ ഉപദ്രവങ്ങൾ ഇല്ലാതാകുന്നു

’സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംവേദനാശീലമായതിനാൽ അവരെ നല്ലതും ചീത്തയുമായ ശക്തികൾ വേഗത്തിൽ ബാധിക്കുന്നു. അത് കൂടുതൽ കാലത്തേക്ക് നിലനിൽക്കുകയും ചെയ്യുന്നു. ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണം, വെള്ളി എന്നീ ധാതുക്കൾ മൂലം അതാതു തരത്തിലുള്ള അനിഷ്ട ശക്തികളുടെ ആക്രമണത്തെ തടയാനും സാധിക്കുന്നു. കൂടാതെ അനിഷ്ട തരംഗങ്ങളിൽ നിന്നും സ്ത്രീക്ക് സംരക്ഷണവും കിട്ടുന്നു. സ്ത്രീകളിൽ സാത്ത്വികത കൂട്ടാനും അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷണത്തിനായും സ്ത്രീകൾ ആഭരണങ്ങൾ അണിയണം.

B 1 B. ബലശാലിയായ അനിഷ്ട ശക്തിയിൽനിന്നും രക്ഷ നേടുന്നതിനു വേണ്ടി അരയ്ക്കു മുകളിൽ സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരിക്കണം

സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങളിൽ വച്ച് അരയ്ക്ക് മുകളിലോട്ടുള്ള ആഭരണങ്ങൾ സ്വർണ്ണത്തിന്റേതായിരിക്കണം. തേജ തത്ത്വം വർധിപ്പിക്കുന്ന സ്വർണ്ണം ഭൂമിയിൽ നിന്നും ഉയർന്ന ഭാഗങ്ങളിൽ (കുറിപ്പ് 1) പ്രവർത്തിക്കുന്ന അനിഷ്ട ശക്തികളിൽ നിന്നും രക്ഷ നേടാൻ വേണ്ടി ഉണ്ടാക്കിയതായതിനാൽ ശരീരത്തിന്‍റെ മധ്യഭാഗത്തും അതിന്‍റെ മുകളിലോട്ടുള്ള ഭാഗങ്ങളിലും സ്വർണ്ണാഭരണങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇക്കാരണത്താൽ ക്രിയാശക്തിരൂപത്തിലുള്ള ബലശാലികളായ അനിഷ്ട ശക്തികളുടെ ആക്രമണത്തെ ചെറുക്കാൻ സാധിക്കുന്നു.

കുറിപ്പ് 1 – ഉയർന്ന ഭാഗം എന്നാൽ ഭൂമിയിൽ നിന്നും 8 മുതൽ 10 അടി ഉയരം വരെയുള്ള ഭാഗവും, മധ്യഭാഗം എന്നാൽ 5 മുതൽ 6 അടി ഉയരം വരെയുള്ള ഭാഗവും, ഭൂമിയോട് ചേർന്ന ഭാഗമെന്നാൽ 2 മുതൽ 3 അടി വരെയുള്ള ഭാഗം.

B 1 C. പാതാളത്തിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന, അല്പം ശക്തി കുറഞ്ഞ അനിഷ്ട തരംഗങ്ങളിൽനിന്നും രക്ഷ നേടുന്നതിനുവേണ്ടി അരക്കെട്ടിലും പാദങ്ങളിലും അണിയുന്ന ആഭരണങ്ങൾ വെള്ളി കൊണ്ടുണ്ടാക്കുന്നു 

സ്ത്രീകളുടെ ആഭരണങ്ങളിൽ അരക്കെട്ടു മുതൽ താഴോട്ടുള്ള ഭാഗങ്ങളിലെ ആഭരണങ്ങൾ മിക്കവാറും വെള്ളിയുടേതായിരിക്കും. വെള്ളിയിൽ രജോഗുണമുള്ള ചൈതന്യപൂരിത ഇച്ഛാതരംഗങ്ങളെ സ്വീകരിക്കുവാനുള്ള കഴിവ് കൂടുതൽ ഉള്ളതിനാൽ ഓരോ അവയവങ്ങളുടെയും ആവശ്യം അനുസരിച്ച് അതാതു ധാതുക്കൾ കൊണ്ട്് ആഭരണങ്ങൾ ഉണ്ടാക്കി ഉപയോഗിക്കുന്നു. പാതാളത്തിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന ഭൂമി, ജലം എന്നീ തത്ത്വങ്ങളുള്ള ബുദ്ധിമുട്ട് നൽകുന്ന കറുത്ത ശക്തികളിൽ നിന്നും രക്ഷ നേടുന്നതിനുവേണ്ടി അരയിലും പാദങ്ങളിലും വെള്ളി കൊണ്ടുള്ള ആഭരണങ്ങൾ ഉപയോഗിക്കുന്നു.

B 1 D. ആഭരണങ്ങൾ കാരണം അനിഷ്ട ശക്തികൾക്ക് ശരീരത്തിൽ പ്രവേശിക്കുവാൻ സാധിക്കുന്നില്ല

’ആഭരണങ്ങൾ അണിയുന്നതു കൊണ്ട് ഓരോ അവയവങ്ങൾക്കു ചുറ്റും ചൈതന്യകവചം തയ്യാറാകുന്നു. അതിനാൽ അനിഷ്ട ശക്തിക്ക് പ്രവേശിക്കാൻ കഴിയാതെ വരുന്നു, ഉദാ. പാദങ്ങളിൽ പാദസരവും കൈകളിൽ വളകളും ഇടുന്നതു കൊണ്ട് അനിഷ്ട ശക്തികൾക്ക് കൈ-കാലുകളിൽ കൂടി ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുന്നില്ല.’

B 1 E. ആഭരണങ്ങൾ ദേഹത്തിൽനിന്നും ഊരിവയ്ക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ

’അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്ക് അവരണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ അഴിച്ചു മാറ്റണം എന്ന് തോന്നും. പഴയ കാലത്ത് രാജ്ഞിമാർക്ക് കോപം വന്നാൽ അവർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെല്ലാം ദേഷ്യത്തിൽ അഴിച്ചു മാറ്റാറുണ്ട് എന്ന് നാം വായിച്ചിട്ടുണ്ട്. അപ്രകാരം ഇക്കാലത്ത് വിവാഹം കഴിഞ്ഞ ചില സ്ത്രീകളുടെ മനസ്സിൽ ’കഴുത്തിൽ താലിയോ, കൈയിൽ വളയോ ഇടരുത് എന്നും ഇട്ടാൽ രാത്രിയിൽ ഊരി വയ്ക്കണം’ എന്നും തോന്നുന്നു. അത്തരം വിചാരങ്ങൾ അനിഷ്ട ശക്തികൾ തന്നെ സ്ത്രീകളുടെ മനസ്സിൽ തോന്നിപ്പിക്കുന്നതാണ്. സ്ത്രീകൾ ആഭരണങ്ങൾ അഴിച്ചു വച്ചാൽ അവരെ ഉപദ്രവിക്കുവാൻ അനിഷ്ട ശക്തിക്ക് എളുപ്പമാകുന്നു.

B 1 F. മുക്കു പണ്ടങ്ങൾ അണിയുന്നതു കൊണ്ടുള്ള ദോഷം

ചില സ്ത്രീകൾ കഴുത്തിലും മറ്റും വരുന്ന കുരു സ്വർണാഭരണം ഉരഞ്ഞിട്ടാണ് എന്നോർത്ത് താലി ഊരി വച്ച് ഭാരം കുറഞ്ഞ മാല അണിയുന്നു. യഥാർഥ താലി ഊരി മാറ്റിയാൽ അനിഷ്ട ശക്തികൾക്ക് ഉപദ്രവിക്കുവാൻ നിഷ്പ്രയാസം സാധിക്കുന്നു.

സന്ദർഭം : ‘സ്ത്രീകൾ ആഭരണങ്ങൾ ധരിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment