അക്ഷയ തൃതീയ

മൂന്നര ശുഭമുഹൂർത്തങ്ങളിൽ ഒന്ന് !

ഹിന്ദു ധർമത്തിൽ പറയുന്ന മൂന്നര ശുഭമുഹൂർത്തങ്ങളിൽ ഒന്നാണ് ‘അക്ഷയ തൃതീയ’. വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയക്ക് ചെയ്യുന്ന ദാനം, ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല; അതിനാലാണ് ഈ തിഥിയെ ‘അക്ഷയ തൃതീയ’ എന്നു പറയുന്നത്. ഈ ദിവസം ചെയ്യേണ്ട ധാർമിക ആചാരങ്ങളുടെ ശാസ്ത്രം വിവരിക്കുന്ന ഈ ലേഖനം…

വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയയ്ക്ക് ചെയ്യുന്ന ദാനം, ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല; അതിനാലാണ് ഈ തിഥിയെ ‘അക്ഷയ തൃതീയ’ എന്നു പറയുന്നത്.

a. സത്യയുഗം അവസാനിച്ച് ത്രേതായുഗം ആരംഭിച്ചത് അക്ഷയ തൃതീയ ദിവസമാണ്.
b. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന ധാർമിക കാര്യങ്ങൾക്കുവേണ്ടി മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല, കാരണം ദിവസം മുഴുവനും ശുഭം തന്നെയാണ്.
c. ഹയഗ്രീവ അവതാരം, നരനാരായണൻ, പരശുരാമൻ എന്നിവർ അവതരിച്ചത് ഈ ദിവസമാണ്.

അക്ഷയ്യ തൃതീയയുടെ ആധ്യാത്മിക മഹത്ത്വം

1. ധാർമികമായ കാര്യങ്ങൾ ചെയ്താൽ ആധ്യാത്മിക തലത്തിലുള്ള ഗുണങ്ങൾ ഉണ്ടാകും

ഈ തിഥിക്ക് ബ്രഹ്മാവിന്റെയും ശ്രീവിഷ്ണുവിന്റെയും ചൈതന്യ കണങ്ങൾ (പവിത്രകങ്ങൾ) കൂടി ചേർന്ന് ഉച്ചലോകങ്ങളിൽ നിന്നും ഭൂമിയിലേക്ക് വരുന്നു. അതു കാരണം ഭൂമിയിലുള്ള സാത്ത്വികത 10 ശതമാനം വർധിക്കുന്നു. ജപം, ഹോമം, തീർഥസ്നാനം നടത്തുക, ദാനം ചെയ്യുക മുതലായ ധാർമിക കാര്യങ്ങളിലൂടെ നമുക്ക് ആധ്യാത്മിക ഗുണം കൂടുതൽ ലഭിക്കുന്നു.

2. ദേവതകൾക്കും പിതൃക്കൾക്കും വേണ്ടി ചെയ്യുന്ന തില തർപ്പണം കൊണ്ടുള്ള ഗുണം

ഈ തിഥിക്ക് ദേവതകളെയും പിതൃക്കളെയും ഉദ്ദേശിച്ച് ചെയ്യുന്ന കർമങ്ങൾ ഒരിക്കലും ക്ഷയം പ്രാപിക്കുക്കയില്ല. അതിനാൽ, ഈ ദിവസം ദേവതകൾക്കും പിതൃക്കൾക്കും തില തർപ്പണം (കറുത്ത എള്ളും ജലവും) അർപ്പിക്കുക. എള്ള് സാത്ത്വികതയുടെയും ജലം ശുദ്ധ ഭാവത്തിന്റെയും പ്രതീകമാണ്.
A. അക്ഷയ്യ തൃതീയ ദിവസം സുഖവും സമൃദ്ധിയും നൽകുന്ന ദേവതയ്ക്ക് കൃതജ്ഞതാ ഭാവത്തോടെ തിലത്തർപ്പണം ചെയ്യുന്നതിലൂടെ ആ ദേവതയുടെ കൃപാകടാക്ഷം ലഭിക്കുന്നു. ഈ കൃപാകടാക്ഷത്തിന് ഒരിക്കലും ക്ഷയം വരില്ല.
B. പിതൃക്കൾക്ക് സദ്ഗതി ലഭിക്കുന്നതിനുവേണ്ടി അക്ഷയ്യ തൃതീയ ദിവസം അപിണ്ഡക (പിണ്ഡമില്ലാത്ത) ശ്രാദ്ധം നടത്തുക. ഇത്തരത്തിലുള്ള ശ്രാദ്ധം ചെയ്യാൻ  സാധിക്കു ന്നില്ലെങ്കിൽ തിലത്തർപ്പണമെങ്കിലും ചെയ്യുക.

3. പവിത്ര ജല സ്നാനം

ഈ ദിവസത്തിൽ തീർഥക്ഷേത്രങ്ങളിലെ കുളത്തിലോ നദിയിലോ സ്നാനം ചെയ്യുന്നത് നല്ലതാണ്. അത് സാധിച്ചില്ലെങ്കിൽ ഒഴുക്കുള്ള ഏതെങ്കിലും നദിയിൽ സ്നാനം ചെയ്യുക.

അക്ഷയ്യ തൃതീയക്ക് ’സത്പാത്രേ ദാനം’ ചെയ്യുക

ധനത്തിന്റെ ദാനം ചെയ്താൽ പുണ്യബലം വർധിക്കുന്നു, എന്നാൽ ശരീരം, മനസ്സ്, ധനം ഇവ ‘സത്പാത്രേ ദാനം’ (അർഹതയുള്ള വ്യക്തിക്ക് ദാനം) ചെയ്താൽ അതുകൊണ്ട് നമുക്ക് ആധ്യാത്മികമായ ഗുണമുണ്ടാകും. ആധ്യാത്മികമായ ഗുണമെന്നു വച്ചാൽ നമ്മുടെ പ്രാരബ്ധം കുറയുകയോ ആധ്യാത്മിക ഉന്ന?തി ആകുകയോ ചെയ്യുന്നു.

1. ധനത്തിന്റെ ദാനം

ദാനം ’സത്പാത്രേ’ ആകുന്നതിനായി സത്പുരുഷന്മാർ, ധാർമിക കാര്യങ്ങൾ ചെയ്യുന്ന വ്യക്തികൾ, ധർമപ്രചരണം ചെയ്യുന്ന സംഘടനകൾ, ധാർമികമായ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വസ്തു അഥവാ ധനം നൽകുക !

2. ശരീരം കൊണ്ടുള്ള ദാനം

ധാർമികമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് ശരീരം കൊണ്ടുള്ള ദാനമാണ്. ഇതിനായി ദേവീ-ദേവന്മാരുടെ അവഹേളനത്തെ തടയുക, ധർമദ്രോഹത്തെ തടയുക, ധർമപ്രചരണം ചെയ്യുക, ധർമ സംരക്ഷണത്തിനായി പ്രവർത്തിക്കുക !

3. മനസ്സ് കൊണ്ടുള്ള ദാനം

ഈശ്വര ചരണങ്ങളിൽ മനസ്സിനെ സമർപ്പിക്കുന്നത് മനസ്സിന്റെ ദാനമാണ്. കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് നിരന്തരം പ്രാർഥിക്കുക എന്നീ രീതിയിൽ സാധന ചെയ്യുന്നത് മനസ്സ് കൊണ്ടുള്ള ദാനം ആണ് !

ധർമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളതു പോലെ എല്ലാ കാര്യങ്ങൾ ആചരിക്കുവാൻ എപ്പോഴും സാധിച്ചെന്നു വരില്ല. ഉദാ. തീർഥക്ഷേത്രത്തിൽ പോയി സ്നാനം ചെയ്യാനോ, ദാനം ചെയ്യാനോ സാധിച്ചെന്നു വരില്ല. അന്നേരം താഴെ പറയുന്നതു പ്രകാരം ചെയ്യുക.
1. പവിത്ര സ്നാനം – സ്നാനം ചെയ്യുന്പോൾ ഗംഗ നദിയിലെ ജലത്താൽ കുളിക്കുകയാണ് എന്ന ഭാവത്തോടെ കുളിച്ചാൽ ഗംഗയിൽ സ്നാനം ചെയ്തതിന്റെ ഗുണം നമുക്ക് ലഭിക്കും. അതിനാൽ, താഴെ പറയുന്ന ശ്ലോകം ചൊല്ലിക്കൊണ്ട് സ്നാനം ചെയ്യുക –
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നർമദേ സിന്ധു കാവേരി ജലോസ്മിൻ സന്നിധിം കുരു.

2. സത്പാത്രേ ദാനം – ഒാൺലൈൻ സൌകര്യങ്ങൾ ഉപയോഗിച്ച് അധ്യാത്മം പ്രചരിപ്പിക്കുന്ന ഗുരുക്കന്മാർക്കോ സംഘടനകൾക്കോ ദാനം (സംഭാവന) ചെയ്യാം.

3. പിതൃതർപ്പണം – പിതൃക്കളോട് പ്രാർഥിച്ചിട്ട് വീട്ടിൽ തന്നെ പിതൃ തർപ്പണം ചെയ്യുക.