അക്യുപ്രഷർ

(വരാൻ പോകുന്ന ലോക യുദ്ധ സമയത്ത് ഡോക്ടർമാരോ മരുന്നോ ലഭിക്കാതെ ഇരിക്കുന്ന അവസരത്തിൽ ഈ വിവരം ഉപയോഗപ്രദം ആയിരിക്കും. ഈ വിവരം അല്ലാതെയും നമുക്ക് ഉപയോഗപ്രദമാണ്.)

വരാൻ പോകുന്ന സമയം വളരെ ദുരിതപൂർണ്ണം ആയിരിക്കുമെന്ന് ത്രികാലജ്ഞാനികളായ സത്പുരുഷന്മാരും, പ്രവാചകന്മാരും, ജ്യോതിഷികളും പ്രവചിച്ചിട്ടുണ്ട്. അന്നേരം നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെയും ആരോഗ്യ സംരക്ഷണം വലിയൊരു വെല്ലുവിളിയായിരിക്കും. ദുരിത കാലങ്ങളിൽ, വാർത്താ വിനിമയ സംവിധാനം തകരാറിൽ ആകുന്നതിനാൽ രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും ഡോക്ടർമാരുമായി ബന്ധപ്പെടുന്നതും മരുന്നു വാങ്ങുന്നതും വളരെ ബുദ്ധിമുട്ടായിരിക്കും.

സനാതൻ സംസ്ഥ ഈ ദുരിത കാലത്തെ നേരിടാൻ സഹായകമാകുന്നതിന് വേണ്ടി ഗ്രന്ഥ പരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അക്യുപ്രഷർ’ എന്നത് ആ പരമ്പരയിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഈ ഗ്രന്ഥ പരമ്പരയിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇന്ന് ഒരു നിസ്സാര കാര്യത്തിനു പോലും നാം ഡോക്ടറെ കാണാൻ പോകുന്നു. എന്നാൽ നമ്മൾ അക്യുപ്രഷർ ചികിത്സാരീതി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വിലയേറിയ സമയവും, ധനവും ലാഭിക്കുന്നതോടൊപ്പം രോഗത്തിന്‍റെ മൂല കാരണത്തെ ചികിത്സിക്കാനും സാധിക്കും.

അക്യുപ്രഷറിന്‍റെ ഉദ്ഭവം ചൈനയിലാണ് എന്നാണ് മിക്കവരുടെയും ചിന്ത. എന്നാൽ യഥാർത്ഥത്തിൽ ഈ ചികിത്സാരീതിയുടെ ഉത്ഭവകേന്ദ്രം ഭാരതം തന്നെയാണ്.

 

1. ‘അക്യുപ്രഷർ ചികിത്സ’ യുടെ അർത്ഥം

ഒരു വ്യക്തിയുടെ ശരീരത്തിലെ ചില പ്രത്യേക സ്ഥാനങ്ങളിൽ മർദ്ദം കൊടുത്തു കൊണ്ട് ആ വ്യക്തിയുടെ ആന്തരിക അവയവങ്ങളെ കാര്യക്ഷമമാക്കി, ശരീരത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് അക്യുപ്രഷർ.

 

2. അക്യുപ്രഷർ ചികിത്സയുടെ അടിസ്ഥാന തത്ത്വം

മനുഷ്യ ശരീരത്തിൽ ചേതനയുടെ നിരന്തര പ്രവാഹം ഉണ്ടായിരിക്കും. (ചേതന എന്നു വച്ചാൽ മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യത്തിന്‍റെ ഒരു ഘടകം.) ഈ പ്രവാഹത്തിന് എവിടെയെല്ലാം തടസ്സം സംഭവിക്കുന്നുവോ, ആ സ്ഥാനവുമായി ബന്ധപ്പെട്ട അവയവങ്ങൾക്ക് അസുഖം പിടിപെടുന്നു. ഈ തടസ്സങ്ങൾ ശരീരത്തിലെ ചില പ്രത്യേക സ്ഥാനങ്ങളിൽ മർദ്ദം ചെലുത്തി ഇല്ലാതാക്കാം. ഈ പ്രത്യേക സ്ഥാനങ്ങൾ ‘മർദ്ദ ബിന്ദുക്കൾ’ എന്ന് അറിയപ്പെടുന്നു.

 

3. അക്യുപ്രഷർ ചികിത്സയുമായി
ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

3 A. ആരാധ്യ ദേവതയെ പ്രാർത്ഥിച്ച് അക്യുപ്രഷർ ചികിത്സ ആരംഭിക്കുക

അക്യുപ്രഷർ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ആരാധ്യ ദേവതയോട് ഇപ്രകാരം പ്രാർത്ഥിക്കുക – ‘ഭഗവാനെ, അവിടുത്തെ അനുഗ്രഹത്താൽ ആണ് എനിക്ക് അക്യുപ്രഷർ ചികിത്സ നടത്താൻ സാധിക്കുന്നത്. എനിക്കുള്ള (അസുഖത്തിന്‍റെ പേര്) എന്ന അസുഖം വേഗം ഭേദപ്പെടുത്തുവാൻ ഞാൻ അവിടുത്തെ പാദങ്ങളിൽ പ്രാർത്ഥിക്കുന്നു.

3 B. അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുകൾ
നേരിടുന്നവർ അക്യുപ്രഷർ നടത്തുന്ന സമയത്ത് നാമം ജപിക്കുക

ചികിത്സയുടെ സമയത്ത് നമ്മൾ നാമം ജപിക്കണം. അനിഷ്ട ശക്തികളിൽ നിന്ന് ആർക്കെല്ലാമാണ് ബുദ്ധിമുട്ടുള്ളത് അവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

3 C. മർദ്ദ ബിന്ദുക്കളിൽ അമർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മർദ്ദ ബിന്ദുവിൽ കൈകളിലെ തള്ളവിരൽ, ചൂണ്ടുവിരൽ, അഗ്രം കൂർപ്പിക്കാത്ത പെൻസിൽ, അതുപോലുള്ള മറ്റ് സാധനങ്ങൾ ഉപയോഗിച്ച് മർദ്ദം ചെലുത്തുക.
  • വിരലിലെ ബിന്ദുക്കൾ അമർത്തുമ്പോൾ, അമർത്തേണ്ട വിരലിനെ ചൂണ്ടുവിരൽ കൊണ്ട് താങ്ങി തള്ളവിരൽ ഉപയോഗിച്ച് അമർത്തുക. തിരിച്ചും ചെയ്യാം.
  • രോഗിക്ക് താങ്ങാവുന്ന അളവിൽ മാത്രം സമർദ്ദം ചെലുത്തുക.
  • തുടർച്ചയായി അമർത്തരുത്; പകരം ഒരു സെക്കൻഡ് അമർത്തി ഒരു സെക്കൻഡ് വിടുക വീണ്ടും അതുപോലെ.
  • ഒരു ബിന്ദുവിൽ ഒന്നു മുതൽ രണ്ട് മിനുട്ട് നേരത്തേക്ക് സമ്മർദ്ദം കൊടുക്കുക.
  • രോഗം ഭേദമാകുന്നതുവരെ ദിവസവും ചുരുങ്ങിയത് ഒന്നു മുതൽ പരമാവധി നാല് അഞ്ച് തവണ ചികിത്സ ചെയ്യുക.
  • അക്യുപ്രഷർ ചികിത്സ ഒരു ദിവസത്തിൽ ഏതു സമയത്തും ചെയ്യാവുന്നത് ആണെങ്കിലും ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനിടയിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

 

4. ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന
മർദ്ദ ബിന്ദുക്കളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ

A. മർദ്ദ ബിന്ദുക്കൾക്ക് മുന്നിൽ കൊടുത്തിരിക്കുന്ന അക്കങ്ങൾ, (H 7), (LI 4) മുതലായവ, യഥാർത്ഥത്തിൽ അക്യുപ്രഷർ ചികിത്സ അനുസരിച്ചുള്ള മർദ്ദ ബിന്ദുക്കളുടെ പേര് തന്നെയാണ്.

B. പടത്തിൽ ശരീരത്തിന്‍റെ മധ്യത്തിൽ ലംബമായി വരച്ചിരിക്കുന്ന രേഖയിൽ ഉള്ള മർദ്ദ ബിന്ദുക്കൾ ഒഴികെ മറ്റെല്ലാ മർദ ബിന്ദുക്കളും ശരീരത്തിന്‍റെ ഇരുഭാഗത്തും ഒരുപോലെ ഉണ്ട്. ചികിത്സ ചെയ്യുമ്പോൾ ഇരുവശത്തുമുള്ള ബിന്ദുക്കൾ അമർത്തുക.

C. ഒരു വ്യക്തിയുടെ ഓരോ ഭാഗത്തിന്‍റെയും നീളവും വീതിയും അവന്‍റെ വിരലുകളുടെ വീതിയുടെ അനുപാതത്തിൽ ആയിരിക്കും. അതിനാൽ വിവിധ ബിന്ദുക്കൾ കണ്ടു പിടിക്കുന്നതിനു വേണ്ടി ഉള്ള അളവുകൾ രേഖപ്പെടുത്തിയിട്ടുള്ളത്, കൈവിരലുകളുടെ വീതിയുടെ അടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ഒരു വിരലിന്‍റെ വീതിയായി കണക്കാക്കിയിരിക്കുന്നത്, ഏതെങ്കിലും വിരലിന്‍റെ മധ്യ സന്ധിയുടെ വീതിയാണ്.

 

5. സാധാരണ അസുഖവുമായി
ബന്ധപ്പെട്ടിട്ടുള്ള മർദ്ദ ബിന്ദുക്കൾ

5 A. ക്ഷീണം

  • കാലിലെ ചെറുവിരലിന്‍റെ അടിഭാഗം എല്ലാ വശത്തുനിന്നും അമർത്തുക.
  • കൈയിലെ ചെറുവിരലിന്‍റെ മധ്യ സന്ധി എല്ലാ വശത്തുനിന്നും അമർത്തുക.

5 B. അമിത വണ്ണം

  • ഹൃദയം 7 (H 7) : കയ്യിലെ ചെറു വിരലിന്‍റെയും മോതിര വിരലിന്‍റെയും മധ്യത്തിൽ നിന്ന് മണി ബന്ധത്തിലേക്ക് ഒരു രേഖ വരച്ചാൽ അത് സംഗമിക്കുന്ന ബിന്ദു. (ചിത്രം 1ൽ, ബിന്ദു 1)
  • ഹൃദയാവരണം 6 (P 6) : മണിബന്ധത്തിലെ രേഖയുടെ മദ്ധ്യത്തിൽ നിന്ന് നേരേ 2 അംഗുലം താഴെ. (ചിത്രം 1ൽ, ബിന്ദു 2)

സൂചന – ഒരു അംഗുലത്തിന്‍റെ അളവ് തള്ളവിരലിന്‍റെ മധ്യ സന്ധിയുടെ വീതിയാണ്.

ചിത്രം 1

 

5C. പനി

  • ഹൃദയം7 (H 7) : 5B ൽ ബിന്ദു 1
  • വൻകുടൽ 4 (LI 4) : തള്ളവിരലും ചൂണ്ടുവിരലും ചേർത്തുവച്ചാൽ ഒരു മാംസളമായ ഭാഗം പൊങ്ങിവരുന്നു. അതിന്‍റെ പൊങ്ങിയ ഭാഗം. (ചിത്രം 2ൽ ബിന്ദു 1)
ചിത്രം 2

6. തലയും തലച്ചോറുമായി
ബന്ധപ്പെട്ട അസുഖത്തിനുള്ള മർദ്ദ ബിന്ദുക്കൾ

6A. തലവേദന

  • പിത്താശയം (ഗാൾ ബ്ലാഡർ) 14 (GB 14 ) : നെറ്റിയിൽ ഓരോ പുരികങ്ങളുടെയും മദ്ധ്യേ ഒരംഗുലം മുകളിൽ (ചിത്രം 3 ൽ ബിന്ദു 1)
  • ട്രിപ്പിൾ വാമർ 23 (TW 23) : പുരികത്തിന്‍റെ പുറത്തെ അറ്റത്ത് (ചിത്രം 3ൽ ബിന്ദു 2)
ചിത്രം 3

6 B. ഉറക്കമില്ലായ്മ

  • ഹൃദയം 7 (H 7) : 5B യിലെ ബിന്ദു 1
  • ഹൃദയാവരണം 6 (P 6) : 5B യിലെ ബിന്ദു 2

 

7. കണ്ണിന്‍റെ അസുഖങ്ങളുമായി
ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

ചിത്രം 4
  • എക്സപ്ഷനൽ 1 (Ex 1) : പുരികങ്ങളുടെ മധ്യഭാഗം (ചിത്രം 4ൽ ബിന്ദു 1)
  • മൂത്രസഞ്ചി (യൂറിനറി ബ്ലാഡർ) 1 (UB 1) : കണ്ണിന്‍റെ ഉൾഭാഗത്തെ മൂല (ചിത്രം 4ൽ ബിന്ദു 2)
  • മൂത്രസഞ്ചി (യൂറിനറി ബ്ലാഡർ) 2 (UB 2) : പുരികങ്ങളുടെ അകത്തേ അറ്റത്തിന് സമീപം (ചിത്രം 4ൽ ബിന്ദു 3)
  • എക്സപ്ഷനൽ 3 (Ex 3) : പുരികങ്ങളുടെ മധ്യഭാഗം (ചിത്രം 5ൽ ബിന്ദു 1)
  • ട്രിപ്പിൾ വാമർ 23 (TW 23) : പുരികത്തിന്‍റെ പുറത്തെ അറ്റത്ത് (ചിത്രം 5ൽ ബിന്ദു 2)
  • പിത്താശയം (ഗാൾ ബ്ലാഡർ) 1 (GB1) : കണ്ണിന്‍റെ പുറത്തെ മൂല ( ചിത്രം 5ൽ ബിന്ദു 3)
  • വയർ 1 (St 1) : കണ്ണിന്‍റെ കുഴിയുടെ താഴ്ഭാഗത്ത് മധ്യഭാഗം (ചിത്രം 5ൽ ബിന്ദു 4)
ചിത്രം 5

8. ജലദോഷവും അത് കാരണം ഉള്ള
മൂക്കടപ്പിനും ഉള്ള മർദന ബിന്ദുക്കൾ

  • വയർ 1 (St 1) : കണ്ണിന്‍റെ കുഴിയുടെ താഴ്ഭാഗത്ത് മധ്യഭാഗം. (ചിത്രം 6ൽ ബിന്ദു 1)
  • വയർ 2 (St 2) : കണ്ണിന്‍റെ കുഴിയുടെ താഴ്ഭാഗത്തിന്‍റെ മധ്യത്തു നിന്ന് ഒരംഗുലം താഴെ. (ചിത്രം 6ൽ ബിന്ദു 2)
  • വൻകുടൽ 20 (LI 20) : മൂക്കിന്‍റെ പുറംഭാഗം (ചിത്രം 6ൽ ബിന്ദു 3)
ചിത്രം 6

9. ചുമയുമായി ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

  • യൂറിനറി ബ്ലാഡർ (മൂത്രാശയം) 11 (UB 11) : കഴുത്ത് പരമാവധി മുന്നോട്ടു കുനിച്ചാൽ കഴുത്തിനു താഴെ പൊങ്ങി നിൽക്കുന്ന നട്ടെല്ലിന്‍റെ കശേരുക്കളിൽ താഴത്തെ കശേരുവിന്‍റെ മധ്യത്തിൽ നിന്ന് രണ്ടംഗുലം ഇരുവശത്തും. (ചിത്രം 7ൽ ബിന്ദു 1)
ചിത്രം 7
  • വൃക്ക (കിഡ്നി) 1 (Ki 1) : പാദത്തിന്‍റെ രണ്ടും മൂന്നും വിരലുകളുടെ മധ്യത്തിൽ നിന്ന് താഴേക്കു നാലംഗുലം അകലത്തിൽ (ചിത്രം 8ൽ ബിന്ദു 1)
ചിത്രം 8

10. രക്തസമ്മർദ്ദവും ആയി ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

  • ഹൃദയം 3 (H3) : കൈത്തണ്ട മടക്കിയാൽ, ഉൾഭാഗത്ത്, മടക്കിന്‍റെ അഗ്രഭാഗം (ചിത്രം 9ൽ ബിന്ദു 1)
ചിത്രം 9

11. ദഹനക്കേടുമായി ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

  • ചർദ്ദിയും പിത്തവും : പെരികാർഡിയം 6 (P 6) : 5B യിൽ 2-ആം ഭാഗം നോക്കുക.
  • മലബന്ധം : കീഴ്ത്താടിയുടെ മധ്യഭാഗം അമർത്തുക (ചിത്രം 10ൽ ബിന്ദു 1)
ചിത്രം 10
  • വൻകുടൽ 4 (LI 4) : 6C ൽ ഭാഗം 2 നോക്കുക.
  • വയറ്റിൽ ഒന്നും ഇല്ലാതിരിക്കുമ്പോൾ പത്തുതവണ അകത്തേക്ക് വലിച്ചു വിടുക.
  • വയറിളക്കം : വൻകുടൽ 4 (LI 4): 6C ൽ ഭാഗം 2 നോക്കുക.

 

12. ആർത്തവ ക്രമക്കേടുമായി ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

മണി ബന്ധത്തിന്‍റെ മടക്കിൽ നിന്ന് 4 വിരൽ വീതിയിൽ താഴെ ഇരുവശത്തും. (ചിത്രം 11 നോക്കുക)

ചിത്രം 11

13. മാനസികസമ്മർദ്ദവും
ആയി ബന്ധപ്പെട്ട മർദ്ദ ബിന്ദുക്കൾ

  • ഗവേണിങ് വെസൽ 20 (GV 20) : ചെവിയുടെ ദ്വാരങ്ങൾ രേഖ കൊണ്ട് ബന്ധിപ്പിച്ചാൽ, തലയോട്ടിയിൽ രേഖയുടെ മധ്യഭാഗം. (ചിത്രം 12ൽ ബിന്ദു 1)
ചിത്രം 12
  • ഹൃദയം 7 (H7) : 5B ൽ ഭാഗം 1 നോക്കുക.
  • പെരികാർഡിയം 6 (P 6) : 5B ൽ ഭാഗം 2 നോക്കുക.

 

14. നല്ല ആരോഗ്യത്തിനു വേണ്ടിയുള്ള മർദ്ദ ബിന്ദുക്കൾ

  • ഹൃദയം7 (H7) : 5B ൽ ഭാഗം 1 നോക്കുക.

വാല്യം 1 : അക്യുപ്രഷർ തെറാപ്പി (ഇൻട്രൊഡക്ഷൻ) ൽ ഇതേക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. വാല്യം 2 : അക്യുപ്രഷർ തെറാപ്പി ഫോർ കോമൺ എയിൽ മെൻറസ് ൽ നിത്യജീവിതത്തിലെ എൺപതിൽപരം അസുഖങ്ങൾക്കുള്ള ചികിത്സകൾ പ്രതിപാദിച്ചിട്ടുണ്ട്.

അതുകൂടാതെ ആരോഗ്യകരമായ ശരീരത്തിനു വേണ്ടിയുള്ള മർദ്ദ ബിന്ദുക്കളെ കുറിച്ചും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഈ രണ്ടു് ഗ്രന്ഥങ്ങളും വായനക്കാരുടെ ശേഖരത്തിൽ ഉണ്ടാകണം.