പാചകവും അടുക്കളയുമായി ബന്ധപ്പെട്ട ആചാരങ്ങൾ

അടുക്കള എന്നത് പാചകത്തിന് വേണ്ടിയുള്ള ഇടമാണ്. ഇത് വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം. ശുചിത്വവും വൃത്തിയും ഉള്ളിടത്ത് മാത്രമേ ശ്രീ അന്നപൂർണദേവിയും ഭഗവാനും അധിവസിക്കുകയുള്ളൂ. അതുപോലെ, അടുക്കളയിലെ പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വെള്ളം എന്നിവയും വൃത്തിയായിരിക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി നമുക്ക് മനസിലാക്കാം.

 

1. അടുക്കളയിൽ എങ്ങനെ പരിശുദ്ധി നിലനിർത്താം?

അടുക്കളയിൽ സാത്ത്വികത (പരിശുദ്ധി) നിലനിർത്തേണ്ടത് അത്യാവശ്യമാണ്, അതിലൂടെ മാത്രമേ പാചകം സാത്ത്വികമാകുകയുള്ളൂ. ഇതിനായി, ഇനി പറയുന്ന കാര്യങ്ങൾ ചെയ്യക്കുക.

 • ഭക്ഷണം തയ്യാറാക്കി വൃത്തിയുള്ളതും ശുദ്ധവുമായ സ്ഥലത്ത്, അതായത് സാത്ത്വിക സ്ഥലത്ത് സൂക്ഷിക്കുക. അടുക്കളയിൽ അടുക്കും ചിട്ടയും അനിവാര്യമാണ്. അനാവശ്യ സാധനങ്ങൾ ഒന്നും അവിടെ സൂക്ഷിക്കരുത്.
  അടുക്കള വൃത്തിയായി ക്രമീകരിക്കണം.
 • ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ എന്നിവ അടങ്ങിയ ടിന്നുകളും ഒരു വരിയിലും ഉയരത്തിനനുസരിച്ച് ക്രമീകരിക്കണം, അങ്ങനെ അത്തരമൊരു ക്രമീകരണം വഴി നല്ല സ്പന്ദനങ്ങൾ പുറപ്പെടുവിക്കുന്നു.
 • ദേവന്മാരുടെ സാത്ത്വിക നാമ- പത്രികകൾ അടുക്കളയുടെ നാല് ഭിത്തികളിലും ഒട്ടിച്ച് ചൈതന്യത്തിന്‍റെ ഒരു സൂക്ഷ്മമായ മേൽക്കൂര സൃഷ്ടിക്കുക.
 • അടുക്കളയിൽ സാത്ത്വികമായ ചന്ദനത്തിരികൾ കത്തിച്ചു വെക്കുക.
 • ഭക്ഷണം പാകം ചെയ്യുമ്പോൾ നിങ്ങളുടെ ആരാധനാ ദേവതയുടെ നാമം ജപിക്കുക അല്ലെങ്കിൽ ‘രാമരക്ഷ’ പോലുള്ള സ്തോത്രങ്ങൾ ചൊല്ലുക. ജപ-യന്ത്രം ഉണ്ടെങ്കിൽ അതിൽ നാമം കേൾക്കുവാൻ പറ്റും.
 • നിങ്ങളുടെ ആരാധന ദേവതയോടും ശ്രീ അന്നപൂർണദേവിയോടും ഇടയ്ക്കിടെ (ഉദാഹരണത്തിന്, ഓരോ പത്ത് മിനിറ്റിലും) ഭക്തിഭാവത്തോടെ പ്രാർത്ഥിക്കുക.

 

2. പാചകം ചെയ്യുമ്പോഴും ഭക്ഷണം
കഴിക്കുമ്പോഴും കോഡി വസ്ത്രം ധരിക്കുക

ഭക്ഷണം കഴിക്കുന്നത് കേവലം വയറ് നിറയ്ക്കുന്ന ഒരു പ്രവൃത്തിയല്ല, വാസ്തവത്തിൽ ഒരു യജ്ഞമാണ്. യജ്ഞം ഒരു വിശുദ്ധ ആചാരമാണ്. അതുകൊണ്ടാണ്, മുൻകാലങ്ങളിൽ സ്ത്രീകൾ പാചകം ചെയ്യുമ്പോഴും ഭക്ഷണം വിളമ്പുമ്പോഴും കോഡി ധരിച്ചിരുന്നതും പുരുഷന്മാർ കോഡി വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുമ്പോൾ തോളിൽ ഒരു മേൽമുണ്ട് വയ്ക്കുകയും ചെയ്തിരുന്നത്.

 

3. പാചകം ചെയ്യുമ്പോൾ
എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്?

A. പാചകം തുടങ്ങുന്നതിനു മുമ്പ്, ശ്രീ അന്നപൂർണദേവി, ജലദേവത, അഗ്നിദേവത എന്നിവരോട് ഇപ്രകാരം പ്രാർത്ഥിക്കുക, ‘ഹേ ദേവതകളേ! എന്നിലൂടെ പാചകം എന്ന ഈ സേവനം അവിടുന്ന് തന്നെ ചെയ്യിച്ചെടുക്കണേ. ഈ സേവയുടെ കർത്തൃത്വം അവിടുത്തെ പാദങ്ങളിൽ അർപ്പിക്കുന്നു.’ പ്രാർഥിച്ചതിനു ശേഷം ശാന്തമായ മനസ്സോടെ പാചകം ആരംഭിക്കുക.

B. പാചകം ചെയ്യുമ്പോൾ ഏതൊരു പ്രവൃത്തിയും മാനസികമായി ഭഗവാനോട് പറയുകയും ചോദിക്കുകയും ചെയ്യണം.

C. പാചകത്തിനായി നാം ഉപയോഗിക്കുന്ന പാത്രങ്ങൾ ഈശ്വരന്‍റെ നിർഗുണ-ചൈതന്യം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അവയിൽ നമ്മുടെ ഗുരു നൽകിയ പ്രസാദം സൂക്ഷിച്ചിട്ടുണ്ടെന്നും ഭാവം വയ്ക്കുക.

D. പാചകം ചെയ്യുമ്പോൾ, ചന്ദനത്തിരി കത്തിച്ച് വയ്ക്കുക.

E. പാചകം ചെയ്തതിന് ശേഷം ഭഗവാനോട് നന്ദി പ്രകടിപ്പിക്കുക.

 

4. ഭക്ഷണം പാകം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ

A. ശാരീരിക തലത്തിൽ ആവശ്യമായ മുൻകരുതലുകൾ

 • റേഡിയോ, ടേപ്പ്-റെക്കോർഡർ, ടെലിവിഷൻ എന്നിവ അടുക്കളയിലും പരിസരത്തും പ്ലേ ചെയ്യരുത്, കാരണം ഇത് ഭക്ഷണത്തിലെ പോഷക ഘടകങ്ങളെ ദോഷകരമായി ബാധിക്കുന്നു.
 • പാചകം ചെയ്യുമ്പോൾ പാത്രങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഭക്ഷണത്തെ ബാധിക്കുകയും അതിന്‍റെ ചൈതന്യം നശിപ്പിക്കുകയും ചെയ്യുന്ന വിഷമകരമായ തരംഗങ്ങൾ സൃഷ്ടിക്കുന്നു.
 • പാചകം ചെയ്യുമ്പോൾ എണ്ണ അധികം ചൂടാക്കിയാൽ, കാർബൺ ഘടകം ഉൽ‌പാദിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷണത്തിൽ തമ പ്രഭാവം പ്രബലമാക്കുന്നു.
 • അടുക്കളയിൽ പതുക്കെ നടക്കുക.

B. മാനസിക തലത്തിൽ ആവശ്യമായ മുൻകരുതലുകൾ

 • അനാവശ്യമായ സംസാരം ഒഴിവാക്കുക.
 • ഭക്ഷണം തയ്യാറാക്കുമ്പോൾ പരദൂഷണം പറയരുത്.
 • ഭക്ഷണത്തിനോട് ആർത്തി പാടില്ല.
 • കോപം ഒഴിവാക്കുക.

C. ആത്മീയ തലത്തിൽ ആവശ്യമായ മുൻകരുതലുകൾ

 • അടുക്കളയുടെ ശുദ്ധീകരണം : അടുക്കള എല്ലായ്പ്പോഴും ശുദ്ധീകരിച്ച അവസ്ഥയിലായിരിക്കണം. യജ്ഞത്തിലെ വീഭൂതി ഊതുക (ഭസ്മം), വിഭുതി കലർത്തിയ വെള്ളം തളിക്കുക, ധൂപപ്പൊടികൾ കത്തിച്ച് അടുക്കളയിൽ പുക കൊള്ളിയിക്കുക, നിലം തുടയ്ക്കുന്ന വെള്ളത്തിൽ ഒരംശം ഗോമൂത്രം ചേർത്ത് തറ തുടയ്ക്കുക മുതലായ രീതികളിൽ അടുക്കള ദിവസവും ശുദ്ധീകരിക്കാവുന്നതാണ്. ഇവ കാരണം വിഷമകരമായ സ്പന്ദനങ്ങൾ നശിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.
 • സ്വയം ശുദ്ധീകരിക്കൽ : ഭക്ഷണം പാകം ചെയ്യുന്ന വ്യക്തി സാത്ത്വികനായിരിക്കണം. കുളി കഴിഞ്ഞാൽ മാത്രമേ അടുക്കളയിൽ പ്രവേശിക്കാവു. പാചകം ചെയ്യുമ്പോൾ ദൈവത്തിന്‍റെ നാമം ജപിക്കുക.

 

5. ഭക്ഷണത്തിൽ അനിഷ്ട ശക്തികൾ
ആസക്തരാകുകയും ഇതിനുള്ള പരിഹാരങ്ങളും

A. പാചകം ചെയ്ത ഭക്ഷണം അപര്യാപ്തമാവുകയോ
ചിലപ്പോൾ അമിതമായിരിക്കുകയോ ചെയ്യുന്നു

ചിലപ്പോൾ, ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം സ്ഥിരമാണെങ്കിലും, പാചകം ചെയ്ത ഭക്ഷണം അപര്യാപ്തമാവുകയോ അല്ലെങ്കിൽ ചില സമയങ്ങളിൽ അമിതമായിരിക്കുകയോ ചെയ്യുന്നു. ഇനിപ്പറയുന്ന പരിഹാരങ്ങൾ നടത്തിയ ശേഷം, ഈ വിഷമം കുറയുന്നു.

 • പരിഹാരങ്ങൾ : പാത്രങ്ങൾക്ക് ചുറ്റും അല്ലെങ്കിൽ ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന നിലയ്ക്ക് താഴെ ദേവന്മാരുടെ നാമ- പത്രിക കൊണ്ട് സാത്ത്വിക സംരക്ഷണ കവചം ഉണ്ടാക്കുക, വിഭൂതി കലർത്തിയ വെള്ളം തളിക്കുക, ചന്ദനത്തിരി കത്തിച്ച് വയ്ക്കുക എന്നിവ ചെയ്യുക.
 • അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്ന ആളുകൾക്ക് പാത്രങ്ങൾക്ക് ചുറ്റും അല്ലെങ്കിൽ ഭക്ഷണം സൂക്ഷിക്കുന്ന നിലയ്ക്ക് താഴെയായി നാമ- പത്രിക കൊണ്ടുള്ള സാത്ത്വിക സംരക്ഷണ കവചം ഉണ്ടാക്കുമ്പോൾ ഭക്ഷണം എടുക്കുവാൻ പറ്റില്ല. സംരക്ഷണ കവചം നീക്കം ചെയ്തതിനുശേഷം മാത്രമാണ് അവർക്ക് അത് എടുക്കാൻ പറ്റുന്നത്.

B. പാൽ കേടുവരിക

പാൽ വല്ലാത്ത രീതിയിലും അടുപ്പിച്ച് പല ദിവസങ്ങളും കേട് ആകുന്നുണ്ടെങ്കിൽ, ഇനിപ്പറയുന്ന പരിഹാരങ്ങൾ അത് കുറയ്ക്കാൻ സഹായിക്കും.

 • പാൽ പാത്രം വിഭൂതി ഉള്ള വെള്ളത്തിൽ കഴുകിയതിനു ശേഷം പാൽ തിളപ്പിക്കാൻ വെക്കുക , ചന്ദനത്തിരി കത്തിക്കുക, പരമ പൂജനീയ ഭക്തരാജ് മഹാരാജിന്‍റെ ഭജനകൾ കേൾക്കുക, കൂടാതെ പാത്രത്തിന് ചുറ്റും നാമ- പത്രികകൊണ്ടുള്ള ഒരു സംരക്ഷണ കവചം ഉണ്ടാക്കുക.

C. അടുക്കളയുടെ തറയിൽ ഉറുമ്പുകളുടെ
പെട്ടെന്നുള്ള വരവിന് ചെയ്യാവുന്ന പരിഹാരങ്ങൾ

 • വിഭൂതി വിതറുക, ചന്ദനത്തിരി കത്തിച്ചു വയ്ക്കുക.

 

6. ഭക്ഷണം അടച്ചു വെക്കുനത്തിന്‍റെ പ്രാധാന്യം

ഭക്ഷണം തുറന്നിടാതെ ഒരു അടപ്പ് കൊണ്ട് അടച്ചു വെക്കണം. അണുക്കൾ പ്രവേശിക്കുന്നത് തടയുന്നതിനും മറ്റ് ചില കാരണങ്ങളാലും ഞങ്ങൾ ഭക്ഷണം മൂടി വെയ്ക്കുന്നു. ശാരീരികമായി മാത്രമല്ല സൂക്ഷ്മമായും ഭക്ഷണം സംരക്ഷിക്കാൻ ഭക്ഷണം അടച്ചു വയ്ക്കുക. മൂടി വയ്ക്കുമ്പോൾ, ഈച്ച, ഉറുമ്പ് മുതലായ ജീവികളും പരിസ്ഥിതിയിലെ സൂക്ഷ്മ- ശക്തികളുടെ ശബ്ദവും ഭക്ഷണത്തെ ബാധിക്കില്ല. ഭക്ഷണം മൂടി വയ്ക്കുന്നത് കൊണ്ട് അനിഷ്ട ശക്തികളുടെ ദൃഷ്ടി കാരണം ഉണ്ടാകുന്ന കറുത്ത ശക്തി വഴി വരുന്ന മലിനീകരണം തടയുവാൻ കഴിയുന്നു.

 

7. വിറകടുപ്പിന് സമീപം
ഇരുന്നുകൊണ്ടുള്ള പാചകം ചെയ്യല്‍

മുൻകാലങ്ങളിൽ സ്ത്രീകൾ ഭക്ഷണം തയ്യാറാക്കാൻ നിലത്ത് അടുപ്പിന്‍റെ അടുത്ത് ഇരിക്കുമായിരുന്നു . അടുപ്പിൽ കത്തിക്കുന്ന തീയുമായുള്ള സമ്പർക്കം അവരുടെ ശരീരത്തെ ശുദ്ധീകരിക്കും.

A. വിറകടുപ്പിൽ പാചകം ചെയ്യുന്നതിന്‍റെ ഗുണങ്ങൾ

 • അടുപ്പിൽ പതിവായി വിറക് കത്തിക്കുന്നതുകൊണ്ട് ആ സ്ഥലം ശുദ്ധമാകുകയും അവിടുത്തെ സാത്ത്വികത വർദ്ധിക്കുകയും ചെയ്യുന്നു.
 • ഇത്തരം അടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ അനിഷ്ട ശക്തികളുടെ ആക്രമണത്തിന്റ അളവ് കുറവായിരിക്കും.
 • വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണത്തിനും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾക്കും ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു. ഭക്ഷണം തയ്യാറാക്കുന്ന വ്യക്തിയുടെ ഭാവം അനുസരിച്ച്, ശ്രേഷ്ഠ ദേവതകൾ ആ പ്രദേശത്ത് സജീവമാകുന്നു.

B. അടുപ്പിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

 • അടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ ദൈവീക തത്ത്വം അധികമായിരിക്കുന്നതിനാൽ, അത് രുചികരമാകും. അങ്ങനെ അത് കഴിക്കുന്ന വ്യക്തിയിൽ സാത്ത്വികത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, അത് കഴിക്കുന്ന വ്യക്തിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.

 

8. മസാലകളും ചമ്മന്തിയും മറ്റും
പൊടിക്കുന്നതിനും അരയ്ക്കുന്നതിനും
പരമ്പരാഗതമായ അരകല്ല്‌ ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ

A. ശാരീരിക നേട്ടങ്ങൾ

പരമ്പരാഗതമായ അരകല്ല്‌ ഉപയോഗിക്കുന്ന സമയത്ത് ശരീരത്തിന്‍റെ മുകൾ ഭാഗത്തിനു നന്നായി വ്യായാമം ലഭിക്കുന്നു. ആ പ്രക്രിയയിൽ ഉള്ള ശരീരത്തിന്‍റെ നിൽപ്പ് കാരണം സ്ത്രീയുടെ പഞ്ചപ്രാണൻ ഉണരുന്നു.

B. ആത്മീയ നേട്ടങ്ങൾ

ഒരു യന്ത്രത്തിൽ ചെയ്യുന്ന ഏതൊരു പ്രക്രിയയിലും യന്ത്രത്തിന്‍റെ പ്രബലമായ രജ-തമ പ്രഭാവം മൂലം ഭക്ഷണത്തിന്‍റെ സാത്ത്വികത കുറയുന്നു. പരമ്പരാഗത രീതിയിലുള്ള അരവ് സാത്ത്വികത നിലനിർത്താൻ സഹായിക്കുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ശരിയായ രീതി’ എന്ന ഗ്രന്ഥം