ഹിന്ദു ധർമമനുസരിച്ച് കാലഗണന

മാക്സ് മുള്ളറും മക്കാളെയും ആവിഷ്കരിച്ച ഹിന്ദു വിരുദ്ധ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം നേടിയ ഭൂരിഭാഗം ഹിന്ദുക്കളും പാശ്ചാത്യ ആചാരങ്ങളെ അന്ധമായി അനുകരിക്കുന്നതില്‍ ഊറ്റം കൊള്ളുന്നു. ധർമ്മത്തെക്കുറിച്ചുള്ള പഠനത്തിന്‍റെ അഭാവമാണ് ഇന്നത്തെ ദയനീയമായ ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം. തൽഫലമായി, ഹിന്ദു പുതുവത്സരം യുഗാദി ദിവസം ആരംഭിക്കുന്നു എന്ന വസ്തുത മിക്ക ഹിന്ദുക്കളും അവഗണിക്കുക മാത്രമല്ല, ഈ ദിവസം ആചരിക്കാൻ ഉപദേശിക്കുന്നവരെ അവർ പരിഹസിക്കുകയും ചെയ്യുന്നു.

ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.

 

1. സമയം അനന്തമാണ്

കല്പം, മൻവന്തരം, മഹായുഗം, യുഗം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

A. നാല് യുഗങ്ങൾ

സത്യയുഗം = 17 ലക്ഷം 28 ആയിരം വർഷം

ത്രേതായുഗം = 12 ലക്ഷം 96 ആയിരം വർഷം

ദ്വാപരയുഗം = 8 ലക്ഷം 64 ആയിരം വർഷം

കലിയുഗം = 4 ലക്ഷം 32 ആയിരം വർഷം

B. മഹായുഗം

മഹായുഗം (ചതുര്‍ യുഗം) = നാല് യുഗങ്ങളുടെയും ആകെത്തുക; 43 ലക്ഷം 20 ആയിരം വർഷം

C. മന്വന്തരം

മൻവന്തരം = 71 മഹായുഗങ്ങൾ ചേര്‍ന്ന്‍ ഒരു മന്വന്തരമാകുന്നു

D. കല്പം

കല്പം = 14 മൻവന്തരം (അല്ലെങ്കിൽ ആയിരം മഹായുഗങ്ങൾ)
14 മൻവന്തരം / ആയിരം മഹായുഗങ്ങൾ = 4,32,00,00,000 വര്‍ഷങ്ങള്‍

 

2. ബ്രഹ്മാവിന്‍റെ ജീവിതത്തിലെ
ഒരു ദിവസം
അല്ലെങ്കിൽ ഒരു രാത്രിയാണ് കല്പം

അത്തരം 360 ദിവസം + 360 രാത്രികൾ = ബ്രഹ്മാവിന്‍റെ ജീവിതത്തിലെ ഒരു വർഷം

ബ്രഹ്മാവിന്‍റെ ആയുസ്സ് = 100 വർഷം (മുകളിൽ കാണിച്ചിരിക്കുന്നതുപോലെ കണക്കാക്കുന്നു)

ബ്രഹ്മാവിന്‍റെ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ = വിഷ്ണുവിന്‍റെ ജീവിതത്തിൽ നിന്നുള്ള ഒരു ഘടകം

വിഷ്ണുവിന്‍റെ ജീവിതത്തിന്‍റെ 12 ലക്ഷം കാലം = ശിവന്‍റെ പകുതി കാലം

ഈ ബ്രഹ്മാവിന് ശേഷം വിഷ്ണുവിനെയും ശിവനെയും പുനർനിർമ്മിക്കുന്നു.

 

3. ഇപ്പോൾ വരെ, ബ്രഹ്മാവിന്‍റെ ജീവിതകാലയളവിൽ
നിന്ന് 50 വർഷം, അതായത് 1 പരാര്‍ധം പൂർത്തിയായി

15,55,20,00,00,00,000 (15 നിഖർവ്, 55 ഖർവ്, 20 അബ്ജ) വർഷങ്ങൾ കടന്നുപോയി.

A. ഇപ്പോൾ, 51-ാം വർഷത്തിന്‍റെ ആദ്യ ദിനം (ശ്വേതവരാഹ കല്പം) നടക്കുന്നു.

B. ഏഴാമത് (വൈവസ്വത്) നടക്കുമ്പോൾ ഈ കല്പയുടെ മൻവന്തറുകൾ പൂർത്തിയായി.

C. വൈവസ്വത് മൻവന്തറിൽ 71 മഹായുഗങ്ങളാണുള്ളത്, അതിൽ 27 എണ്ണം പൂർത്തിയായി. 28-ാമത് മഹായുഗത്തിലെ സത്യയുഗവും ത്രേതായുഗവും ദ്വാപര്യുഗവും പൂർത്തിയായി, നാം കലിയുഗത്തിലാണ്.

D. നിലവിൽ കലിയുഗത്തിന്‍റെ ആദ്യ ഭാഗം നടക്കുന്നു. ഈ ഭാഗത്ത്, 5120 വർഷം കഴിഞ്ഞു, ഇപ്പോള്‍ 5121-ാം വർഷം നടക്കുന്നു.

E. ഇപ്പോള്‍ നടക്കുന്ന വർഷം പ്രത്യേകമായി കണക്കാക്കാൻ.

ആദ്യത്തെ പരാര്‍ധം = [6 മൻവന്തർ x 71 x മഹായുഗങ്ങൾ] = [27 മഹായുഗങ്ങൾ x 43,20,000] + 3 യുഗങ്ങൾ (സത്യയുഗം, ത്രേതായുഗം + ദ്വാപര്യഗം] + 5121

F. അതായിരിക്കും,

15,55,20,00,00,00,000 + 1,84,03,20,000 + 11,66,40,000 + 38,88,000, + 5121
= 15,55,21,96,08,53,121

അതിനാൽ ഇപ്പോള്‍ നടക്കുന്ന വർഷം = 15,55,21,96,08,53,121

– ഡോ. ഗൗതം ഗോലേ (വർഷം 2018)

സന്ദര്‍ഭം : ‘സനാതൻ പ്രഭാത്’ ദിനപത്രം

Leave a Comment