പുതുവർഷ ആഘോഷത്തിന്‍റെ ദോഷ ഫലങ്ങൾ

മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലയം, യൂണിവേഴ്സൽ ഓറ സ്കാനർ (UAS)
ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങൾ

പുതുവത്സരാഘോഷത്തിന് പങ്കെടുക്കുന്ന യുവജനങ്ങൾ

ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ, ഭാരതീയ സംസ്കാരം അനുസരിച്ച് പുതുവർഷാരംഭം ആണെങ്കിലും കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഭാരതീയർ ഡിസംബർ 31 ന് അർദ്ധരാത്രിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ഡിസംബർ 31ന് ഹോട്ടലുകളിൽ നടത്തുന്ന പുതുവത്സര ആഘോഷങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഈ ആഘോഷങ്ങളിൽ പോകുന്നവരിൽ ഉണ്ടാകുന്ന ദുഷ്ഫലങ്ങളെ പഠിക്കുന്നതിനു വേണ്ടി മഹർഷി അധ്യാത്മ വിശ്വവിദ്യാലയം യൂണിവേഴ്സറ്റി ഓറ സ്കാനർ (UAS) ഉപയോഗിച്ച് ചില ഗവേഷണങ്ങൾ നടത്തി. പരീക്ഷണം നടത്തിയ രീതി, അതിൽ നിന്ന് കിട്ടിയ അളവുകൾ, അതിന്‍റെ വിശകലനം എന്നിവ താഴെ കൊടുക്കുന്നു.

 

1. പരീക്ഷണങ്ങൾ നടത്തിയ രീതി

ഈ പരീക്ഷണത്തിൽ 3 ഭാരതീയരും 8 വിദേശികളും ഉൾപ്പെടെ 11 സാധകർ പങ്കെടുത്തു. അതിൽ 8 പേർക്ക് കഠിനമായ ആദ്ധ്യാത്മിക ബുദ്ധിമുട്ടുകൾ (കുറിപ്പ് 1) ഉണ്ടായിരുന്നു. 3 പേർക്ക് ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. ബുദ്ധിമുട്ടുകൾ ഇല്ലാത്ത സാധകരിലെ ഒരാളുടെ അധ്യാത്മിക നില (കുറിപ്പ് 2) 62% ആയിരുന്നു. മറ്റ് രണ്ടു പേരുടെ നില 60 ശതമാനത്തിൽ താഴെ ആയിരുന്നു . ഇവർ ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി ഗോവയിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ പോയി. അവരുടെ മുടിയും മറ്റ് വേഷവിധാനങ്ങളും പാശ്ചാത്യ രീതിയിൽ ആക്കി. അഞ്ചു മണിക്കൂർ നേരം അവർ ആഘോഷത്തിൽ പങ്കെടുത്തു. യൂണിവേഴ്സൽ ഓറ സ്കാനർ (UAS) ഉപയോഗിച്ച് ആദ്യം ഡിസംബർ 31 ന് രാത്രിയിൽ അവർ ആഘോഷത്തിന് പോകുന്നതിനു മുന്നേയും പിന്നീട് 1 .1. 2019 ന് പുലർച്ചയ്ക്ക്, ആഘോഷത്തിൽ നിന്ന് വന്നതിനുശേഷവും അവരെ പരിശോധിച്ചു. കിട്ടിയ അളവുകളെ തമ്മിൽ അവലോകനം ചെയ്തു.

കുറിപ്പ് 1 – ആദ്ധ്യാത്മിക ബുദ്ധിമുട്ടുകൾ : ആദ്ധ്യാത്മിക ബുദ്ധിമുട്ട് എന്നാൽ അനിഷ്ട സ്പന്ദനങ്ങളുടെ സാന്നിധ്യം. ഈ സ്പന്ദനങ്ങൾ 50%ന് മുകളിൽ ആകുമ്പോൾ ബുദ്ധിമുട്ട് കഠിനം ആണെന്നും, അത് 30% – 49% നും ഇടയിൽ ആകുമ്പോൾ മദ്ധ്യമ തലത്തിലുള്ള ബുദ്ധിമുട്ടുകളും, 30%ൽ കുറവാണെങ്കിൽ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ട് എന്ന് പറയുന്നു. ആധ്യാത്മിക ബുദ്ധിമുട്ടുകൾ നമ്മുടെ പ്രാരബ്ധം കൊണ്ടും, അതൃപ്തരായ പിതൃക്കൾ, മറ്റ് ആത്മാക്കൾ കാരണവും ഉണ്ടാകാം. സൂക്ഷ്മതലത്തെക്കുറിച്ചും സൂക്ഷ്മ സ്പന്ദനങ്ങളേയും അറിയുന്ന സത്പുരുഷന്മാർക്കും സാധകർക്കും മാത്രമേ ആധ്യാത്മിക ബുദ്ധിമുട്ടുകളെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ.

കുറിപ്പ് 2 – 60% ആധ്യാത്മിക നിലയുടെ പ്രാധാന്യം : ഈശ്വരന്‍റെ ആദ്ധ്യാത്മിക നില 100% ആണെങ്കിൽ, നിർജീവ വസ്തുവിന് 1% വും, സാധാരണ മനുഷ്യന് 20%വും ആകുന്നു. ഈ നിലയിൽ ആ വ്യക്തി തന്‍റെ സുഖദുഖങ്ങളേ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. അയാൾക്ക് സമൂഹത്തെ കുറിച്ച് യാതൊരു ചിന്തയും ഉണ്ടാവുകയില്ല. കൂടാതെ എല്ലാ പ്രവൃത്തിയുടെയും കർത്തൃത്വവും അയാളിൽ ഉണ്ടാകും. 30% ആധ്യാത്മിക നിലയിൽ അയാൾ ഈശ്വരനെ ചെറിയ രീതിയിൽ ഉൾക്കൊള്ളുവാൻ തുടങ്ങുകയും ആത്മീയ സാധനകളും സേവകളും ആരംഭിക്കുകയും ചെയ്യുന്നു. ഈശ്വരന്‍റെ സാക്ഷാൽകാരത്തിനുള്ള ആഗ്രഹവും ഭൗതികതയോടുള്ള ആകർഷണവും തുല്യമായി വരുന്ന സമയത്ത് അവരുടെ ആധ്യാത്മിക നില 50% ആയിരിക്കും. 60 % ആദ്ധ്യാത്മിക നില എത്തുമ്പോൾ അയാൾ ഭൌതീക ലോകത്തിലെ ബന്ധനങ്ങളിൽ നിന്ന് വിരക്തൻ ആകാൻ തുടങ്ങും. അദ്ദേഹത്തിന്‍റെ മനോലയം ആരംഭിക്കുകയും വിശ്വ മനസ്സിൽ നിന്നുള്ള ചിന്തകൾ സ്വീകരിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിനുശേഷം ഇദ്ദേഹം മരണപ്പെടുമ്പോൾ ജനന-മരണ ചക്രത്തിൽ നിന്ന് അതീതമായി മഹർ ലോകത്തിൽ ഒരു സ്ഥാനം ലഭിക്കും. – പരാത്പര ഗുരു (ഡോക്ടർ) ആഠവലെ

കുറിപ്പ് 3 – ആദ്ധ്യാത്മിക ബുദ്ധിമുട്ടുകൾ ഉള്ള 8 സാധകരുടെയും പരിശോധന ഫലം ഏറെക്കുറെ ഒരുപോലെ ആയിരുന്നു. അതുപോലെ തന്നെയാണ് ബുദ്ധിമുട്ടില്ലാത്ത 3 സാധകരുടെയും പരിശോധന ഫലം. അതിനാൽ ഈ ലേഖനത്തിൽ എല്ലാ സാധകരുടെയും പരിശോധനാഫലം നൽകുന്നതിന് പകരം ഒരോ വിഭാഗത്തെയും പ്രതിനിധീകരിച്ചുകൊണ്ട്, ആധ്യാത്മിക ബുദ്ധിമുട്ടുള്ള 2 സാധകരുടെയും, ബുദ്ധിമുട്ടില്ലാത്ത ഒരു സാധകന്‍റെയും, ബുദ്ധിമുട്ട് ഇല്ലാത്തതും ആദ്ധ്യാത്മിക നില 62 ശതമാനത്തിന് മുകളിൽ ഉള്ളതുമായ ഒരു സാധകന്‍റെയും പരിശോധന ഫലം കൊടുക്കുന്നു.

വായനക്കാരോടുള്ള അപേക്ഷ : സ്ഥലപരിമിതി മൂലം യൂണിവേഴ്സൽ ഓറ സ്കാനറിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ, ഉപയോഗിക്കേണ്ട രീതി, എപ്രകാരം അളക്കാം, അളവുകളുടെ വിശകലനം, കൃത്യമായ അളവുകൾ ലഭിക്കാൻ വേണ്ടുന്ന മുൻകരുതലുകൾ,മുതലായവ https://www.sanatan.org/en/universal-scanner എന്ന ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്കിൽ കൊടുത്തു ചില അക്ഷരങ്ങൾ കാപിറ്റൽ അക്ഷരങ്ങൾ ആണെന്നത് ശ്രദ്ധിക്കുക.

 

2. പരീക്ഷണത്തിൽ ലഭിച്ച അളവുകളും അവയുടെ വിശകലനവും

2 A. നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ
അളവും അതിനെക്കുറിച്ചുള്ള വികലനവും

2 A 1. പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങി വന്ന സാധകരിൽ ഉണ്ടായ വർധിച്ച അളവിലുള്ള നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തെ ഇൻഫ്രാറെഡ് കിരണങ്ങളുടെ രൂപത്തിൽ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ആഘോഷത്തിന് പോകുന്നതിനു മുന്നേ സാധകരിലുള്ള നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തെ ഇൻഫ്രാറെഡ് കിരണങ്ങൾ കൊണ്ട് രേഖപ്പെടുത്തിയിരുന്നു. ആഘോഷം കഴിഞ്ഞു വന്നപ്പോൾ അവരിലുള്ള നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ അളവ് വളരെയധികം വർധിച്ചതായി കണ്ടു . അത് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

പരീക്ഷണത്തിൽ
പങ്കെടുത്ത സാധകർ
ഇൻഫ്രാറെഡ് നകാരാത്മക (നെഗറ്റിവ്)
ഊർജ്ജത്തിന്‍റെ ഓറ (മീറ്ററിൽ)
ആഘോഷത്തിന് പോകുന്നതിനു മുന്നേ ആഘോഷത്തിനു ശേഷം ഓറയിൽ വന്ന വർദ്ധനവ്
1. തീവ്രമായ ആധ്യാത്മിക ബുദ്ധിമുട്ടുള്ള സാധകൻ  2.44  11.09 8.65
2. തീവ്രമായ ആദ്ധ്യാത്മിക ബുദ്ധിമുട്ടുള്ള സാധിക 2.17  10.56  8.39
3. ആദ്ധ്യാത്മിക ബുദ്ധിമുട്ടില്ലാത്ത സാധകൻ 1.54  9.00  7.46
4. 62% ആധ്യാത്മിക നിലയുള്ള ബുദ്ധിമുട്ടില്ലാത്ത സാധകൻ 1.41 6.26 4.85

മേൽ കൊടുത്ത പട്ടികയിൽനിന്നും ഇക്കാര്യങ്ങളുടെ നിഗമനത്തിലെത്താം.

A. ബുദ്ധിമുട്ടുള്ള രണ്ട് സാധകരുടെയും നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ ഓറയിലേ വർദ്ധനവ് ഏകദേശം തുല്യമാണ്.

B. ബുദ്ധിമുട്ടുള്ള സാധകരേക്കാൾ ബുദ്ധിമുട്ടില്ലാത്ത സാധകർക്ക് നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ ഓറ താരതമ്യേന കുറവാണ്.

C. ബുദ്ധിമുട്ട് ഇല്ലാത്തതും 62% ആത്മീയ നില ഉള്ളതുമായ സാധകനിൽ നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ ഓറ പിന്നെയും കുറവാണ്.

2 A 2. ആഘോഷത്തിൽ പങ്കെടുത്ത അദ്ധ്യാത്മിക ബുദ്ധിമുട്ട് ഉള്ള സാധകരിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ രൂപത്തിലുള്ള നകാരാത്മക (നെഗറ്റിവ്) ഊർജ്ജം വളരെ വർധിച്ചു, അത് പോലെ ബുദ്ധിമുട്ട് ഇല്ലാത്ത സാധകരിലും, ബുദ്ധിമുട്ട് ഇല്ലാത്ത 62% ആധ്യാത്മിക നിലയുള്ള സാധകരിലും അതിന്‍റെ പ്രതിഫലനം

പരീക്ഷണത്തിൽ പങ്കെടുത്ത സാധകർ അൾട്രാവയലറ്റ് നകാരാത്മക (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ ഓറ (മീറ്ററിൽ)
ആഘോഷത്തിനു പോകുന്നതിനു മുൻപ് ആഘോഷത്തിനു ശേഷം
1. തീവ്രമായ ബുദ്ധിമുട്ടുള്ള സാധകൻ 1.71 6.39
2. തീവ്ര ബുദ്ധിമുട്ടുള്ള സാധിക 1.44 5.53
3. ആദ്ധ്യാത്മിക ബുദ്ധിമുട്ടില്ലാത്ത സാധകൻ (കുറിപ്പ്) 4.79
4. 62% ആധ്യാത്മിക നിലയുള്ള ബുദ്ധിമുട്ടില്ലാത്ത സാധകൻ (കുറിപ്പ്) 2.57

കുറിപ്പ് – ആഘോഷത്തിൽ പങ്കെടുക്കുന്നതിനു മുന്നേ അൾട്രാവയലറ്റ് നകാരാത്മക (നെഗറ്റിവ്) ഊർജ്ജം ബുദ്ധിമുട്ടില്ലാത്ത സാധകനിലും ബുദ്ധിമുട്ടില്ലാത്ത 62% നിലയുള്ള സാധകനിലും ഇല്ലായിരുന്നു.

2 B. സകാരാത്മക (പോസിറ്റിവ്) ഊർജ്ജത്തിന്‍റെ
സന്ദർഭത്തിൽ അളവുകളുടെ വിശകലനം

എല്ലാ വ്യക്തികളിലും സ്ഥലങ്ങളിലും വസ്തുക്കളിലും സകാരാത്മക (പോസിറ്റിവ്) ഊർജ്ജം ഉണ്ടാകണമെന്നില്ല.

2 B 1. തീവ്രമായ അധ്യാത്മിക ബുദ്ധിമുട്ടുള്ള സാധകരിൽ സകാരാത്മക (പോസിറ്റിവ്) ഊർജ്ജം കണ്ടില്ല

2 B 2. ബുദ്ധിമുട്ട് ഇല്ലാത്ത സാധകനിലും , 65% ആധ്യാത്മിക നിലയുള്ള സാധകനിലും സകാരാത്മക (പോസിറ്റിവ്) ഊർജ്ജം ആഘോഷത്തിൽ നിന്ന് മടങ്ങി വന്ന ശേഷം ഇല്ലാതായി

ബുദ്ധിമുട്ടില്ലാത്ത സാധകനും 62% ആധ്യാത്മിക നിലയുള്ള ബുദ്ധിമുട്ടില്ലാത്ത സാധകനും യഥാക്രമം 1.23, 1.64 മീറ്റർ ഉള്ള ഓറ ഉണ്ടായിരുന്നു. ആഘോഷത്തിന് ശേഷം അവരിൽ സകാരാത്മക ഊർജ്ജം രേഖപ്പെടുത്തിയിട്ടില്ല.

2 C. അളന്ന ഓറയുടെ സന്ദർഭത്തിൽ
അളവുകളുടെ വിശകലനം (കുറിപ്പ്)

കുറിപ്പ് – ആകെ ഓറയുടെ അളവ് : വ്യക്തിയുടെ ഉമിനീരും വസ്തുവിലുള്ള പൊടിപടലമോ അല്ലെങ്കിൽ വസ്തുവിന്‍റെ ഒരു ഭാഗമോ ആണ് ഓറ അളക്കാൻ സാമ്പിൾ ആയി എടുത്തത്.

ഒരു വസ്തുവിലോ വ്യക്തിയിലോ ആകെ അളന്ന് കിട്ടിയ ഓറ ഏകദേശം 1 മീറ്റർ ആണ്.

2 C 1. ആഘോഷത്തിന് ശേഷം വന്നവരുടെ ഓറയിൽ വളരെയധികം വർധനവ് ഉണ്ടായിരുന്നു

പരീക്ഷണത്തിൽ പങ്കെടുക്കുന്ന സാധകർ ഓറയുടെ ആകെ അളവ് (മീറ്ററിൽ)
ആഘോഷത്തിന് മുന്നേ ആഘോഷത്തിനു ശേഷം രേഖപ്പെടുത്തിയ വർദ്ധനവ്
1. തീവ്രമായ ബുദ്ധിമുട്ടുള്ള സാധകൻ 3.44 11.94 8.50
2. തീവ്രമായ ബുദ്ധിമുട്ടുള്ള സാധിക 2.74 13.32 10.58
3. ആദ്ധ്യാത്മിക ബുദ്ധിമുട്ടില്ലാത്ത സാധകൻ 2.00 11.13 9.13
4. 62% ആദ്ധ്യാത്മിക നിലയും ബുദ്ധിമുട്ട് ഇല്ലാത്തതുമായ സാധകൻ 2.76 7.64 4.88

 

3. അനുമാനങ്ങൾ

ആഘോഷത്തിന് ശേഷം തിരിച്ചെത്തിയ സാധകരിൽ കണ്ട അനിഷ്ട ശക്തികളുടെ ഊർജ്ജത്തിൽ വന്ന വർദ്ധനവ്, അവരെയെല്ലാം അനിഷ്ട ശക്തികൾ ബാധിക്കപ്പെട്ടു എന്നതിനെ കാണിക്കുന്നു.

പരിപാടിയുടെ സംഘാടകർ ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ ആകർഷിക്കുകയും അതിൽനിന്നും ധനം സമ്പാദിക്കുകയും ചെയ്യുന്നു. അതിനാൽ അവർ പശ്ചാത്യ സംഗീതങ്ങൾ, ആകർഷകമായ ലൈറ്റുകൾ, .മാംസാഹാരം, മദ്യം ഇത്യാദികൾ ഒരുക്കുന്നു. ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്ന മിക്കവാറും എല്ലാ സ്ത്രീ പുരുഷന്മാരുടെയും തലമുടിയും വസ്ത്രധാരണവും പാശ്ചാത്യ രീതിയിൽ ആയിരിക്കും. അതിനാൽ അന്തരീക്ഷം ഏറെക്കുറെ സാത്തകമല്ലാത്തതായി മാറും. സാധകർ സന്ദർശിച്ച ഹോട്ടലും ഏകദേശം ഇതേരൂപത്തിൽ തന്നെയായിരുന്നു . സാത്വികം അല്ലാത്ത വസ്തുക്കളിലേക്ക് അന്തരീക്ഷത്തിലുള്ള അനിഷ്ട ശക്തികൾ ആകർഷിക്കപ്പെടുന്നത് സ്വാഭാവികമാണ്. അന്തരീക്ഷം എത്രമാത്രം രജത തമപ്രദമായിരിക്കും അത്രകണ്ട് നകാരാത്മക (നെഗറ്റിവ്) സ്പന്ദനങ്ങൾ അതിലേക്ക് ആകർഷിക്കപ്പെടും. പുതുവത്സര ആഘോഷത്തിന്‍റെ പരീക്ഷണം ഇത് തെളിയിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. അന്തരീക്ഷം വളരെയധികം രജതമപ്രദമായതിനാൽ അനിഷ്ട ശക്തികൾക്ക് അവരെ മോശമായി ബാധിക്കാൻ 5 മണിക്കൂർ സമയം തന്നെ ധാരാളമായിരുന്നു. താഴെയായി ഇതിനെ വീണ്ടും വിസ്തരിച്ച് വിശകലനം ചെയ്തിരിക്കുന്നു.

3A. പരീക്ഷണത്തിൽ ഇൻഫ്രാറെഡ് രൂപത്തിലുള്ള നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം എല്ലാ സാധകരിലും വളരെ കൂടുതലായി വർദ്ധിച്ചു.

സാധകർക്ക് ചുറ്റുമുള്ള നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം ഇൻഫ്രാറെഡ് കിരണങ്ങളാലാണ് സൂചിപ്പിച്ചിരിക്കുന്നത്. രജതമം കൂടുതലുള്ള അന്തരീക്ഷത്തിൽ കുറച്ചു മണിക്കൂർ ചിലവഴിച്ചതിനാൽ എല്ലാ സാധകരുടെ ചുറ്റിലും ഇൻഫ്രാറെഡ് കിരണങ്ങളുടെ രൂപത്തിലുള്ള നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം വർദ്ധിച്ചതായി പരീക്ഷണത്തിൽ കണ്ടെത്തി.(ഇതുവരേയായി മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലയം സാത്ത്വികമല്ലാത്ത സംഗീതം, വസ്ത്രധാരണം, ആഭരണങ്ങൾ, ഭക്ഷണങ്ങൾ എന്നിവയേ കുറിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, അതിൽ ഇത്തരത്തിലുള്ള ഊർജ്ജവും കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് നടത്തിയ ഈ പരീക്ഷണത്തിലാണ് നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം പരമാവധി വർധിച്ചിരിക്കുന്നതായി കണ്ടെത്തിയത് )

3 B. അൾട്രാവയലറ്റ് രൂപത്തിലുള്ള നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം ബുദ്ധിമുട്ടുള്ള സാധകരിൽ കൂടുതലും ബുദ്ധിമുട്ടില്ലാത്ത സാധകരിലും 62% ആദ്ധ്യാത്മിക നിലയുള്ള സാധകനിലും കുറഞ്ഞ അളവിലും കണ്ടെത്തി

1. തീവ്രമായ ആധ്യാത്മിക ബുദ്ധിമുട്ടുള്ള സാധകരിൽ അനിഷ ശക്തികളുടെ ഊർജ്ജത്തിന്‍റെ സ്ഥാനങ്ങളും അവർക്ക് ചുറ്റും നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജത്തിന്‍റെ ഓറയും ഉണ്ടായിരുന്നു. ശരീരത്തിലെ അനിഷ്ട ശക്തികളുടെ ഇത്തരം ഊർജ്ജം അൾട്രാവയലറ്റ് നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജ രൂപത്തിൽ പ്രകടമാകുന്നു. ആഘോഷത്തിനു ശേഷം തീവ്രമായ ആധ്യാത്മിക ബുദ്ധിമുട്ടുള്ള സാധകരിൽ. അൾട്രാവയലറ്റ് ശക്തിയുടെ ഊർജ്ജം വളരെയധികം വർദ്ധിച്ചിട്ടുണ്ടായിരുന്നു.

സാധകർക്ക് വിവിധ തരത്തിൽ ബുദ്ധിമുട്ട് നൽകുന്ന അനിഷ്ട ശക്തികൾക്ക് രജതമങ്ങൾ നിറഞ്ഞ ഇത്തരം അന്തരീക്ഷം വളരെയധികം അനുകൂലമാണ്. അതിനാൽ അവയ്ക്ക് വലിയ അളവിൽ അനിഷ്ട സ്പന്ദനങ്ങളെ ആകർഷിച്ചു പുറന്തള്ളാനും അതിലൂടെ സാധകരിലെ അൾട്രാവയലറ്റ് നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം വലിയ അളവിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നു. (മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലയം ഇത്തരത്തിലുള്ള നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സാത്ത്വികം അല്ലാത്ത വസ്തുക്കളുമായി ആധ്യാത്മിക ബുദ്ധിമുട്ടുള്ള സാധകർ ബന്ധപ്പെടുമ്പോൾ അൾട്രാവയലറ്റ് രൂപത്തിലുള്ള നകാരാത്മകമായ (നെഗറ്റിവ്) ഊർജ്ജം വർധിക്കുന്നതായി കാണാറുണ്ട്, എന്നാൽ ഇന്നത്തെ ഈ പരീക്ഷണത്തിൽ ഇത് പരമാവധി ആയിരുന്നു.)

2. ആദ്ധ്യാത്മിക ബുദ്ധിമുട്ടില്ലാത്ത സാധകരിലും 62% ആദ്ധ്യാത്മിക നിലയുള്ള സാധകനിലും അനിഷ്ട ശക്തികളുടെ ഊർജ്ജത്തിന്‍റെ വലയം/ ആവരണം താരതമ്യേന കുറവായിരുന്നു. അതിനാൽ തുടക്കത്തിൽ ചെറിയ അളവിൽ ഇൻഫ്രാറെഡ് ഊർജ്ജം അവരിൽ ഉണ്ടായിരുന്നു, എന്നാൽ അൾട്രാവയലറ്റ് ശക്തികളുടെ ഊർജ്ജം ഇല്ലായിരുന്നു. ഇതിനു വിരുദ്ധമായി അവരിൽ സകാരാത്മക ഊർജ്ജം ഉണ്ടായിരുന്നു. ആഘോഷത്തിലെ രജതമം നിറഞ്ഞ അന്തരീക്ഷത്തിന്‍റെ ഫലമായി ഈ സാധകരുടെ ദേഹത്തിന് ചുറ്റുമുള്ള നകാരാത്മക (നെഗറ്റിവ്) ശക്തി വർദ്ധിച്ചു. അവരിലുള്ള സകാരാത്മക ഊർജ്ജം ഇതിനെ നേരിടുവാൻ ഉപയോഗിച്ചു. അതിനാൽ സകാരാത്മക ഊർജം ഇല്ലാതായി. വേറൊരു അർത്ഥത്തിൽ അവരുടെ ആധ്യാത്മിക സാധന ഇതിനെ തരണം ചെയ്യുവാൻ ഉപയോഗിക്കുന്നതിൽ ചിലവായി. ഇതിനു വിപരീതമായി രജതമങ്ങൾ നിറഞ്ഞ ആഘോഷം അനിഷ്ട ശക്തികളെ ആകർഷിക്കുകയും വലിയ അളവിൽ അനിഷ്ട സ്പന്ദനങ്ങൾ പുറപ്പെടുവിച്ച് അന്തരീക്ഷം മലിനമാക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി ആഘോഷത്തിന് ശേഷം സാധകരിൽ വലിയ അളവിൽ അൾട്രാവയലറ്റ് ശക്തികളുടെ ഊർജ്ജം കാണപ്പെട്ടു.

3 C. സാധകർക്ക് ചുറ്റുമുള്ള ഓറയിൽ നകാരാത്മകമായ (നെഗറ്റിവ്)
ഊർജ്ജം നിറഞ്ഞിരുന്നതിനാൽ ഓറ വളരെ വലുതായി

3 D. പരീക്ഷണത്തിൽ ഭാരതീയരും വിദേശികളും ആയ
സാധകർ ഉണ്ടായിരുന്നു. എന്നാൽ രണ്ടുപേരിലും ഉണ്ടായിരുന്ന
നകാരാത്മകമായ (നെഗറ്റിവ്) സ്പന്ദനങ്ങളുടെ പ്രഭാവം ഒരുപോലെ ആയിരുന്നു .

3 E. നകാരാത്മകമായ (നെഗറ്റിവ്) സ്പന്ദനങ്ങൾ
സാധകരിൽ 48 മണിക്കൂർ നേരം നിലനിന്നു

നകാരാത്മകമായ (നെഗറ്റിവ്) സ്പന്ദനങ്ങളുടെ പ്രഭാവം ഇല്ലാതാകാൻ 48 മണിക്കൂർ നേരം വേണ്ടി വന്നു. നിരവധി വർഷങ്ങളായി ആത്മീയ സാധന ചെയ്യുന്ന സാധകരേ ഇത്രയധികം ബാധിക്കുമെങ്കിൽ സാധാരണക്കാരനെ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ച് ആർക്കും ഊഹിക്കാൻ പോലും സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ പുതുവത്സര ആഘോഷങ്ങൾ നമുക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് ഇതിൽ നിന്നും തെളിയിക്കപ്പെട്ടു.

(ശ്രീമതി. മധുര ധനഞ്ജയ കർവേ, മഹർഷി അദ്ധ്യാത്മ വിദ്യാലയം, ഗോവ 5.1.2019)

ഈ-മെയിൽ : [email protected]

 

ഭാരതീയരെ പുതുവർഷം പാശ്ചാത്യ സംസ്കാരം അനുസരിച്ച് ജനുവരി ഒന്നിന് ആഘോഷിക്കാതെ യുഗാദിക്ക് ആഘോഷിക്കൂ !

യുഗാദി ഹിന്ദുക്കളുടെ പുതുവർഷാരംഭമാണ്. ഈ ദിവസമാണ് ബ്രഹ്മാവ് വിശ്വം സൃഷ്ടിച്ചത്, അന്ന് തന്നെയാണ് സത്യയുഗവും ആരംഭിച്ചതും. ധർമശാസ്ത്രപ്രകാരം ബ്രഹ്മ ധ്വജത്തെ പൂജിച്ചു കൊണ്ടാണ് അന്നത്തെ ദിവസം ആരംഭിക്കുന്നത്. ഈ ദിവസം വിശ്വ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പ്രകൃതിയും പുഷ്പിച്ച് ഒരു പുതിയ രൂപം പ്രാപിക്കുന്നു. സൂര്യോദയത്തിൽ ദിനം ആരംഭിക്കുന്നതിനാൽ സൂര്യപ്രഭയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനു വിരുദ്ധമായി പാശ്ചാത്യർ സൂര്യാസ്തമയത്തിനു ശേഷം രജതമങ്ങൾ നിറഞ്ഞ അർദ്ധരാത്രിയിൽ പുതുവർഷം ആഘോഷിക്കുന്നു. പ്രകൃതിനിയമങ്ങൾ അനുസരിച്ച് ചെയ്യുന്ന പ്രവർത്തികൾ മനുഷ്യന് അനുകൂലം ആകുകയും അതിനു വിരുദ്ധമായി ചെയ്യുന്നവ ദോഷം ചെയ്യുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ക്ഷേമം യുഗാദിയിൽ പുതുവർഷം ആഘോഷിക്കുന്നതിൽ ഇരിക്കുന്നു.

(സന്ദർഭം : സനാതന്‍റെ ധാർമിക ഉത്സവങ്ങളൾ, ആഘോഷങ്ങൾ, വ്രതങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)